Timely news thodupuzha

logo

Kerala news

കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി തൊടുപുഴയിൽ, 29ന് ആരംഭിക്കും

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി 29, 30, ഒക്ടോബർ 1, 2 തീയതികളിലായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശങ്കരാചാര്യർ വിവർ‌ത്തനം ചെയ്ത ഭ​ഗവദ്​ഗാതയാണ് പാരായണം ചെയ്യുന്നത്. പരിപാടിയിൽ ഭ​ഗവത്​ഗീതയുടെ പാരായണവും വിവർത്തനവും പ്രബന്ധ അവതരണവും ഉപന്യാസ മത്സരവും കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. 29ന് ഉദ്ഘാടനത്തിനു മുമ്പായി രാവിലെ കാലടി ശ്രീശങ്കാരാചാര്യരുടെ പാദസ്പർശമേറ്റ മണ്ണിൽ നിന്നും ആരംഭിച്ച് 51 ക്ഷേത്രങ്ങൽ സന്ദർശിച്ച ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തെത്തുന്ന …

കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി തൊടുപുഴയിൽ, 29ന് ആരംഭിക്കും Read More »

രോഗികളുമായി സമ്പര്‍ക്കം, 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. കേന്ദ്ര സംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ന്യൂന മർദം, കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ ലഭിക്കും; കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ന്യൂന മർദം തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമർദം അടുത്ത 2 ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. മധ്യ കിഴക്കൻ ആൻഡമാൻ കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ …

തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ന്യൂന മർദം, കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ ലഭിക്കും; കാലാവസ്ഥാ കേന്ദ്രം Read More »

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല; തീരുമാനമെടുത്ത് സി.പി.എം

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സി.പി.എം. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഏകോപന സമിതിയിൽ സി.പി.എം അംഗം ഉണ്ടാകില്ല. നിലവിലെ സാഹചര്യത്തിൽ‌ കൃത്യമായ ഒന്നു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാർട്ടികളുടെ സഹകരണം പോവേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. മുന്നണിയുടെ ശക്തി 28 പാർട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളിൽ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. …

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല; തീരുമാനമെടുത്ത് സി.പി.എം Read More »

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും. തിങ്കളാഴ്ച മുതലാണ് പരിശോധന സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻറെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള സംഘവും കേരള വെറ്ററിനറി ആൻഡ് ആനിമൽ‌ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടാകും. അതേസമയം കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തു നിന്ന് 36 വവ്വാലുകളുടെ സാമ്പിളുകൾ …

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും Read More »

പൊതുപ്രവർത്തകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം

കളമശേരി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡിൽ പുന്നക്കാട്ട് വീട്ടിൽ ഇന്ന് പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാർടി നേതാക്കൾ ഉൾപ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി മൂവാറ്റുപുഴ …

പൊതുപ്രവർത്തകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം Read More »

കെ.എസ്.ആര്‍.ടി.സി ജനത സര്‍വീസ് ഇന്നു മുതല്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്ലോര്‍ എ.സി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ.എസ്.ആര്‍.ടി.സി ജനത ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണ അടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്. രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് …

കെ.എസ്.ആര്‍.ടി.സി ജനത സര്‍വീസ് ഇന്നു മുതല്‍ Read More »

നിപയിൽ ആശ്വാസം: 42 സാംപിളുകൾ കൂടി നെഗറ്റീവ്; രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നവരുടെ ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി. ഹൈറിസ്ക് പട്ടികയിൽ രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ട് വരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്‍റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ ട്രെയ്സ് …

നിപയിൽ ആശ്വാസം: 42 സാംപിളുകൾ കൂടി നെഗറ്റീവ്; രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല Read More »

കെ.എസ്.ഇ.ബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന്(കെ.എസ്.ഇ.ബി) അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകാൻ മധ്യപ്രദേശ് വൈദ്യുതി ബോർഡ് സമ്മതം അറിയിച്ചു. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് സംവിധാനം. മഴ കുറഞ്ഞതോടെ സംസ്ഥാനം വൻ വൈദ്യുതി പ്രതിസന്ധിയിലായിരുന്നു. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ഉല്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം കുറവും എന്നാൽ ഉപയോഗം കൂടുതലും. …

കെ.എസ്.ഇ.ബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം Read More »

പ്രശസ്ത എഴുത്തുകാരനും സംവിധായകൻ അമൽ നീരദിന്റെ പിതാവുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയിട്ടുണ്ട്‌. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കു സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ്‌.ഹേമലത. അനുപമയാണ്‌ മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം(തിരക്കഥാകൃത്ത്‌). 23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി …

പ്രശസ്ത എഴുത്തുകാരനും സംവിധായകൻ അമൽ നീരദിന്റെ പിതാവുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു Read More »

ന്യൂന മർദം ശക്തി പ്രാപിച്ചു, അഞ്ച് ദിവസം കനത്ത് മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യൂന മർദം അടുത്ത 2 ദിവസത്തിനുള്ളിൽ ഗുജറാത്ത്‌ – രാജസ്ഥാൻ മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അ‍ഞ്ച് ദിവസം മിതമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, …

ന്യൂന മർദം ശക്തി പ്രാപിച്ചു, അഞ്ച് ദിവസം കനത്ത് മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

നിപ ഭീതി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും, കളക്ടർ നിർദേശം നൽകി

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനമായി.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്‌ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പുണ്ട്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്‌ടര്‍ അറിയിച്ചു.

സ്വർണവിലയിൽ വർധന

കൊച്ചി: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (16/19/20233) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി. ഒരു ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5490 രൂപയാണ് ഒരു ഗ്രാമം സ്വർണത്തിന്‍റെ ഇന്നത്തെ വില. ഇന്നലെയും പവന് 160 രൂപ വർധിച്ചിരുന്നു. കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. …

സ്വർണവിലയിൽ വർധന Read More »

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌: നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്‌ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്‌ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് …

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം Read More »

എഫ്.ബി വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയി; തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജാണ്(23) അറസ്റ്റിലായത്. യുവതിയെ തട്ടികൊണ്ടു പോയെന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ ജി.അജിത് കുമാർ, എസ്.ഐമാരായ ജെ.എസ്.മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തു നിന്ന്‌ അറസ്റ്റ് ചെയ്തത്.

പുനഃസംഘടന വിഷയം; പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ

ന്യുഡൽഹി: മന്ത്രിസഭാ പുനഃസംഘടന എന്നത് പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ ധാരണ അനുസരിച്ച് രണ്ടര വർഷം പൂർത്തിയാക്കിയ രണ്ട് പാർട്ടികളിലെ മന്ത്രിമാർ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. പുനഃസംഘടന സംബന്ധിച്ച് ആലോചിക്കേണ്ട പ്രശ്‌നമേ വരുന്നില്ല. ഇടതു മുന്നണി മുൻപ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ അജണ്ടയായി ഉദ്ദേശിക്കുന്നില്ല. എൽ ഡി എഫ് മുൻപ് …

പുനഃസംഘടന വിഷയം; പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ Read More »

ചാമ്പ്യൻസ് ബോട്ട് ലീഗ്; മൂന്നാംപതിപ്പ് മത്സരങ്ങൾ ഇന്ന്

കൊച്ചി: ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ജലോത്സവം പകൽ ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. 9 ചുണ്ടൻ, 16 ഇരുട്ടുകുത്തി – മുൻ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണ് സിബിഎല്ലിൽ മത്സരിക്കുന്നത്. നടുഭാഗം ചുണ്ടൻ, സെന്റ് പയസ് ടെൻത്, വീയപുരം ചുണ്ടൻ, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നിരണം …

ചാമ്പ്യൻസ് ബോട്ട് ലീഗ്; മൂന്നാംപതിപ്പ് മത്സരങ്ങൾ ഇന്ന് Read More »

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി …

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി Read More »

അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

കൊല്ലം: റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. ബൈപ്പാസിനോടു ചേർന്നുള്ള റോഡ് നിർമാണത്തിനായി എത്തിച്ച റോഡ് റോളർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. വിനോദ് വാഹനത്തിനു മുന്നിൽ കിടുന്നുറങ്ങുകയായിരുന്നു.വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഡ്രൈവർ ഇയാളെ കണ്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോടു പറഞ്ഞത്.മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

എടക്കരയില്‍ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എടക്കര: ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ(16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ്(16) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. കര്‍ണ്ണാടക രജിസ്‌ടേഷനിലുള്ള പിക്കപ്പ് ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ഹോസ്പിറ്റലില്‍.

പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ല; ഇ.പി.ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച്‌ പാർട്ടിയോ മുന്നണിയോ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. 2021ൽ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ വീണ്ടും അധികാരത്തിൽ വന്നപ്പോൾ എല്ലാ പാർടികളും ചേർന്ന്‌ ചർച്ച നടത്തിയാണ്‌ മന്ത്രിസഭയെ കുറിച്ച്‌ ധാരണയാക്കിയത്‌. എല്ലാ പാർടികളും ആ തീരുമാനം അംഗീകരിച്ചു. മന്ത്രിമാരുടെ എണ്ണം നിശ്‌ചിതമായതിനാൽ എല്ലാ പാർടികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ലെന്നത്‌ എല്ലാവരും അംഗീകരിച്ചതാണ്‌. അന്നുണ്ടാക്കിയ ധാരണയനുസരിച്ചുള്ള മാറ്റമുണ്ടാകുമെന്നും ഇ പി പറഞ്ഞു.പാർടികൾ ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. …

പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ല; ഇ.പി.ജയരാജൻ Read More »

എൽ.ഡി.എഫ്‌ അവിശ്വാസം പാസായി, ചിന്നക്കനാലിൽ യു.ഡി.എഫിന് ഭരണ നഷ്‌ടം

ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തിൽ എൽ.ഡി.എഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായി, യു.ഡി.എഫിന് ഭരണം നഷ്‌ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യു.ഡി.എഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ആറിനെതിരെ ഏഴുവോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരു മുന്നണികൾക്കും സ്വതന്ത്ര പിന്തുണ നൽകാത്തതിനെ തുടർന്ന് ആദ്യം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇന്നലെ അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ …

എൽ.ഡി.എഫ്‌ അവിശ്വാസം പാസായി, ചിന്നക്കനാലിൽ യു.ഡി.എഫിന് ഭരണ നഷ്‌ടം Read More »

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ പുരോഗതി അവകാശപ്പെടാറായിട്ടില്ലെങ്കിലും, നേരിയ പുരോഗതി ആശ്വാസകരമാണെന്നും മന്ത്രി. 21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും …

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ് Read More »

നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചു

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

മാത്യു കുഴൽനാടന്റെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

മൂന്നാർ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിസോർട്ടിന് അധികൃതർ ലൈസൻസ് പുതുക്കി നൽകി. കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അഞ്ച് വർഷത്തേക്ക് പുതുക്കാനാണ് കുഴൽനാടൻ അപേക്ഷ നൽകിയിരുന്നത്. ഇതിന്‍റെ ഭാഗമായി, പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിരുന്നു. ഡിസംബർ 31 വരെ മാത്രമാണ് ഈ സർട്ടിഫിക്കറ്റ്. രേഖകൾ പരിശോധിച്ച് ഹോം സ്റ്റേ എന്ന നിലയിലാണ് ലൈസൻസ് നൽകിയിരിക്കുന്നത്. കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

ഭൂമിയാംകുളം – വാസുപാറ – കൊക്കരകുളം റോഡിന്റെ ദയനീയാവസ്ഥ; മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകാൻ ഒരുങ്ങി നാട്ടുകാർ

ചെറുതോണി: ഭൂമിയാംകുളം – വാസുപാറ – കൊക്കരകുളം റോഡ് സഞ്ചാരയോഗ്യമാക്കുവാൻ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി നാട്ടുകാർ. കുടിയേറ്റ ചരിത്രമുള്ള റോഡ് പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ എതിർവശത്തുള്ള മലയിലൂടെയാണ് കടന്നുപോകുന്നത്. ഏറെ വിനോദസഞ്ചാര സാധ്യതയുള്ള ഈറോഡ് വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. ഭൂമിയാംകുളം സിറ്റിയിൽ നിന്നും രണ്ട് കിലോമീറ്റർ …

ഭൂമിയാംകുളം – വാസുപാറ – കൊക്കരകുളം റോഡിന്റെ ദയനീയാവസ്ഥ; മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകാൻ ഒരുങ്ങി നാട്ടുകാർ Read More »

മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്, ഉയർന്ന തിരമാലയ്ക്കും സാധ്യത

ന്യൂഡൽഹി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് വെള്ളിയാഴ്ച വൈകിട്ട് 05.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം(ഐ.എൻ.സി.ഒ.ഐ.എസ്) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ തയാറാകണമെന്നും …

മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്, ഉയർന്ന തിരമാലയ്ക്കും സാധ്യത Read More »

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപാ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ …

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി Read More »

നിപാ വ്യാജ സൃഷ്ടിയെന്ന് എഫ്.ബി കുറിപ്പ് പങ്കുവെച്ച യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു

കൊയിലാണ്ടി: നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്‌റ്റിനെതിരെ പരാതി ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.

കാസർകോട് കിണറ്റില്‍ മരിച്ച നിലയില്‍ അമ്മയും കുഞ്ഞും

ഉദുമ: കാസർകോട് ഉദുമയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന(30) മകൾ അനാന മറിയ(5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാസർകോട് നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. മേൽ പറമ്പ് പൊലീസ് അന്വേഷിക്കുന്നു.

പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ല; മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. ‌ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്‍റണി രാജു പ്രതികരിച്ചു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പുനഃസംഘയടനയെക്കുറിച്ച് …

പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ല; മന്ത്രി ആന്‍റണി രാജു Read More »

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 തുടങ്ങിയ …

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് Read More »

അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാ​ഗ്യകരമെന്ന് മന്ത്രി ആർ.ബിന്ദു. അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്നും അതുപോലൊരു വേദിയിൽ വച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു മന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാ‌ർഡ് തുകയ്ക്കൊപ്പം പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺ കരുത്തുള്ള പ്രതിമ നൽകണം എന്നുമായിരുന്നു അലൻസിയറുടെ പരാമർശം. അപ്പനെന്ന ചിത്രത്തിനായിരുന്നു അലൻസിയറിന് പുരസ്കാരം ലഭിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക്‌ നിപായില്ലെന്ന്‌ സ്ഥിരീകരിച്ചു

മലപ്പുറം: നിപാ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരിക്ക്‌ നിപാ ഇല്ലെന്ന്‌ സ്ഥിരീകരണം. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ വൈറോളജി ലാബിലേക്ക്‌ അയച്ച സ്രവപരിശോധനയുടെ ഫലം നെഗറ്റീവ്‌ ആണ്‌. ഇതോടെ ആശങ്കയുടെ മുൾമുനയിൽനിന്ന്‌ മലപ്പുറത്തിന്‌ ആശ്വാസം ലഭിച്ചു. ബുധനാഴ്‌ചയാണ്‌ കടുത്ത പനിയും അപസ്മാരവുമായി അരീക്കോട്‌ എളയൂർ സ്വദേശിയായ വയോധിക ആശുപത്രിയിൽ എത്തിയത്‌. നിപാ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റുകയായിരുന്നു.

രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണ്, പരിശോധനകൾ ശക്തമാക്കും; ആരോ​ഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയിൽ പുതിയതായി നിപാ സ്ഥിരീകരിച്ച വ്യക്തി ആദ്യം രോ​ഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുള്ള ആളായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സർവ്വകക്ഷി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്നു രാവിലെയാണ് നിരീക്ഷണത്തിലിരുന്ന ചെറുവണ്ണൂർ സ്വദേശിയായ 39കാരന് നിപാ സ്ഥിരീകരിച്ചത്. ഈ വ്യക്തിയും ആദ്യം രോ​ഗം ബാധിച്ച് മരിച്ച വ്യക്തിയും 11ാം തിയതി ഒരേ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നതെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആദ്യവ്യക്തിയുടെ …

രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണ്, പരിശോധനകൾ ശക്തമാക്കും; ആരോ​ഗ്യ മന്ത്രി Read More »

സോളാർ തട്ടിപ്പ്; വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് എ.കെ.ബാലൻ

പാലക്കാട്: സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ തുടരന്വേഷണം വേണമെന്ന വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നടപടി മലർന്നു കിടന്നു തുപ്പൽ മാത്രമാകും. തുരടന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. കാരണം കേസിന് പിന്നിൽ പ്രവർത്തിച്ചർ ആരാണെന്ന് ചാണ്ടി ഉമ്മന് അറിയാം. തുടരന്വേഷണം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞത്. സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിന് ശേഷം പ്രമേയം വോട്ടിന് ഇടാനോ, ഇറങ്ങിപോകാനോ യു.ഡി.എഫ് തയ്യാറായില്ല. പ്രതിപക്ഷ …

സോളാർ തട്ടിപ്പ്; വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് എ.കെ.ബാലൻ Read More »

പുനഃസംഘടന വിഷയം, എൽ.ഡി.എഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകും; ഇ പി ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം എൽ.ഡി.എഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കൺവീനർ ഇ പി ജയരാജൻ. നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്. രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല. ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഒരംഗം മാത്രമേ ഉള്ളെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഇ പി ജയരാജൻ …

പുനഃസംഘടന വിഷയം, എൽ.ഡി.എഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകും; ഇ പി ജയരാജൻ Read More »

നിപ ഭീതി; മന്ത്രിമാരുടെ ഉന്നതതലയോ​ഗം ഇന്ന്, കേന്ദ്രസംഘം നിപ ബാധിത മേഖലകൾ സന്ദർശിക്കും

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിമാരുടെ ഉന്നതതലയോ​ഗം നടക്കും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. ശേഷം രോ​ഗബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. 950 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. പരിശോധനയ്ക്ക് …

നിപ ഭീതി; മന്ത്രിമാരുടെ ഉന്നതതലയോ​ഗം ഇന്ന്, കേന്ദ്രസംഘം നിപ ബാധിത മേഖലകൾ സന്ദർശിക്കും Read More »

കർണാടകയിലും നിപാ ജാ​ഗ്രത, മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബാംഗ്ലൂർ: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ, കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ നിപ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിക്കുന്നു. എന്നാൽ കേരളത്തിൽ നിന്നു എത്തുന്നവർക്ക് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ താപനില പരിശോധ്ക്കുകയും രോഗലക്ഷണമുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്യും. കർണാടകയിലെ …

കർണാടകയിലും നിപാ ജാ​ഗ്രത, മാർഗ നിർദേശങ്ങൾ പുറത്തിറക്കി Read More »

ന്യൂനമർദം, അടുത്ത 5 ദിവസം കൂടി ഇടത്തരം മഴയ്ക്കും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യത; കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ശക്തികൂടിയ ന്യൂനമർദം മൂലം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാല സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽ‌കി.

പുനഃസംഘടനാ നീക്കം, ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സി.പി.എമ്മിൽ ഭിന്നത

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം. നവംബറോടെ മന്ത്രിസഭയിൽ അഴിച്ചു പണി ഉണ്ടായേക്കുമെന്നാണ് സൂചന. സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. മുൻധാരണ പ്രകാരം ആന്‍റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനുമാണ് മാറ്റം വരേണ്ടത്. മുൻധാരണ പ്രകാരം നവംബറോടെ ഗണേഷ് കുമാറിനും കടന്നപ്പള്ളിക്കും മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാൽ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സി.പി.എമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന് പകരമാണ് ഗണേഷ് കുമാർ മന്ത്രി സഭയിൽ എത്തേണ്ടത്. ഗണേഷ് കുമാറിന്‍റെ …

പുനഃസംഘടനാ നീക്കം, ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സി.പി.എമ്മിൽ ഭിന്നത Read More »

25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്ന് അലൻസിയർ

തിരുവനന്തപുരം: സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നു നടൻ അലൻസിയർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദ പരാമർശം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അലൻസിയർ. മന്ത്രി സജി ചെറിയാനോടും ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോടും കൂടിയായിരുന്നു അലൻസിയറുടെ അഭ്യർഥന. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്ന ഇടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. പ്രത്യേക …

25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്ന് അലൻസിയർ Read More »

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രയിൽ നീരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസ്‌ അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. നിലവിൽ നാലു പേരാണ് ചികിത്സയിലുള്ളത്. ഒരാളുടെ മരണമാണ് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മരിച്ചയാളുടെ പരിശോധന നടത്താത്തതിനാൽ അക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണമില്ല. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ നിലവിൽ …

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു Read More »

നികുതി ചുമത്തലിലും പിഴവുകൾ; സി.എ.ജി റിപ്പോർട്ട് സഭയിൽ

തിരുവനന്തപുരം: റവന്യു വിഭാഗം സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആർ.ടി.ഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയെന്നും റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടത്തിന് കാരണം. ബാർ ലൈസൻസ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. …

