Timely news thodupuzha

logo

timely news

സംസ്ഥാനത്ത് വന്ദേ ഭാരത് കോച്ചുകൾ വർധിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയ്‌നിന് വെള്ളിയാഴ്ച മുതൽ 20 റേക്കുകൾ. ഇതിലൂടെ 312 സീറ്റുകൾ കൂടുതലായി ലഭിക്കും. നിലവിൽ 16 കോച്ചുള്ള വന്ദേഭാരതിന് (20634/20633) പകരമാണ് ഈ പുതിയ ട്രെയ്‌ൻ. 20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെ റെയ്ൽവേ അവതരിപ്പിച്ചപ്പോൾ രണ്ടെണ്ണം ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിൽനിന്ന് പുറത്തിറങ്ങി. അതിലൊന്ന് ദക്ഷിണ- മധ്യ റെയ്ൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയ്ൽവേയ്ക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയ്‌ൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നര മാസം കിടന്നു. …

സംസ്ഥാനത്ത് വന്ദേ ഭാരത് കോച്ചുകൾ വർധിപ്പിക്കുന്നു Read More »

മലപ്പുറത്ത് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ആക്രമണത്തിൽ ഒരാളുടെ നില ​ഗുരുതരം

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. സംഭവത്തിൽ 17 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. തിക്കിലും തിരക്കിലും പെട്ടാണ് മിക്കവർക്കും പേർക്കും പരുക്കേറ്റത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.15 ഓടെ പാപ്പാന്മാർ എത്തി …

മലപ്പുറത്ത് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ആക്രമണത്തിൽ ഒരാളുടെ നില ​ഗുരുതരം Read More »

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു

മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി രമ്ട് മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്കാണ് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി …

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു Read More »

മാലാ പാര്‍വതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: യൂട്യൂബ് വഴി സിനിമ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചെന്നാരോപിച്ച് നടി മാല പാർവതി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകളുടെ ലിങ്കുകളുൾപ്പെടെയായിരുന്നു പരാതി നൽ‌കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ …

മാലാ പാര്‍വതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് Read More »

എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി: വെള്ളാപ്പാറ ഫോറസ്റ്റ് വൈൽഡ്‌ലൈഫ് ഓഡിറ്റോറിയത്തിൽ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ്കമ്മീഷർ കെ.എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് ജി കൃഷ്ണ(മാനേജർ, ഇടുക്കി), മുഹമ്മദ് റിയാസ്(ജനമൈത്രി, ദേവികുളം), അമൽ രാജ്(പീരുമേട്), മനൂപ്(അടിമാലി), സുനിൽ അൻ്റോ(തൊടുപുഴ), പ്രമോദ്(തങ്കമണി) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടി പി.കെ സുരേഷ് കണക്കും റിപ്പോർട്ടും …

എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു Read More »

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ വിലാസം; ഇന്ത്യയ്ക്ക് ദിശയേകാൻ ഇനി ‘ഇന്ദിരാ ഭവൻ’, ഉദ്ഘാടനം ജനുവരി 15ന്

ന്യൂഡൽഹി: ലോകത്തിലെ ഏ റ്റവും വലിയ ജനാധിപത്യ രാ ഷ്ട്രീയ പ്രസ്ഥാനത്തിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ത്യയുടെ രാഷ്ട്രീയ സത്തയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതി യ വിലാസത്തിലേക്കു വൈകാ തെ മാറും. ഇന്ത്യൻ നാഷണൽ കോൺഗ്ര സിന്റെ പുതിയ ആസ്ഥാനമന്ദി രം ‘ഇന്ദിരാഗാന്ധി’ ഭവൻ ഉദ് ഘാടനത്തിനൊരുങ്ങി. ജനുവ രി 15ന് രാവിലെ 10 മണിക്ക് പുതിയ ആസ്ഥാനമന്ദിരത്തി ൻ്റെ ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെ, ലോക്സഭാ പ്രതിപക്ഷനേ താവ് രാഹുൽ ഗാന്ധി, സിപി …

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ വിലാസം; ഇന്ത്യയ്ക്ക് ദിശയേകാൻ ഇനി ‘ഇന്ദിരാ ഭവൻ’, ഉദ്ഘാടനം ജനുവരി 15ന് Read More »

ഹണി റോസിന്‍റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

വയനാട്: ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹണി റോസിന്‍റെ പരാതിലാണ് പൊലീസ് നടപടി. വയനാട്ടിൽ നിന്നുമാണ് ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ഹണി റോസിന്‍റെ പരാതി.

തുണ്ടത്തിൽ റോസമ്മ അ​ഗസ്റ്റിൻ നിര്യാതയായി

മുതലക്കോടം: ഞറുക്കുറ്റി തുണ്ടത്തിൽ പരേതനായ അ​ഗസ്റ്റിൻ്റെ(കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ അ​ഗസ്റ്റിൻ(87) നിര്യാതയായി. സംസ്കാരം 9/1/2025 വ്യാഴം രാവിലെ 9.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: മാണി, ജോർജ്, പരേതനായ തോമസ്, ജോസ്, ജോയി, ബിജു, പരേതയായ ത്രേസ്യാമ്മ, മേരി, ഡോളി, പൗളി, അൽഫോൺസാ, ബിനു. മരുമക്കൾ: ജോസഫ്(ഇളയിടത്ത്), ജോസ്(വാണിയകിഴക്കേൽ), റോയി(തെക്കെതൊട്ടിയിൽ), കുട്ടിച്ചൻ(ചങ്ങാംതടത്തിൽ), ജോർജ്(വലിയവീട്ടിൽപറമ്പിൽ), സിബി(പാലമൂട്ടിൽ), സാലി(കൂനാനിക്കൽ), റോസമ്മ(കട്ടിക്കാനായിൽ), സാലി(മൊടൂർ), ഷെൻസി, അരിമ്പൂർ(മുത്തുപീടിക), ഷീന(പാംപ്ലാനിയിൽ), ജെസ്സി(കട്ടക്കയം). ഫാദർ ചാൾസ് എം.എസ്.ജെ തെക്കെതൊട്ടിയിൽ ചെറുമകനാണ്.

ഹണി റോസിൻറെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൈബർ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഘത്തിൽ സെൻട്രൽ സിഐയും സൈബർ സെൽ അംഗങ്ങളും ഉൾപ്പെടുന്നതായും ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിൻറെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. മുൻകൂർ ജാമ്യം തേടി കോടതിയെ …

ഹണി റോസിൻറെ പരാതി പ്രത്യേക സംഘം അന്വേഷിക്കും Read More »

സ്വർണ വില വർധിച്ചു

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിനവും മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്ന് (8/1/2025) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 1-നാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. ഡിസംബർ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്‍റെ വില 57,200 രൂപയായിരുന്നു. എന്നാൽ വർഷാന്ത്യദിനമായ ചൊവ്വാഴ്ച 56,880 രൂപയായിരുന്നു വിപണി വില. എന്നാല്‍ കഴിഞ്ഞ …

സ്വർണ വില വർധിച്ചു Read More »

പെരിയ ഇരട്ടക്കൊല, നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷാ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ അഞ്ച് വർഷം തടവ് ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. വിചാരണ കോടതിയായിരുന്നു ഇവർക്ക് ശിക്ഷ വിധിച്ചത്.

അറബിക് കലോത്സവം, ഭാഷയെ കൂടുതൽ അറിയാനുള്ള അവസരമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മലയാളികളെ നൂറ്റാണ്ടുകളായി ഗൾഫ് നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ് അറബി ഭാഷയെന്നും നാനാത്വത്തിന്‍റെ ഇടയിൽ ഏകത്വത്തെ പ്രാപിക്കുവാനായി ഈ ഭാഷ നമ്മെ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലയാളികളുടെ സർഗാത്മക ആവിഷ്കാരത്തിനും ഭൗതിക വളർച്ചയ്ക്കും സാംസ്കാരിക മുന്നേറ്റത്തിനും അവസരം ഉണ്ടാക്കുന്ന അറബിക് ഭാഷയെ പ്രാപിക്കുവാനുള്ള അതുല്യമായ അവസരമാണ് ഈ കലോത്സവത്തിലൂടെ കുട്ടികൾക്ക് പ്രാപ്തമാകുന്നത്. അറബിക് കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അറബി ഭാഷ സെമിനാറിന്‍റെറെയും ഭാഷ പണ്ഡിതരെ ആദരിക്കുന്ന ചടങ്ങിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …

അറബിക് കലോത്സവം, ഭാഷയെ കൂടുതൽ അറിയാനുള്ള അവസരമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

അറക്കുളത്ത് എൻ.ഡി.എ ഉപരോധ സമരം നടത്തി

അറക്കുളം: ഗ്രാമപഞ്ചായത്തിലെ വികസനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥ നിയമനം നടത്താത്ത ഇടത് വലത് സംയുക്ത ഭരണ സമിതിക്കെതിരെ ശക്തമായ താക്കീതായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഉപരോധസമരം. പഞ്ചായത്തിൻ്റെ വികസന ഫണ്ടി ൻ്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്ന ഗ്രാമസേവകരുടെ ഒഴിവ് കഴിഞ്ഞ 4 മാസക്കാലമായി നികത്താനാവാത്തത് വികസനത്തെ സാരമായി ബാധിച്ചിരിക്കയാണ്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇത്തവണ പഞ്ചായത്തിൽ 350 ഓളം വീടുകൾ അനുവദിച്ചതിൽ 27 വീടുകൾക്ക് മാത്രമാണ് പഞ്ചായത്തിൻ്റെ വിഹിതം നൽകി എഗ്രിമെൻ്റ് വച്ചിട്ടുള്ളത്. അവരുടെ ആദ്യ …

അറക്കുളത്ത് എൻ.ഡി.എ ഉപരോധ സമരം നടത്തി Read More »

ജി.ആർ.പി കോൺസ്റ്റബിളിന്‍റെ കൊലപാതകത്തിൽ ഭാര്യയുടെ കാമുകൻ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു

നവിമുംബൈ: പൻവേൽ ജിആർപിയിൽ ജോലി ചെയ്തിരുന്ന ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകൻ ഉൾപ്പെടെ നാലു പേർ പിടിയിൽ. ജനുവരി ഒന്നിന് പുലർച്ചെയാണ് കൊല നടന്നത്. പ്രതിയെ തിരിച്ചറിയാൻ 24 രൂപയുടെ ജി പേ ഇടപാട് സഹായകമായി. കൊല്ലപ്പെട്ടത് പോലീസ് കോൺസ്റ്റബിൾ വിജയ് ചവാൻ (42) ആണെന്ന് കണ്ടെത്തിയിരുന്നു . ഭാര്യ പൂജ ചവാൻ തന്‍റെ കാമുകനും സുഹൃത്തുക്കളുമായ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ചവാൻ കൊല്ലപ്പെട്ടത്. പൂജയുടെ കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) …

ജി.ആർ.പി കോൺസ്റ്റബിളിന്‍റെ കൊലപാതകത്തിൽ ഭാര്യയുടെ കാമുകൻ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു Read More »

വയനാട്ടിൽ റിസോർട്ടിലെ മരത്തിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വൈത്തിരി: വയനാട്ടിൽ പുരുഷനേയും സ്ത്രീയേയും തൂങ്ങി മനരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്‍റെ പരിസരത്തുള്ള മരത്തിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ്(54), ഉള്ള്യേരി നാറാത്ത് ബിൻസി(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി നടപടി ക്രമങ്ങൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിചാരണ സദസ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യത ഇല്ലെന്നതിന്റെ തെളിവാണ് ഇടുക്കിയെ മാത്രം പ്രതികൂലമായി ബാധിക്കുന്ന 30 കരി നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തിന്റെ പേരിൽ പി.വിഅൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരാണ് …

രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല Read More »

കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ പി.വി ആൻ്റണി അന്തരിച്ചു

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ(എടമന കളത്തി) പി.വി ആൻ്റണി(68) നിര്യാതനായി. സംസ്കാരം 08/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി കോതമംഗലം ഓലിയേപ്പുറം കുടുംബാംഗം. മക്കൾ: അനീഷ്(എക്സിക്യൂട്ടീവ് ഡയറക്ടർ, എസ്-വ്യാസ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ബാംഗ്ലൂർ), ബിനോ(എക്സിക്യൂട്ടീവ് ഡയറക്ടർ, കെയറെക്സ് ഓസ്ട്രേലിയ), ചിഞ്ചു ദിലീപ്. മരുമക്കൾ: റ്റിൻ്റു, ചീരൻ, തൃശൂർ(ബാംഗ്ലൂർ). ഡീന, പാറേക്കാട്ടിൽ, അങ്കമാലി(ഓസ്ട്രേലിയ), ദിലീപ്, …

കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ പി.വി ആൻ്റണി അന്തരിച്ചു Read More »

മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് അന്തരിച്ചു

പുതുപ്പരിയാരം: മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് (97) നിര്യാതനായി. സംസ്കാരം 8/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നാലിന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. പരേതൻ തൊടുപുഴ കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ, റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി ബോർഡ് മെമ്പർ, ​ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മേരി വെളിയനാട് പാടത്തുമാപ്പിള കുടുംബാം​ഗമാണ്. മക്കൾ: ജെന്നിം​ഗ്സ്, പമീല, ജെറ്റ്സി. മരുമക്കൾ: മിനി, …

മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് അന്തരിച്ചു Read More »

താനെയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 40കാരനെ നാട്ടുകാർ ചേർന്ന് അർധ നഗ്നനാക്കി പരേഡ് നടത്തി

താനെ: കൗമാരക്കാരിയായ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരനെ താനെ ജില്ലയിലെ കാഷിമിരയിൽ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കാഷിമിര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ഇവർ നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ നിരവധി പേർ ചേർന്ന് അർധ നഗ്നനായി പരേഡ് നടത്തിയ ശേഷമാണ് പോലീസിന് കൈമാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ …

താനെയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 40കാരനെ നാട്ടുകാർ ചേർന്ന് അർധ നഗ്നനാക്കി പരേഡ് നടത്തി Read More »

540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി; ഗുജറാത്തിൽ 18 വയസുകാരിയെ രക്ഷിക്കുവാനുള്ള ശ്രമം തുടരുന്നു

ഗുജറാത്ത്: കച്ചിൽ 18 വയസുകാരി കുഴല്‍കിണറില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. കച്ച് ജില്ലയിലെ ബുജ് താലൂക്കിലുള്ള കണ്ടരായ് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 യോടെയാണ് അപകടം. 540 അടി ആഴമുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയതെന്നും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഭുജ് ഡെപ്യൂട്ടി കളക്ടർ എബി ജാദവ് പറഞ്ഞു. ക്യാമറയുടെ സഹായത്തോടെ പെൺകുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പെൺകുട്ടി അബോധാവസ്ഥയിലാണ്. റെസ്‌ക്യൂ ടീം കുഴൽക്കിണറിലേക്ക് ഓക്സിജൻ എത്തിച്ച് നൽകുന്നുണ്ട്. ദേശീയ …

540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി; ഗുജറാത്തിൽ 18 വയസുകാരിയെ രക്ഷിക്കുവാനുള്ള ശ്രമം തുടരുന്നു Read More »

കലൂർ സ്റ്റേഡിയം അപകടം, ഓസ്‌കര്‍ ഈവന്‍റ്സ് ഉടമ പി.എസ് ജനീഷ് അറസ്റ്റിൽ

കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഓസ്‌കര്‍ ഈവന്‍റ്സ് ഉടമ പി.എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയാറായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഹൈക്കോടതി മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനോടും ഓസ്‌കര്‍ ഈവന്‍റ്സ് ഉടമ പി.എസ് ജനീഷിനോടും പൊലീസിൽ …

കലൂർ സ്റ്റേഡിയം അപകടം, ഓസ്‌കര്‍ ഈവന്‍റ്സ് ഉടമ പി.എസ് ജനീഷ് അറസ്റ്റിൽ Read More »

യു.എ.ഇയിലെ താപനിലയിൽ ഏറ്റക്കുറച്ചിൽ

ദുബായ്: യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. താപനില ഏകദേശം നാല് ഡിഗ്രി വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ, ഉൾപ്രദേശങ്ങളിലെ പരമാവധി താപനില 24 – 25 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ, അടുത്ത രണ്ട് ദിവസങ്ങളിൽ പകൽ താപനില 28-29 ഡിഗ്രി സെൽഷ്യസായി ഉയരും. വാരാന്ത്യത്തിൽ, യുഎഇയുടെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. അന്തരീക്ഷ മർദം മാറുന്നതിനാലാണ് യു.എ.ഇയിലെ ശീതകാല താപനിലയിൽ മാറ്റമുണ്ടാകുന്നതെന്നും ദേശീയ കാലാവസ്ഥാ വകുപ്പിലെ വിദഗ്ധൻ ഡോ. …

