കൊച്ചുതോവാളയിൽ ഹൈമാസ്റ്റ് ലൈറ്റ്
ഇടുക്കി: കട്ടപ്പന നഗരസഭയിൽ കൊച്ചുതോവാള സെൻ്റ് ജോസഫ് പള്ളി ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന് 5,01,135 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇടുക്കി നിയോജക മണ്ഡലത്തിൽ പദ്ധതിയുടെ ഭാഗമായി 19 സ്ഥലങ്ങളിലായി 95.21 ലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൊച്ചുതോവാള സെൻ്റ്.ജോസഫ് പള്ളി ഭാഗത്ത് ചേർന്ന യോഗത്തിൽ സെൻ്റ്. ജോസഫ് പള്ളി വികാരി ഇമ്മാനുവൽ മടുകക്കുഴി, വിവിധ രാഷ്ട്രിയ കക്ഷി …