Timely news thodupuzha

logo

latest news

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. കൊല്ലം കരിക്കോട് അപ്പോളോ നഗറിലെ കവിതയാണ്(46) വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് മധുസൂദനൻ പിള്ളയെ(54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകൾ നൊക്കി നിൽക്കെയായിരുന്നു കൊലപാതകം. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. ഇയാൾ മദ്യപിച്ച് …

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ Read More »

ലഹരി ഇടപാട്: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുൻ കൗൺസിലറും മകനും അറസ്റ്റിൽ

കോട്ടയം: ലഹരി ഇടപാടിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം പുതുപ്പളളി തോട്ടക്കാട് സ്വദേശി ആദർശാണ്(23) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി.കെ.അനിൽകുമാറിനെയും, മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആദർശിൻറെ കൈയിൽ ഉണ്ടായിരുന്ന ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നു. പക്ഷേ പണം കൊടുത്തിരുന്നില്ല. ഇതേതുടർന്ന് ആദർശ് മാണിക്കുന്നിലുളള അനിൽകുമാറിൻറെ വീട്ടിലെത്തി പ്രശ്നം …

ലഹരി ഇടപാട്: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുൻ കൗൺസിലറും മകനും അറസ്റ്റിൽ Read More »

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. രേഖാമൂലം ബംഗ്ലാദേശ് ഹസീനയെ കൈമാറുന്ന കാര്യം ആവശ്യപ്പെടുകയാണെങ്കിൽ അപ്പോൾ നിലപാട് അറിയിക്കുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് …

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് Read More »

ചുരുങ്ങിയ കാലം കൊണ്ട് തൊടുപുഴയുടെ ജനകിയ ചെയർമാൻ ആയി മാറിയ കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു

തൊടുപുഴ: കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തൊടുപുഴയുടെ ജനകിയ ചെയർമാൻ ആയി മാറിയ കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു. തൊടുപുഴ നഗരസഭ 5-ആം വാർഡ് വെങ്ങല്ലൂർ മുനിസിപ്പൽ സ്കൂൾ വാർഡിൽ നിന്നും ആണ്‌ ജനവിധി തേടുന്നത്. ഇതിനു മുൻപ് മുന്നു വട്ടം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. തൊടുപുഴയുടെ സമ​ഗ്ര വികസനം ലക്ഷ്യമാക്കി ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട്. വികസനം, ശുചീകരണം, ആരോ​ഗ്യ പരിപാലനം, നഗര സൗന്ദര്യവൽക്കരണം ഉൾപ്പടെ വിവിധ മേഖലകളിൽ …

ചുരുങ്ങിയ കാലം കൊണ്ട് തൊടുപുഴയുടെ ജനകിയ ചെയർമാൻ ആയി മാറിയ കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു Read More »

ഇടുക്കി തൊടുപുഴ നിയോജകമണ്ഡലത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ബൈക്ക് റാലി

തൊടുപുഴ: ഇടുക്കി തൊടുപുഴ നിയോജകമണ്ഡലത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി ബൈക്ക് റാലി സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ, എസ്.ഐ.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫോം വിതരണം ആദ്യമായി പൂർത്തിയാക്കിയത് തൊടുപുഴ മണ്ഡലത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡലത്തിലെ എല്ലാ ഉദ്യോഗസ്ഥരും എസ്.ഐ.ആർ. ജോലികളിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണമാണ് ഈ …

ഇടുക്കി തൊടുപുഴ നിയോജകമണ്ഡലത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ബൈക്ക് റാലി Read More »

കോതമംഗലത്ത് വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിൻറെ പത്രിക തട്ടിപ്പറിച്ച് ഓടി പ്രാദേശിക നേതാവ്

കോതമംഗലം: കോട്ടപ്പടി പ്രദേശത്തെ മുതിർന്ന കോൺഗ്രസ്‌ നേതാവും ഐഎൻടിയുസി പ്രവർത്തകനുമായ കൈതമന ജോസാണ് 13-ാം വാർഡിൽ വിമതനായി മത്സരത്തിനിറങ്ങിയത്. പാർട്ടി പ്രവർത്തകൻ പോലുമല്ലാത്ത ആളെ സ്ഥാനാർഥിയാക്കുന്നുവെന്നായിരുന്നു ജോസിൻറെ ആരോപണം. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി. ടോക്കൺ വാങ്ങി പത്രിക സമർപ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിൻറെ കയ്യിൽ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്. ഉടൻ തന്നെ കൈതമന ജോസ് അടുത്തുള്ള കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. …

