Timely news thodupuzha

Kerala news

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബാംഗ്ലൂർ: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് ഏഴ് മരണം. വിനോദയാത്ര സംഘത്തിലെ രണ്ട് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ച മറ്റുള്ളവർ കച്ചവടക്കാരാണെന്നാണ് വിവരം. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെയുള്ളവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം …

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി Read More »

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കൊല്ലം സ്വദേശി ചിപ്പിയാണ് മരണപ്പെട്ടത്. വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80 – 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ. എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ‍്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ‍്യമില്ലെന്ന് പറഞ്ഞ മുരളീധരൻ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കൂട്ടിച്ചേർത്തു. പാർട്ടി പരാജയപ്പെട്ടിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര‍്യമില്ലെന്നും ജയിച്ചാൽ യുഡിഎഫിനാണ് ക്രെഡിറ്റെന്നും വിജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ നിലമ്പൂർ എംഎൽഎയും ബേപ്പൂരിലെ യുഡിഎഫ് …

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ Read More »

തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ

തൊടുപുഴ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ. ഇന്ത‍്യൻ നാഷണൽ കോൺ‌ഗ്രസ് ഫാമിലിയുടെ പേരിൽ തൊടുപുഴയിലാണ് പോസ്റ്റർ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. പിആർ വർക്കിൻറെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻറെ മുഖ‍്യമന്ത്രി ആകാനുള്ള സതീശൻറെ വ‍്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ പറയുന്നത്.

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിലാണ് ലഹരിക്കടിമകളായ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. …

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു Read More »

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 30ന്, വ‍്യാഴാഴ്ച്ച) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. കണ്ണൂർ, കാസറഗോഡ്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുള്ളതിനാൽ‌ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കോതമംഗലത്ത് ശക്തമായ ഇടിമിന്നലിൽ പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്ന് ഉടഞ്ഞു

കോതമംഗലം: വേനൽമഴയിലും ശക്തമായ ഇടി മിന്നലിലും കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൻറെ മുഖവാരത്തിന് മുകളിൽ അലങ്കാരമായി സ്ഥാപിച്ചിരുന്ന സ്തൂപങ്ങളിലൊന്ന് തകർന്ന് നിലംപതിച്ചു. ചൊവ്വാഴ്ചയാണ് സ്തൂപം തകർന്നു വീണത്. ഇതിനോടുചേർന്നുള്ള മറ്റൊന്നിൻറെ കുറേഭാഗവും തകർന്നിട്ടുണ്ട്. ഈ സമയം പരിസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് ആവശ്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ‌ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതിനാലാണ് ഇടയ്ക്ക് കറൻറ് പോവുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിൽ വന്ന മാറ്റമാണ്. മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതിൻറെ ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിലെ കാലതാമസത്തിന് കാരണം റെഗുലേറ്ററി കമ്മിഷനാണ് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് …

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് ആവശ്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ‌ കുട്ടി Read More »

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു

കോതമംഗലം: ഓടക്കാലി അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ. ചൊവ്വാഴ്ചയാണ് അപകടം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം പൂമല ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സ് …

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു Read More »

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി

കൊച്ചി: രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി(special investigation team). കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്.ഐ.റ്റിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. നടൻ ബോബി കുര്യനെയും സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്.ഐ.റ്റി പറയുന്നു.

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് …

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ Read More »

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുംകണ്ടം പച്ചടിയിൽ വയോധികയായ അമ്മയേയും മകനെയും കൊലപെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയായ സജിയെ ഇന്ന് ഉച്ചയോടെയാണ് പോലിസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ പോലിസ് തെരച്ചിൽ നടത്തുന്നതിനിടെ പ്രതി സമീപത്തെ കടയിൽ എത്തി തെറ്റ് പറ്റി പോയെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു അമ്മയേയും സഹോദരനെയും കൊലപെടുത്തി കുഴിച്ചിട്ടതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. സജിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നാളെയും തെളിവെടുപ്പ് തുടരും. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വസ്തു തർക്കവും മാത്യുവിന്റെ മകൻ അല്ല എന്ന് …

നെടുംകണ്ടം ഇരട്ട കൊലപാതക കേസ്: പ്രതി കുറ്റം സമ്മതിച്ചു Read More »

മുവാറ്റുപുഴയിൽ വീണ്ടും വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്, പിന്നാലെ നീക്കം ചെയ്തു

മുവാറ്റുപുഴ: വി.ഡി സതീശന് വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് രാവിലെ പ്ലസ് ബോർഡ് ഉയർന്നത്. “നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡാണ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ വി.ഡി. സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ തീരുമാനം. രാത്രി ആറ് മുതൽ 12 വരെയുള്ള സമയങ്ങളിൽ അരമണിക്കൂറാവും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ചൊവ്വാഴ്ച ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം. പാക്ക് അവറിൽ വാഹനം പാർക്ക് ചെയ്യരുതെന്നും എസി 24 – 26 ൽ ക്രീകരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലാ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു

ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി യുവാവിനെ ഇടുക്കി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പാറേമ്മാവ് സ്വദേശി മനോജാണ്(32) പിടിയിലായത്. ഇയാളെ കോടതി റിമാന്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എൻ സി സി ക്യാമ്പ് കഴിഞ്ഞ് ചെറുതോണിയിലെത്തിയ വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളോട് പറയുകയും കടകളിലെ സിസിടിവി ഫുട്ടേജ് പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് …

പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു Read More »

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു

തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു. “കൃത്യത, പ്രായോഗികത, പുരോഗതി” എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ …

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു Read More »

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ …

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

തൊടുപുഴ: വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ‌ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇ‍യാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു …

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ് Read More »

മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിൽ ചേരിതിരുവുകൾ ആരംഭിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിക്കലും പരസ്യ വിമർശനങ്ങളും എല്ലാം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ മുൻ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോയിരിക്കുകയാണ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായുള്ള കൂടിക്കാഴ്ച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയത്. രാഹുൽ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഫലം വരാൻ ദിവസങ്ങൾ മാത്രം …

മുഖ്യമന്ത്രി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ Read More »

രേഖകളില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി

തിരുവനന്തപുരം: പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലെങ്കിലും പ്രവേശനം തടയില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്നു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. മേയ് രണ്ട് മുതൽ സംസ്ഥാന സിലബസുള്ള സർക്കാർ, എയ്ഡഡ് അടക്കമുള്ള സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും നടപടി. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുതെന്നും …

രേഖകളില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി Read More »

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; ടാപ്പിങ്ങ് തൊഴിലാളി മരിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറാണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മുഖ‍്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ എറണാകുളം ഡി.സി.സി ഓഫീസിനരികിൽ പ്രതിപക്ഷ നേതാവിനെതിരെ ഫ്ലക്സ് ബോർഡുകൾ

കൊച്ചി: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ ഫ്ലക്സ് ബോർഡുകൾ. എറണാകുളം ഡി.സി.സി ഓഫിസിൻ്റെ എതിർവശത്താണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. വി.ഡി സതീശൻ്റെ പി.ആർ പണി അവസാനിപ്പിക്കണമെന്നും മുഖ‍്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ച് കൊള്ളുമെന്നുമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. പി.ആർ വർക്കിൻ്റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻ്റെ മുഖ‍്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് വീട്ടുവളപ്പിൽ ചക്ക വീണ് ചത്തനിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണ് കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കാണുന്നത്. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർ‌ധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം ഏഴ് പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാവും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ 5 ദിവസം വേനൽ മഴ ശക്തമാവുമെന്നാണ് പ്രവചനം. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന …

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാവും Read More »

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി. കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും …

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി Read More »

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ

കണ്ണൂർ: നിതിൻ രാജിൻറെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻറെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകൾ സർവീസ് …

നിതിൻ രാജിന്റെ മരണം; കേരളത്തിൽ നാളെ ഹർത്താൽ Read More »

വൈദ്യുതി നിയന്ത്രണം വരുന്നു: അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 – 30 മിനിറ്റ് വരെയാവും വൈദ്യുതി നിയന്ത്രണം. പീക്ക് ലോഡ് മാനേജ്മെൻറ് എന്ന പേരിലാണ് നിയന്ത്രണം വരുന്നത്. വൈദ്യുതി നിയന്ത്രണം എപ്പോഴാവും എന്നത് സംബന്ധിച്ച് ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം …

വൈദ്യുതി നിയന്ത്രണം വരുന്നു: അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും Read More »

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ പതിനേഴായി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഞായറാഴ്ച‍യും ലൈസൻസി സതീശൻ ശനിയാഴ്ചയും മരിച്ചിരുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. അന്വേക്ഷണം പുരോഗമിക്കുകയാണ്. 40 ഓനാൽപ്പതോളം പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. …

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ പതിനേഴായി Read More »

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ പ്രാദേശിക നേതാവ് എ ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാൻറെ സന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. 2023 ജനുവരിയിലാണ് ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വച്ച് പിടിയിലായതെന്നാണ് വിശദീകരണം. എന്നാൽ പിന്നാലെ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് …

ലഹരിക്കടത്ത് കേസിനെ തുടർന്ന് പുറത്താക്കിയ എ ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു Read More »

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിൻറെ വിവാദ വിവാഹത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിൻറെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായാണ് സംഘം കേരളത്തിലേക്കെത്തുന്നത്. പട്ടികവർഗ കമ്മിഷൻ നിർദേശപ്രകാരം കേസിൽ പുതിയ വകുപ്പുകളും ചേർക്കും. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ലെന്ന് പട്ടികവർഗ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദേശം നൽകിയത്. കമ്മിഷൻ നിർദേശിച്ചത് പ്രകാരം ഇരുസംസ്ഥാനങ്ങളിലെയും …

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മൊഴിയെടുക്കുവാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും Read More »

പാമ്പുകടിയേറ്റ് വയോധിക മരിച്ചു

തൊടുപുഴ: മുറ്റത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ നിന്നും മാങ്ങ അടര്‍ത്തി എടുക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാര്‍ താന്നിയ്ക്കപ്പാറയില്‍ വിശാലാക്ഷി (86) ആണ് മരിച്ചത്. ഇന്നലെ പകല്‍ 12 ഓടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. വിശാലാക്ഷി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടില്‍ എത്തി പാമ്പ് കടിച്ച വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. അറക്കുളം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വിശാലാക്ഷിയുടെ വീടിന്റെ …

പാമ്പുകടിയേറ്റ് വയോധിക മരിച്ചു Read More »

തൃശൂർ പൂരവിളംബരത്തിന് തുടക്കം‌

തൃശൂർ: പൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പൂര വിളംബരത്തിന് തുടക്കം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് പൂര വിളംബരത്തിന് തുടക്കമായത്. ചൂട് കാലമായിട്ടും പൂരവിളംബരം കാണാൻ ജനസാഗരമാണ് തൃശൂർ വടക്കുന്നാഥ സന്നിധിയിലെത്തിയത്. മുണ്ടത്തിക്കോട് അപകടമുണ്ടായതിനെത്തുടർന്ന് ഇത്തവണ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിരുന്നു.

മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ 29ന് യെല്ലോ അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാന ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29ന്(ബുധനാഴ്ച്ച) സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഇത്തവണ ശക്തമായ വേനൽ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും മെച്ചപ്പെട്ട വേനൽ മഴയ്ക്കുള്ള സാധ്യത‍യാണ് മുന്നോട്ട് വ‍യ്ക്കുന്നത്.

വൈദ്യുതി തടസ്സം; കെ.എസ്.ഇ.ബി ഓഫീസിൽ തലയിണയും പായും വിരിച്ച് കിടന്ന് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തൊടുപുഴ: ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി തൊടുപുഴ സെക്ഷൻ ഓഫീസിലേക്ക് എത്തി തലയിണയും പായും വിരിച്ച് കിടന്ന് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദിന്റെ നേതൃതത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്. കനത്ത ചൂട് അസഹനീയമാവുമ്പോൾ രാത്രി കാലങ്ങളിൽ നിരന്തരമായുള്ള കറണ്ട് കെട്ട് കാരണത്താൽ ജനങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലന്നും ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്ത പത്ത് വർഷങ്ങൾ എന്ന് പറഞ്ഞ് കോടികൾ മുടക്കി പരസ്യം വെച്ച് ജനത്തെ കബളിപിക്കുന്ന …

വൈദ്യുതി തടസ്സം; കെ.എസ്.ഇ.ബി ഓഫീസിൽ തലയിണയും പായും വിരിച്ച് കിടന്ന് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം Read More »

ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു

മുട്ടം: ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു. 5.21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി വിതരണം ചെയ്തു. 2023, 2024, 2025 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കാണ് നഷ്ടപരിഹാരം നൽ‌കിയത്. കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാലാണ് അവർക്കുള്ള നഷ്ടപരിഹാരം നൽകാനാകാത്തത്. ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി ഉത്തരവുണ്ടായതിനെ …

ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു Read More »

യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്‌.പി നേതാക്കൾ ശ്രമിച്ചതായി ആരോപണം

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്‌.പി നേതാക്കൾ ശ്രമിച്ചതായി ആരോപണം. ആർ.എസ്‌.പി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് സി.പി.എം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൊട്ടിക്കലാശത്തിൻ്റെ തലേന്ന് ആയിരുന്നു സംഭവം. കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ.എസ്‌.പി നേതാക്കൾ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

ഒരു ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രനേട്ടത്തിലേക്ക്

പാലാ: ഒരു ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ ചരിത്ര നേട്ടം കുറിച്ചു. പ്രമുഖ ഓർത്തോപീഡിക്സ് സർജൻ ഡോ. ഒ.റ്റി ജോർജിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെ 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ നടത്തി റിക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പുലർച്ചെ മുതൽ തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് 11 റോബോട്ടിക് ശസ്ത്രക്രിയകൾ ഒറ്റ ദിവസത്തിൽ പൂർത്തീകരിച്ചത്. രണ്ട് റോബോട്ടുകൾ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയകൾ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് ഉപയോഗിച്ചാണ് മാർ സ്ലീവാ …

ഒരു ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രനേട്ടത്തിലേക്ക് Read More »

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻറെ ഭാര്യ ഗീതമ്മയാണ്(50) കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി(25) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മഹിളാമോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിമരുന്നിനു അടിമയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. ഈ സമയത്ത് അച്ഛൻ തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം …

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി Read More »

ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.റ്റി ബൽറാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതോടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ സംസ്ഥാന സർക്കാരിനെ ട്രോളിക്കൊണ്ട് പോസ്റ്റുകളും എത്തുകയാണ്. ഇപ്പോൾ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി വി.റ്റി ബൽറാം. ‘ഒരു ചോദ്യം.. ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി???’ എന്ന ശിവൻകുട്ടിയുടെ 2024 ഏപ്രിൽ അഞ്ചാം തീയതിയിലെ ഫെയ്‌സ്ബുക്ക് കുറിപ്പിൻറെ സ്‌ക്രീൻ ഷോട്ടാണ് ബൽറാം പങ്കുവച്ചത്. അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ? എന്നാ ചോദ്യത്തോടെയാണ് …

ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.റ്റി ബൽറാം Read More »

ആലുവയിൽ വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

ആലുവ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി തുടരുന്ന സാഹചര‍്യത്തിൽ ആലുവയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടു. ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്ന ക‍്യാപ്ഷനോടെ ആലുവ തോട്ടുമുഖത്താണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ‍്യാപിക്കുന്നതിന് മുൻപാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരും മലപ്പുറത്തും സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കാണാനിടയായിരുന്നു. സതീശനെ കൂടാതെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി …

ആലുവയിൽ വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ Read More »

പാചകവാതക ക്ഷാമം രൂക്ഷം, പ്രത്യക്ഷ സമരത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത്

അടിമാലി: ഭാരത് ഗ്യാസ് ഏജൻസി ഉൾപ്പെടെ വിവിധ ഗ്യാസ് ഏജൻസിയിൽ നിന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നില്ല.ഗുണഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസർമാർ ജില്ലാ സപ്‌ളൈ ഓഫീസറോട് ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. നാളുകളായി ഗുണഭോക്താക്കൾക്ക് സിലിണുറുകൾ പിലിറുകൾ ലഭിക്കുന്നില്ല. ഇറാൻ യുദ്ധത്തിന്റെ മറവിൽ സാധാരണ ജനങ്ങളെ വിഷമിപ്പിക്കുന്നതായി അറിയുന്നു. യുദ്ധം ഉണ്ടായതിനാൽ സിലിണ്ടർ ലഭിക്കുന്നില്ല എന്ന് പറയുമ്പോൾ സർക്കാർ അധികൃതർ പറയുന്നത് സിലിണ്ടറുകൾ …

പാചകവാതക ക്ഷാമം രൂക്ഷം, പ്രത്യക്ഷ സമരത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് Read More »

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌

തൊടുപുഴ: അസഹനീയ ചൂടിൽ നട്ടം തിരിയുന്ന തൊടുപുഴയിൽ രാത്രി യിൽ മനഃപൂർവ്വം കറണ്ട് കട്ട്‌ ചെയ്ത് ജനങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന പണി നിർത്തണമെന്നും, കറണ്ട് കട്ടില്ലാത്ത 10 വർഷങ്ങൾ എന്ന് കൊട്ടിഘോഷിച്ച് പരസ്യത്തിനായി കോടികൾ മുടക്കുന്ന പിണറായി വിജയൻ ജനത്തെ കബളിപ്പിച്ചുവെന്നും. ഇനി രാത്രിയിൽ കറണ്ട് കട്ട്‌ ഉണ്ടായാൽ കെ എസ് ഇ ബി ഓഫീസ് കിടന്നുറങ്ങാൻ ഉപയോഗിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം …

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌ Read More »

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ഇടുക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേന്ദ്രിയ വിദ്യാലയ സംഗതത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നിലവിൽ അഡ്മിഷനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് . രാജ്യത്താകെ 1200-ലധികം സ്കൂളുകൾ ഉൾക്കൊള്ളുന്ന കെ.വി.എസ് ശൃംഖലയിലെ ഭാഗമായ പൈനാവ് കേന്ദ്രീയ വിദ്യാലയം, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 100% വിജയം നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. പൈനാവ് …

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു Read More »

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം

ഡോ.ശ്രീജിത്ത് ആർ നായർ(എമർജൻസി വിഭാ​ഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി, പാലാ) എഴുതുന്നു പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും …

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം Read More »

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെ അഭിമാനം സ്തംഭമായ തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൻ്റെ ലിഫ്റ്റിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. എന്നും എപ്പോഴും തൊടുപുഴ നഗരസഭയക്ക് താങ്ങായി നിൽക്കുന്നവരാണ് വ്യാപാരികൾ എന്നും അവരുടെ ഏതൊരാവശ്യത്തിനും തൊടുപുഴ നഗരസഭ കൂടെയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഓർമിപ്പിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് പ്രസിഡൻറ് ആർ ജയശങ്കറിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് …

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി Read More »

പുന്നപ്ര റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം

ആലപ്പുഴ: പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപത്തായി പുരുഷൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പുന്നപ്ര സെൻറ് അലോഷ‍്യസ് സ്കൂളിന് പുറകിലായിട്ടാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നപ്ര പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തിരുവനന്തപുരം നഗരസഭയുടെ ഭരണം ദുസ്സഹമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നഗരത്തിൽ മൂക്ക് പൊത്താതെ നടക്കാൻ സാധിക്കില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി ശിവൻകുട്ടി. മാലിന‍്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവു വിളക്കുകൾ കത്തുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. നഗരസഭയുടെ ഭരണം ദുസ്സഹമെന്ന് പറഞ്ഞ മന്ത്രി കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ലെന്ന മേയറുടെ വാദം പരിഹാസ‍്യമാണെന്ന് കൂട്ടിച്ചേർത്തു.

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു

തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ വച്ച് വിദ്യാലയ സമിതി അംഗങ്ങളും രക്ഷിതാക്കളും സ്റ്റാഫും ചേർന്ന് അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പുതു തലമുറക്കാവിശ്യമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചും അത് നടപ്പിൽ വരുത്തേണ്ട മാർഗത്തെപ്പറ്റിയും പ്രിൻസിപ്പൽ സംസാരിച്ചു. വിദ്യാലയ സമിതി അധ്യക്ഷൻ വി.കെ ബിജു, സെക്രട്ടറി എസ് പദ്മഭൂഷൺ, വിദ്യാലയ സമിതി ട്രഷറർ ഹരിഹര കുമാർ രാമനാഥൻ, ജോയിന്റ് സെക്രട്ടറി റ്റി.എസ് കൃഷ്ണകുമാർ എന്നിവരും …

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു Read More »

തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

‌മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. മലപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ്ബോർഡിൽ നിയുക്ത കേരള മുഖ‍്യമന്ത്രി വി.ഡി. സതീശന് അഭിവാദ‍്യങ്ങൾ എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടത്. കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച സജീവമായി തുടരുന്ന സാഹചര‍്യത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിനെ പിന്തുണച്ച് കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.