Timely news thodupuzha

logo

latest news

കോട്ടയത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു

കോട്ടയം: ഏറ്റുമാനൂർ – പാലാ റൂട്ടിൽ കിസ്മത്ത് പടിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ ഊഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിച്ച ഫൗസിയയുടെ മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രി …

കോട്ടയത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു Read More »

 കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മൂന്ന് മരണം

കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടല്‍. കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ആണ് സംഭവം. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെയും  ആദിദേവിന്റെയും മൃതദേഹമാണ്  കണ്ടെടുത്തത്. മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി …

 കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മൂന്ന് മരണം Read More »

ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്‍റെ വീട് ഒലിച്ചുപോയി. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെയും ആദിദേവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്. മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. …

ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: കോൺഗ്രസിൽ ചേരുന്നതിനേക്കാൾ കിണറ്റിൽ ചാടുന്നതാണ് തനിക്ക് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  ബിജെപി പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങൾക്ക് രണ്ട്‌ ദിവസങ്ങൾക്കകമാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പാർട്ടിയുടെ പരമോന്നത നിർണ്ണയ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തോട് തുറന്നടിച്ച ഗഡ്കരി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, താൻ ബിജെപിയിൽ തുടരുമെന്നും കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പദ്ധതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.തന്‍റെ ജന്മനാടായ നാഗ്പൂരിൽ നടന്ന ഒരു കോർപ്പറേറ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം …

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി Read More »

പത്തനംതിട്ടയിൽ കനത്ത മഴ ; മല്ലപ്പള്ളിൽ ഉരുൾ പൊട്ടൽ‌

പത്തനംതിട്ട: കനത്ത മഴയിൽ മല്ലപ്പള്ളി ‍ എഴുമറ്റൂർ കോട്ടാങ്ങലിൽ ഉരുൾ പൊട്ടി ഒട്ടേറെ  വീടുകളിലും കടകളിലും വെള്ളം കയറി. ഒരു കാര്‍ പോര്‍ച്ചില്‍ നിന്നും ഒഴുകി പോയി. ഈ കാര്‍ നാട്ടുകാര്‍ തോട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ജംഗ്ഷനിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. തൈക്കാവ് ഭാഗത്ത് നിന്നും പുലർച്ചെയോടെ ഉരുൾ പൊട്ടി കുത്തിയൊലിച്ച് വന്ന വെള്ളം ടൗണിലേക്ക് കയറുകയായിരുന്നു. ആദ്യമായാണ് താരതമ്യേന ഉയർന്ന പ്രദേശമായ ചുങ്കപ്പാറ ടൗൺ വെള്ളത്തിൽ മുങ്ങുന്നത്. മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂർ …

പത്തനംതിട്ടയിൽ കനത്ത മഴ ; മല്ലപ്പള്ളിൽ ഉരുൾ പൊട്ടൽ‌ Read More »

കോൺഗ്രസ്സ്  മുഖ്യധാരയിലേക്ക് വരേണ്ടത് രാജ്യത്തിൻ്റെ ആവശ്യം വിപി സജീന്ദ്രൻ

. പീരുമേട്: കോൺഗ്രസ് രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് വരേണ്ടത് നാടിൻ്റെ ആവശ്യകതയാണന്ന് കെപിസിസി വൈസ്  പ്രസിഡൻറ് വിപി സജീന്ദ്രൻ എക്സ് എംഎൽഎ. രാഹുൽ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏലപ്പാറ ,പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ യോഗം  പീരുമേട് എബിജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംഎം വർഗ്ഗീസ്  അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ,അഡ്വ.ഇഎം ആഗസ്തി, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എം …

കോൺഗ്രസ്സ്  മുഖ്യധാരയിലേക്ക് വരേണ്ടത് രാജ്യത്തിൻ്റെ ആവശ്യം വിപി സജീന്ദ്രൻ Read More »

ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ്സുവര്‍ണ്ണജൂബിലി മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ”ആരോഗ്യ കുടുംബം ആരോഗ്യ ഇടവക” എന്ന ലക്ഷ്യംവെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പിന് കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി  നേതൃത്വം നല്‍കി. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് 19ന്റെ ആരോഗ്യ അസ്വസ്ഥതകള്‍ തുടരുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി പൊടിമറ്റം സെന്റ് മേരീസ് …

ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ്സുവര്‍ണ്ണജൂബിലി മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു Read More »

മഹാത്മാ അയ്യങ്കാളി പൊതു ഇടങ്ങളുടെ സൃഷ്ടാവ്; കേരള പുലയൻ മഹാസഭ

തൊടുപുഴ:മഹാത്മാ അയ്യങ്കാളി പൊതു ഇടങ്ങളുടെ സൃഷ്ടാവാണെന്നും, ഇന്നുകാണുന്ന പൊതുവായതെല്ലാം അത്തരത്തിലുണ്ടായതാണെന്നും, ജാതീയത നിലനിന്നിരുന്നുവെങ്കിൽ പൊതുവിദ്യാലയങ്ങളടക്കമുള്ളവ ഒന്നും ഉണ്ടാകുമായിരുന്നില്ലെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പറഞ്ഞു.മഹാത്മാ അയ്യങ്കാളി യുടെ 159 മത് ജന്മദിനത്തോടനുബന്ധിച്ച് താലൂക്ക് യൂണിയൻ പഴയ ബസ്സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച് ജന്മ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ വൈസ് പ്രസിഡൻറ് കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷനായിജാതിയുടെ കൊടിയ ക്രൂരതകൾ പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത തിനാൽ അയ്യങ്കാളിയെ ഓർക്കാതെ പോകുന്ന സാമൂഹ്യ സ്ഥിതി രൂപപ്പെടുന്നത് ആപത്തായിരിക്കുമെന്ന് …

മഹാത്മാ അയ്യങ്കാളി പൊതു ഇടങ്ങളുടെ സൃഷ്ടാവ്; കേരള പുലയൻ മഹാസഭ Read More »

ദലിത് സമുദായ മുന്നണി ജില്ലാ സമ്മേളനവും, അയ്യൻകാളി ജന്മദിനാഘോഷവും നടന്നു

തൊടുപുഴ:അധ:സ്ഥിതരുടെ വിജ്ഞാനപാത വെട്ടിത്തുറന്നത് അയ്യൻകാളിയാണെന്നും, വൈജ്ഞാനിക മേഖലയിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ദലിതരുടെ ഉണർവിനും കേരളത്തിന്റെ സാമൂഹ്യ ഘടനയെ ഉടച്ചുവാർക്കുന്നതിനും ഇടയായതെന്ന് ദളിത് സമുദായ മുന്നണി നേതൃത്വത്തിൽ നടന്ന അയ്യൻകാളി ജന്മദിനാഘോഷവും, ജില്ലാ സമ്മേളനവും  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി എം.ഡി. തോമസ് പറഞ്ഞു.കെ.സുനീഷ് അദ്ധ്യക്ഷനായി. ദലിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കും സമകാലിക സൂഷ്മതല  വിവേചനങ്ങൾക്കുമെതിരെ ഇതര സംഘടനകൾക്കും പൗര സമൂഹത്തോടുമൊപ്പം പോരാട്ടം സംഘടിപ്പിക്കുമെന്ന് ദലിത് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി.എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു.  …

ദലിത് സമുദായ മുന്നണി ജില്ലാ സമ്മേളനവും, അയ്യൻകാളി ജന്മദിനാഘോഷവും നടന്നു Read More »

കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം

അടിമാലി .  കനത്ത മഴയിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്  കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം കുറത്തിക്കുടി ഒറ്റപ്പെട്ടു ഇന്നലെ വൈകിട്ട്  3 മണിയ്ക്ക് തുടങ്ങിയ മഴ രാവിലെ 10 മണി വരെ പെയ്തു. രാത്രിയിൽ ശക്തമായ മഴയിൽ  കുറത്തി കൂടിയിൽ 16 വീടുകളിൽ വെള്ളം കയറി. വനത്തിൽ ഒറ്റപ്പെട്ട പ്രദേശമായ കുറത്തിക്കുടിയിൽ ജനങ്ങൾ ആശങ്കയിലായായി ര ത്രിയിൽ എന്തു ചെയ്യുമെന്നും പുറ ലോകവുമായി എത്രയെരു ബന്ധുവുമില്ലാതും  മൊബൈൽ ഫോൺ റേഞ്ച് ഇല്ലാതു കൊണ്ട് 400യോളം കുടുംബങ്ങൾ …

കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം Read More »

കോടിയേരി സ്ഥാനം ഒഴിഞ്ഞു; എം.വി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണമന്ത്രി എം.വി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ച് സിപിഎം. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലേക്ക് ചികിത്സയില്‍ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും. പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം ചർച്ച ചെയ്താണ് തീരുമാനം.മന്ത്രിസഭാ പുനസംഘടന …

കോടിയേരി സ്ഥാനം ഒഴിഞ്ഞു; എം.വി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി Read More »

കാൽ നൂറ്റാണ്ടിന് ശേഷം ഗോവിന്ദിന് കറുകച്ചാൽ പൊലീസ് നൽകിയത് സ്വന്തം അമ്മയേയും പെങ്ങളേയും

കോട്ടയം: കാൽനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ഗോവിന്ദിന് ലഭിച്ചത് സ്വന്തം അമ്മയേയും പെങ്ങളേയും. സ്നേഹോഷ്മളമായ ഇടപെടലിൽ വിശദമായ അന്വേഷണത്തിനൊടുവിൽകണ്ടെത്തി നൽകിയത് കറുകച്ചാൽ പൊലീസും. അമ്മയെയും സഹോദരിയെയും തിരിച്ചു കിട്ടിയപ്പോൾ കാക്കിയിട്ട കൺകണ്ട ദൈവങ്ങളുടെ മുന്നിൽ സന്തോഷാശ്രു പൊഴിക്കുകയാണ് ഗുജറാത്ത്കാരനായ ഗോവിന്ദ്. 25 വർഷങ്ങൾക്ക് മുന്‍പ് തനിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മയെ ഉപേക്ഷിച്ച് അച്ഛനോടൊപ്പം പോകേണ്ടിവന്ന ഗോവിന്ദ് വർഷങ്ങൾക്കുശേഷം തന്റെ അമ്മയെയും സഹോദരിയെയും കറുകച്ചാൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ.   കഥയല്ലിത് ജീവിതം: കാൽ നൂറ്റാണ്ടിന് മുമ്പ് ഗുജറാത്തുകാരനായിരുന്ന രാം …

കാൽ നൂറ്റാണ്ടിന് ശേഷം ഗോവിന്ദിന് കറുകച്ചാൽ പൊലീസ് നൽകിയത് സ്വന്തം അമ്മയേയും പെങ്ങളേയും Read More »

മന്ത്രിസഭയിലേക്ക് മുൻമന്ത്രിമാർ എത്തുന്നുവെന്നത് മാധ്യമസൃഷ്ടി ; നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എന്നത് പ്രത്യേക വെല്ലുവിളിയില്ലെന്ന് എം വി ഗോവിന്ദന്‍.പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് രാജിവയ്ക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടിയാണ്.ഗവര്‍ണര്‍ക്ക് എതിരായ നിലപാടില്‍ പിന്നോട്ടില്ല. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് …

മന്ത്രിസഭയിലേക്ക് മുൻമന്ത്രിമാർ എത്തുന്നുവെന്നത് മാധ്യമസൃഷ്ടി ; നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ Read More »

രേഖാ രാജിന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരുടെ ഹര്‍ജിയിലാണ് നടപടി.പി.എച്ച്.ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ല, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കി എന്നുമായിരുന്നു നിഷയുടെ വാദം. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ …

രേഖാ രാജിന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി Read More »

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട്

തി​രു​വ​ന​ന്ത​പു​രം: “ജി 23′ ​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട​തോ​ടെ ആ ​വി​മ​ത സം​ഘ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം എം​പി കൂ​ടി​യാ​യ ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് ച​ർ​ച്ച​യാ​വു​ന്നു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ച് സോ​ണി​യ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന വീ​ഡി​യൊ അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ലി​ട്ട​പ്പോ​ൾ അ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​രു​പോ​ലും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.  കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കു​മ്പോ​ഴും, അ​തു മാ​ത്ര​മ​ല്ല ത​ന്‍റെ സാ​ധ്യ​ത​യെ​ന്ന് തു​റ​ന്ന​ടി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ട് ഒ​രാ​ഴ്ച പോ​ലു​മാ​യി​ല്ല. ബി​ജെ​പി ത​രൂ​രി​നെ “പി​ടി​ക്കാ​ൻ’ ശ്ര​മം തു​ട​ങ്ങി​യി​ട്ട് …

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് Read More »

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി

അടിമാലി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി ദേവികുളം നിയോജക മണ്ഡലതല സ്വാഗതം സംഘം രൂപികരിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡൻ്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. റോയി കെ.പൗലോസ്, എ.കെ.മണി, എം.എൻ.ഗോപി, പി.വി.സ്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, റ്റി.എസ്.സിദ്ധിഖ്, ജി. മുനിയാണ്ടി, പി.ആർ. സലികുമാർ, ഡി. കുമാർ എന്നിവർ പ്രസംഗിച്ചു. വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം …

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി Read More »

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി.

മുരിക്കാശ്ശേരി: ജീവകാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമായ മദര്‍ തെരേസയുടെ ജډദിനമായ ആഗസ്റ്റ് 26 സംസ്ഥാനത്ത് അനാഥ – അഗതി ദിനമായി ആചരിക്കുന്നതിന്‍റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം പടമുഖം സ്നേഹ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ദു ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മദര്‍ തെരേസാ ദിനാചരണം  ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഫാ. ഷാജി പൂത്തറ അനുഗ്രഹ പ്രഭാഷണം …

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി. Read More »

തെങ്ങിന്‍ തൈകളും കുരുമുളക് ചെടികളും വിതരണം ചെയ്തു

കട്ടപ്പന കൃഷി ഭവനും നഗരസഭയും ചേര്‍ന്ന് നടത്തിയ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. സമയബന്ധിതമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തതിന് കൃഷിഭവനെ നഗരസഭ ചെയര്പേഴ്സണ്‍ പ്രത്യേകം അഭിനന്ദിച്ചു.  കേര സമൃദ്ധി പദ്ധതി പ്രകാരം വെസ്റ്റ്കോസ്റ്റ് ടോള്‍ (ഡബ്ല്യു.സി.ടി) ഇനത്തില്‍പെട്ട അത്യുല്‍പാദന ശേഷിയുള്ള 1000 തെങ്ങിന്‍ തൈകളും കുരുമുളക് കൃഷി വികസന പദ്ധതി പ്രകാരം കരുമുണ്ട ഇനത്തില്‍പ്പെട്ട 4000 തൈകളുമാണ് വിതരണത്തിനെത്തിച്ചത്. തൈ …

തെങ്ങിന്‍ തൈകളും കുരുമുളക് ചെടികളും വിതരണം ചെയ്തു Read More »

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ വെച്ച് കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ കരിപ്പൂരിലെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്.  നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയിരുന്ന കാപ്പ റദ്ദാക്കിയിരുന്നു. 2017ന് ശേഷം കേസുകളൊന്നും തന്റെ പേരിലില്ലെന്നും കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. കസ്റ്റംസ് …

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. പണം തട്ടിയ ശേഷം ഒളിവിൽപോയ തമിഴ്നാട് ചെന്നൈ മോസ്ക് സ്ട്രീറ്റ് സക്കീർ ഹുസൈൻ (52), പുന്നപ്ര പറവൂർ പായൽകുളങ്ങരയിൽ സുധീഷ് (35), പുന്നപ്ര പറവൂർ വാഴപ്പറമ്പിൽ ബിനീഷ് (40) എന്നിവരാണ് പിടിയിലായത്.  മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ്  കാട്ടൂർ തട്ടാംതയ്യിൽ മോഹൻ ദാസിന്റെ മകന് ജോലി വാഗ്ദാനം ചെയ്ത്​ പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ Read More »

നെഹ്‌റു ട്രോഫി വള്ളം കളി ; അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ പ്രശ്‌നങ്ങളില്ലാതെ സമയക്രമം …

നെഹ്‌റു ട്രോഫി വള്ളം കളി ; അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി Read More »

ഉള്‍വസ്ത്രമഴിച്ച്‌ പരിശോധന: കൊല്ലത്ത് വീണ്ടും നീറ്റ് പരീക്ഷ നടത്തും

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും.അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.ഫലം സെപ്റ്റംബര്‍ …

ഉള്‍വസ്ത്രമഴിച്ച്‌ പരിശോധന: കൊല്ലത്ത് വീണ്ടും നീറ്റ് പരീക്ഷ നടത്തും Read More »

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം

ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു. “കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും’, ബിഷ്ണോയ് പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള നേതാവാണ് ബിഷ്ണോയ്. ബിഷ്ണോയ് നേരത്തെ കോൺഗ്രസിൽ …

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം Read More »

വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63 ശതമാനം പോയിന്‍റുമായി മെക്സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 54 ശതമാനം പോയിന്‍റുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമാണ്. 22 ലോകനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി …

വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി Read More »

‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’

കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി …

‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’ Read More »

‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’

കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി …

‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’ Read More »

‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍

പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നൽകിയതായി വ്യക്തമായത്. സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാങ്വാൻ, സുഹൃത്ത് സുഖ്വീന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് …

‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍ Read More »

ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ‘കേരള സവാരി’; പ്ലേ സ്റ്റോറില്‍ ലഭ്യമല്ല

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസാണ് ‘കേരള സവാരി’. ലോഞ്ച് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാകുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ആപ്പ് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പദ്ധതിയായ കേരള സവാരിയിൽ നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഓട്ടോ, ടാക്സി ഡ്രൈവർമാരും ആപ്പിനായി കാത്തിരിക്കുകയാണ്. ഓട്ടോകളിലും ടാക്സികളിലും ആളുകൾക്ക് മിതമായ …

ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ‘കേരള സവാരി’; പ്ലേ സ്റ്റോറില്‍ ലഭ്യമല്ല Read More »

12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് നോവാവാക്സ് കോവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നല്കി

ബ്രിട്ടൻ: 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നോവാവാക്സിന്‍റെ കോവിഡ്-19 വാക്സിന് ബ്രിട്ടന്‍റെ മെഡിസിൻസ് റെഗുലേറ്റർ വെള്ളിയാഴ്ച അംഗീകാരം നൽകി. മോഡേണ നിർമ്മിച്ച എംആർഎൻഎ വാക്സിനുകൾക്കും ഫൈസർ-ബയോഎൻടെക്ക് തമ്മിലുള്ള പങ്കാളിത്ത വാക്സിനും ഈ പ്രായപരിധിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു. ഫെബ്രുവരിയിൽ, നോവാവാക്സിന്‍റെ രണ്ട് ഡോസ് വാക്സിനായ നുവാക്സോവിഡിന് പ്രായപൂർത്തിയായവരിൽ ഉപയോഗിക്കുന്നതിന് ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു.

കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി

കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് മോഷ്ടാവ് കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും.  …

കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി Read More »

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര …

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുക ; ഭീഷണിയെന്ന് ആം ആദ്മി നേതാക്കൾ

ന്യൂഡല്‍ഹി: സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി നേതാക്കള്‍. സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും അല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നെങ്കിൽ  20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ ഭരണം …

20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുക ; ഭീഷണിയെന്ന് ആം ആദ്മി നേതാക്കൾ Read More »

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു.

അടിമാലി:2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്ക് കേരള ബാങ്ക് നൽകുന്ന പുരസ്കാരത്തിനാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് അർഹമായത് . ജില്ലയിലെ മികച്ച ബാങ്കുകളിൽ രണ്ടാം സ്ഥാനമാണ് ബാങ്കിനു ലഭിച്ചത്. നിക്ഷേപ സമാഹകരണം, കുടിശിഖനിവാരണം, വായ്പ വിതരണം, ആധുനികസൗകര്യങ്ങളുമായി ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന നീതി ലാബ്, മിതമായ നിരക്കിൽ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന …

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. Read More »

ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 8 വരെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തന സമയം. മലയാള പുസ്തകങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. …

ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി Read More »

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ്

തൊടുപുഴ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 62 വര്‍ഷം തടവും 1,55,000 രൂപ പിഴയും ശിക്ഷ. ദേവികുളം ഗൂഡാര്‍ എസ്റ്റേറ്റിലെ ആല്‍ബിനെ(24) യാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.2020 ഏപ്രില്‍ മാസമാണ് കേസാനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ഫോണിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. കുട്ടിയെ പിന്നീട് വിളിച്ച് വരുത്തി പീഡിപ്പിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസിലാക്കിയ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ …

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ് Read More »

അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു

തൃശൂര്‍ : കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍  പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മകള്‍ ഇന്ദുലേഖ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്‍റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു ശ്രമം. തിങ്കളാഴ്ചയാണ് രുഗ്മിണി …

അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു Read More »

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഓഗസ്റ്റ് 8ന് ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളെജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ …

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം Read More »

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ

കോട്ടയം : മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍ ദിലീപിന്‍റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്‍റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്. പുലര്‍ച്ചെ 4.30ടെയാണ് പരിശോധന ആരംഭിച്ചത്. അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള …

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ Read More »

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും

കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്റെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി …

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും Read More »

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊച്ചി സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാര്‍ .കുടയത്തൂര്‍ സ്വദേശിയാണ്.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാവിലെ 11 വരെ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, 3 ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.  4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ: കോട്ടയം, …

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌ Read More »

സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്.

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന്  പുലർച്ചെ 3 മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയിൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിലാണ്. 

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഐസ്‌ക്രീമിൻ്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പുറകെയാണ് സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത്. മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിൻ്റെ പരസ്യത്തില്‍ അഭിനയിച്ച യുവതിയുട ശിരോവസ്ത്രം അയഞ്ഞതുകാരണം ശരീരത്തിൽ നിന്നും മാറി നിന്നതാണ് വിവാദങ്ങൾക്ക് തിരികൊടുത്തത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിൻ്റെ വാദം. ‘പൊതു മര്യാദയ്ക്ക് വിരുദ്ധവും’ ‘സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ’ പരസ്യങ്ങളുടെ പേരില്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ …

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍ Read More »