കോതമംഗലത്ത് വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിൻറെ പത്രിക തട്ടിപ്പറിച്ച് ഓടി പ്രാദേശിക നേതാവ് Read More »

സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പിൻ്റെ പേരിൽ രണ്ട് അത്ലറ്റുകൾക്കെതിരേ നടപടി

തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാംപിൽ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ(തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ താരം സഞ്ജയ്(പുല്ലൂരാംപാറ സെൻറ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ.

ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

ഇടുക്കി: അഞ്ച് ദിവസങ്ങളിലായാണ് ജില്ലാ സ്കൂൾ കലോത്സവം നടത്തിയത്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മുരിക്കാശ്ശേരി പള്ളി പാരിഷ് ഹാൾ, ജ്യോതി നഴ്സറി സ്കൂൾ, എസ് എൻ ഡി പി ഹാൾ, മാതാ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ആണ് പ്രധാന മത്സര വേദികൾ ഒരുക്കിയിരുന്നത്. മത്സരങ്ങൾ അവസാനിക്കുമ്പോൾ തൊടുപുഴ – 930, കട്ടപ്പന- 905, അടിമാലി – 876, നെടുംകണ്ടം – 722, പീരുമേട് -657, അറക്കുളം – 520, മൂന്നാർ – 233 എന്നിങ്ങനെയാണ് സബ്ജില്ലാ …

ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു Read More »

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. ഇടുക്കി ജില്ലയിൽ മുനിസിപ്പാലിറ്റി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 4257 പേർ സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. ഇതിൽ 2143 വനിതകളും 2114 പേർ പുരുഷൻമാരുമാണ്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ 6110 നാമനിർദേശ പത്രികകൾ ലഭിച്ചു. ഇതിൽ 3033 എണ്ണം സമർപ്പിച്ചത് പുരുഷൻമാരും 3077 എണ്ണം വനിതകളുടേതുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 132 നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു Read More »

കൊച്ചിയിൽ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി; പണത്തിൻ്റെ പേരിലായിരുന്നു ക്രൂരത, വീട്ടുടമ അറസ്റ്റിൽ

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈം​ഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാക്കിൽ കെട്ട് മൃതദേഹം റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് …

കൊച്ചിയിൽ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി; പണത്തിൻ്റെ പേരിലായിരുന്നു ക്രൂരത, വീട്ടുടമ അറസ്റ്റിൽ Read More »

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കൂടി ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് നടപടി. ശക്തി കപൂറിൻറെ മകനും നടി ശ്രദ്ധ കപൂറിൻറെ സഹോദരനുമായ സിദ്ധാന്തിനോട് നവംബർ 25 ന് മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടു. 252 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രദ്ധ …

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി Read More »

ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇന്ത്യയുടെ എംബസികളും, കോൺസുലേറ്റുകളും വഴി ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. നിയന്ത്രണ രേഖയിൽ വർഷങ്ങളായി നിലനിൽക്കുന്ന സൈനിക സംഘർഷത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സ്ഥിരപ്പെടുത്താനുള്ള മറ്റൊരു ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഈ ആഴ്ച ആദ്യം മുതൽ ചൈനീസ് പൗരന്മാരിൽ നിന്ന് ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2020 ഏപ്രിൽ-മേയ് …

ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു Read More »

കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ എസ്.ഐക്കെതിരെ അന്വേഷണം

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണം. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐയ്ക്കെതിരെ സിപിഒ ആണ് പരാതി നൽകിയത്. കൊച്ചിയിലെ സ്പായിൽ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഭീഷണി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിൽ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേർത്തു. നവംബർ എട്ടിന് സിപിഒ സ്പായിലെത്തിയിരുന്നു. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിച്ച് മാല നഷ്ടമായെന്ന് പറഞ്ഞു. മാല മോഷ്ടിച്ചത് പൊലീസുകാരനാണെന്നും …

കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ എസ്.ഐക്കെതിരെ അന്വേഷണം Read More »

കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മറ്റ് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിൻറെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന 22ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യംഇവര്‍ക്ക് ലഭിക്കും. നാമനിര്‍ദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്.എന്നാല്‍ …

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകന്‍ ഇടുക്കി ജില്ലയിലെത്തി

ഇടുക്കി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇടുക്കി ജില്ലയുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ രാജു.കെ ഫ്രാന്‍സിസ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരീക്ഷകന്‍ വിലയിരുത്തി. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് രാജു കെ ഫ്രാന്‍സിസ്.

കരിമ്പൻ പാലത്തിനു സമീപം കൊടുംവളവിൽ ഭാര ലോറികൾ കുടുങ്ങുന്നത് പതിവ് ആകുന്നു

ഇടുക്കി: കരിമ്പൻ പാലത്തിനു സമീപം കൊടുംവളവിൽ ഭാര ലോറികൾ കുടുങ്ങുന്നത് പതിവ് ആകുന്നു. പന്നിയാർകുട്ടിയിൽ ടവർ നിർമ്മിക്കാനുള്ള സാധനങ്ങളുമായി രാവിലെ 9.30 ഓടെ ആന്ധ്രയിൽ നിന്നും വന്ന വലിയ ലോറിയാണ് വളവിൽ കുടുങ്ങിയത്. കുത്തിറക്കവും കൊടും വളവുമുള്ള ഇവിടെ പരിചയക്കുറവുള്ള ഡ്രൈവർമാരാണ് അപകടത്തിലാവുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. റവന റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കുട്ടികളുമായി മുരിക്കാശേരിക്ക് വന്ന സ്കൂൾ ബസുൾപ്പെടെ ബ്ലോക്കിൽപ്പെട്ടു. റോഡ് വീതി കൂട്ടി വളവ് നിവർത്തി വാഹനങ്ങൾ വളവിൽ …

കരിമ്പൻ പാലത്തിനു സമീപം കൊടുംവളവിൽ ഭാര ലോറികൾ കുടുങ്ങുന്നത് പതിവ് ആകുന്നു Read More »

വോട്ടർ പട്ടിക പുതുക്കൽ വേഗത്തിൽ പൂർത്തിയാക്കിയ സംസ്ഥാനത്തെ അഞ്ച് ബി.എൽ.ഒമാരിൽ ഒരാളായി മുള്ളരിങ്ങാട് സ്വദേശി

ഇടുക്കി: രാജ്യത്ത് നടക്കുന്ന തീവ്ര യജ്ഞ വോട്ടർ പട്ടിക പുതുക്കൽ വേഗത്തിൽ പൂർത്തിയാക്കിയ സംസ്ഥാനത്തെ അഞ്ച് ബി.എൽ.ഒമാരിൽ ഒരാളായി എൻ.എസ് ഇബ്രാഹിം. വണ്ണപ്പുറം വില്ലേജിലെ മുള്ളരിങ്ങാട് വലിയകണ്ടം ഭാഗത്തെ 27-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആണ് എൻ.എസ് ഇബ്രാഹിം. 27-ാം നമ്പർ ബൂത്തിലെ 729 വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഡിജിറ്റലൈസേഷൻ നടപടി വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. ഇതിന് തൊടുപുഴനിയോജക മണ്ഡലത്തിലെ വരണാധികാരി കൂടിയായ സബ് കളക്ടർ അനൂപ് ഗാർഗ് നേരിട്ട് വീട്ടിലെത്തി ഇബ്രാഹിമിനെ അഭിനന്ദിച്ചു. ഇതിനുമുമ്പും ആധാർ …

വോട്ടർ പട്ടിക പുതുക്കൽ വേഗത്തിൽ പൂർത്തിയാക്കിയ സംസ്ഥാനത്തെ അഞ്ച് ബി.എൽ.ഒമാരിൽ ഒരാളായി മുള്ളരിങ്ങാട് സ്വദേശി Read More »

അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജിപി അജിത് കുമാറിന് അനുകൂലമായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന വാദം ഹൈക്കോടതി ശരിവച്ചു. പരാതിക്കാർക്ക് മുൻകൂർ അനുമതി തേടിയ ശേഷം വീണ്ടും പരാതി നൽകാമെന്ന് ഹൈക്കോടതി വ‍്യക്തമാക്കി. ജസ്റ്റിസ് എ ബദറുദ്ദീൻ അധ‍്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിജിലൻസ് അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയ കേസിൽ തുടരന്വേഷണമാകാമെന്ന് തിരുവനന്തപുരം വിജിലൻ‌സ് കോടതി വിധി വന്നിരുന്നു. ഇതിനെതിരേയാണ് …

അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജിപി അജിത് കുമാറിന് അനുകൂലമായ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Read More »

കൊൽക്കത്തയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ അതിശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ കോൽക്കത്തയിലും സമീപ പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശിലുണ്ടായ ഭൂചലത്തിൻ്റെ ഭാഗമായാണ് കോൽക്കത്തയിലും അനുഭവപ്പെട്ടതെന്നാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. നിലവിൽ ആളുപായറങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അനിൽ അക്കരയ്ക്ക് പിന്തുണയുമായി റ്റി.എൻ പ്രതാപൻ

തൃശൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയ്ക്ക് പിന്തുണയുമായി എഐസിസി സെക്രട്ടറി ടി.എൻ പ്രതാപൻ. അനിൽ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര മത്സരിക്കുന്നത്. പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്ന് മത്സരിക്കുകയാണ്. വിശ്രമമില്ലാത്ത പോരാളിയാണ് അനിൽ. പ്രസ്ഥാനത്തിന് വേണ്ടി ഏത് ഘടകത്തിലും എത്ര വലിയ പ്രതിസന്ധികളിലും …

അനിൽ അക്കരയ്ക്ക് പിന്തുണയുമായി റ്റി.എൻ പ്രതാപൻ Read More »

ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് മരണം. വെള്ളിയാഴ്ച രാവിലെ മധ്യ ബംഗ്ലാദേശിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾക്ക് ഭൂചലനത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് പശ്ചിമ ബംഗാളിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ നർസിങ്ഡി ജില്ലയിലെ ഘോരഷാൽ പ്രദേശത്താണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. യു.എസ് …

ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു Read More »

ഇടുക്കിയിൽ സ്കൂൾ ബസ് ഇടിച്ച് പ്ലേ സ്കൂൾ വിദ‍്യാർഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മിഷൻ‌

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വാഴത്തോപ്പ് ഗിരിജ‍്യോതി സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സ്കൂളിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മിഷൻ പറഞ്ഞു. സേഫ്റ്റി പ്രോട്ടോകോൾ സ്കൂൾ പാലിച്ചിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ച അപകടമായി ഇതു കാണാൻ സാധിക്കില്ലെന്നും ബാലവകാശ കമ്മിഷൻ അംഗം കെ.കെ. ഷാജു പറഞ്ഞു. ഗിരി ജ്യോതി പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ എന്ന നാലു …

ഇടുക്കിയിൽ സ്കൂൾ ബസ് ഇടിച്ച് പ്ലേ സ്കൂൾ വിദ‍്യാർഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മിഷൻ‌ Read More »

തൃശൂരിൽ തിയേറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു

തൃശൂർ: തിയേറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവർ അജീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10ഓടെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം. തിയേറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. മൂന്നം​ഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ‌ അറസ്റ്റിലായതിനു പിന്നാലെയാണ് നീക്കം. സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് …

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും Read More »

പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു

മലപ്പുറം: മുൻ എം.എൽ.എ പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇ.ഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായി സിയാദിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. രാവിലെ 6.30ഓടെയാണ് ഇ.ഡി സംഘം അൻവറിൻ്റെ വീട്ടിൽ എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെ.എസ്‍.സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പി.വി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015ലാണ് പി.വി അൻവറും സഹായി സിയാദും ചേർന്ന് 12 …

പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നു Read More »

കനത്ത മഴയ്ക്ക് സാധ്യത, കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച(നവംബർ 21) മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്. തിരുവനന്തപുപരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തു വിടാൻ എ പത്മകുമാർ ഇടപെടൽ നടത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുൻ എംഎൽഎയുമായ എ പത്മകുമാർ കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തുവിടാൻ നേരത്തെ തന്നെ ഇടപെടൽ നടത്തിയിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്. 2019ൽ ബോർഡിനു മുൻപിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചെങ്കിലും അംഗങ്ങൾ എതിർത്തിരുന്നതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മിഷണർ‌ എൻ. വാസു പത്മകുമാറിനെതിരേ മൊഴി …

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തു വിടാൻ എ പത്മകുമാർ ഇടപെടൽ നടത്തി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ. തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരൻറെ നേതൃത്വത്തിലുള്ള ചോദ‍്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്മകുമാറിനെ ഉടനെ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോകും. ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവിനു ശേഷം അറസ്റ്റിലാവുന്ന ഉന്നതനാണ് പത്മകുമാർ. 42 വർഷം സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം …

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ Read More »

ചരിത്രം രചിച്ച് ന്യൂമാൻ എൻ.സി.സി ബാൻഡ് ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന് അഭിമാനമായി കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ എൻസിസി ബാൻഡ് വീണ്ടും ചരിത്രം രചിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിത എൻ സി സി ബാൻഡ് എന്ന നിലയിൽ ന്യൂമാൻ ബാൻഡ് ഡൽഹിയിൽ മാറ്റുരച്ചിരുന്നു. ആൺകുട്ടികളുടെ വിഭാഗമാണ് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടീം എൻ സി സി …

ചരിത്രം രചിച്ച് ന്യൂമാൻ എൻ.സി.സി ബാൻഡ് ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

വഴിത്തല ശാന്തി​ഗിരിയുടെ തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി

വഴിത്തല: കഴിഞ്ഞ 37 വർഷക്കാലമായി ഭിന്നശേഷിക്കാരുടെ സമ​ഗ്ര പുനരധിവാസം ലക്ഷ്യമാക്കി വഴിത്തല ശാന്തി​ഗിരി നിരവധി പദ്ധതികളാണ് കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തി വരുന്നത്. ഈ പദ്ധതികളിൽ ഒന്നാണ് ഭിന്നശേഷിക്കാർക്കുള്ള തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി. ഇതിൻ്റെ ഭാ​ഗമായി വഴിത്തല ശാന്തി​ഗിരി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി. സിനമാതാരം മോഹൻലാൽ താക്കോൽദാനം നിർവ്വഹിച്ചു. ശാന്തി​ഗിരി ഡയറക്ടർ ഫാദർ പോൾ പാറക്കാട്ടേൽ, ശാന്തി​ഗിരി കോളേജ് പ്രിൻസിപ്പൽ ഫാദർ ജോസ് തുറവക്കൽ സി.എം.ഐ, ബർസർ ഫാദർ ഷിൻ്റോ കന്നുകെട്ടിയിൽ, …

വഴിത്തല ശാന്തി​ഗിരിയുടെ തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി Read More »

യു.പിയിലെ സ്കൂളിൽ വാതക ചോർച്ചയെ തുടർന്ന് 16 കുട്ടികൾ ബോധരഹിതരായി; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലക്നൗ: യു.പിയിൽ സ്കൂളിൽ 16 കുട്ടികൾ ബോധരഹിതരായി. വാതക ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സാൻഡില ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനുനായ് ഝാ പറഞ്ഞു. സ്‌കൂൾ പരിസരത്ത് വാതകത്തിന്‍റെ രൂക്ഷഗന്ധം പടർന്നതായും ഇതോടെ നിരവധി കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തതായി അധികൃതർ പറയുന്നു.

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ

മുംബൈ: മഹാരാഷ്ട്രയിലെ മറാത്തുവാഡ മേഖലയിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തത് 899 കർഷകർ. വെള്ളപ്പൊക്കവുംമഴയും കാരണമുണ്ടായ കൃഷിനാശത്തെയും തുടർന്ന് കഴിഞ്ഞ ആറ് മാസത്തിൽ മാത്രം 537 കർഷകർ ജീവനൊടുക്കി. ബീഡ്, ഛത്രപതി സാംഭാജി നഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ. ഛത്രപതി സാംഭാജിനഗർ ജില്ലയിൽ 112 കർഷകരും ബീഡ് ജില്ലയിൽ 108 കർഷകരും നന്ദേടിൽ 90 കർഷകരുമാണ് ആത്മഹത്യ ചെയ്തത്. അധിക മഴയും വെള്ളപ്പൊക്കവും 12 പേരുടെ മരണത്തിനും ഗണ്യമായ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. ഒരു …

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ Read More »

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും, വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. പറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങി പ്രമുഖർ പങ്കെടുത്തു. 243 അംഗ നിയമസഭയിൽ 202 സീറ്റ് നേടിയാണ് എൻഡിഎ ബിഹാറിൽ വീണ്ടും അധികാരം ഉറപ്പിച്ചത്.

കോഴിക്കോട് കല്ലായി ഡിവിഷനിൽ സംവിധായകൻ വി.എം വിനുവിന് പകരക്കാരനെത്തി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കല്ലായി ഡിവിഷനിൽ സംവിധായകൻ വി.എം വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർത്ഥി. നേരെത്തെ വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിൻറെ നീക്കം. പക്ഷേ, വിനുവിൻറെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് നേതൃത്വം പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്. വിനുവിൻറെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. നേരത്തെ തന്നെ …

കോഴിക്കോട് കല്ലായി ഡിവിഷനിൽ സംവിധായകൻ വി.എം വിനുവിന് പകരക്കാരനെത്തി Read More »

തൊടുപുഴ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി ലക്ഷ്‌മി

തൊടുപുഴ: തൊടുപുഴ നഗരസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ലക്ഷ്‌മി വി.എസ്‌ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പെരുമ്പിള്ളിച്ചിറ അൽ-അസർ ട്രൈനിംഗ്‌ കേളേജിലെ ബി.എഡ്‌. ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ട്‌ വയസ്സുകാരി ലക്ഷ്‌മിയാണ്‌ തൊടുപുഴ നഗരസഭയിലെ മൂന്നാം വാർഡിൽ നിന്നും ബി.ജെ.പിയ്‌ക്കു വേണ്ടി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്‌. മൂന്നു മുന്നണികൾക്കും തുല്യ ശക്തിയുള്ള വാർഡാണിത്‌. 2015ലെ തെരെഞ്ഞെടുപ്പിൽ ചെറിയ ശതമാനം വോട്ടുകൾക്ക്‌ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ട വാർഡ്‌ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇക്കുറി …

തൊടുപുഴ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി ലക്ഷ്‌മി Read More »

നിലയ്ക്കലിൽ സ്പോട് ബുക്കിങ്ങിനായി വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള സ്പോട് ബുക്കിങ് നിലയ്ക്കലിൽ പുനരാരംഭിച്ചു. ദർശനത്തിനായുള്ള തിരക്ക് ഏറിയതോടെ സ്പോട് ബുക്കിങ് ഹൈക്കോടതി 5000ആയി കുറച്ചിരുന്നു. ബുക്കിങ്ങിനായി പുലർച്ചെമുതൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി നിർത്തിയ ബുക്കിങ് ഏഴുമണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. ഇന്നലെ രാത്രി പത്ത് വരെ 13,229 പേരാണ് സ്പോട്ട് ബുക്കിങ് എടുത്തത്. വിർച്വൽ ക്യൂ എടുത്തതിൽ 38,224 പേർ മാത്രമാണ് എത്തിയത്. ബുക്ക് ചെയ്ത അതേ ദിവസം മാത്രം ദർശനത്തിന് എത്തണമെന്ന് അറിയിച്ചിട്ടും മറ്റ് ദിവസങ്ങളിൽ ബുക്ക് …

നിലയ്ക്കലിൽ സ്പോട് ബുക്കിങ്ങിനായി വൻ ഭക്തജനത്തിരക്ക് Read More »

കരിപ്പൂർ സ്വർണവേട്ട കേസിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്. കോഴിക്കോട് കസ്റ്റംസ് ഡെപ‍്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയിൽ സത‍്യവാങ്മൂലം നൽകിയത്. സ്വർണക്കടത്ത് വിവരം ലഭിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്നും കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിനു അധികാരമില്ലെന്നും വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ‌ കസ്റ്റംസിനു മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും സത‍്യവാങ്മൂലത്തിൽ പറ‍യുന്നു. കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സ്വർണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാൽ അതിൽ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത‍്യവാങ്മൂലത്തിൽ പറ‍യുന്നത്.

വി.എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ ചോദ്യം ചെയ്ത് സംവിധായകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വി.എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണെന്നും വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് വി.എം. വിനുവിനെ പ്രഖ്യാപിച്ചിരുന്നത്. ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാർട്ടി തൻറെ പേര് വെട്ടിയതാണെന്നാണ് വിനു കോടതിയിൽ വാദിച്ചത്. തൻറെ കക്ഷി സെലിബ്രിറ്റിയാണെന്നും മേയർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചതോടെയാണ് സെലിബ്രിറ്റികൾക്ക് പ്രത്യേകതയില്ലെന്ന് …

വി.എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി Read More »

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ബാംഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻറെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് പൊലീസ്. കർ‌ണാടക പൊലീസിൻറെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ഡിഎൻഎക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍് 11 പേരായിരുന്നു മരിച്ചത്. 55 ഓളം …

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു Read More »

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന‍്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയോടെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. നേരത്തെ ഈജിപ്തിൽ വച്ചു നടന്ന പശ്ചിമേഷ‍്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും മോദി പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിനായാണ് മോദി ഉച്ചകോടയിൽ പങ്കെടുക്കാതിരുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ദ‍ക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ലെന്ന് അമെരിക്ക വ‍്യക്തമാക്കിയിട്ടുണ്ട്. നവംബർ 22നാണ് ഇത്തവണത്തെ ജി20 ഉച്ചകോടി ആരംഭിക്കുന്നത്.

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ദേവസ്വം ബോർഡിന് കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ശബരിമലയിൽ ഉണ്ടായ തിരക്കിലും, നിയന്ത്രണം പാളിയതിനെ‍യും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. മുന്നൊരുക്കം ആറ് മാസം മുൻപേ തുടങ്ങേണ്ടതായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എല്ലാവരെയും കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആരാഞ്ഞു. സ്ഥലപരിമിതി‍ക്ക് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുള്ളൂ. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനെയും കോടതി വിമർശിച്ചു. ശബരിമലയിൽ ചൊവ്വാഴ്ച …

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ദേവസ്വം ബോർഡിന് കോടതിയുടെ രൂക്ഷവിമർശനം Read More »

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിനെതിരേ നൽകിയ ഒരുകൂട്ടം ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ എസ്ഐആർ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവർ ഹർജി നൽകിയിരുന്നു. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ …

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും Read More »

എസ്.ഐ.ആർ: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് എത്രയും വേഗം സമർപ്പിക്കണം-കളക്ടർ

ഇടുക്കി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി(SIR-Special Intensive Revision) ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫീസറെ(BLO) ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. കളക്ടറേറ്റിൽ ഇതു സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. ഇലക്ഷൻ കമ്മിഷൻ നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാനുള്ള അവസരം കൂടിയാണിത്. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനായി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ബൂത്ത് ലെവൽ …

എസ്.ഐ.ആർ: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് എത്രയും വേഗം സമർപ്പിക്കണം-കളക്ടർ Read More »

വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി

തൊടുപുഴ: എറണാകുളം നോർത്ത് പറവൂരിൽ നിന്നും എത്തിയ വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി ഉടമസ്ഥനെ ഏൽപ്പിച്ചു. ​കഴിഞ്ഞ ഞായറാഴ്ചയാണ് 50 അംഗങ്ങളടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം നോർത്ത് പറവൂരിൽ നിന്നും തൊടുപുഴയ്ക്ക് സമീപമുള്ള പ്രകൃതിരമണീയമായ ആനയടി കുത്തിൽ എത്തിയത്. ഇവിടെ വെള്ളത്തിൽ ഇറങ്ങി നിന്ന സമയത്താണ് സംഘത്തിലെ ഒരാൾക്ക് വിലപിടിപ്പുള്ള നവരത്‌ന മോതിരം നഷ്ടമായത്. തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ …

വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി Read More »

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു, ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി സർക്കാരിൻ്റെ ദുർഭരണത്തിനെതിരായി കുറ്റപത്രവും അവതരിപ്പിച്ചു. ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ …

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു, ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് വി.ഡി സതീശൻ Read More »