Timely news thodupuzha

logo

Crime

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദേശം. അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡി.ജി.പിയുടെ തീരുമാനം. അജിത് കുമാറിന് ഇനി ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ് നടക്കാനിരിക്കെയാണ് പൊലീസ് മേധാവിയുടെ നടപടി. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് …

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി Read More »

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ 8 ആനകൾ ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞ ആനകളുടെ എണ്ണം എട്ട് ആയി ഉയർന്നു. ചൊവ്വാഴ്ച ഏഴ് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് എട്ടാമത്തെ ജഡവും ബുധനാഴ്ച കണ്ടെത്തി. ഒമ്പതാമത്തെ ആനയുടെ നില ഗുരുതരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കിയുള്ള മൂന്ന് ആനകൾ അവശ നിലയിലെന്നും കണ്ടെത്തിയിട്ടുണ്ട്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തിലെ അംഗങ്ങളാണ് ഇവയെന്ന് വനംവകുപ്പ് അധികൃതർ. ചത്ത ആനകളിൽ ഏഴും മൂന്നുവയസോളം പ്രായമുള്ള പെൺ ആനകളാണ്. എട്ടാമൻ നാലഞ്ചു വയസിള്ള ഒരു …

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ 8 ആനകൾ ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു Read More »

ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ കവർച്ച

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം മോഷണം നടത്തി. പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റ് പരമ്പര കളിക്കുന്നതിനിടെയാണ് ലണ്ടനിലെ വീട്ടിൽ മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് ഭാര‍്യയും കൊച്ചുകുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ തന്‍റെ കുടുംബത്തിന് ഒരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ലെന്നും വികാരപരമായ പല അമൂല‍്യവസ്തുക്കളും നഷ്ട്ടപെട്ടുവെന്നും ഇത് തന്നെയും കുടുംബത്തിനെയും മാനസികമായി തളർത്തിയെന്നും സ്റ്റോക്സ് പറഞ്ഞു. ഒക്‌ടോബർ 17 വ്യാഴാഴ്‌ച വൈകുന്നേരം നോർത്ത് ഈസ്റ്റിലെ കാസിൽ ഈഡൻ …

ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ കവർച്ച Read More »

തൃശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപമുള്ള വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ്യുടെ ഭാര്യ മിനി(56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തുവിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു. അതേസമയം, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 154 പേർക്കാണ് നീലേശ്വരം അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ അറിയിച്ചു. അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പടക്കപ്പുരയ്ക്കു തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി …

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു Read More »

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം

ബാംഗ്ലൂർ: തൻ്റെ ആരാധികയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള മെഡിക്കൽ കാരണത്താലാണ് ജാമ്യം തേടിയത്. ദർശൻറെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദേഹത്തിൻറെ നിയമോപദേശകൻ ഹാജരാക്കി. മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ദർശൻറെ ആവശ‍്യം. ചെലവുകൾ സ്വയം ഏറ്റെടുത്തോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. …

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം Read More »

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും. കെ.എസ്.ആർ.റ്റി.സിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ് സുഭാഷ് എന്നിവരടങ്ങിയ സംഘം ബസ് പരിശോധിച്ചു. ഇതു കൂടാതെ ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ബസ് എന്‍ജിന്‍റെ താഴ് ഭാഗത്ത് നിന്ന് …

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ് Read More »

പി.പി ദിവ്യ റിമാൻഡിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) കെ നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ പി.പി ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. തുടർന്ന് രാത്രിയോടെ പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.റ്റി നിസാർ അഹമ്മദ് ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് അവർ കീഴടങ്ങുകയായിരുന്നു. എന്നാൽ കീഴങ്ങാനെത്തുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 13 ദിവസമായി ദിവ്യ …

പി.പി ദിവ്യ റിമാൻഡിൽ Read More »

പി.പി ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാലത് തെറ്റായ സന്ദേശമാവുമെന്ന് കോടതി

തലശേരി: എ.ഡി.എം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. 38 പേജുകളിലായാണ് വിധി പ്രസ്താവം. വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനുമാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുത്തതെന്നും മുൻകൂർ ജാമ്യം അനുവദിച്ചാലത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി …

പി.പി ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാലത് തെറ്റായ സന്ദേശമാവുമെന്ന് കോടതി Read More »

ദിവ്യയോട് കീഴടങ്ങാൻ സി.പി.എം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ പി.പി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദേശം. മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് സി.പി.എം നിർദേശം നൽകിയത്. ജാമ്യ ഹർജി നിഷേധിച്ചതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമത്തിലേക്ക് കടന്നിട്ടുണ്ട്. ദിവ്യ കണ്ണൂരിൽ തന്നെ ഉണ്ടെന്നാണ് വിവരം.

സൽമാൻ ഖാനും ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി; 20കാരൻ അറസ്റ്റിൽ

നോയിഡ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ മകനും എം.എൽ.എയുമായ സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനുമെതിരെ വധഭീഷണി മുഴക്കിയ 20 വയസുകാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 39 ഏരിയയിൽ നിന്ന് 20 കാരനായ തയ്യബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് പണം ആവശ‍്യപ്പെട്ടുകൊണ്ട് ഫോൺ കോൾ വന്നു. പണം നൽകിയില്ലെങ്കിൽ ഇരുവരെയും വകവരുത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. തുടർന്ന് നൽകിയ പരാതിയിലാണ് ഗുർഫാനെന്ന മുഹമ്മദ് തയ്യബിനെ …

സൽമാൻ ഖാനും ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി; 20കാരൻ അറസ്റ്റിൽ Read More »

10 വയസുകാരന് നേരെ ഭീഷണിയുമായി ബിഷ്ണോയി സംഘം

ലഖ്നൗ: 10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം. 10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്. അഭിനവ് അറോറ ഡൽഹിയിൽ നിന്നുള്ള ആത്മീയ ഉള്ളടക്കങ്ങളടങ്ങുന്ന വീഡിയോകൾ ചെയ്യുന്ന ഇൻഫ്ളുവൻസറാണ്. ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഫോൺകോൾ വന്നതായും അഭിനവിനെ കൊല്ലുമെന്നായിരുന്നു സന്ദേശമെന്നും അഭിനവിന്‍റെ അമ്മ ജ‍്യോതി അറോറ വെളിപ്പെടുത്തി. തങ്ങളുടെ മകൻ തുടർച്ചയായി ഭീഷണി നേരിടുന്നതിനാൽ ഈ ഭയം എത്രനാൾ സഹിക്കുമെന്നും അധികാരികൾ ഇടപെടണമെന്ന് അഭിനവിന്‍റെ …

10 വയസുകാരന് നേരെ ഭീഷണിയുമായി ബിഷ്ണോയി സംഘം Read More »

എ.ഡി.എം ആത്മഹ​ത്യ; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി

തലശേരി: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി കോടതി. തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് ഹർജി തള്ളിയത്. ഒറ്റവരി വിധി പ്രസ്താവമായിരുന്നു കോടതിയുടേത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു. വളരെ ആഗ്രഹിച്ച വിധിയാണെന്നും ദിവ്യയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും നവീന്‍റെ കുടുംബം പ്രതികരിച്ചു. എ.ഡി.എം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി …

എ.ഡി.എം ആത്മഹ​ത്യ; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി Read More »

നീലേശ്വരം അപകടം; 5 പേർ വെറ്റിലേറ്ററിൽ, 8 പേർക്കെതിരേ കേസ് എടുത്തു

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്ക പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരേയും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. നിലവിൽ‌ ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലാണ്. നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; എട്ട് പേരുടെ നില ഗുരുതരം, രണ്ട് പേർ കസ്റ്റഡിയിൽ. കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ …

നീലേശ്വരം അപകടം; 5 പേർ വെറ്റിലേറ്ററിൽ, 8 പേർക്കെതിരേ കേസ് എടുത്തു Read More »

പി.പി ദിവ്യയെ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ നൽകണമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയ്ക്ക് പരാമവധി ശിക്ഷ നൽകണമെന്ന് ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. ജാമ്യം നിഷേധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കലക്റ്റർ അനുവദിക്കരുതായിരുന്നെന്നും ബന്ധുക്കളെത്തും മുമ്പേ പോസ്റ്റുമോർട്ടം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും മഞ്ജുഷ പറഞ്ഞു. പ്രസംഗം ലോക്കൽ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും മഞ്ജുഷ പ്രതികരിച്ചു.

എറണാകുളം കളക്റ്ററേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: എറണാകുളം കലക്‌റ്ററേറ്റിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ പെട്രൊളൊഴിച്ചതിനു പിന്നാലെ ഷീജ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. ഒരു കെട്ടിടത്തിന്‍റെ പ്ലാൻ വരച്ചു നൽകിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയെന്ന പരാതിയിൽ ഷീജയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്റ്ററേറ്റിലെത്തിയപ്പോഴാണ് ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരേയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പൂരം കലക്കിയതിനെതിരേ ഇപ്പോൾ പൊലീസ് എഫ്.ഐ.ആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി, വെടിക്കെട്ട് മനപൂർവം വൈകിപ്പിച്ചു. എല്ലാം സർക്കാരിന്‍റെ വീഴ്ചയാണെന്നും സതീശൻ അതിനെ പിന്തുണയ്ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഇതിൽ യാതൊരു …

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് കെ സുരേന്ദ്രൻ Read More »

പയ്യന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ ലോറി ഇടിച്ചു കയറി 2 പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി രണ്ട് സ്ത്രീകൾ മരിച്ചു. യശോദ(68) ശോഭ(46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഒരാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 പേർ തൊഴിൽ സ്ഥലത്തേക്ക് നടന്ന് പോവുകയായിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.

കളമശേരി സഫോടനക്കേസിൽ പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ കേസ് ഒഴിവാക്കി

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്‍റർ സഫോടനത്തിൽ നാളെ ഒരു വർഷം പൂർത്തിയാകാനിരെക്കെ കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യു.എ.പി.എ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യു.എ.പി.എ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യു.എ.പി.എ കമ്മിറ്റി പ്രതിക്കെതിരെ യു.എ.പി.എ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ ചടങ്ങിനിടെ സ്‌ഫോടനം നടന്നത്. …

കളമശേരി സഫോടനക്കേസിൽ പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ കേസ് ഒഴിവാക്കി Read More »

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അഖ്നൂരിൽ സുരക്ഷാ സേനയുടെ വാഹനത്തിനു നേരേ ഭീകരർ വെടിയുതിർത്തു. ആർക്കും പരുക്കില്ലെന്നാണ് സൂചന. പ്രദേശത്ത് നാലോളം ഭീകരരുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

തേങ്കുറിശ്ശി ​ദുരഭിമാനക്കൊല; ശിക്ഷ പോര, അപ്പീൽ പോകുമെന്ന് ഹരിത

പാലക്കാട്: തേങ്കുറിശ്ശി ​ദുരഭിമാനക്കൊലക്കേസിലെ വിധിയിൽ തൃപ്‌തിയില്ലെന്ന് പ്രതികരിച്ച് അനീഷിന്‍റെ ഭാര്യ ഹരിത. കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമായിരുന്നു പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകും. വിചാരണ …

തേങ്കുറിശ്ശി ​ദുരഭിമാനക്കൊല; ശിക്ഷ പോര, അപ്പീൽ പോകുമെന്ന് ഹരിത Read More »

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ഇന്ന് വിധി പറയും. രാവിലെ 11ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കേസിൽ അനീഷിൻറെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2020 ക്രിസ്‌മസ് ദിനത്തിൽ പൊതു സ്ഥലത്ത് വച്ച് അനീഷിനെ(27) വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. വിവാഹത്തിൻറെ 88ആം നാളിലായിരുന്നു കൊലപാതകം. മേൽജാതിക്കാരിയായ ഹരിതയെ പിന്നോക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് …

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി ഇന്ന് Read More »

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പ്രസ്താവനയ്ക്ക് പിന്നാലെ പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്കു പിന്നാലെ പൂരം കലക്കലിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ പൂരം കലക്കലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനാണ് കേസ്. ഗൂഢാലോചന കൂടാതെ, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപത്തിനുള്ള ശ്രമം, മതപരമായ ആചാരങ്ങൾ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതേസമയം, …

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പ്രസ്താവനയ്ക്ക് പിന്നാലെ പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് Read More »

