Timely news thodupuzha

logo

Month: September 2023

പൊലീസ്‌ അതിക്രമങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി ഫ്രാൻസ് പൗരന്മാർ

പാരീസ്‌: പൊലീസ്‌ അതിക്രമങ്ങൾക്കെതിരെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം നടത്തി ഇടതുപക്ഷ പ്രവർത്തകർ. ഫ്രാൻസ് അൺബോഡ് (എൽഎഫ്ഐ) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ ആഹ്വാനപ്രകാരം രാജ്യമെമ്പാടും വിവിധ ന​ഗരങ്ങളിൽ നടത്തിയ റാലികളിൽ 80,000 ലേറെ പേർ പങ്കെടുത്തു. പാരീസിലെ റാലിയിൽ 15,000 പേർ അണിനിരന്നു.മൂന്നു മാസം മുമ്പ്‌ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു യുവാവിനെ പൊലീസുകാരൻ വെടിവച്ച്‌ കൊന്നത് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. 2022-ൽ 22 പേർ ഉൾപ്പെടെ 38 പേർ പൊലീസ് നടപടിയെ തുടർന്ന് മരിച്ചു. അതിൽ 13 …

പൊലീസ്‌ അതിക്രമങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി ഫ്രാൻസ് പൗരന്മാർ Read More »

പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു, 58കാരൻ തിരിച്ച് ജീവിത്തിലേക്ക്

വാഷിങ്ങ്‌ടൺ: അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌. ഹൃദയ ശസ്‌ത്രക്രിയ മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള വിദഗ്ധരാണ് നടത്തിയത്. ശസ്‌ത്രക്രിയക്കു ശേഷം ഫോസിറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നതായി സർവകലാശാല പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ മേരിലാൻഡ്‌ സർവകലാശാലയിൽ ഇത്തരത്തിലുള്ള ആദ്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഡേവിഡ്‌ ബെന്നറ്റെന്ന അറുപതുകാരനാണ്‌ അന്ന്‌ ഹൃദയം സ്വീകരിച്ചത്‌. ഇദ്ദേഹം …

പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു, 58കാരൻ തിരിച്ച് ജീവിത്തിലേക്ക് Read More »

ഇമ്മാനുവൽ മാക്രോണിനും റസീപ്‌ തയീപ്‌ എർദോഗനും ഡൽഹി ജുമാ മസ്‌ജിദ്‌ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക്‌ ഡൽഹിയിലെത്തിയ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിനും തുർക്കി പ്രസിഡന്റ്‌ റസീപ്‌ തയീപ്‌ എർദോഗനും ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്‌ജിദ്‌ സന്ദർശിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്ന്‌ റിപ്പോർട്ട്‌. സുരക്ഷ കാരണങ്ങളാലാണ്‌ അനുമതി നിഷേധിച്ചതെന്നാണ്‌ കേന്ദ്രത്തിന്റെ ഭാഷ്യം. എന്നാൽ, ഷാഹി ഇമാമുമായി നേതാക്കൾ ചർച്ച നടത്തുന്നത്‌ തടയാനായിരുന്നു വിലക്കെന്ന്‌ ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉച്ചകോടിയുടെ സമയത്ത്‌ മസ്‌ജിദിനെ അണിയിച്ചൊരുക്കിയെങ്കിലും പ്രധാന പരിപാടികളൊന്നും നടത്തിയില്ല. ആതിഥേയ രാഷ്‌ട്രത്തിന്റെ അഭിപ്രായം മാനിച്ച്‌ ഇരുനേതാക്കളും സന്ദർശനം …

ഇമ്മാനുവൽ മാക്രോണിനും റസീപ്‌ തയീപ്‌ എർദോഗനും ഡൽഹി ജുമാ മസ്‌ജിദ്‌ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു Read More »

ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നതെന്ന്‌ ഡാനിഷ്‌ അലി

ന്യൂഡൽഹി: തന്നെ ആൾക്കൂട്ട ആക്രമണത്തിന്‌ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നതെന്ന്‌ പാർലമെന്റിൽ ബിജെപി നേതാവിന്റെ വർഗീയ അധിക്ഷേപം നേരിട്ട ബിഎസ്‌പി അംഗം ഡാനിഷ്‌ അലി. പ്രധാന മന്ത്രിയെക്കുറിച്ച്‌ മോശം വാക്കുകൾ താൻ പറഞ്ഞതിനെ തുടർന്നാണ്‌ രമേശ്‌ ബിദുരി പ്രകോപിതനായതെന്ന ബിജെപി എംപി നിഷികാന്ത്‌ ദുബെയുടെ ആരോപണം അടിസ്ഥാനരഹിതമാണ്‌. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ മറ്റ്‌ ബിജെപി എംപിമാർ രംഗത്തുവരുമായിരുന്നില്ലേ. അത്തരം പരാമർശം നടത്തിയതിന്റെ വീഡിയോ ഉണ്ടോ. സ്പീക്കർ ഇത്‌ അന്വേഷിക്കണം. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കർക്ക്‌ …

ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നതെന്ന്‌ ഡാനിഷ്‌ അലി Read More »

നബിദിനത്തിന്റെ പൊതു അവധി 28ലേക്ക് മാറ്റി

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. സെപ്റ്റംബർ 28 വ്യാഴാഴ്ച പൊതു അവധി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. മാസപ്പിറവി ദൃശ്യമായതു പ്രകാരം നബിദിനം 28ന് ആചരിക്കാൻ ഏകകണ്‌ഠമായി തീരുമാനിച്ച പശ്ചാത്തലത്തിലാണ് അവധി നിലവിലെ 27ൽ നിന്ന് 28ലേക്ക് …

നബിദിനത്തിന്റെ പൊതു അവധി 28ലേക്ക് മാറ്റി Read More »

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനം, 26ന് തുടക്കം കുറിക്കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. …

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനം, 26ന് തുടക്കം കുറിക്കും Read More »

പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മഞ്ചേരി അരീക്കോട് മേഖലയിലെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. മലപ്പുറത്തിന് പുറമെ എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. പി.എഫ്.ഐ പ്രവർത്തകരായിരുന്ന മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് മൂർക്കനാട സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി …

പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് Read More »

വന്ദേഭാരത് ഉദ്ഘാടനം; തരംതാണ രാഷ്ട്രീയ കളി, വി.മുരളീധരന് വേണ്ടി എല്ലാ സ്റ്റേഷനിലും 10 മിനിറ്റ് നിർത്തി; കെ.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി നടത്തിയത് തരംതാണ രാഷ്ട്രീയ കളിയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബി.ജെ.പിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബി.ജെ.പി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയിയെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി. രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. …

വന്ദേഭാരത് ഉദ്ഘാടനം; തരംതാണ രാഷ്ട്രീയ കളി, വി.മുരളീധരന് വേണ്ടി എല്ലാ സ്റ്റേഷനിലും 10 മിനിറ്റ് നിർത്തി; കെ.മുരളീധരൻ Read More »

നടൻ മധുവിനും കർഷകനായ ചെറുവയൽ രാമാനും വയോസേവന പുരസ്‌കാരം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നടൻ പദ്മശ്രീ മധുവിനും കർഷകനായ പദ്മശ്രീ ചെറുവയൽ രാമാനുമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി ഡോ.  ആർ.ബിന്ദു പറഞ്ഞു. കല, സാഹിത്യം തുടങ്ങിയ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ. പി.സി.ഏലിയാമ്മ പാലക്കാട്, ജി.രവീന്ദ്രൻ കണ്ണൂർ …

നടൻ മധുവിനും കർഷകനായ ചെറുവയൽ രാമാനും വയോസേവന പുരസ്‌കാരം Read More »

വിഴിഞ്ഞത്ത്‌ ഒക്‌ടോബർ 15ന്‌ ആദ്യകപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ്‌ വേദർകോവിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യകപ്പൽ ഒക്‌ടോബർ 15ന്‌ എത്തുമെന്ന്‌ മന്ത്രി അഹമ്മദ്‌ വേദർകോവിൽ. നേരത്തെ അഞ്ചിനെത്തും എന്നായിരുന്നു അറിയിച്ചിരുന്നത്‌. പ്രതികൂല കാലാവസ്ഥ കാരണമാണ്‌ മാറ്റമുണ്ടായതെന്ന്‌ മന്ത്രി പറഞ്ഞു. 2024 മെയ്‌ മാസം പദ്ധതി പൂർത്തിയാക്കും. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ്‌ മന്ത്രിയും സ്വീകരിക്കാൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.നേരത്തെ തീരുമാനിച്ച പോലെ തന്നെ ഓഗസ്‌ത്‌ 31ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം …

വിഴിഞ്ഞത്ത്‌ ഒക്‌ടോബർ 15ന്‌ ആദ്യകപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ്‌ വേദർകോവിൽ Read More »

രാജ്യത്ത് മദ്യത്തിന് വില കൂടുതൽ കർണാടകയിൽ

ന്യൂഡൽഹി: വിനോദസഞ്ചാരികളെ സംബന്ധിച്ച് ഗോവയിലെ ആകർഷണം അവിടത്തെ മനോഹരമായ ബീച്ചുകൾ മാത്രമല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ. നികുതി ഏറ്റവും കുറവാണെന്നതാണ് ഈ വിലക്കുറവിനു കാരണം. അതേസമയം, കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മദ്യത്തിൽ നിന്നുള്ള നികുതിയാണ് ആശ്രയമെന്ന ആരോപണം നിലനിൽക്കുമ്പോഴും, മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളമല്ല എന്നതാണ് വസ്തുത. കർണാടകയാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഉദാഹരണത്തിന്, ഗോവയിൽ 100 രൂപ …

രാജ്യത്ത് മദ്യത്തിന് വില കൂടുതൽ കർണാടകയിൽ Read More »

ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിയുമായി സഖ്യമില്ലെന്നതിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ജയകുമാർ. തിങ്കളാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കും. മുൻ മുഖ്യമന്ത്രിയും ദ്രവീഡിയൻ നേതാവുമായ സി.എൻ.അണ്ണാദുരൈയെ കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മോശം പരാമർശം നടത്തിയതാണ് തമിഴ്നാട്ടിൽ ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യം തകരാൻ ഇടയാക്കിയത്. തങ്ങളുടെ നേതാവിനെ കുറിച്ച് മോശം പരാമർശം നടത്തുന്നവർക്ക് ഒപ്പം തുടരാൻ കഴിയില്ലെന്നാണ് പാർട്ടി നേതാവായ ജയകുമാർ വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച …

ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് എ.ഐ.എ.ഡി.എം.കെ Read More »

ഇന്ത്യക്ക് രണ്ട് വെങ്കല മെഡലുകൾ കൂടി

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി. പുരുഷൻമാരുടെ ഫോർസ് ഇവൻറിലും ക്വാഡ്രപ്പിൾ സ്കൾസ് ഇനത്തിലുമാണ് മെഡലുകൾ. ജസ്‌വിന്ദർ സിങ്ങ്, ഭീം സിങ്ങ്, പുനീത് കുമാർ, ആശിഷ് ഗോലിയൻ എന്നിവരടങ്ങിയ സംഘമാണ് ഫോർസിൽ മത്സരിച്ചത്. സത്നാം സിങ്ങ്, പർമീന്ദർ സിങ്ങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ്ങ് സഖ്യം രണ്ടാം മെഡലും കരസ്ഥമാക്കി. അതേസമയം, സിംഗിൾ സ്കൾസിൽ മത്സരിച്ച ബൽരാജ് പൻവറിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ വിഭാ​ഗത്തിൽ മത്സരിച്ചവർ …

ഇന്ത്യക്ക് രണ്ട് വെങ്കല മെഡലുകൾ കൂടി Read More »

സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ്

‌കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറെന്ന പേരിൽ അറിയപ്പെടുന്ന ഷക്കീർ സുബാനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സൗദി അറേബ്യൻ യുവതിയാണ് ഇയാൾക്കെതിരേ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിൽ ഉണ്ടായിരുന്ന സൗദി പൗരയായ 29കാരിയെ അഭിമുഖം ചെയ്യാനായാണ് വ്ലോഗർ ഹോട്ടൽ മുറിയിലെത്തിയത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ മുറിയിൽ നിന്ന് പുറത്തു പോയ സമയത്ത് വ്ലോഗർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നിലവിൽ വ്ലോഗർ വിദേശത്താണെന്നും …

സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് Read More »

ഏഷ്യൻ ഗെയിംസ്, ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റെക്കോഡോടെ ഇന്ത്യ സ്വർണം നേടിയത്. ദിവ്യാംശ് സിങ്ങ് പൻവാർ, രുദ്രാക്ഷ് ബാലാസാഹേഹ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ്ങ് തോമർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് ആദ്യസ്വർണം നേടിത്തന്നത്. 1893.7 പോയിൻറാണ് ഇന്ത്യൻ സംഘത്തിൻറെ അഗ്രഗേറ്റ് സ്കോർ. ചൈനയെയും ദക്ഷിണ കൊറിയയെയും മറികടന്ന് നടത്തിയ മുന്നേറ്റത്തിൽ ലോക റെക്കോഡും ഇന്ത്യക്കു മുന്നിൽ വഴിമാറി. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള രുദ്രാക്ഷ് 632.5 …

ഏഷ്യൻ ഗെയിംസ്, ഇന്ത്യയ്ക്ക് ആദ്യ സ്വർണം Read More »

Best 1 Deposit Casinos on the casino redbet no deposit internet In the usa To own 2024

Articles The way we Attempt Minimal Put Casinos Conclusion: Why you ought to Enjoy During the 3 Put Gambling enterprises? 5 Minimum Put Local casino Faq Deposit Bonus Balzac Casino Sure, web based casinos enabling 5 places in the us usually casino redbet no deposit can be accessed on the Ios and android products. If …

Best 1 Deposit Casinos on the casino redbet no deposit internet In the usa To own 2024 Read More »

യവനിക വീണു; കെ.ജി. ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.മലയാള സിനിമയിൽ നവതരംഗത്തിനു വഴി തുറന്ന സംവിധായകനായിരുന്നു അദ്ദേഹം. 19 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദാമിന്‍റെ വാരിയെല്ല്, യവനിക, ഇരകൾ, പഞ്ചവടിപ്പാലം തുടങ്ങിയവായാണ് പ്രശസ്ത ചിത്രങ്ങൾ. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് സനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം.യവനിക, സ്വപ്‌നാടനം, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലചിത്ര …

യവനിക വീണു; കെ.ജി. ജോർജ് അന്തരിച്ചു Read More »

രണ്ടാം വന്ദേഭാരത് ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തിന്‍റെ രണ്ടാം വന്ദേഭാരതിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം. കേരളത്തിലേത് അടക്കം 9 വന്ദേഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു. രാജ്യത്ത് എല്ലായിടത്തും വന്ദേഭാരത് ട്രെയിനുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാസർഗോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായായിരുന്നു പുതിയ വന്ദേഭാരതിന്‍റെ ആദ്യയാത്ര. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതായിരുന്നെങ്കിൽ രണ്ടാമത്തേത് കാവി നിറത്തിലാണുള്ളത്. അകത്ത് …

രണ്ടാം വന്ദേഭാരത് ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു Read More »

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍

തിരുവനന്തപുരം: ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്‍റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്‍റെ നമ്പര്‍) എന്ന നമ്പറിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. ആരോപണവിധേയമായ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം …

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍ Read More »

പോളണ്ടിൽ അപകടത്തിൽ മരിച്ച കോടിക്കുളം സ്വദേശി പ്രവീൺ ജോളിയുടെ സംസ്ക്കാരം തിങ്കളാഴ്ച

കോടിക്കുളം:പോളണ്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോടിക്കുളം പുളിനിൽക്കും കാലായിൽ ജോളി ജോസഫിന്റെ മകൻ പ്രവീൺ ജോളി (27 ) യുടെ സംസ്ക്കാരം 25 നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 .30 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടിക്കുളം സെൻറ് ആൻസ് പള്ളിയിൽ നടക്കും .തിങ്കളാഴ്ച രാവിലെ ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും .സെപ്റ്റംബർ 11ന് പോളണ്ടിൽ വച്ചുണ്ടായ കാറപകടത്തിലാണ് മരണം സംഭവിച്ചത് . ആറുമാസം മുൻപാണ് പ്രവീൺ പോളണ്ടിൽ എത്തിയത് . ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോളാണ് അപകടം . …

പോളണ്ടിൽ അപകടത്തിൽ മരിച്ച കോടിക്കുളം സ്വദേശി പ്രവീൺ ജോളിയുടെ സംസ്ക്കാരം തിങ്കളാഴ്ച Read More »

കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഉത്പന്നങ്ങൾ കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക്

കലയന്താനി: കിസാൻ സർവീസ് സൊസൈറ്റി യൂണിറ്റുകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക് ഉത്പന്നങ്ങൾ അയച്ചു. പാലായിൽ മീനച്ചിൽ ഓക്സിജൻ പാർക്കിൽ നടന്ന കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വെള്ളിയാമറ്റം യൂണിറ്റിന്റെ ഉൽപ്പന്നങ്ങളായ ചെറുതേൻ, ഹണി ജാം, ഹണി മിക്സഡ് ഡ്രൈ ഫ്രൂട്സ് എന്നിവ ജനറൽ സെക്രട്ടറി . സിജോ മാത്യു തൊഴാപുത്തൻപുര, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ . ജി. സോമശേഖരണയർക്ക് നൽകി ഉത്ഘാടനം ചെയ്തു. കിസാൻ …

കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഉത്പന്നങ്ങൾ കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക് Read More »

പ്രസം​ഗിച്ച് തീരും മുമ്പ് അനൗൺസ്‌മെൻറ്; മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങിപോയി

കാസർഗോഡ്: സംസാരിച്ച് കഴിയും മുമ്പ് അനൗൺസ്‌മെൻറ് നടത്തിയതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെൻറ് തുടങ്ങുകയായിരുന്നു. താൻ സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെൻറ് നടത്തിയത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങി പോയത്. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് …

പ്രസം​ഗിച്ച് തീരും മുമ്പ് അനൗൺസ്‌മെൻറ്; മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങിപോയി Read More »

നിപ ഭീതിയിൽ ആശ്വാസം; നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ‌ നിപ നിയന്ത്രണവിധേയമായതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്. രോഗ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. നിലവിൽ ഓൺലൈനായാൻ ക്ലാസുകൾ നടക്കുന്നത്. നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് …

നിപ ഭീതിയിൽ ആശ്വാസം; നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും Read More »

