മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി
റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് യുവതിയെ കബളിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മധുദേവിയെന്ന യുവതിയുടെ ഒന്നരവയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുദിവസം മുമ്പാണ് സംഭവം. ധോണി പാവപ്പെട്ടവർക്ക് വീടും പണവും നൽകുന്നുണ്ടെന്ന് പറഞ്ഞാണ് ബൈക്കിലെത്തിയവർ യുവതിയെ സമീപിച്ചത്. പണം നൽകുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് യുവതി ചോദിച്ചപ്പോൾ പ്രതികൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയും യോഗം നടക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. …
മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി Read More »