യു.എ.ഇയിലെ താപനിലയിൽ ഏറ്റക്കുറച്ചിൽ Read More »

സ്‌കൂളുകളിൽ അധ്യാപകർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

അബുദാബി: വിദ്യാർഥികൾ, സഹപ്രവർത്തകർ, രക്ഷിതാക്കൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവരുമായുള്ള ആശയവിനിമയത്തിൽ സമഗ്രതയും ആദരവും നിഷ്പക്ഷതയും ധാർമികതയും പുലർത്തണമെന്ന് അബുദാബിയിലെ സ്കൂൾ സ്റ്റാഫിന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിർദേശം നൽകി. പ്രൊഫഷണൽ ധാർമികതയെക്കുറിച്ചുള്ള ഒരു പുതിയ നയത്തിൻറ അടിസ്ഥാനത്തിലാണ് നിർദേശം. അബുദാബി സ്‌കൂളുകൾക്കായുള്ള അഡെക്കിൻറെ പുതിയ പ്രൊഫഷണൽ എത്തിക്‌സ് നയം, നിലവിലെ അധ്യയന വർഷത്തിൽ തന്നെ പ്രാബല്യത്തിൽ വരും. ആറ് പ്രധാന മാനദണ്ഡങ്ങൾക്ക് കീഴിലുള്ള 22 തരം പെരുമാറ്റങ്ങളാണ് ഇതിന് കീഴിൽ വരുന്നത്.

എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ച് ആരോഗ്യ മന്ത്രാലയം. ഇതുവരെ ആറ് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ചൈനയൽ നിലവിലെ സാഹചര്യങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എച്ച്എംപിവി പുതിയ വൈറസല്ലെന്നും ആശങ്കയുടെ കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. രാജ്യത്ത് മുൻപേയുള്ള വൈറസാണിത്. വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ തോത് പരിഭ്രാന്തിക്കിട നൽകുന്ന വിധത്തിൽ ഉയർന്നിട്ടില്ല. ചൈനയിലെയും …

എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം Read More »

നേപ്പാളിൽ ഭൂചലനം, 32 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 32 മരണം. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനമാണ് നേപ്പാളിലുണ്ടായത്. പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നേപ്പാളിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം …

നേപ്പാളിൽ ഭൂചലനം, 32 പേർ മരിച്ചു Read More »

33 വർഷങ്ങൾക്ക് ശേഷം മദ്യപാന വിലക്ക് നീക്കി സി.പി.ഐ

തിരുവനന്തപുരം: പാർട്ടി പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവു നൽകി സി.പി.ഐ സംസ്ഥാന നേതൃത്വം. മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പുതിയ ഇളവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് മോശപ്പേരുണ്ടാക്കും വിധം പ്രവർ‌ത്തിക്കരുതെന്നും നിർദേശമുണ്ട്. നമ്മള്‍ സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും പെരുമാറ്റച്ചട്ടത്തിൽ …

33 വർഷങ്ങൾക്ക് ശേഷം മദ്യപാന വിലക്ക് നീക്കി സി.പി.ഐ Read More »

തന്നെ വേണോയെന്ന് യു.ഡി.എഫ് തീരുമാനിക്കട്ടെ: പി.വി അൻവർ

മലപ്പുറം: യു.ഡി.എഫ് പ്രവേശനത്തിനായി ശക്തമായ നീക്കങ്ങളുമായി പി.വി അൻവർ എം.എൽ.എ. എല്ലാ യു.ഡി.എഫ് നേതാക്കളേയും നേരിട്ടെത്തി കാണുമെന്നും യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, അറസ്റ്റ് സമയത്ത് നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു. സന്ദർശന വേളയിൽ പി.കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിന്നാലെ തന്നെ …

തന്നെ വേണോയെന്ന് യു.ഡി.എഫ് തീരുമാനിക്കട്ടെ: പി.വി അൻവർ Read More »

മൈസൂരിൽ എട്ട് വയസ്സുള്ള പെൺകുട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മൈസൂർ: മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥിനി തേജസ്വിനിയാണ്(8) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ വച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള കാരണം വ്യക്തമല്ല.

ഹണി റോസിനെ അശ്ലീല കമന്റിട്ട് അപമാനിച്ച കേസ്; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്

കൊച്ചി: സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നൽകിയത്. സൈബർ ആക്രമണത്തിൽ നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. ഹണി റോസിൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമൻറ് രേഖപ്പെടുത്തിയാൽ സ്വമേധയാ കേസെടുക്കാനാണ് തീരുമാനം. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസിൻറെ നീക്കം. അതേസമയം, ഹണി റോസിൻറെ മൊഴിയിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. നേരത്തെ …

ഹണി റോസിനെ അശ്ലീല കമന്റിട്ട് അപമാനിച്ച കേസ്; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് Read More »

സ്കൂൾ കോലോത്സവം; ദേവരാഗിൻറെ സംഗീതത്തിനും കൂട്ടായി അമ്മ ദിവ്യ

തിരുവനന്തപുരം: വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജിഎച്ച്എസ്‌എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്. പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത്. പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്. ആദ്യമായി …

സ്കൂൾ കോലോത്സവം; ദേവരാഗിൻറെ സംഗീതത്തിനും കൂട്ടായി അമ്മ ദിവ്യ Read More »

അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ മൂന്നാം പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമർപ്പിക്കും. സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിൻറെ രണ്ടാം …

അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ മൂന്നാം പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും Read More »

പെരിയ ഇരട്ടക്കൊലപാതകം; കോടതി വിധിക്കെതിരേ അപ്പീൽ നൽകി നാല് പ്രതികൾ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കെ.വി കുഞ്ഞിരാമനടക്കമുള്ള നാല് പ്രതികൾ. കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്ക്കരൻ തുടങ്ങിയവരാണ് അപ്പീൽ നൽകിയത്. അഞ്ച് വർഷം തടവിന് ശിക്ഷിച്ചതോടെ പ്രതികളുടെ ജാമ‍്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം കോടതി …

പെരിയ ഇരട്ടക്കൊലപാതകം; കോടതി വിധിക്കെതിരേ അപ്പീൽ നൽകി നാല് പ്രതികൾ Read More »

കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് മന്ത്രി ഗണേഷ് കുമാർ

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ‍്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. …

കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് മന്ത്രി ഗണേഷ് കുമാർ Read More »

5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത …

5 ജില്ലകളിൽ മഴയ്ക്ക് സാധ്യത Read More »

ഡി.സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാറിന് മുൻകൂർ ജാമ്യം

കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ മനഃപ്പൂർവം അപമാനിക്കുകയായിരുന്നു ഡിസി ബുക്കെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു. മുൻകൂർ …

ഡി.സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാറിന് മുൻകൂർ ജാമ്യം Read More »

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ …

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ Read More »

പി.വി അൻവറിനെ ജയിലിലെത്തിച്ചു

മലപ്പുറം: നിലമ്പൂർ വനംവകുപ്പ് ഓഫീസ് അടിച്ച് തകർത്ത കേസിൽ റിമാൻഡിലായ പി.വി. അൻവർ എംഎൽഎയെ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടി അൻവറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ‍്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. 11 പ്രതികളുള്ള കേസിൽ അൻവർ ഒന്നാം പ്രതിയാണ്. കൃതൃനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് അൻവറിനെതിരേ ചുമത്തിയിരിക്കുന്നത്. ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മാർച്ചാണ് വനംവകുപ്പ് …

പി.വി അൻവറിനെ ജയിലിലെത്തിച്ചു Read More »

നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. എസ്ഐടി അന്വേക്ഷണം തുടരാമെന്നും സ്വാതന്ത്ര്യവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നം കോടതി നിർദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. അതേസമയം, പിന്മാറില്ലെന്നും ഏതറ്റം വരെയും പോവുമെന്നും നവീൻ ബാബുവിന്‍റെ കുടുംബം അറിയിച്ചു. അപ്പീലിന് പോവാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലോ അല്ലെങ്കിൽ സുപ്രീം കോടതിയിലോ അപ്പീൽ നൽകുമെന്ന് ഭാര്യ മഞ്ജുഷ …

നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി Read More »

