Timely news thodupuzha

logo

Politics

എ.കെ ഷാനിബ് കോൺഗ്രസിൽ നിന്നും ഡി.വൈ.എഫ്.ഐയിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയ എ.കെ. ഷാനിബ് ഡി.വൈ.എഫ്.ഐയിൽ ചേരും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഷാനിബിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. പിന്നീട് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിന് പിന്തുണ നൽകി. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഗുരുതര ആരോപണങ്ങളായിരുന്നു പ്രതിപക്ഷ നേതാവിനെതിരേയും ഷാഫി പറമ്പിൽ എംപിക്കെതിരേയും ഷാനിബ് ഉയർത്തിയത്. കൂടിയാലോചനകൾ നടത്താതെയായിരുന്നു സ്ഥാനാർഥി നിർണയമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത തിരുമാനങ്ങൾ തെറ്റാണെന്നും …

എ.കെ ഷാനിബ് കോൺഗ്രസിൽ നിന്നും ഡി.വൈ.എഫ്.ഐയിലേക്ക് Read More »

യു.പി കോൺഗ്രസിൽ അഴിച്ചുപണി

ലഖ്നൗ: കോൺഗ്രസിൻറെ ഉത്തർ പ്രദേശ് സംസ്ഥാന ഘടകത്തിൽ സമ്പൂർണ അഴിച്ചുപണി വരുന്നു. ഇതിൻറെ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തിനു കീഴിലുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പ്രദേശ് കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും സിറ്റി കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. താഴേത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം പിടിക്കുകയുമാണ് ലക്ഷ്യം. 2027ലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. 403 സീറ്റാണ് യു.പി നിയമസഭയിലുള്ളത്. ഇത് മുന്നിൽക്കണ്ട് …

യു.പി കോൺഗ്രസിൽ അഴിച്ചുപണി Read More »

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. പദ്ധതിയിൽ നിന്ന് ടീം കോമിനെ(ദുബായ് ഹോൾഡിങ്സ്) ഒഴിവാക്കുന്ന സാഹചര്യത്തിലുണ്ടായ അവ്യക്തത മാറ്റുന്നതിൻറെ ഭാഗമായാണ് വിശദീകരണം. കൊച്ചിയിലെ സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. തിരിച്ചു പിടിക്കുന്ന 246 ഏക്കർ ഭൂമിക്ക് ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുന്നുണ്ട്. ടീകോം പിന്മാറുന്നത് അവർക്ക് ഗുണകരമാകും. പൊതുധാരണയിലാണ് ടീം കോം പദ്ധതിയിൽ നിന്ന് മാറുന്നത്. എന്നു വച്ച് പദ്ധതി ഇല്ലാതാകുന്നില്ല. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും …

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് Read More »

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു

ഇടുക്കി: പഞ്ചാബിൽ നിന്നും ആം ആദ്മി പാർട്ടി വർക്കിംഗ്‌ പ്രസിഡന്റും ബുദ്ധലാഡ(മാൻസ) എം.എൽ.എയുമായ പ്രിൻസിപ്പൽ ബുദ്ധ്റാമിന്റെ നേതൃത്വത്തിൽ ഇടുക്കി സന്ദർശനത്തിന് എത്തിയപ്പോൾ ആം ആദ്മി പാർട്ടി ഇടുക്കി പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോണുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് എം.എൽ.എമാരായ സർദാർ ബാരിന്ദർമീറ്റ് സിംഗ് ബഹ്റാ, കുൽജിത് സിംഗ് രണ്ടാവാ, സുക്‌വിന്ദർ സിംഗ് കോർലി, ലാപ്സിങ് ഉഗോകെ, അമൃതപാൽ സിംഗ് സൂക്നന്ദ്, സർദാർ അമൂലാക് സിംഗ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ കാർഷിക പ്രശ്നങ്ങളും …

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു Read More »

രാഹുലും പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദൈവനാമത്തിൽ രാഹുലും സഗൗരവം പ്രദീപും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ മാങ്കുട്ടത്തിൽ പാലക്കാടുനിന്നും യു.ആർ പ്രദീപ് ചേലക്കരയിൽ നിന്നുമാണ് വിജയിച്ചത്. വീണ്ടും നിയമസഭയിലെത്തിയതിൽ സന്തോഷമുണ്ടെന്നും നാടിൻറെ വിഷയങ്ങളെക്കുറിച്ച് പഠിച്ച് …

രാഹുലും പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു Read More »

സംഭലിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ അതിർത്തി കടത്താതെ പൊലീസ്

ന്യൂഡൽഹി: സംഘർഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞ് യു.പി പൊലീസ്. ഗാസിപുർ അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടുമാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. രാഹുലിനും നേതാക്കൾക്കും മുന്നോട്ടു പോവാനാവാത്തതിനാൽ യു.പി അതിർത്തിയിൽ തന്നെ ഇവർ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം. രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്നും രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11 ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിൻറെ നിയന്ത്രണത്തെ തുടർന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ …

സംഭലിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ അതിർത്തി കടത്താതെ പൊലീസ് Read More »

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി

തൊടുപുഴ: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പൊലീസ് കേസെടുത്തു. സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്. ബിജു ബാബു പലതവണ വാഹനത്തിൽ പിൻതുടർന്ന് യുവതിയെ ശല്ല‍്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തന്നെയും അച്ഛനെയും അപായപെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ …

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി Read More »

മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: സി.പി.എം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. പിന്നാലെ സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലെത്തിയ ബിപിൻ സി ബാബുവിനെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്തതിൽ കെ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിച്ചു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയിലെത്തുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേരളത്തിൽ …

മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു Read More »

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ, യു.ആർ പ്രദീപ് എന്നിവർ ഇന്ന് എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കര​നാരായണൻ തമ്പി ലോഞ്ചിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ.​ സ്പീക്കർ എ.എൻ. ഷംസീർ സത്യ​വാചകം ചൊല്ലിക്കൊടുക്കും. പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകര ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ലോക്‌സഭയിലെത്തിയ ഒഴിവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. രാഹുൽ ഇതാദ്യമായാണ് നിയമസഭയിലെത്തുന്നത്.​ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഏറ്റവും …

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് Read More »

വാത്തിക്കുടി യു.ഡി.എഫ് വിജയം സി.പി.എമ്മിന് കാലം കാത്തുവച്ച തിരിച്ചടി; എ.പി ഉസ്മാൻ

മുരിക്കാശ്ശേരി: വാത്തിക്കുടി പഞ്ചായത്തിൽ എല്ലാ രാഷ്ട്രീയ നീതി ബോധവും ലംഘിച്ച് സി.പി.എം നടത്തിയിട്ടുള്ള കുതിരക്കച്ചവടത്തിന് കാലം കാത്തുവച്ച മറുപടിയാണ് എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് പദവി കിട്ടിയതെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.പി ഉസ്മാൻ പറഞ്ഞു. രാഷ്ട്രീയ സദാചാരം പ്രസംഗിക്കുകയും അധികാരവും സമ്പത്തും നല്കികോൺഗ്രസിൽ നിന്നും പഞ്ചായത്തു മെമ്പർമാരെ അടർത്തിയെടുത്ത സി.പി.എം ജില്ലയിലെ കാലുമാറ്റത്തിന്റെ മൊത്തക്കച്ചവക്കാരായി മാറിയത് ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ അരഡസനിലധികം ജനപ്രതിനിധികളെ പണവും സ്ഥാനമാനങ്ങളും നൽകി കൂറുമാറ്റിയതിലൂടെ ജില്ലയിലെ …

വാത്തിക്കുടി യു.ഡി.എഫ് വിജയം സി.പി.എമ്മിന് കാലം കാത്തുവച്ച തിരിച്ചടി; എ.പി ഉസ്മാൻ Read More »

മധു മുല്ലശേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പുറത്താക്കി, ഉടൻ ബി.ജെ.പിയിൽ പ്രവേശിക്കും

തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചിരിക്കുന്നത്. മധു ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് എന്നിവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരേ സാമ്പത്തികാരോപണങ്ങൾ …

മധു മുല്ലശേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പുറത്താക്കി, ഉടൻ ബി.ജെ.പിയിൽ പ്രവേശിക്കും Read More »

യു.ഡി.എഫ് ഇടുക്കിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

കട്ടപ്പന: ജനദ്രോഹ ഭൂ നിയമങ്ങളിലൂടെ ഇടുക്കി ജില്ലയ്ക്ക് തീകൊളുത്തിയ പിണറായി സർക്കാരിന്റെ ദുഷ് ചെയ്തി നിമിത്തം പരിഭ്രാന്തരായ ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ വേണ്ടി ഇടതുപക്ഷം നടത്തുന്ന ശ്രമം അപഹാസ്യമാണെന്ന് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി പ്രസ്താവിച്ചു. റവന്യൂ ഭൂമിയായ സി എച്ച് ആർ മേഖല വനമാണെന്ന് പിണറായി സർക്കാരല്ലാതെ മറ്റൊരു സർക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകൾ അപര്യാപ്തമാണെന്നും അഭിഭാഷകരുടെ നിലപാട് ദുർബലമാണെന്നും താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയത് …

യു.ഡി.എഫ് ഇടുക്കിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു Read More »

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി തെരഞ്ഞെടുത്തു. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം ചേർന്ന് ഫഡ്നാവിസിനെ ഔപചാരികമായി നേതാവായി തെരഞ്ഞെടുക്കും. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമ്പോൾ ശിവസേനയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കണമെന്ന് ഷിൻഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ മകൻ ശ്രീകാന്ത് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന. ബി.ജെ.പിയും ശിവസേനയും എൻ.സി.പിയും ഉൾപ്പെട്ട മഹായുതി സഖ്യം 288ൽ 230 സീറ്റും നേടിയാണ് മഹാരാഷ്ട്രയിൽ അധികാരം …

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് Read More »

സി.പി.ഐ ബഹുജന കൂട്ടായ്മ ഡിസംബർ മൂന്നിന്

ഇടുക്കി: സി എച്ച് ആർ കള്ളപ്രചരണങ്ങൾ തുറന്നുകാണിക്കാനും വസ്തുതകൾ വിവരിക്കാനുമായി സിപിഐ നേതൃത്വത്തിൽ ഡിസംബർ മൂന്നിന് നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ അഭ്യർത്ഥിച്ചു. കാർഡമം ഹിൽ റിസർവ് എന്നറിയപ്പെടുന്ന ഏലമല പ്രദേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ ഇടക്കാല വിധി ജില്ലയിലെ ആറു ലക്ഷത്തോളം മനുഷ്യരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. 1897ലെ രാജ വിളംബരം അനുസരിച്ച് 15,720 ഏക്കർ ഭൂമി ഏല കൃഷിക്കായി പ്രത്യേകം മാറ്റിവെച്ചു. 1957-ൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് …

സി.പി.ഐ ബഹുജന കൂട്ടായ്മ ഡിസംബർ മൂന്നിന് Read More »

സി.പി.എം നേതാവ് ജി സുധാകരനെ വലയിലാക്കാൻ തുനിഞ്ഞ് ബി.ജെ.പിയും കോൺഗ്രസും

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻറെ പാതിമനസ് ബി.ജെ.പിയോടൊപ്പമെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ. മനസുകൊണ്ട് ജി സുധാകരനും ഭാര്യയും ബി.ജെ.പിയിൽ അഗത്വം സ്വീകരിച്ച് കഴിഞ്ഞു. അദ്ദേഹത്തിൻറെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നുവെന്നും സംസാരിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. വീടിൻറെ ഗേറ്റിൽ വന്നാണ് സുധാകരൻ സ്വീകരിച്ചത്. അദ്ദേഹത്തെ ഷാൾ അണിയിച്ച് തിരിച്ചും സ്വീകരിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ ഗോപാലകൃഷ്ണൻ പ്രസംഗത്തിൽ പറഞ്ഞു. തളിപ്പറമ്പിൽ കെ.റ്റി ജയകൃഷ്ണൻ അനുസ്മരണ പരിപാടിയിലായിരുന്നു ഗോപാലകൃഷ്ണൻറെ അവകാശവാദം. ആലപ്പുഴയിലെ മാർക്‌സിസ്റ്റ് പാർട്ടി …

സി.പി.എം നേതാവ് ജി സുധാകരനെ വലയിലാക്കാൻ തുനിഞ്ഞ് ബി.ജെ.പിയും കോൺഗ്രസും Read More »

പാലക്കാടും സി.പി.എമ്മിൽ വിഭാഗിയത

പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിഭാഗിയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫിസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. മുൻ …

പാലക്കാടും സി.പി.എമ്മിൽ വിഭാഗിയത Read More »

ക്ഷേമപെൻഷൻ തട്ടിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് പുറത്തുവന്ന പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. …

ക്ഷേമപെൻഷൻ തട്ടിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി Read More »

വയനാട് പുനരധിവാസം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തൽ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാൻ പ്രവർത്തകർ ശ്രമിച്ചു. കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥായുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് 3 തവണ ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി …

വയനാട് പുനരധിവാസം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം Read More »

ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മഹാരാ‌ഷ്‌ട്രയിൽ മഹായുതിയുടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മഹാരാ‌ഷ്‌ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതിയുടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം. മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്കുശേഷവും സഖ്യ നേതൃത്വം മൗനം തുടരുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിൽ മഹായുതിയുടെ യോഗം നിശ്ചയിച്ചിരുന്നു. എന്നാൽ, ഷിൻഡെ അപ്രതീക്ഷിതമായി ജന്മനാടായ സത്താറയിലെ ദാരെയിലേക്കു പോയതോടെ യോഗം …

ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മഹാരാ‌ഷ്‌ട്രയിൽ മഹായുതിയുടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം Read More »

കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു

കൊല്ലം: കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശനിയാഴ്ച ജില്ലയിലെത്തും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും. വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എം.വി ഗോവിന്ദൻ …

കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു Read More »

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിൻ്റെ മൊഴിയെടുക്കും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ശനിയാഴ്ച അന്വേഷണ സംഘം തിരൂർ സതീശിൻ്റെ മൊഴിയെടുക്കും. തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഢീഷണൽ സെഷൻസ് കോടതി അനുമതി നൽകിയതോടെയാണ് മൊഴിയെടുക്കുന്നത്. കൊച്ചി ഡിസിപി സുദർശൻറെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മണി മുതൽ മൊഴി രേഖപ്പെടുത്തും. 200 സാക്ഷികളാണ് കേസിലുളളത്. ധർമരാജൻ ഉൾപ്പടെ 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണ കടത്ത് സംബന്ധിച്ച് വെളിപ്പെടുത്തൽ ഉണ്ട്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ ചോദ‍്യം ചെയ്യാൻ അന്വേഷണ സംഘം തിരുമാനിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് …

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിൻ്റെ മൊഴിയെടുക്കും Read More »

വി.സിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് കേരള ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസം ഹൈക്കോടതി വിധിക്കായി കാത്തിരുന്നതിന് ശേഷമാണ് നിയമനങ്ങൾ നടത്തിയതെന്ന് ഗവർണർ പറഞ്ഞു. വി.സി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധി. സംശയമുള്ളവർക്ക് വിധി വായിച്ചു നോക്കാം. അധികാരപരിധിയിൽ നിന്നാണ് കാര‍്യങ്ങൾ ചെയ്യുന്നത് ഗവർണർ കൂട്ടിച്ചേർത്തു. മന്ത്രിയുമായി താൻ തർക്കിക്കാനില്ലെന്നും സർക്കാരിന് എതിരഭിപ്രായമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ ഉത്തരവിന് പിന്നാലെ സർവകലാശാല വിസിയായി പ്രൊഫയ. കെ ശിവപ്രസാദും …

വി.സിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് കേരള ഗവർണർ Read More »

പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സംഭവം; കർശന നടപടി സ്വീകരിക്കും, അന്വേഷണ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സംസ്ഥാന ധനവകുപ്പ്. ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചതുകൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടിയിലേക്ക് കടക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പോരു വിവരങ്ങൾ പുറത്തുവിടില്ലെന്നും അനർഹരെ കണ്ടെത്താൻ അന്വേഷണംഘത്തെ നിയോഗിച്ചതായും ധനകാര്യ വകുപ്പ് പ്രതികരിച്ചു. നിയമവിരുദ്ധമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ്‌ …

പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സംഭവം; കർശന നടപടി സ്വീകരിക്കും, അന്വേഷണ സംഘത്തെ നിയോഗിച്ചു Read More »

പ്രിയങ്ക ​ഗാന്ധി കേരളീയ വേഷത്തിൽ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ലോക്സഭയിൽ കേരളീയ വേഷത്തിൽ എത്തി പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയ്ക്ക് പിന്നാലെ മഹാരാഷ്‌ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. വലിയ കയ്യടികളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എം.പിമാർ പാർലമെൻറിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തിൽ നിന്നുള്ള മൂന്ന് പേർ പാർലമെൻറിൽ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി …

പ്രിയങ്ക ​ഗാന്ധി കേരളീയ വേഷത്തിൽ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു Read More »

പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 11 നായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രിയങ്കയ്ക്കൊപ്പം മഹാരാഷ്‌ട്രയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പി രവീന്ദ്ര വസന്ത്റാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തൻറെ …

പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More »

ഗവർണർക്കെതിരെ പ്രതിഷേധവുമായി സി.പി.എം

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്‌കാലിക വൈസ്‌ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചട്ടങ്ങൾ ലംഘിച്ച്‌ ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പറഞ്ഞു. കെടിയുവിൽ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനേയും നിയമിച്ചത്‌ സർവകലാശാല ചട്ടങ്ങളേയും ഇത്‌ സംബന്ധിച്ച കോടതി നിർദേശങ്ങളേയും കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്‌. നേരത്തെ കെടിയുവിൽ സിസ തോമസിനെ താൽകാലിക വിസിയായി നിയമച്ചപ്പോൾ തന്നെ കോടതി തടഞ്ഞതാണ്‌. അത്‌ സംബന്ധിച്ച്‌ വ്യക്തത ആവശ്യപ്പെട്ട്‌ …

ഗവർണർക്കെതിരെ പ്രതിഷേധവുമായി സി.പി.എം Read More »

സംസ്ഥാനത്ത് ബി.ജെ.പിയിലെ പോര്; കേന്ദ്ര നേതൃത്വം ഇടപെട്ടു

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിയിലുണ്ടായ പോരിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. പരസ‍്യ പ്രസ്താവനകൾ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥി സി കൃഷ്ണകുമാർ പരാജയപ്പെട്ടതിനെ തുടർന്ന് നഗരസഭ വാർഡുകളിൽ വോട്ട് കുറഞ്ഞുവെന്ന് ആരോപിച്ച് പാലക്കാട് നഗരസഭ അധ‍്യക്ഷ പ്രമീളയും ബി.ജെ.പി നേതാവ് എൻ ശിവരാജനും കെ സുരേന്ദ്രനെതിരെ പരസ‍്യമായി വിമർശനം നടത്തി രംഗത്തെത്തിയിരുന്നു. പാർട്ടിയെ വിമർശിച്ച ഇവർക്കെതിരെ നടപടിയെടുത്താൽ പാലക്കാട്ടെ …

സംസ്ഥാനത്ത് ബി.ജെ.പിയിലെ പോര്; കേന്ദ്ര നേതൃത്വം ഇടപെട്ടു Read More »

സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെ: ആർ ഹരി

തൊടുപുഴ: നഗരസഭാ കൗൺസിലർ എന്ന നിലയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെയാണെന്ന് എൽ ഡി എഫ് കൗൺസിലർ ആർ ഹരി പറഞ്ഞു. കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച പദ്ധതികൾ തന്നിഷ്ടപ്രകാരം തിരിമറി ചെയ്തതിനെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയും തിരുത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിന് വിഭാഗീയതയുടെ നിറം കൊടുക്കുന്നത് ശരിയല്ല. കൗൺസിൽ തീരുമാനം തിരിമറി ചെയ്ത് സ്വന്തം വാർഡിലേക്ക് പണം വകമാറ്റിയ ചെയർപേഴ്സന്റെ നടപടിയെ 34 കൗൺസിലർമാരും ഒറ്റക്കെട്ടായി ആണ് ചെറുത്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി വ്യത്യാസമില്ലാതെയുള്ള ഈ …

സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെ: ആർ ഹരി Read More »

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിക്കത്ത് കൈമാറി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗവർണർ സി.പി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള നടപടിക്രമം എന്ന നിലയിൽ ഷിൻഡെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർക്കൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഷിൻഡെ ഗവർണറെ കണ്ടത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതു വരെ ഷിൻഡെ കെയർ ടേക്കർ മുഖ്യമന്ത്രിയായി തുടരും. തൻറെ ഭരണകാലത്ത് തന്നെ പിൻന്തുണച്ച പാർട്ടിയോടും മാഹരാട്രയിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി ഷിൻഡെ അറിയിച്ചു. സംസ്ഥാനത്തെ സേവിക്കാൻ …

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിക്കത്ത് കൈമാറി Read More »

സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമൻ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമനെ തിരഞ്ഞെടുത്തു. ആദ്യ ഏരിയ കമ്മിറ്റി യോഗം ജില്ലാ സെകട്ടറി സി. വി. വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്നാണ് സെക്രട്ടറി തെരെഞ്ഞെടുപ്പ് നടന്നത്. രണ്ടു ദിവസമായി മുട്ടം ശക്തി തീയേറ്ററിൽ നടന്നു വരുന്ന സമ്മേളനം ഇന്ന് സമാപിക്കും. 19 അംഗ ഏരിയ കമ്മിറ്റിയെയും 12 ജില്ലാ സമ്മേളന പ്രതിനിധികളെയും തൊടുപുഴ വെസ്റ്റ് ഏരിയാ സമ്മേളനം ഐകണ്ഠേന തെരഞ്ഞെടുത്തു. റ്റി.ആർ സോമൻ, കെ.എം ബാബു, കെ.ആർ ഷാജി, എം.ആർ സഹജൻ,വി.ബി …

സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമൻ തിരഞ്ഞെടുക്കപ്പെട്ടു Read More »

ആം അദ്മി പാർട്ടിയുടെ മണ്ണവകാശ പ്രഖ്യാപന പദ യാത്ര കുമളിയിൽ നിന്ന് ആരംഭിച്ചു

ഇടുക്കി: ആം അദ്മി പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയും സ്റ്റേറ്റ് കിസ്സാൻ വിൻഗും ചേർന്ന് നയിക്കുന്ന പദയാത്ര കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നിന്ന് ആരംഭിച്ചു. പിരിവില്ല പ്രിയം മതിയെന്ന് പറഞ്ഞ് കുമളി പട്ടണത്തിലൂടെ കടന്നു പോയ പദയാത്രയെ കർഷകർക്ക് പുറമേ വ്യാപാരികളും കൈ വീശി യാത്രയാക്കി. എ.കെ.ജിയുടെ സമര സ്മരണകളുറങ്ങുന്ന അമരവാതിയിലൂടെ പദ യാത്ര കടന്നു പോയപ്പോൾ ആ ധീര സഖാവിന്റെ കർഷക സമര സ്മരണകൾ പദയാത്രികർ അനുസ്മരിച്ചു. രാവിലെ പദ യാത്രയുടെ ഉദ്ഘാടനം …

ആം അദ്മി പാർട്ടിയുടെ മണ്ണവകാശ പ്രഖ്യാപന പദ യാത്ര കുമളിയിൽ നിന്ന് ആരംഭിച്ചു Read More »

മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും

മുംബൈ: ബിജെപി സഖ്യം വൻവിജയം നേടിയ മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും. സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും ബിജെപി നേതൃത്വത്തിൻറെ നിർദേശം അംഗീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിലുള്ള സർക്കാരിൻറെ അതേ ഫോർമുലയിൽ ശിവസേനയ്ക്കും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നു ബിജെപി വൃത്തങ്ങൾ. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നു കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അഠാവലെ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ശിവസേനയുടെ മുതിർന്ന നേതാവ് പറഞ്ഞു. ഏക്നാഥ് ഷിൻഡെ …

മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും Read More »

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് വി മുരളീധരൻ. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുരളീധരൻറെ പ്രതികരണം. 15 വർഷം മുമ്പ് ഞാൻ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതാണ്. ഇനി തിരിച്ച് ആ സ്ഥാനത്തേക്കില്ലെന്നും പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി മുരളീധരൻ പറഞ്ഞു.

വഖഫ് ഭേദഗതി; പാർമെൻ്റ് ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെൻ്റ് സമ്മേളനത്തിന് തുടക്കമാകുന്നു. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതി(ജെ.പി.സി) 29ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനുശേഷമാകും സഭ ബിൽ പരിഗണിക്കുന്നത്. ഭരണഘടന അംഗീകരിച്ചതിൻറെ എഴുപത്തഞ്ചാം വാർഷികമായ നാളെ ഭരണഘടനാ ദിനം ആചരിക്കും. ഇതിൻറെ ഭാഗമായി പാർലമെൻറിൻറെ സെൻട്രൽ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. …

വഖഫ് ഭേദഗതി; പാർമെൻ്റ് ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നു Read More »

പാലക്കാട് തോൽവി: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ച് കെ സുരേന്ദ്രൻ. ബി.ജെ.പി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രൻ രാജിസന്നദ്ധത അറിയിച്ചത്. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാരിൻറെ ജയസാധ്യത അട്ടിമറിച്ചു. കണ്ണാടി മേഖലയിൽ ശോഭാ …

പാലക്കാട് തോൽവി: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ Read More »

കേരള ബി.ജെ.പി കടിഞ്ഞാൺ ഇല്ലാത്ത കുതിരയെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ

പാലക്കാട്: ഉപതെരെഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.ഡി.എ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരള ബി.ജെ.പി കടിഞ്ഞാൺ ഇല്ലാത്ത കുതിരയായി മാറിയെന്നായിരുന്നു വിമർശനം. വീഴ്ച്ചയുടെ ഉത്തരവാദിത്തതിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഇത്തിൽ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ – കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര; സംഘം നിയന്ത്രണം ഏറ്റെടുക്കണം ബിജെപിയുടെയും അവർ നേതൃത്വം നൽകുന്ന എൻഡിഎയുടെയും കേരളത്തിലെ …

കേരള ബി.ജെ.പി കടിഞ്ഞാൺ ഇല്ലാത്ത കുതിരയെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ Read More »

പാലക്കാട് തോൽവിയിൽ പ്രതികരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വലിയ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൻറെ ചുമതലയാണ് പാർട്ടി തന്നെ ഏൽപ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങൾ പാർട്ടി സംസ്ഥാന പ്രസിഡൻറിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൻറെ ചുമതലയാണ് പാർട്ടി എന്നെ ഏൽപ്പിച്ചിരുന്നത്. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രചാരണത്തിന് പോയി എന്നതല്ലാതെ മറ്റു സംഘടനാ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. ആ കാര്യങ്ങളൊക്കെ സംസ്ഥാന പ്രസിഡൻറ് നിങ്ങളോട് …

പാലക്കാട് തോൽവിയിൽ പ്രതികരിച്ച് വി മുരളീധരൻ Read More »

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലേക്ക് ഭരണ മുന്നണിയുടെ കുതിപ്പ്. പ്രതിപക്ഷ സഖ്യത്തിന് ഒന്ന് പൊരുതാൻ പോലും അവസരം നൽകാതെ ഭരണ മുന്നണിയുടെ അസാമാന്യ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ കോവല ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പി സഖ്യം എത്തി. ആകെയുള്ള 288 സീറ്റിലും ലീഡ് നില അറിവായപ്പോൾ 218 ഇടത്തും ലീഡുമായി മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് ബി.ജെ.പിയും ശിവസേനയും എൻ.സി.പിയും ഉൾപ്പെടുന്ന മഹായുതി സഖ്യം നീങ്ങുകയാണ്. കോൺഗ്രസും ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാർ വിഭാഗവും …

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക് Read More »

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ച് വരവുമായി ഇന്ത്യ മുന്നണി

റാഞ്ചി: ഝാർഖണ്ഡിൽ നില മെച്ചപ്പെടുത്തി ഇന്ത്യ മുന്നണി. ആദ്യ മണിക്കൂറുകളിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവാണ് മുക്തി മോർച്ചയും ഉൾപ്പെട്ട ഇന്ത്യ സഖ്യം കാഴ്ച വച്ചത്. നിലവിൽ എൻഡിഎ 30 ഇന്ത്യ 47 എന്നിങ്ങനെയാണ് ലീഡ് നില. ഝാർഖണ്ഡിൽ ഒരു സീറ്റിൽ ലീഡ് ചെയ്ത് സിപിഎം സ്ഥാനാർഥി. നിർസ മണ്ഡലത്തിലാണ് ആരൂപ് ചാറ്റർജി ലീഡ് ചെയുന്നത്. ഇന്ത്യാ സഖ്യത്തിൻറെ ഭാഗമായാണ് സിപിഎം സ്ഥാനാർത്ഥി ഇവിടെ മത്സരിക്കുന്നത്.

പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി സരിൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്ത് വരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ച് കൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയതിലേറെ വോട്ട് നേടും. ഈ ട്രൻറ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു. നഗരസഭയിൽ ബി.ജെ.പി ലീഡ് …

പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി സരിൻ Read More »

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻറെ ആരോപണത്തിനെതിരേ വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും മാപ്പു പറയുകയും ഇത് മാധ്യമത്തിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം. ഇത് അംഗീകരിക്കാത്ത പക്ഷം മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണ് വോട്ടർമാർക്ക് അഞ്ച് കോടി …

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ Read More »

പാലക്കാട് ബി.ജെ.പി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറാണ് മുന്നിൽ. എന്നാൽ ബി.ജെ.പിക്ക് ആശങ്കയുടെ നിമിഷം തന്നെയാണ്. നഗരസഭയിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാൾ 700 ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. ബി.ജെ.പി വോട്ട് കോൺഗ്രസിലേക്ക് പോയതായാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോൺഗ്രസ് …

പാലക്കാട് ബി.ജെ.പി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന Read More »

പാലക്കാട് കോൺഗ്രസിന് അമിത ആത്മവിശ്വാസം

പാലക്കാട്: വോട്ടണ്ണൽ ആദ്യ മണിക്കൂറുകളിൽ തന്നെ പാലക്കാട് വിജയം ഉറപ്പിച്ച് കോൺഗ്രസ്. രാഹുലിന് അഭിനന്ദനങ്ങൾ നേർന്ന് ബി.റ്റി ബൽറാം രംഗത്തെത്തി. ഷാഫി പറമ്പിലിൻറെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എയെന്ന വിശേഷണത്തോടെ ഫെയ്സ് ബുക്കിലാണ് ബൽറാമിൻറെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: പാലക്കാട്‌ രാഹുൽ തന്നെ. ഷാഫി പറമ്പിലിൻറെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.

സജി ചെറിയാന്റെ വിവാദ പ്രസംഗം; തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. പൊലീസിൻറെ കേസ് ഡയറിയും പ്രസംഗത്തിൻറെ വിശദ രൂപവും കോടതി പരിശോധിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. കുറച്ച് നല്ല കാര്യങ്ങളെന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിൻറെ ഉദ്ദേശം …

സജി ചെറിയാന്റെ വിവാദ പ്രസംഗം; തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി Read More »

രാജി വയ്ക്കില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ തുടരന്വേഷണമാകാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. മേൽക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ പ്രസംഗത്തെക്കുറിച്ച് യാതൊന്നും കോടതി പരാമർശിച്ചിട്ടില്ല. മാത്രമല്ല ഹൈക്കോടതി തന്‍റെ ഭാഗം കേട്ടിട്ടില്ല. താൻ കുറ്റക്കാരനാണെന്നും കണ്ടെത്തിയിട്ടില്ല. ഇത് അന്തിമ വിധിയല്ല. നിയമപരമായ കാര്യങ്ങൾ പഠിച്ചതിനു ശേഷം കൂടുതൽ നടപടികളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, …

രാജി വയ്ക്കില്ലെന്ന് സജി ചെറിയാൻ Read More »

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എയ്ക്ക് വിജയമെന്ന് എക്സിറ്റ് പോൾ പ്രവചനം

ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്‌ട്രയിലെ എൻ.ഡി.എയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച പ്രവചിച്ചു. ഝാർഖണ്ഡിൽ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും ബി.ജെ.പി സഖ്യവുമായി കടുത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ, ബി.ജെ.പി സഖ്യത്തിന് മേൽക്കൈയുണ്ടെന്നും ഭരണം നേടുമെന്നും ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നു. അതേസമയം, മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്കും ഝാർഖണ്ഡിൽ ജെ.എം.എം സഖ്യത്തിനും ചില എക്സിറ്റ്പോളുകൾ മേൽക്കൈ നൽകുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്നാണു …

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എയ്ക്ക് വിജയമെന്ന് എക്സിറ്റ് പോൾ പ്രവചനം Read More »

റിൻസി സിബി കോൺഗ്രസിൽ

ചെറുതോണി: മന്ത്രി റോഷി അഗസ്റ്റ്യൻ്റെ ഉറ്റ അനുയായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവും വനിതാ കോൺഗ്രസ്സ്റ്റേറ്റ് കമ്മറ്റി മെമ്പറും നിയോജക മണ്ഡലം പ്രസിഡൻ്റുമായ റിൻസി സിബിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ചേർന്നത്. ചെറുതോണിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് സമര പ്രഖ്യാപന കൺവൻഷനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനിൽ നിന്നും മുൻവാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ റിൻസി മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെ യു.ഡി.എഫിൻ്റെ ജില്ലയിലെ …

റിൻസി സിബി കോൺഗ്രസിൽ Read More »

പാലക്കാട് രാഹുലിനൊപ്പമാണെന്ന് ഷാഫി പറമ്പിൽ എം.പി

പാലക്കാട്: പാലക്കാടിന്‍റെ മണ്ണും മനസ്സും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ലെന്നും അത് ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് കൊണ്ടാണെന്നും, നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച ശബ്ദമായി മാറാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. സന്ദീപ് വാര്യരോട് ഫേസ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ പറയണമെന്ന എം.ബി രാജേഷിന്‍റെ പ്രസ്താവനയ്ക്കുളള മറുപടിയും ഷാഫി നൽകി. അദ്ദേഹം കണ്ടെത്തിയ സ്ഥാനാർഥിയെ ആദ്യം അക്കാര്യം ഉപദേശിക്കണമെന്നും കേരളത്തിന്‍റെ …

പാലക്കാട് രാഹുലിനൊപ്പമാണെന്ന് ഷാഫി പറമ്പിൽ എം.പി Read More »

പാലക്കാട്ടെ സി.പി.എം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. പാലക്കാട്ടെ സി.പി.എം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും ഒരാൾ ബി.ജെ.പി വിട്ട് കോൺഗ്രസിൽ പോയതിന് സി.പി.എം എന്തിനാണ് കരയുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർക്കെതിരെ പത്രത്തിൽ കൊടുത്തത് വർഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങൾമാർ നാടിന് മത സൗഹാർദ്ദം മാത്രം നൽകിയവരാണ്. മുനമ്പത്ത് …

പാലക്കാട്ടെ സി.പി.എം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി Read More »

പാലക്കാട് ഇതുവരെ രേഖപ്പെടുത്തിയത് 33% മാത്രം പോളിങ്ങ്

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. വോട്ടെടുപ്പി‌ൻറെ ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ വോട്ടിംഗ് ശതമാനം 33.75% ആണ്. 2021ലെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ആദ്യ രണ്ട് മണിക്കൂറിൽ മന്ദഗതിയിലായിരുന്നെങ്കിൽ പല ബൂത്തുകളിലും ഇപ്പോൾ തിരക്കനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് വൈകിട്ട് ആറ് വരെയാണ്. നവംബർ 23നാണ് വോട്ടെണ്ണൽ. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ആണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. എൻ.ഡി.എ …

പാലക്കാട് ഇതുവരെ രേഖപ്പെടുത്തിയത് 33% മാത്രം പോളിങ്ങ് Read More »