Timely news thodupuzha

logo

Health

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ മഞ്ജുവിൻറെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നതെന്നും, അദ്ദേഹത്തിൻറെ മകളുമായും ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെ തുടർന്നാണ് ഇന്നലെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആൻറിബയോട്ടിക്കാണ് നൽകുന്നതെങ്കിലും അണുബാധ മാറിയതിനു ശേഷം തുടർ ചികിത്സ നടത്തും. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച് …

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു Read More »

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന്

തൊടുപുഴ: നേത്ര ചികിത്സാ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അ​ഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോ​ഗങ്ങൾ, …

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന് Read More »

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതേ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. നോറോ വൈറസ് ഒരു മാസത്തിനിടെ കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി

ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇന്റർനാഷണൽ …

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി Read More »

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി

കൽപ്പറ്റ: വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്.  സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. നവോദയ സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പടർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. …

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി Read More »

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളമൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്നും പിഴയായി 36 ലക്ഷം രൂപ ഈടാക്കിയതായി സർക്കാർ നിയമസഭയിൽ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36,42500 രൂപയാണ് പിഴയീടാക്കിയത്. നിയസഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു സർക്കാരിൻറെ വെളുപ്പെടുത്തൽ. 2022 ഏപ്രിൽ മുതൽ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 6689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും സർക്കാർ അറിയിച്ചു. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 …

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം Read More »

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എത്രസമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളിൽ വേണമെന്ന് ഇന്നു മുതൽ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണശാലകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഇതിനായി 15വരെ സമയം നീട്ടിയിട്ടുണ്ട്. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുംരജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം …

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം Read More »

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽപ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്കും ഹെ​ൽത്ത് കാ​ർഡ് നി​ർബ​ന്ധം. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽത്ത് ഇ​ൻസ്‌​പെ​ക്റ്റ​ർമാ​രും ശു​ചി​ത്വ​വും ഹെ​ൽത്ത് കാ​ർഡും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ‘​കേ​ര​ളം സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും പ്ര​വ​ർത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കും. പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​ർശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്ത് …

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും Read More »

വയനാട്ടിലെ ജവഹർ നവോദയ സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിച്ചവർക്കാണ് ഇന്നലെ അർധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ

തിരുവനന്തപുരം: കേരളത്തിൽ വലിയ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ പോലും കേസ് എടുക്കാൻ തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം …

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ Read More »

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂ‍ർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗം 45 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലൂടെ പഴകിയ ഭക്ഷണം പിടികൂടി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഏഴ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട

കൊച്ചി: പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാർ എന്ന വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെ അട്ടയെ കണ്ടെത്തിയതിനെ തുടർന്ന്‌ നഗരസഭാ അധികൃതർ ഹോട്ടൽ പൂട്ടിച്ചു. ഇന്ന് രാവിലെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓർഡർ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. ഇവർ ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെതുടർന്ന് പറവൂർ നഗരസഭാ വിഭാഗം പരിശോധന നടത്തി. അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും ദോശമാവ് ഉൾപ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണെന്നും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ …

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട Read More »

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്. മരണം കൊവിഡ് മൂലമെന്ന് ശക്തമായ സംശയം ഉണ്ടെങ്കിൽ മാത്രം റാപ്പിഡ് ആൻറിജൻ ടെസ്റ്റ് ചെയ്താൽ മതിയാവും. എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. നിർദ്ദേശങ്ങൾ; കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ …

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ് Read More »

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ജുനൈസിൻ്റെ സഹായിയായ നിസാബാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവ് ശിക്ഷ വരെ …

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ Read More »

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു

ബിഹാർ: സിവാൻ ജില്ലയിലെ നബിഗഞ്ചിൽ വിഷമദ്യം കഴിച്ച മൂന്നു പേർ മരണപ്പെട്ടു. നരേഷ് ബിൻ, രാജേഷ് റാവത്ത്, ജാനക് ബിൻ എന്നിവരിൽ ഒരാൾ വീട്ടിൽവച്ചും മൂന്നു പേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാർ പാണ്ഡെ അറിയിച്ചു. വിഷമദ്യം കഴിച്ച ഏഴോളം പേർ ചികിത്സയിലാണ്. കഴിഞ്ഞമാസവും ബിഹാറിൽ വിഷമദ്യദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ നിരോധനം നിലവിൽ വന്നതിനുശേഷം …

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു Read More »

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം: പാഴ്സൽ നൽകുന്ന ഭക്ഷണത്തിലും സമയവും തീയതിയും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്, സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻറേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ സമയമെടുക്കുന്ന …

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് Read More »

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി

ആലപ്പുഴ: മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ നിന്നും രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയില്‍ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി …

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി Read More »

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് 

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ എടുക്കുന്നതു ഫോഴ്‌സിന്‍റെ ചുമതലയായിരിക്കും. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുന്നതിനു മുമ്പായി തടയുന്നതും, രഹസ്യസ്വഭാവത്തോടെ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോഴ്‌സിന്‍റെ കര്‍ത്തവ്യങ്ങളില്‍ പെടുന്നു.  ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍, 2 ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടലും പ്രവര്‍ത്തനം ഏകോപിപ്പിക്കലും …

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്  Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും

തൃശ്ശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.സർക്കാ‍ർ ഉദ്യ​ഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് …

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും Read More »

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ്

കൊച്ചി: കഴിഞ്ഞ ദിവസം പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു. ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂർവമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളതെന്നും എസ് പി സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനോടകം അറസ്റ്റിലായി. ബാക്കി ഹോട്ടൽ ജീവനക്കാരെ …

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ് Read More »

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി …

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന

ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം  ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.  എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ …

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന Read More »

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ ….

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്സ് കുബ്ബൂസ്, മങ്ങാട്ടുകവല നാലുവരി പാതയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് ഇന്നലെ മാത്രം പൂട്ടിയത്.നേരത്തെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പ്രധാനമന്തി തൊടുപുഴയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഫര്‍സി അറബിക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ടാഴ്ച മുമ്പ് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഈ ഹോട്ടല്‍ തുറന്നത്. …

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ …. Read More »

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠന റിപ്പോർട്ട്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ പോസ്റ്റ് മോർട്ടം സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. യു എസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  വാക്സിൻ സ്വീകരിക്കാത്തവരുടെ സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരാണ്. …

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് Read More »

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക്

തൃശൂർ: പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തണം എന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യ പടിയായി നാളെ തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്.  ഒപി ബഹിഷ്ക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ഇതേ വിഷയത്തിൽ 2 തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും …

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് Read More »

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു.

അടിമാലി: ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. അടിമാലി മച്ചിപ്ളാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് പിറന്നാളാഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് സ്കൂൾ ഉപകരണവും,വസ്ത്രവും നൽകി ,കുട്ടികൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു.സിനോജ് അടിമാലി അദ്ധ്യക്ഷത വഹിച്ച പിറന്നാളാഘോഷപരിപാടി മുൻ MLA ഏകെ മണി ഉത്ഘാടനം ചെയ്യ്തു ജനകോടികളുടെ വിശ്വാസമാർജിച്ച ജനനായകനായ ഏകെ ക്കു പകരം മറ്റൊരാളില്ലെന്ന് ഏകെ മണി പറഞ്ഞു.സമാനതകളില്ലാത്ത ജനനേതാവാണ് ശ്രീ ഏകെ ആൻറ്റണിയെന്ന് ഉപകരണവിതരണ ഉൽഘാടനം …

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. Read More »

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം …

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. Read More »

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം …

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം Read More »

താരനാണോ നിങ്ങളുടെ പ്രശ്നം? എ​ന്നാൽ ഇനി ഈ പൊടികൈകളൊന്നു പരീക്ഷിച്ചുനോക്കു !

നമ്മളെല്ലാവരും അനുഭവിക്കുന്ന ചെറുതും എന്നാൽ അതുപോലെ തന്നെ ഏറ്റവും വലുതുമായ  പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും താരനും. ഒരിക്കലെങ്കിലും ഈ പ്രശ്നത്തിനൊരു മാർഗ്ഗം അന്വേഷിക്കാത്തവരായി ആരും കാണില്ല എന്നതാണ് സത്യം. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ പല ആളുകളും നേരിടുന്ന ഒന്നാണ്. എന്നാൽ ഇനി ടെന്‍ഷനില്ലാതെ ഈ പ്രകൃതിദത്ത മാർ​ഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു…… 1. തൈരിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. …

താരനാണോ നിങ്ങളുടെ പ്രശ്നം? എ​ന്നാൽ ഇനി ഈ പൊടികൈകളൊന്നു പരീക്ഷിച്ചുനോക്കു ! Read More »

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ മൂലമുണ്ടാവുന്ന മരണങ്ങൾ സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്സിനേഷൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്നാണ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.  മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് …

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: കേന്ദ്രം സുപ്രീം കോടതിയിൽ Read More »