മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
തൊടുപുഴ: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ എമ്പാടും വാർഡ് തലങ്ങളിൽ മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ നടക്കുകയാണ്. പുറപ്പുഴ മണ്ഡലത്തിലെ പതിനൊന്നാം വാർഡിൽ വാർഡ് പ്രസിഡണ്ട് ബിജു ജോർജ് കോച്ചേരി പടവലിന്റെ അധ്യക്ഷതയിൽ മൂവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴലനാടൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ലഹരികളുടെയും വ്യാപനം ഇന്നത്തെ യുവതലമുറയെ ആകെ ഇല്ലായ്മ ചെയ്യുന്ന മഹാവിപത്താണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ജോസ് കല്ലോലിൽ …