വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കി: വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാർ – പുള്ളിക്കാനം – വാഗമൺ റോഡിലെ ചാത്തൻപാറയിൽ നിന്നും കാൽ വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറ് കണക്കിന് അടി താഴ്ച്ചയുള്ള കൊക്കയാണ് ചാത്തൻപാറയിലേത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. …
വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു Read More »