പൈങ്കുളം സെൻ്റ് റീത്താസ് ഹൈ സ്കൂൾ വാർഷികാഘോഷം ജനുവരി എട്ടിന്

പൈങ്കുളം: പൈങ്കുളം സെൻ്റ് റീത്താസ് ഹൈസ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃദിനവും സംസ്ഥാനതല മത്സര വിജയികളെ അനുമോദിക്കലും ജനുവരി എട്ടിന് രാവിലെ 10:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10:30ന് ഫാ. മാത്യൂസ് മാളിയേക്കൽ പതാക ഉയർത്തും. 11ന് പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൈലക്കൊമ്പ് ബി എഡ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൻ ഒറോപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ സംസ്ഥാന മത്സര വിജയികളെ ആദരിക്കും. …

പൈങ്കുളം സെൻ്റ് റീത്താസ് ഹൈ സ്കൂൾ വാർഷികാഘോഷം ജനുവരി എട്ടിന് Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് 57,720 രൂപയാണ് നിലവിലെ വിപണി വില. ഗ്രാമിന് 7215 രൂപ നല്‍കണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണ വില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണ വില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. അതേസമയം വെള്ളി വില ഗ്രാമിന് 95 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.

ഇ.പി ജയരാജൻറെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൻറെ മുൻകൂർ ജാമ‍്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻറെ ആത്മകഥാ കേസിൽ ഡിസി ബുക്സിൻറെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഡിസി ബുക്സ് സീനിയർ ഡെപ‍്യൂട്ടി എഡിറ്ററായ എ.വി. ശ്രീകുമാർ നൽകിയ ഹർജിയിലും കോട്ടയം ഈസ്റ്റ് പൊലീസ് തിങ്കളാഴ്ച മറുപടി നൽകും. വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് എ.വി. ശ്രീകുമാറിനെതിരേ കോട്ടയം ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ശ്രീകുമാറിൻറെ അറസ്റ്റും കസ്റ്റഡിയിലെടുത്തുള്ള ചോദ‍്യം ചെയ്യലും അനിവാര‍്യമാണെന്നാണ് പൊലീസിൻറെ നിലപാട്. കേസിൽ ഒന്നാം പ്രതിയാണ് ശ്രീകുമാർ. എന്നാൽ …

ഇ.പി ജയരാജൻറെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൻറെ മുൻകൂർ ജാമ‍്യാപേക്ഷ ഇന്ന് പരിഗണിക്കും Read More »

തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് മരണം

ഇടുക്കി: മാവേലിക്കരയിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടു. നാല് പേർ മരിച്ചു. രമ മോഹൻ(55), അരുൺ ഹരി (40), സംഗീത്(45 ), ബിന്ദു ഉണ്ണിത്താൻ(55) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്റെ(55) മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവർമാർ അടക്കം ആകെ 37 പേർ സംഘത്തിലുണ്ടായിരുന്നു. 32 പേർ …

തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് മരണം Read More »

ഹണി റോസിനെതിരെ അശ്ലീല കമന്‍റ്, ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്‍റിട്ട 27 പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. തന്നെ ഒരു വ്യക്തി നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റുമായെത്തിയ 30 പേര്‍ക്കെതിരെ ഞായറാഴ്ച രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി …

ഹണി റോസിനെതിരെ അശ്ലീല കമന്‍റ്, ഒരാള്‍ അറസ്റ്റില്‍ Read More »

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

ഇടുക്കി: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും. കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023 ൽ …

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു Read More »

കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിരേ മന്ത്രിക്ക് കത്തയച്ച് നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: 2024ൽ നടന്ന സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിൽ അടുത്ത കായികമേളയിൽ 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ തിരുമാനത്തിനെതിരേ വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ പ്രതിഷേധിച്ചുവെന്നതിൻറെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയും കായികമേളയിൽ നിന്ന് വിലക്കിയത്. ജനാധിപത‍്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അധികാരത്തിലിരിക്കുന്നവർ അതിനെയൊക്കെ സഹിഷ്ണതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത‍്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ …

കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയതിരേ മന്ത്രിക്ക് കത്തയച്ച് നേതാവ് വി.ഡി സതീശൻ Read More »

കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 2 സൈനികർ മരിച്ചു. 3 സൈനികർക്ക് പരുക്കേറ്റു. കശ്മീരിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം. 2 പേരേയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരുക്കേറ്റവരെ ബന്ദിപ്പോര ആശുപത്രിയിൽ നിന്നും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.