നികുതി ചുമത്തലിലും പിഴവുകൾ; സി.എ.ജി റിപ്പോർട്ട് സഭയിൽ Read More »

ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: കെ.ബി.ഗണേഷ് കുമാർ എം.എൽ.എ വ്യത്തികെട്ടവനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിന് പെണ്ണിനോടും പണത്തോടുമാണ് ആസക്തി. ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നും ഗണേഷ് കുമാർ ജനാധിപത്യത്തിന്‍റെ അപചയമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ആളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണ് അയാളുടെ ഉള്ളിലും. രാഷ്ട്രീയ ചാണക്യനാണ് അയാൾ. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറ വേലയാണ് സോളാർ കേസ്. ഗൂഢാലോചന …

ഈ പകൽ മാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ Read More »

സോളാർ കേസ്; കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സോളാർ കേസിൽ പരാതിക്കാരി എഴുതിയ കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസിൻറെ അകത്തുള്ള പ്രശ്നങ്ങൾ പുറത്തു വരുമെന്നതിനാലാണ് അവർതന്നെ അന്വേഷണം വേണ്ടെന്ന് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ യു.ഡി.എഫിൻറേത് അവസരവാദ നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിൽ സി.പി.എം കക്ഷിയല്ല. ഉമ്മൻ ചാണ്ടിയുടെ കര്യങ്ങൾ മുഴുവൻ യഥാർഥത്തിൽ അതിൻറെ ആദ്യത്തെ കമ്മിഷനെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുള്ളത് കോൺഗ്രസും കോൺഗ്രസിൻറെ ഭാഗമായ സർക്കാരുമാണ്. അതിൽ സിപിഎമ്മിനെ കക്ഷിയാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ …

സോളാർ കേസ്; കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് എം.വി.ഗോവിന്ദൻ Read More »

പിതാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം, മകനും പേരക്കുട്ടിയും മരിച്ചു

തൃശൂർ: ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസന്റെ മകൻ ജോജി(40), പേരക്കുട്ടി ടെന്റുൽക്കർ(12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മരുമകൾ ലിജി(34) കൊച്ചയിൽ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തീ കൊളുത്തുന്നതിനിടെ ജോൺസനും പൊള്ളലേറ്റിട്ടുണ്ട്. ബുധൻ അർധരാത്രി 12.30ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അതിനുശേഷം ജോൺസൺ തൊട്ടടുത്തുള്ള മുറിയിൽ പോയി …

പിതാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം, മകനും പേരക്കുട്ടിയും മരിച്ചു Read More »

സോളാർ അഴിമതി, അന്വേഷണത്തിൽ ഒരു ഭയവുമില്ല, സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ട; വി.ഡി.സതീശൻ

തിരുവനന്തപുരം: സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന യു.ഡി.എഫ് കൺവീനർ എം.എം.ഹസന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രം​ഗത്ത്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിൽ ഒരു ഭയവുമില്ല. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സതീശൻ കൂട്ടിചേർത്തു.

കാർഷിക ഗ്രാമീണ വികസന ബാങ്കുകളുടെ നികുതിയടവ്; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 2006ലെ ഫിനാൻസ് ആക്‌ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

വിവാഹ മോചന കൗൺസിലിങ്ങിനിടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

പാല: കുടുംബ കോടതിയിൽ വിവാഹ മോചന കൗൺസിലിങ്ങിനിടെ യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി പാലാ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ കോളപ്രയിലെ മമ്പിള്ളിൽ വീട്ടിൽ മുരളീധരൻ പിള്ളയുടെ മകൻ അരുൺകുമാർ.എമ്മാണ് ഭാര്യയെ ആക്രമിച്ചത്. പാലാ പോലീസ് കസ്റ്റഡിയിൽ എടുത്ത അരുൺകുമാറിനെ റിമാൻഡ് ചെയ്തു. ഒരു വർഷത്തോളമായി ഭാര്യ അരുൺകുമാറിൽ നിന്നും പിരിഞ്ഞു സ്വന്തം വീട്ടിൽ നിൽക്കുക ആണ്. നിരന്തര സംശയ രോഗവും മാനസിക ശാരീരിക പീഡനവും ആയിരുന്നു യുവതിക്ക് അരുൺകുമാറിന്റെ …

വിവാഹ മോചന കൗൺസിലിങ്ങിനിടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ Read More »