ജീവിതത്തിൽ ആദ്യമായെടുത്ത ഓണം ബമ്പറാണ്‌ അടിച്ചത്; സ്വാമിനാഥൻ

തിരുപ്പൂർ: ഓണം ബമ്പർ അടിച്ച സംഘത്തിലെ നാലുപേരിൽ ഒരാൾ ഒടുവിൽ മാധ്യമങ്ങൾക്ക്‌ മുഖം നൽകി. തിരുപ്പൂർ സ്വദേശി സ്വാമിനാഥനെന്ന നടരാജ്‌ ആണ്‌ ഒരു ചാനലിന്‌ പ്രതകരണം നൽകിയത്‌. ജീവിതത്തിൽ ആദ്യമായെടുത്ത ഓണം ബമ്പറാണ്‌ തങ്ങൾക്ക്‌ അടിച്ചതെന്ന്‌ നടരാജ്‌ പറഞ്ഞു. പാണ്ഡ്യരാജ്‌, കുപ്പുസ്വാമി, രാമസ്വാമി എന്നിവാരണ്‌ കൂടെയുള്ളവർ. ലോട്ടറി അടിച്ച വിവരം പുറത്തായാൽ പ്രശ്‌നമാകുമെന്ന്‌ ഭയന്നാണ്‌ അവർ മുഖം കാണിക്കാത്തത്‌. ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാൻ പാലക്കാട്‌ പോയപ്പോഴാണ്‌ വാളയാറിൽനിന്ന്‌ ലോട്ടറി എടുത്ത്‌. 25 കോടി കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ്‌ …

ജീവിതത്തിൽ ആദ്യമായെടുത്ത ഓണം ബമ്പറാണ്‌ അടിച്ചത്; സ്വാമിനാഥൻ Read More »

കടുത്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറിയിറങ്ങി നഴ്സറി സ്കൂൾ ഹെൽപർ മരിച്ചു

കോട്ടയം: കടുത്തുരുത്തിയിൽ ബസിടിച്ച് നഴ്‌സറി സ്‌കൂൾ ഹെൽപർക്ക് ദാരുണാന്ത്യം. ഭർത്താവിൻ്റെ കൺമുന്നിൽ വച്ചായിരുന്നു അപകടം. ബസിൽ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ പൊടുന്നനെ മുന്നോട്ടെടുത്ത ഇതേ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കാഞ്ഞിരത്താനം സെന്റ് ജോൺസ് നഴ്സറി സ്‌കൂളിലെ ഹെൽപ്പറായ കിഴക്കേ ഞാറക്കാട്ടിൽ ഇരുവേലിക്കൽ ജോസി തോമസാണ്(54) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടമുണ്ടയത്. ഭർത്താവിനൊപ്പം നടന്നുവന്ന ജോസി ജങ്ഷനിൽ നിൽക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തിയത്. ഈ സമയം ഭർത്താവ് …

കടുത്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറിയിറങ്ങി നഴ്സറി സ്കൂൾ ഹെൽപർ മരിച്ചു Read More »

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ പദ്ധതി, അഭിനന്ദനവും അനുഭവവും പങ്കുവെച്ച് ടിനി ടോം

കൊച്ചി: ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച്‌ നടൻ ടിനി ടോം. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് നടൻ ഒരു വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അടുത്ത സുഹൃത്തിന്റെ സഹോദരൻ അപകടത്തിൽ പരിക്കേറ്റ്‌ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ കൂട്ടിരിപ്പുകാർക്ക്‌ ഡി.വൈ.എഫ്.ഐ ഭക്ഷണം എത്തിച്ചു നൽകിയ അനുഭവമാണ്‌ ടിനി ടോം പങ്കുവച്ചത്‌. എന്റെയൊരു സുഹൃത്ത്, വളരെ ദാരിദ്രം അനുഭവിക്കുന്നവനാണ്. അവന്റെ സഹോദരൻ അപകടത്തിൽപ്പെട്ട് കിടന്നപ്പോ, അവന്റെ ഭാര്യക്കും സഹോദരിക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമോ എന്ന് എന്നെ …

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ പദ്ധതി, അഭിനന്ദനവും അനുഭവവും പങ്കുവെച്ച് ടിനി ടോം Read More »

ഇനി മുതൽ സർക്കാർ വാഹനങ്ങൾക്കെല്ലാം ഒറ്റ രജിസ്ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ സീരീസ്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2ൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. ഇതോടെ എല്ലാ സർക്കാർ വാഹനങ്ങൾക്കും കെ.എൽ.90.എയെന്ന ഒറ്റ രജിസ്ട്രേഷൻ സീരീസായിരിക്കും. കൂടാതെ കെ.എൽ.90.ബി കേന്ദ്രസർക്കാർ, കെ.എൽ.90.സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക. നിലവിൽ അതതു ജില്ലകളിലെ ആർ.ടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ …

ഇനി മുതൽ സർക്കാർ വാഹനങ്ങൾക്കെല്ലാം ഒറ്റ രജിസ്ട്രേഷൻ സീരീസ് Read More »

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതിനഞ്ചാം ധന കമീഷന്റെ ആദ്യ ഗഡുവായ 500 കോടി ഉടൻ നൽകണമെന്ന് കേരളം

ന്യൂഡൽഹി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതിനഞ്ചാം ധന കമീഷന്റെ ആദ്യ ഗഡുവായ 500 കോടിയോളം രൂപ ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം. ഇതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്രമന്ത്രിമാരായ ഗിരിരാജ്‌ സിങ്ങ്, ഹർദീപ്‌ സിങ്ങ് പുരി, ഗജേന്ദ്ര ഷെഖാവത്ത്‌ എന്നിവരുമായി മന്ത്രി എം.ബി.രാജേഷ്‌ ചർച്ച നടത്തി. പതിനാലാം ധനകമീഷന്റെ ചെലവഴിക്കാൻ ബാക്കിയുള്ള തുക, അനുവദിക്കേണ്ട തുകയുടെ 10 ശതമാനത്തിൽ കവിയരുതെന്നാണ്‌ കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥ. വിഷയം ഉടൻ പരിഹരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന്‌ പിന്നീട്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ …

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പതിനഞ്ചാം ധന കമീഷന്റെ ആദ്യ ഗഡുവായ 500 കോടി ഉടൻ നൽകണമെന്ന് കേരളം Read More »

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ

കട്ടപ്പന: ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് 7.41 ലക്ഷം രൂപയുടെ പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റ കേസിൽ രണ്ട്‌ കെ.എസ്.യു പ്രവർത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡു ചെയ്‌തു. ഐ.ടി.ഐയിലെ കെ.എസ്‌.യു പ്രവർത്തകരായ കൊച്ചുകാമാക്ഷി എം.കെ പടി പ്ലാന്തറയ്ക്കൽ ആദിത്യൻ(22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ(19), ഇരട്ടയാറിൽ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് എച്ച്.പിയുടെ നാല് ത്രീഫേസ് മോട്ടോറുകൾ, 77 കിലോ വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് …

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ Read More »

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൊച്ചി: ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ഇടപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം കാൽനട യാത്രക്കാർ ദുരിതത്തിലായി. അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു. ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞത് നാട്ടുകാർക്ക് ആശ്വാസമായി. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് …

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയെയാണ് അധ്യക്ഷനായി വേണ്ടത്; വിദ്യാർത്ഥികൾ, തീരുമാനത്തിൽ സുരേഷ് ഗോപിക്കും അതൃപ്തി

ന്യൂ​ഡ​ൽ​ഹി: സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതിൽ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാർഥികൾ. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബി.ജെ.പിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിർപ്പിന് പിന്നിലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വളരാൻ അവസരം നൽകുന്ന സ്ഥാപനത്തിൻ്റെ മികവിനെ ബാധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിൻ്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. മൂന്നു വർഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ …

ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയെയാണ് അധ്യക്ഷനായി വേണ്ടത്; വിദ്യാർത്ഥികൾ, തീരുമാനത്തിൽ സുരേഷ് ഗോപിക്കും അതൃപ്തി Read More »

ഏഷ്യൻ ഗെയിംസ്; അരുണാചലിൽ നിന്നുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി, പ്രതിഷേധിച്ച് കായിക മന്ത്രി ചൈനീസ് സന്ദർശനം റദ്ദാക്കി‌

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ …

ഏഷ്യൻ ഗെയിംസ്; അരുണാചലിൽ നിന്നുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി, പ്രതിഷേധിച്ച് കായിക മന്ത്രി ചൈനീസ് സന്ദർശനം റദ്ദാക്കി‌ Read More »

എ.സി മൊയ്തീനെരെ കള്ള തെളിവുണ്ടാക്കാൻ ശ്രമം, ഇ.ഡി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണമെന്നും കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിരോധം തന്നെ സഹകാരികളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.എ സി മൊയ്തീനെതിരെ ഇഡിയുടെ കെെയിൽ തെളിവില്ല. …

എ.സി മൊയ്തീനെരെ കള്ള തെളിവുണ്ടാക്കാൻ ശ്രമം, ഇ.ഡി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി.ഗോവിന്ദൻ Read More »

ഡെങ്കിപ്പനി; ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും …

ഡെങ്കിപ്പനി; ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി Read More »

ഐ.എസ്‌.എൽ; ഭൂരിഭാ​ഗം ആരാധകരും സ്‌റ്റേഡിയത്തിൽ എത്തിയത് മെട്രോയിൽ, വ്യാഴാഴ്‌ച ഒരുക്കിയത് 30 അധിക സർവീസുകൾ

കൊച്ചി: ഐ.എസ്‌.എൽ ആവേശം മെട്രോവഴി. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്താൻ ആരാധകർ തെരഞ്ഞെടുത്തത്‌ കൊച്ചി മെട്രോ. രാത്രി 10വരെ 117,565 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. 2023ൽ വ്യാഴം ഉൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. 30 അധിക സർവീസുകളാണ് വ്യാഴാഴ്‌ച മെട്രോ ഒരുക്കിയത്. രാത്രി 10മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്‌. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30വരെ മെട്രോ അധിക സർവീസുണ്ടാകും.

തമിഴ്നാട് സർക്കാരിനോടും ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് സർക്കാരിനോടും മന്ത്രി ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു. പരാമർശവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് നടപടി. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ബേല.എം.ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിദശീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സനാതന ധർമം തുടച്ചു മാറ്റണമെന്ന പരാമർശത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജഗന്നാഥ് ആണ് കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ ദാമ ശേഷാന്ദ്രി നായിഡു ഹർജിക്കാരനു വേണ്ടി ഹാജരായി.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കളക്ടർ കൈമാറി

ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത്, വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ നിരാലംബരായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കുടുംബത്തിന് ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കൈമാറി. സിബി ജേക്കബ് പടർന്നമാക്കലിനും കുടുംബത്തിനും ആണ് വീട് നിർമാണത്തിന് സ്ഥലം ലഭിച്ചത്. സൗജന്യമായി മൂന്ന് സെന്റ് സ്ഥലം നൽകിയ ജിജി മഞ്ചക്കുന്നിലിനെയും കുടുംബത്തെയും യോഗത്തിൽ വച്ച് കളക്ടർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കർഷക ജ്യോതി അവാർഡ് …

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കളക്ടർ കൈമാറി Read More »

സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചതിനെതിരേ സങ്കട ഹർജിയുമായി മധുവിൻറെ അമ്മ

പാലക്കാട്: മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരേ മധുവിൻറെ അമ്മ മല്ലിയമ്മ. സങ്കട ഹർജി സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹർജി. പ്രശ്നത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ മെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം. മേനോൻ എന്നിവരുടെ പേരുകളാണ് മധുവിൻറെ കുടുംബവും സമര സമിതിയും നിർദേശിച്ചിരുന്നത്.

വിമാനം പറക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

അഗർത്തല: പറക്കുന്ന വിമാനത്തിൻറെ വാതിൽ തുറന്ന് ചാടാൻ ശ്രമിച്ച ത്രിപുര സ്വദേശിയെ അറസ്റ്റു ചെയ്തു. ഗ്വാഹട്ടി – അഗർത്തല ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമ ത്രിപുരയിലെ ജിരാണിയയിൽ നിന്നുള്ള ബിശ്വജിത് ദേബത്താണ് അറസ്റ്റിലായത്. 41 കാരനായ ഇയാൾ വിഷാദ രോഗിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇയാൾ വിമാനത്തിൻറെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. മറ്റു യാത്രക്കാർ തടഞ്ഞതിനാൽ അപകടം ഒഴിവായി. മഹാരാജാ ബീർ ബിക്രം വിമാനത്താവളത്തിൽ നിന്ന് …

വിമാനം പറക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ Read More »

ജാതി വിവേചനം കേരളത്തിന് അപമാനമെന്ന് ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ

വർക്കല: മന്ത്രി കെ.രാധാകൃഷ്ണന് നേരെ ക്ഷേത്രത്തിൽ വച്ചുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനമെന്ന് ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിർത്തുന്നതിന് ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. അയിത്താചരണം നടത്തി നാടിന് അപമാനം വരുത്തിയ പൂജാരിയെ ജോലിയിൽനിന്നു പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തി; ആരോപണവുമായി വടക്കാഞ്ചേരി കൗൺസിലർ

തൃശൂർ: സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തിയെന്ന്‌ വടക്കാഞ്ചേരി കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ്‌ പീഡിപ്പിച്ചത്‌. പുറംലോകം കാണിക്കില്ലെന്ന്‌ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എഴുതിവച്ച ലിസ്‌റ്റ്‌ പ്രകാരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്‌തീൻ എം.എൽ.എ, എം.കെ.കണ്ണൻ എന്നിവർക്ക്‌ പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട്‌ വാങ്ങി. എ.സി.മൊയ്‌തീന്‌ പോപ്പുലർ ഫ്രണ്ട്‌(പി.എഫ്‌.ഐ) ബന്ധം ഉണ്ടെന്ന്‌ പറയണമെന്ന്‌ …

ഇ.ഡി ഉദ്യോഗസ്ഥർ മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തി; ആരോപണവുമായി വടക്കാഞ്ചേരി കൗൺസിലർ Read More »

സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കൊൽക്കത്ത: നടന്‍ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകൾ. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയിറക്കി. കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുള്ള സ്ഥാപനത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപിയെ നിയമിക്കുന്നത് ആശങ്കാജനകമാണെന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. 25 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്.ആര്‍.എഫ്.ടി.ഐ. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് …

സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ Read More »

നിപാ; 27 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: പുതിയ നിപാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷനിലുള്ളവർ 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം.       എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവിൽ 981 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്.     ആകെ 307 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.നിപാ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് …

നിപാ; 27 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് Read More »

ചാന്ദ്രയാൻ 3; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു

തിരുവനന്തപുരം: ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐ.എസ്‌.ആർ.ഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽ നിന്ന്‌ കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല. നേരിട്ടും ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ വഴിയുമാണ്‌ കമാൻഡ്‌ അയച്ചത്‌. വെള്ളിയാഴ്‌ചയും ശ്രമം തുടരും. ഭൂമിയിൽ നിന്ന്‌ നൽകുന്ന നിർദേശം സ്വീകരിക്കാനുള്ള സംവിധാനം പ്രവർത്തന സജ്ജമായിട്ടില്ലെന്നാണ്‌ വിലയിരുത്തൽ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 17 ദിവസമായി അതിശൈത്യത്തിൽ കഴിഞ്ഞ ഇരുപേടകങ്ങളിലെ ഉപകരണങ്ങൾക്കും മറ്റ്‌ സംവിധാനങ്ങൾക്കും അതിജീവിക്കാൻ കഴിയുമോയെന്ന്‌ സംശയമുണ്ട്‌. രണ്ടാഴ്‌ച നീണ്ട …

ചാന്ദ്രയാൻ 3; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു Read More »

പാറശാലയിൽ സ്കൂൾ വിദ്യാർത്തികൾ സഹപാഠിയുടെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശാലയിൽ സ്‌കൂൾ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിലാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് പരാതി. പാറശാല ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി കൃഷ്ണ കുമാറിനാണ് മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ തമ്മിലുള്ള വിഷയത്തിൽ ക്ലാസ് ലീഡറെന്ന നിലയിൽ കൃഷ്ണ കുമാർ ഇടപെടുകയായിരുന്നു. പിന്നീടിക്കാര്യം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇതിന് പ്രതികാരമെന്നോണം, വൈകുന്നേരം മൂന്ന് മണിയോടെ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചത് എന്തിനെന്ന് ചോദിച്ച് രണ്ടു വിദ്യാർഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വാക്കുതർക്കത്തിനിടെ കുപിതരായ സഹപാഠികൾ കൃഷ്ണകുമാറിന്റെ …

പാറശാലയിൽ സ്കൂൾ വിദ്യാർത്തികൾ സഹപാഠിയുടെ കൈ തല്ലിയൊടിച്ചു Read More »

യു,പിയിൽ വീണ്ടും ഏറ്റുമുട്ടൽ; ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച മുഖ്യപ്രതി കൊല്ലപ്പെട്ടു

അയോധ്യ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റു രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുരാ കലാന്ദറിലുണ്ടായ ഏറ്റുമുട്ടലിൽ ആക്രമണക്കേസിലെ പ്രതികളായ അനീഷ്, ആസാദ്, വിശംഭർ ദയാൽ ദുബേ എന്നിവർക്ക് പരിക്കേറ്റതായും മുഖ്യപ്രതിയായ അനീഷ് മരണപ്പെട്ടതായും സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വനിതാ കോൺസ്റ്റബിൾ സരയൂ എക്സ്പ്രസിൻറെ കംപാർട്മെൻറിൽ ആക്രമണത്തിനിരയായത്. മുഖത്തും തലയോട്ടിയിലും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ ട്രെയിനിൻറെ സീറ്റിനടിയിൽ നിന്നാണ് …

യു,പിയിൽ വീണ്ടും ഏറ്റുമുട്ടൽ; ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച മുഖ്യപ്രതി കൊല്ലപ്പെട്ടു Read More »

രണ്ടാം വന്ദേഭാരത്; അടുത്ത ട്രയൽ റൺ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ട്രയൽ റൺ തുടങ്ങി. ഏഴിനാണ് കാസർകോഡ് സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രയൽ റൺ പുറപ്പെട്ട ട്രെയിൻ രാത്രി 11.35 നാണ് കാസർകോട് എത്തിയത്. ഇന്ന് ട്രെയിൻ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം 4.05ന് വീണ്ടും കാസർകോട്ടേക്കു ട്രയൽ റൺ നടത്തും. ശനിയാഴ്ച കാസർകോട് സ്‌റ്റേഷനിൽ നിർത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി ട്രെയിൻ …

രണ്ടാം വന്ദേഭാരത്; അടുത്ത ട്രയൽ റൺ തുടങ്ങി Read More »

മാലിന്യത്തിനിടയിൽ 10 പവന്റെ സ്വർണമാല, ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയ ഹരിതകർമ്മാ സേനാംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച പത്ത് പവന്റെ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയ ഹരിതകർമ്മാ സേനാംഗങ്ങൾക്ക് അഭിനന്ദനവുമായി മന്ത്രി എം.ബി.രാജേഷ്. എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാകൃഷ്ണന്റെയും ഷൈബാ ബിജുവിന്റെയും പത്തരമാറ്റ്‌ തിളക്കമുള്ള സത്യസന്ധതയ്‌ക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ നിന്നും; പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ …

മാലിന്യത്തിനിടയിൽ 10 പവന്റെ സ്വർണമാല, ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയ ഹരിതകർമ്മാ സേനാംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി Read More »

മുഖ്യമന്ത്രി ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ തുടങ്ങി

തിരുവനന്തപുരം: വാട്‌സ്‌അപ്പ്‌ ചാനൽസ്‌ ഫീച്ചർ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അ‌റിയാനും സാധിക്കും. Kerala Chief Minister ചാനലിലേക്ക്‌ https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം. നേരത്തെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയും ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചിരുന്നു.