യു.എ.ഇ സന്ദര്‍ശനം ഉപേക്ഷിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം പൂർണമായും ഉപേക്ഷിച്ചു. വിദേശകാര്യ മന്ത്രാലയം നേരത്തേ ഏർപ്പെടുത്തിയ വിലക്കു മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി നേടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര അദ്ദേഹവും സംഘവും പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം 7 മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. 8 മുതല്‍ 10 വരെ അബുദാബിയില്‍ നടക്കുന്ന യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തിലേക്കു കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് യു.എ.ഇ നേരിട്ട് ക്ഷണം നല്‍കിയതിലെ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണു …