സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി
എറണാകുളം: സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 30 വയസിൽ മുകളിലുള്ള ഏഴ് ലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യത സ്താർബുദത്തിനാണ്. സെർവിക്കൽ കാൻസറും വർധിക്കുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന. കാൻസറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു …