എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി
കോഴിക്കോട്: പ‍്യഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര‍്യൻ. എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാടെന്ന് മന്ത്രി പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായി ആണ് എത്തിയത്. നെഗറ്റീവിൽ നിന്നായിരുന്നു തുടക്കം. അതിനുശേഷമാണ് നിലവിൽ കാണുന്ന ഉയരത്തിൽ എത്തിയത്. ഈ നെഗറ്റീവ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കും. ബിജെപി ഒരു സൂപ്പർതാരത്തെ പോലെ ഉദിക്കും. ചിത്രം കാണുന്നവർ …