പി.പി ദിവ്യക്കെതിരായ നടപടി; പൊലീസ് ഒരു ദിവസം കൂടി കാക്കും

കണ്ണൂർ: എ.ഡി.എം നവീൻബാബു ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയാനിരിക്കെ ഒരു ദിവസം കൂടി കാത്ത ശേഷം നടപടിയുമായി മുന്നോട്ടു പോകാൻ പൊലീസ്. മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി വിധി എതിരായാൽ ദിവ്യയെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വിധി എതിരായാൽ പി.പി ദിവ്യ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെങ്കിലും അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന …

പി.പി ദിവ്യക്കെതിരായ നടപടി; പൊലീസ് ഒരു ദിവസം കൂടി കാക്കും Read More »

ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യ കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വന്നതിന് ശേഷമേ തീരുമാനമുണ്ടാവൂ എന്നാണ് വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സി.പി.എം നിർദേശമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ ഹാദജരാവേണ്ടതില്ലെന്നാണ് ദിവ്യയുടെ തീരുമാനമെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ …

ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ Read More »

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; സൈനിക കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു.എസ് …

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; സൈനിക കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം Read More »

പന്തീരങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വലിയ വിവാദങ്ങൾ സൃഷ്ടിച്ച പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയായിരുന്ന ഭർത്താവ് രാഹുലും പരാതിക്കാരിയയാ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ഇരുവർക്കും കൗൺസിലിങ്ങ് നൽകാനും അതിൻറെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിൻറെ കൂടി അടിസ്ഥാനത്തിലാണ് കോടതി നടപടി. രാഹുലിനും കുടുംബത്തിനുമെതിരേ ഗുരുതര പീഡനങ്ങളായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഭർത്താവും വീട്ടുകാരും ക്രൂരമാർദിച്ചെന്നും അതിനുള്ള തെളിവുകളും യുവതി കൈമാറിയിരുന്നു. തുടർന്ന് രാഹുലിനെതേ പൊലീസ് …

പന്തീരങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി Read More »

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ: ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഏതെല്ലാം ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴി ആണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി. തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡ്രൈവിങ്ങ് ടെസ്റ്റിനായി ഷാർജയിൽ പോയ മലയാളിയെ കാണാനില്ല; പരാതിയുമായി സഹോദരൻ

ഷാർജ: ഡ്രൈവിങ്ങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ മലയാളിയെ കാണാനില്ലെന്ന് സഹോദരന്‍റെ പരാതി. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്‍റണിയെയാണ് കാണാതായത്. ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിലാണ് ജിൻസൺ ജോലി ചെയ്യുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനായി പോയതിന് ശേഷം ഇത് വരെ താമസ സ്ഥലത്ത് മടങ്ങിയെത്തിയിട്ടില്ലെന്ന് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ബെന്നി പറഞ്ഞു. വ‍്യാഴാഴ്ച ഉച്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ബെന്നി വ്യക്തമാക്കി. കമ്പനിയിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. …

ഡ്രൈവിങ്ങ് ടെസ്റ്റിനായി ഷാർജയിൽ പോയ മലയാളിയെ കാണാനില്ല; പരാതിയുമായി സഹോദരൻ Read More »

കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ടെന്ന് മുഖ്യമന്ത്രി

ചേലക്കര: മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലാണെന്നതാണെന്നും ഇക്കാര്യം പറഞ്ഞാലതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വച്ച് കെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. അവർക്കൊപ്പമാണ് കോൺഗ്രസും. മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് വിളിച്ചവർക്കൊപ്പം നിൽക്കുന്ന കോൺഗ്രസാണ് വിഷയം വിവാദമാക്കിയതെന്നും ചേലക്കരയിലെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് …

കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ടെന്ന് മുഖ്യമന്ത്രി Read More »

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: രണ്ട് ജവാന്മാർക്ക് വീരമൃത‍്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം രണ്ട് സൈനികർക്ക് വീരമൃത‍്യു. രണ്ട് പോർട്ടർന്മാരും കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്‌ടറിൽ അക്രമണം നടന്നതായി ബാരമുള്ള പൊലീസ് സ്ഥിരീകരിച്ചു. വ‍്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ഭീകരർക്ക് വേണ്ടി സൈന‍്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്‌ടറുമാണ് കൊല്ലപ്പെട്ടത്. സോനാംമാർഗിലെ തുരങ്ക പാത നിർമ്മാണത്തിനായി വന്ന അതിഥി തൊഴിലാളികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക്

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിക്ക് സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്. പേരൂർക്കട ​ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത(54), മകൾ ശാലിനി(31) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു …

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക് Read More »

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും

തൊടുപുഴ: 2022 മാർച്ച് 19നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചീനിക്കുഴി സ്വദേശിയായ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തുക ആയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പ്രതി കൊല നടത്തിയത്. നാല് പേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിൽ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കേസിലെ വിചാരണ ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ 25ന് ആരംഭിക്കും. വാദി ഭാ​ഗത്തിന് …

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും Read More »

നടൻ ഇടവേള ബാബുവിനെതിരായ കേസിൽ ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പൊലീസ് രജസിറ്റർ ചെയ്ത കേസിലെ നടപടികൾക്കാണ് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു സമർപ്പിച്ച് ഹർജിയിലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിലെ അംഗത്വത്തത്തിനായും തനിക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായായിരുന്നു യുവതിയുടെ പരാതി.

തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്ററാണെന്ന് പി.പി ദിവ്യ കോടതിയിൽ

തലശേരി: നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്റർ അരുൺ കെ വിജയനാണെന്ന് പി.പി ദിവ്യ കോടതിയിൽ. അനൗപചാരികമായാണ് ക്ഷണിച്ചതെന്നും യോഗത്തിനെത്തുമെന്ന് കലക്റ്ററെ ഫോൺ ചെയ്ത് അറിയിച്ചിരുന്നുവെന്നും ദിവ്യ വ്യക്കമാക്കി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ വാദം തുടരുകയാണ്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയതും സംസാരിച്ചതും നല്ല ഉദ്ദേശത്തോടെയാണെന്നും അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ …

തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്ററാണെന്ന് പി.പി ദിവ്യ കോടതിയിൽ Read More »

ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ ജി.എസ്.റ്റി റെയ്‌ഡ്: 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ‌ ഉൾപ്പെടെ തൃശൂരിലെ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.റ്റി വകുപ്പിന്‍റെ പരിശോധന. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.റ്റി റെയ്‌ഡാണിതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ കിലോ സ്വർണം പിടിച്ചെടുത്തതായാണ് വിവരം.

സ്ത്രീധന പീഡനം; തമിഴ്നാട്ടിൽ കൊല്ലം സ്വദേശിയായ അധ്യാപിക ജീവനൊടുക്കി

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി അധ്യാപിക ജീവനൊടുക്കി. കൊല്ലം സ്വദേശിയായ ശ്രുതിയും(25) തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം ആറ് മാസം മുമ്പായിരുന്നു നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്‍റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. വീട്ടിലേക്ക് …

സ്ത്രീധന പീഡനം; തമിഴ്നാട്ടിൽ കൊല്ലം സ്വദേശിയായ അധ്യാപിക ജീവനൊടുക്കി Read More »

ആൺകുഞ്ഞില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ മാനസിക പീഡനം; ഭാര്യ ജീവനൊടുക്കി

ബാംഗ്ലൂർ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരിയാണ്(26) ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരേ കോപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ ഭർത്താവ് ഹനുമാവയെ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. രണ്ട് വർഷം മുമ്പ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവായിരുന്നെന്നും ഹനുമാവയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപതാം നാളെന്ന മുഖ്യമന്ത്രി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. ‌‌ നീതിയുക്തമായും നിർഭയമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണെന്നും കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. നവീൻ ബാബു ജീവനൊടുക്കി ഒൻപതാം നാളാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണം …

നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപതാം നാളെന്ന മുഖ്യമന്ത്രി Read More »

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ

ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യൻ എയർലൈൻ കമ്പനികളെ ലക്ഷ്യമിട്ട് നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ വന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ(ട്വിറ്റർ) പഴിചാരി ഇന്ത്യ. കുറ്റകൃത്യങ്ങൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് ട്വിറ്ററിൻറേതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കുറ്റപ്പെടുത്തി. എയർലൈൻ കമ്പനികളുടെയും എക്സും മെറ്റയും(ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രതിനിധികളുമായി മന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി സങ്കേത് എസ് ഭോൺഡ്‌വെ ചർച്ച നടത്തി. ആശങ്ക പരത്തുന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാൻ എന്ത് നടപടികളാണ് …

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വി എന്നിവരുടെ ബെഞ്ചാണ് ‌ഹർജി പരിഗണിച്ചത്. ഹേമ കമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഹിസ്ബുള്ള നേതാവിനെ വധിച്ചതായി ഇസ്രയേൽ

ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹഷിം സഫീദ്ദിൻ. മൂന്നാഴ്ചയ്ക്ക് മുൻപാണ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് സഫീദിനെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിൻറെ തലവനായിരുന്നു സഫീദ്ദിൻ. ഹാഷിം സഫീദിയെ വധിച്ചെന്ന് അന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും ഇസ്രയേൽ ഇക്കര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഇസ്രയേൽ ഹാഷിം സഫീദ്ദിയെ വധിച്ചെന്ന വിവരം പുറത്തു വിട്ടെങ്കിലും ഹിസ്ബുള്ള ഇതിനോട് പ്രതികരിച്ചിട്ടില്ല. …

ഹിസ്ബുള്ള നേതാവിനെ വധിച്ചതായി ഇസ്രയേൽ Read More »

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്

കൊച്ചി: വിമാന കമ്പനികൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്‍റെ ഉറവിടം തേടി സമൂഹമാധ്യമമായ എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. ഇന്ത്യയിലെ നൂറോളം വിമാനങ്ങൾക്കാണ് ഒരാൾത്തോളമായി നിരവധി വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. ഇവയെല്ലാം വിമാന കമ്പനികളുടെ എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് എക്സിനെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചത്. നേരത്തെ അലയൻസ് എയറിന് adamlanza111 എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിലിത് വ്യാജമാണെന്ന് …

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ് Read More »

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത്

ഇടുക്കി: വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ,ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ ഗഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള …

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത് Read More »

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രയേൽ സ്വദേശികള്‍ പിടിയില്‍

ജെറുസലേം: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് പേര്‍ അറസ്റ്റിലായെന്ന് ഇസ്രയേല്‍. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇസ്രയേലി പൗരന്മാരാണ് കഴിഞ്ഞ മാസം പിടിയിലായത്. അസര്‍ബൈജാനില്‍ നിന്നുള്ള സംഘമാണ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടത്.രണ്ട് വര്‍ഷത്തിനിടെ 600ഓളം തവണ ഇവര്‍ ഇറാനുമായി ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ അടക്കം തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ഇറാന് കൈമാറിയിട്ടുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേല്‍ …

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രയേൽ സ്വദേശികള്‍ പിടിയില്‍ Read More »

ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; പൊലീസ് ഉദ‍്യോഗസ്ഥർക്ക് കേടികൾ നൽകുമെന്ന് പ്രഖ്യാപനം

മുംബൈ: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ പ്രതിഫലം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അദ്ധ‍്യക്ഷൻ രാജ് ഷെഖാവത്ത്. എൻ.സി.പി നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ തുക വിനിയോഗിക്കാമെന്ന് ഷെഖാവത്ത് പറഞ്ഞു. ബിഷ്ണോയിയും സംഘവും ഉയർത്തുന്ന വെല്ലുവിളിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും രാജ് രൂക്ഷമായി വിമർശിച്ചു. മയക്ക് മരുന്ന് …

ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; പൊലീസ് ഉദ‍്യോഗസ്ഥർക്ക് കേടികൾ നൽകുമെന്ന് പ്രഖ്യാപനം Read More »

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ.ഐ നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്ന് പേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്. ഭരണസമിതി അംഗങ്ങളായ റ്റി.പി ജോർജ്, എം.വി സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ് ദർശൻ …

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ Read More »

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ

കണ്ണൂർ: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീതയുടെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചെന്നും എൻ.ഒ.സി നൽകുന്നതിന് കൈകൂലി വാങ്ങിയെന്നുമായിരുന്നു എ.ഡി.എമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ. എന്നാൽ ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീതയുടെ നേതൃത്വത്തിൽ നടത്തുന്ന വകുപ്പുതല അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് ബോധ‍്യപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. …

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പുലർചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോർട്ട്. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമാണ് പി.പി ദിവ‍്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എ.ഡി.എം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ എ.ഡി.എം പെട്രോൾ പമ്പ് അനുവദിക്കുന്നതിന് …

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് Read More »