തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ
തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മുനിസ്പ്പൽ ചെയർമാൻ കെ ദീപക്. മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി. വഴിയോര കച്ചവടം ഒഴിവാക്കുക,ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടും ഗതാഗത തടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുക,മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,ശുചിമുറികൾ തുറന്ന് കൊടുക്കുക,മങ്ങാട്ടുകവലയിലെ സ്റ്റാൻഡ് ടാർ ചെയുക,കൂടാതെ സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുക ,മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള …