പെരിയ ഇരട്ടക്കൊല; ശിക്ഷാവിധി ഇന്ന്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി വെള്ളിയാഴ്ച. കൊച്ചി പ്രത‍്യേക സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. സി.പി.എം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ, ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ ഉൾപ്പടെ 14 പ്രതികളും കുറ്റകാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് വിധി പറയുന്നത്. 10 പ്രതികൾക്കെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ …