Timely news thodupuzha

logo

Month: September 2024

ശാസ്ത്ര മേളകളുടെ മാന്വൽ പരിഷ്ക്കരണം പിൻവലിക്കണം; കെ.പി.എസ്.ടി.എ

തൊടുപുഴ: ഉപജില്ല ശാസ്ത്രമേളകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതുമാണെന്ന് കെ.പി.എസ്.ടി.എ ഇടുക്കി ജില്ലാ കമ്മിറ്റി. ഓണാവധിക്ക് മുമ്പ് സ്കൂൾ തല മത്സരങ്ങൾ നടത്തി സബ് ജില്ലാ മേളകൾക്ക് തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തിരിച്ചടിയാകും. ഈ അധ്യയന വർഷം തുറന്ന് നാലുമാസം പിന്നിടുമ്പോഴാണ് പുതിയ നിർദേശങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. മേളകളിൽ വർഷങ്ങളായി നടന്നുവരുന്ന ഇനങ്ങൾ മാറ്റി പുതിയ ഇനങ്ങൾ …

ശാസ്ത്ര മേളകളുടെ മാന്വൽ പരിഷ്ക്കരണം പിൻവലിക്കണം; കെ.പി.എസ്.ടി.എ Read More »

ഒരപ്പൂഴിക്കൽ മറിയാമ്മ ദേവസ്യ നിര്യാതയായി

തൊടുപുഴ: വെള്ളിയാമറ്റം ഒരപ്പൂഴിക്കൽ ദേവസ്യ വർക്കിയുടെ ഭാര്യ മറിയാമ്മ(88) നിര്യാതയായി. സംസ്കാരം 22/9/2024 ഞായർ ഉച്ചകഴിഞ്ഞ് 2:30ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ. പരേത ഇരട്ടയാർ പടിഞ്ഞാറേടത്ത് കുടുംബാം​ഗം. മക്കൾ: പരേതയായ മേരി, ആനി, ജോർജ്ജുകട്ടി, ​ഗ്രേസി, സണ്ണി, സോമി, സോളി. മരുമക്കൾ: ജോർജ്ജ്, കടപ്പൂർ(കല്ലൂറുകുട്ടി), ആലീസ് ജോർജ്ജ്, നടുവിലേക്കുറ്റിയാനിക്കൽ(ഉടുമ്പന്നൂർ), അ​ഗസ്റ്റിൻ, പൂക്കുന്നേൽ(കൂത്താട്ടുകുളം), ഷൈനി സണ്ണി, പോത്തനാമൂഴിയിൽ(വാഴക്കുളം), ഡെയ്സി സോമി, ഈറ്റത്തോട്ട്, മാളിയേക്കൽ(മൂലമറ്റം), ജോജോ, വരിക്കപ്ലാക്കൽ(കാഞ്ഞാർ).

പ്രതിഫലം വാങ്ങാതെ അനേകർക്ക് ഒറ്റമൂലി നാട്ടു ചികിത്സയിലൂടെ ആശ്വാസമേകിയ കല്ലിടുക്കിൽ ജോയിയ്ക്ക് നാടിന്റെ യാത്രാമൊഴി

തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച ആലക്കോട് കല്ലിടുക്കിൽ ജോയിയുടെ ഒറ്റമൂലി ചികിത്സ വളരെ പ്രസിദ്ധമാണ്. കടുത്ത തലവേദന കൊണ്ട് വിഷമിച്ച അനേകം ആളുകൾക്ക് ആശ്വാസമായുകയായിരുന്നു ജോയി ചേട്ടൻ. രോഗി മുൻകൂട്ടി അറിയിക്കുന്നതിൻ പ്രകാരം പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പായി നെറുകയിൽ ഇടുന്നതാണ് ചികിത്സ. ഒറ്റ തവണ മാത്രം മരുന്ന് ഇട്ടതിന് ശേഷം വർഷങ്ങൾ പഴക്കമുള്ള തലവേദന പൂർണ്ണമായും മാറിയതായി അനേകർ സാക്ഷ്യപ്പെടുത്തുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയായിരുന്നു ജോയി ചേട്ടൻ്റെ ഈ ഒറ്റമൂലി ചികിത്സ. രോഗാവസ്ഥ …

പ്രതിഫലം വാങ്ങാതെ അനേകർക്ക് ഒറ്റമൂലി നാട്ടു ചികിത്സയിലൂടെ ആശ്വാസമേകിയ കല്ലിടുക്കിൽ ജോയിയ്ക്ക് നാടിന്റെ യാത്രാമൊഴി Read More »

എ.ഡി.ജി.പി കള്ളപ്പണം വെളുപ്പിച്ചുവെന്ന് പി.വി അൻവർ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണവുമായി എം.എൽ.എ പി.വി അൻവർ. സോളാർ കേസ് അട്ടിമറിക്കാനായി ലഭിച്ച പണം കൊണ്ട് കവടിയാർ വില്ലേജിൽ അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയെന്നാണ് അൻവറിന്‍റെ ആരോപണം. 2016 ഫെബ്രുവരി 19ന് കവടിയാർ വില്ലേജിൽ 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തു ദിവസത്തിനു ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ മാജിക് എന്താണെന്ന് വിജിലൻസ് അന്വേഷിക്കട്ടെ. ഈ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയേണ്ടതാണ്. ആ ഫ്ലാറ്റിൽ …

എ.ഡി.ജി.പി കള്ളപ്പണം വെളുപ്പിച്ചുവെന്ന് പി.വി അൻവർ Read More »

വയനാട് ദുരിതാശ്വാസ കണക്കുകൾ; വ്യാജ വാർത്തകൽ നൽകി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടന്നത് നശീകരണ മാധ്യമ പ്രവർത്തനമാണ് സമൂഹത്തിന് എതിരായ കുറ്റകൃത്യമാണിത്. വ്യാജകഥകളിലൂടെ കേരളത്തെ തകർക്കാനും ദുരിതബാധിതരെ ദ്രോഹിക്കാനുമാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകളെ സംബന്ധിച്ച വ്യാജവാർത്തകൾ ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസ നിധിയുടെയും വിശ്വാസ്യത തകർക്കാനുള്ള ശ്രമം സമൂഹത്തിൽവലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതമാണ് നൽകിയത്. സംസ്കാര ചടങ്ങിനായി …

വയനാട് ദുരിതാശ്വാസ കണക്കുകൾ; വ്യാജ വാർത്തകൽ നൽകി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി Read More »

തൊടുപുഴയിൽ നിന്ന് പാലക്കാട്ടേക്ക് കെ.എസ്.ആർ.റ്റി.സി സർവ്വീസ് തുടങ്ങി; എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.റ്റി.സി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. നാല് മണിക്ക് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് അരിക്കുഴ, പണ്ടപ്പിള്ളി, മുവാറ്റുപുഴ, പോഞ്ഞാശ്ശേരി, രാജ​ഗിരി ആശുപത്രി, ആലുവ, അങ്കമാലി, ചാലക്കുടി, മണ്ണൂത്തി ബൈപ്പാസ്, വടക്കഞ്ചേരി, ആലത്തൂർ, കുഴൽ മന്ദം വഴി 9.45ന് പാലക്കാട് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ്. പിറ്റേ ദിവസം രാവിലെ 5.15ന് തിരിക്കും, 10.55ന് തൊടുപുഴയിൽ എത്തും.

ഇടതുഭരണത്തിൽ തൊടുപുഴയിൽ പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചുകെട്ടുന്നു

നടപ്പാതകൾ ഇല്ലാത്ത സാഹചര്യം; ഉദ്യോഗസ്ഥർ എല്ലാത്തിനും കൂട്ട് നിൽക്കുന്നു തൊടുപുഴ: ഇടതു നേതാക്കളുടെ പിൻ സീറ്റ് ഭരണത്തിൽ തൊടുപുഴ നഗരം നരകമാകുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സാഹചര്യം. നിയമ ലംഘനങ്ങൾ ഇവിടെ വാർത്ത അല്ലാത്ത സ്ഥിതിയായി. കാരണം നടക്കുന്നത് ഭൂരിഭാഗവും നിയമ ലംഘനമാണ്. മനുഷ്യാവകാശ കമ്മീഷൻ ഒറിജിനൽ ഉൾപ്പെടെ നിരവധി ഉണ്ടെങ്കിലും നിയമ ലംഘനങ്ങൾ എല്ലാവരും കണ്ണടയ്ക്കുന്നു. കെട്ടിടം നിർമ്മിക്കാൻ നൽകുന്ന പ്ലാനിൽ പാർക്കിങ്ങ് ഏരിയ ആയി നൽകിയിരിക്കുന്നത് കെട്ടിട നമ്പർ ലഭിക്കുന്നതോടെ അടിച്ചു കെട്ടി …

ഇടതുഭരണത്തിൽ തൊടുപുഴയിൽ പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചുകെട്ടുന്നു Read More »

ജല അതോറിറ്റിയിൽ ജീവനക്കാരില്ല: നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ജല അതോറിറ്റിയുടെ പീരുമേട് പി.എച്ച് സബ് ഡിവിഷനിൽ ജീവനക്കാരുടെ കുറവുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തൊടുപുഴയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിംഗിലാണ് എ.ഇ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ അഭാവം കാരണം ജല അതോറിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 35 കേസുകളാണ് സിറ്റിംഗിൽ പരിഗണിച്ചത്.

കൊല്ലത്ത് മകളെ ശല്യപ്പെടുത്തിയ പത്തൊമ്പതുകാരനെ കുത്തിക്കൊന്ന ശേഷം പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

കൊല്ലം: മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റത്തിന് ഒടുവിൽ പത്തൊമ്പതുകാരനെ പെൺകുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്‍റെ മകൻ അരുൺ കുമാറാണ് കൊല്ലപ്പെട്ടത്. അരുണിനെ കൊലപ്പെടുത്തയതിന് പിന്നാലെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ്(44) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അരുണും മകളും തമ്മിലുള്ള ബന്ധം പ്രസാദ് വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പെൺകുട്ടിയെ കഴിഞ്ഞ ദിവസം പ്രസാദ് ബന്ധുവിന്‍റെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ അരുൺ ബന്ധുവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ …

കൊല്ലത്ത് മകളെ ശല്യപ്പെടുത്തിയ പത്തൊമ്പതുകാരനെ കുത്തിക്കൊന്ന ശേഷം പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി Read More »

കവിയൂർ പൊന്നമ്മയെ കാണാൻ‍ കളമശേരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80 വയസായിരുന്നു. 1944 ലായിരുന്നു ജനനം. വാർധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഇന്ന് കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനം നടന്ന് കൊണ്ടിരിക്കുകയാണ്. അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് ഒഴുകി എത്തി കൊണ്ടിരിക്കുന്നത്. മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങളെ …

കവിയൂർ പൊന്നമ്മയെ കാണാൻ‍ കളമശേരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ Read More »

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി മർലേന, സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ. ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുകയെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗോപാൽ റോയ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ , മുകേഷ് അഹ്ലാവത്ത് എന്നിവരും അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഹ്ലാവത്ത് ആദ്യമായാണ് മന്ത്രിപദത്തിൽ എത്തുന്നത്. സെപ്റ്റംബർ 17നാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചത്. മദ്യ …

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി മർലേന, സത്യപ്രതിജ്ഞ ഇന്ന് Read More »

അർജുനായി ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ തുടരുന്നു: അവസാന പ്രതീക്ഷയെന്ന് കർവാർ എം.എൽ.എ

ബാംഗ്ലൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നാവിക സേന അടയാളപ്പെടുത്തിയ മൂന്നു പോയിൻറുകളിൽ ക്യാമറ ഇറക്കി പരിശോധന നടത്തും. പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്. ഇത് മൂന്നാം ഘട്ട തെരച്ചിലാണ്. അർജുനെ കണ്ടെത്താനുള്ള അവസാന ശ്രമമെന്നാണ് കർവാർ എം.എൽ.എ സതീഷ് സെയിൽ …

അർജുനായി ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ തുടരുന്നു: അവസാന പ്രതീക്ഷയെന്ന് കർവാർ എം.എൽ.എ Read More »

ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ രൂപം കൊടുത്ത ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. ഇതിനായി ഐ.ടി ചട്ടങ്ങളിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് അതുൽ ചന്ദ്രുർക്കറുടെ ബെഞ്ച് വിധിച്ചു. സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്, അസോസിയേഷൻ ഒഫ് ഇന്ത്യൻ മാഗസീൻസ്, ന്യൂസ് ബ്രോഡ്കാസ്റ്റ് …

ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി Read More »

ജമ്മു കാശ്മീരിൽ ബി.എസ്.എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബി.എസ്.എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 32 പേർക്ക് പരുക്ക്. തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച ബി.എസ്.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

പൂരം കലക്കിയ സംഭവം; വിവാദത്തെ തുടർന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി എ.ഡി.ജി.പി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട എ.ഡി.ജി.പി എം.ആർ അജിത് കുമാർ ശനിയാഴ്ച സമർപ്പിക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി നിർദേസിച്ചിരുന്നത്. ഇത് പ്രകാരം റിപ്പോർട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറും. തൃശൂർ പൂരം കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലാണ് അന്വേഷണം നടത്തിയത്.

Австралия Ужесточила Правила Азартных Игр Игры С элемент Казино Получат Рейтинг 18

Австралия Ужесточила Правила Азартных Игр Игры С элемент Казино Получат Рейтинг 18″ Топ Онлайн Казино 2022 лучшие Casino На приличные Рейтинг Казино Топ 10 Content Обзоры Онлайн-казино – Часто Задаваемые вопроса Дополнительные Игры Legzo Casino такие Казино Riobet Casino Play Fortuna Casino соленск Стоит Играть Мы Тестируем Приветственные Бонусы только Другие Акции Рейтинг Онлайн-казино Список …

Австралия Ужесточила Правила Азартных Игр Игры С элемент Казино Получат Рейтинг 18 Read More »

അഥീനാ ബേക്കറി തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: ന്യൂമാൻ കോളേജിനും വിമല പബ്ലിക് സ്കൂളിനും ഇടയിൽ ഐശ്വര്യ ടവറിലാണ് അഥീനാ ബേക്കറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ തിരക്കിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ നിർവഹിച്ചു. ബേക്കറി ഭക്ഷണ പദാർത്ഥങ്ങൾക്ക് പുറമെ വിവിധയിനം മിട്ടായികൾ, കേക്കുകൾ, ചായ ,കാപ്പി , ചെറുകടികൾ, ഐസ്‌ ക്രീം,നാരങ്ങാ വെള്ളം തുടങ്ങിയവ ഇവിടെ ലഭ്യമാണെന്ന് ഉടമ മിന്റോ ചാണ്ടി പറഞ്ഞു. വാഹനങ്ങൾ പാർക്ക് …

അഥീനാ ബേക്കറി തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു Read More »

റവന്യൂ വകുപ്പിന്റെ ആധുനികവൽക്കരണം സമയബന്ധിതമായി പൂർത്തിയാക്കും; റവന്യൂ മന്ത്രി കെ രാജൻ

തൊടുപുഴ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിൽ ഉള്ള സർക്കാരിൻറെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, റവന്യു വകുപ്പിന്റെ ആധുനികവൽക്കരണം പുത്തൻ സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ പൊതുജനങ്ങൾക്ക് പ്രാപ്യമാകുന്ന തരത്തിൽ നടപ്പിലാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വകുപ്പിന്റെ അടിസ്ഥാന ഓഫീസുകളായ വില്ലേജുകളെ ആധുനികവൽക്കരിക്കുന്ന നടപടികൾ പാതിവഴി പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ പകുതിയോളം വില്ലേജുകൾ സ്മാർട്ട് വില്ലേജ് ആയി പ്രവർത്തനം മാറി കഴിഞ്ഞു. ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. മണക്കാട് …

റവന്യൂ വകുപ്പിന്റെ ആധുനികവൽക്കരണം സമയബന്ധിതമായി പൂർത്തിയാക്കും; റവന്യൂ മന്ത്രി കെ രാജൻ Read More »

പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അബുദാബി: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 വരെ പോർട്ടൽ പ്രവർത്തനരഹിതമാകും. എമർജൻസി ‘തത്കാൽ’ പാസ്‌പോർട്ടുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയുള്ള പാസ്പോർട് അനുബന്ധ സേവനങ്ങളും എംബസിയിലും ബി.എൽ.എസ് ഇൻറർനാഷണൽ സെൻററുകളിലും ഈ മാസം 22 വരെ നൽകില്ല. ശനിയാഴ്ച അപ്പോയിൻറ്മെൻറ് ഷെഡ്യൂൾ ചെയ്യുന്നവർക്ക് സെപ്റ്റംബർ 23നും സെപ്റ്റംബർ 27നും ഇടയിൽ വരുന്ന പുതുക്കിയ തീയതികൾ …

പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പ് Read More »

ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തിരച്ചിൽ ആരംഭിച്ചു

ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തിരച്ചിൽ ആരംഭിക്കുന്നു. നൈറ്റ് വിഷൻ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്തും സ്‌ക്യുബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണൽ ഭാഗത്തേക്ക് ഡ്രോൺ സംഘത്തെ ബോട്ടിൽ എത്തിച്ച് ഡ്രോൺ ടണലിലേക്ക് പറത്തും. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടിയാറ്റിൽ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിൽ നൈറ്റ്‌ വിഷൻ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇരട്ടയാറിൽ നിന്നും അഞ്ചുരൂളിയിൽ നിന്നും ട്രോണുകൾ പറത്തി പരിശോധന നടത്തുമെന്നാണ് നിലവിൽ …

ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തിരച്ചിൽ ആരംഭിച്ചു Read More »

മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും നടത്തി

ചെറുതോണി: ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി നേതാക്കൾ നിരന്തരം നടക്കുന്ന അധിക്ഷേപ പ്രസ്താവനകളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും സംഗമവും നടത്തി. ജില്ലാ പ്രസിഡണ്ട് മിനി സാബു നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാർ മഞ്ജു എം ചന്ദ്രൻ, ഗീത ശ്രീകുമാർ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കുഞ്ഞുമോൾ ചാക്കോ, മണിമേഖല മുനിയദാസ്, ആൻസി തോമസ്, ജനറൽ സെക്രട്ടറിമാർ സ്വർണ്ണലത അപ്പുകുട്ടൻ, വത്സമ്മ ജോസ്, ബിന്ദു …

മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും നടത്തി Read More »

തൃശൂർ പൂരം കലക്കിയതിൽ നടപടിയില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് വി.എസ് സുനിൽ കുമാർ

തൃശൂർ: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ തനിക്കറിയാവുന്ന ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് തൃശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽ കുമാർ. പൂരം അലങ്കോലമായതുമായ ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന വിവാരാവകാശ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സി.പി.ഐ നേതാവിന്‍റെ തുറന്ന് പറച്ചിൽ. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിവിധോ ദേവസ്വം ബോർഡ് അധികൃതരുടെ മൊഴി പൊലീസ് …

തൃശൂർ പൂരം കലക്കിയതിൽ നടപടിയില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് വി.എസ് സുനിൽ കുമാർ Read More »

കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്

തിരുവനന്തപുരം: നടിയ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കർശന ഉപാധികളോടെ പുറത്തേക്ക്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. കൊച്ചിയിലെ വിചാരണ കോടതിയാണ് സുനിയുടെ ജാമ്യ വ്യവസ്ഥകൾ നിശ്ചയിച്ചത്. മാധ്യമങ്ങൾ, പ്രതികൾ, സാക്ഷികൾ എന്നിവരോട് സംസാരിക്കരുതെന്നും അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും ഒരു സിം മാത്രമേ ഉപയോഗിക്കാവൂവെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് സുനി പുറത്തിറങ്ങുന്നത്. വിചാരണ കോടതി …

കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക് Read More »

എയർ ഇന്ത്യ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ലേഡി ഡോൺ പിടിയിൽ

ന്യൂഡൽ‌ഹി: എയർ ഇന്ത്യ ജീവനക്കാരനെ വെടിവച്ചു കൊന്ന കേസിൽ ലേഡി ഡോണെന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാജൽ കത്രി അറസ്റ്റിൽ. ഒളിവിൽ കഴിയുന്നതിനിടെ ഹരിയാനയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയതിൻറെ പേരിലാണ് അറസ്റ്റ്. ഗ്രേറ്റർ നോയിഡയിലെ സൂരജ് മന്നിനെയാണ് കാജൽ നാല് ലക്ഷം രൂപ നൽകി കൊലപ്പെടുത്തിയത്. കാജൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗാംങ്സ്റ്റർ കപിൽ മന്നിൻറെ ഭാര്യയും അവരുടെ സംഘത്തിലെ സജീവ അംഗവുമാണ് കാജൽ. പർവേഷ് മൻ, …

എയർ ഇന്ത്യ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ലേഡി ഡോൺ പിടിയിൽ Read More »

വെളിയം ദിനത്തിൽ സി.പി.ഐ അധ്യാപക പരിശീലനത്തിന് തൊടുപുഴയിൽ തുടക്കം

തൊടുപുഴ: സി.പി.ഐ അധ്യാപക പരിശീലനത്തിന് സഖാവ് വെളിയം ഭാർഗവൻ അനുസ്മരണ ദിനത്തിൽ തൊടുപുഴയിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ ഘടകങ്ങൾക്കും പാർട്ടി വിദ്യാഭ്യാസം നൽകുന്ന പരിപാടിയുടെ ആദ്യപടിയായി ഇടുക്കി ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്നു. ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രമെന്ന’ വിഷയത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ത്, എന്തിനെന്ന’ വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവനും ക്ലാസ്സെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് …

വെളിയം ദിനത്തിൽ സി.പി.ഐ അധ്യാപക പരിശീലനത്തിന് തൊടുപുഴയിൽ തുടക്കം Read More »

മലപ്പുറത്ത് മീൻലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസും മീൻലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാൾക്ക് പരിക്കേറ്റു. കുന്നുമ്മലിൽ പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലത് ഭാഗവും കെ.എസ്.ആർ.ടി.സിയുടെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും എൻജിന് സമീപമുള്ള കവചവും പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രികനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു

ബാംഗ്ലൂർ: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനിതാ അഭിഭാഷകക്കെതിരെ കർണാടക ഹൈക്കോടതി ജഡ്ജിയുടെ അവഹേളന പരാമർശം; സുപ്രീം കോടതി റിപ്പോർട്ട് തേടി

ന്യൂഡൽഹി: കോടതി നടപടികൾക്കിടെ കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയോട് അവഹേളനപരവും വിവാദപരവുമായ പരാമർശം നടത്തിയ സംഭവത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ കർണാടക ഹൈക്കോടതി തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദ പരാമർശം നടത്തിയ കർണാടക ഹൈക്കോടതി ജഡ്ജി. ഇത്തരം കാര്യങ്ങളിൽ ചില അടിസ്ഥാന മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ …

വനിതാ അഭിഭാഷകക്കെതിരെ കർണാടക ഹൈക്കോടതി ജഡ്ജിയുടെ അവഹേളന പരാമർശം; സുപ്രീം കോടതി റിപ്പോർട്ട് തേടി Read More »

കെ.എസ്.ആർ.ടി.സി പുതിയ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സർവീസ് കാലാവധി അവസാനിക്കുന്ന 2200 ബസുകൾ ഒറ്റയടിക്ക് റൂട്ടുകളിൽ നിന്ന് പിൻവലിക്കേണ്ട അവസ്ഥയിൽ കെ.എസ്.ആർ.ടി.സി. 1200 ഓർഡിനറി ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ഇവയ്ക്കെല്ലാം ഒരു വർഷം കൂടി സർവീസ് നീട്ടി നൽകിയാണ് ഇപ്പോൾ ഓടിക്കുന്നത്. ഈ കാലാവധിയും അടുത്ത മാസം അവസാനിക്കും. ഇതിനു പുറമേ, മറ്റൊരു 1000 ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കൂടി അടുത്ത മാസം തീരുകയാണ്. പ്രത്യേക ഉത്തരവ് വഴിയോ മറ്റോ ഇവയിൽ കുറച്ച് ബസുകളെങ്കിലും താത്കാലികമായി …

കെ.എസ്.ആർ.ടി.സി പുതിയ പ്രതിസന്ധിയിലേക്ക് Read More »

വയനാട് ദുരിതാശ്വാസ ഫണ്ട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോഷി കന്യാകുഴിയുടെ നേതൃത്വത്തിൽ പഴയവിടുതിയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി മെമ്പർ ആർ ബാലൻപിള്ള, ബ്ലോക്ക് പ്രസിഡൻ്റ് എം.പി ജോസ്, ഡി.സി.സി മെമ്പർ ലിജോ മുണ്ടപ്ലാക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിനി മൂലൻകുഴിയിൽ, ബ്ലോക്ക് മെമ്പർ …

വയനാട് ദുരിതാശ്വാസ ഫണ്ട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി Read More »

എം.വി.എ മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

മുംബൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാടി മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൊങ്കൺ മേഖലയിൽപ്പെട്ട ജില്ലകളുടെ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയന്തറിൽ നടത്തിയ പരിപാടിയിൽ മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാനാ പട്ടോളെ, നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട്, മുസാഫിർ ഹുസൈൻ തുടങ്ങിയവരും പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് ബി.ജെ.പിയും സഖ്യകക്ഷികളും അദ്ദേഹത്തിനെതിരെ …

എം.വി.എ മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല Read More »

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്ക്

ഇരിങ്ങാലക്കുട: തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. വെള്ളിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്നാണ് ബസുടമസ്ഥ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ലൈംഗീക പീഡന പരാതി നേരിടുന്ന ജയസൂര‍്യ യു.എസിൽ നിന്ന് തിരിച്ചെത്തി

കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര‍്യ. പീഡനാരോപണത്തിന് ശേഷം ആദ‍്യമായാണ് താരം കേരളത്തിലേക്ക് തിരിച്ചത്തെുന്നത്. കൊച്ചി വിമാനതാവളത്തിൽ കുടുംബത്തോടൊപ്പമാണ് താരം തിരിച്ചെത്തിയത്. എന്നാൽ പീഡനാരോപണത്തോട് പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര‍്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അഭിഭാഷകൻ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാമെന്നും ജയസൂര‍്യ പറഞ്ഞു. വ‍്യാജ പരാതിയാണോയെന്ന ചോദ‍്യത്തിന് നിങ്ങൾക്ക് വഴിയെ മനസിലാവുമെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആരോപണം വരുന്ന സമയത്ത് കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്നു താരം. തനിക്കെതിരെയുള്ള ആരോപണം വ‍്യാജമാണെന്ന് സോഷ‍്യൽ …

ലൈംഗീക പീഡന പരാതി നേരിടുന്ന ജയസൂര‍്യ യു.എസിൽ നിന്ന് തിരിച്ചെത്തി Read More »

ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി കല്ലിടുക്കിൽ ജോയി കെ.എ നിര്യാതനായി

തൊടുപുഴ: ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം കലയന്താനി കർഷ ഓപ്പൺ മാർക്കറ്റ് പ്രസിഡന്റുമായിരുന്ന ആലക്കോട് കല്ലിടുക്കിൽ(നിധീരി) ജോയി കെ.എ(74) നിര്യാതനായി. സംസ്കാരം 21/9/2024 ശനി ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ​ഗ്രേസി അറക്കുളം പ്ലാക്കൂട്ടം കുടുംബാ​ഗം. മക്കൾ: സിജോ, സിജി, സിബു. മരുമകൻ ടോജി പറമുണ്ടയിൽ അറക്കുളം. സഹോദരങ്ങൾ: അ​ഗസ്റ്റിൻ(കുട്ടപ്പൻസാർ), സിസ്റ്റർ ജൂഡിറ്റ്(ഡി.എം കോൺവെന്റ് പഞ്ചാബ്,) മാത്യു(അഞ്ചിരി), ലിസി ജോണി, അടപ്പൂർ(കലൂർ). ഭൗതിക ശരീരം …

ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി കല്ലിടുക്കിൽ ജോയി കെ.എ നിര്യാതനായി Read More »

മാലിന്യം വലിച്ചെറിയുന്നത് വാട്സ് ആപ്പിലൂടെ അറിയിച്ചാൽ പിഴ തുകയുടെ 25 ശതമാനം പാരിതോഷികം; നമ്പർ പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാംപയിന്‍റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സാപ്പ് സംവിധാനം യാഥാർഥ്യമായി. 9466 700 800 എന്ന വാട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക് അറിയിക്കാനാവും. വാട്സാപ്പ് നമ്പറിന്‍റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷന്‍റെ …

മാലിന്യം വലിച്ചെറിയുന്നത് വാട്സ് ആപ്പിലൂടെ അറിയിച്ചാൽ പിഴ തുകയുടെ 25 ശതമാനം പാരിതോഷികം; നമ്പർ പ്രഖ്യാപനം നടത്തി Read More »

എ.ഡി.ജി.പി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാന പൊലീസ് മേധാവി നൽകിയ ശുപാർശയിലാണ് നടപടി. ഒന്നരയാഴ്ച മുമ്പാണ് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ നടപടി വൈകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിർമാണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസിനെതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണ സംഘത്തെ വെള്ളിയാഴ്ച രൂപീകരിക്കും. മലപ്പുറം എസ്.പി ക്യാംപ് ഓഫിസില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന പരാതിയില്‍ …

എ.ഡി.ജി.പി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം Read More »

എലിഫന്‍റ് ഫര്‍ണിച്ചര്‍ തട്ടിപ്പിൽ നഷ്ടമായത് 80 കോടി

തിരുവനന്തപുരം: മണി ചെയിൻ മാതൃകയിൽ നടക്കുന്ന എലിഫന്‍റ് ഫര്‍ണിച്ചര്‍ തട്ടിപ്പിൽ നാലായിരത്തിലധികം പേർക്ക് നഷ്‌ടമായത് 80 കോടിയിലധികം രൂപ. എലിഫന്‍റ് ഫർണീച്ചർ എന്ന പേരിൽ നടക്കുന്ന ഓൺലൈൻ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ്. ഇരകളാക്കപ്പെട്ടവര്‍ കൂടുതലും വീട്ടമ്മമാരാണ്. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു …

എലിഫന്‍റ് ഫര്‍ണിച്ചര്‍ തട്ടിപ്പിൽ നഷ്ടമായത് 80 കോടി Read More »

പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

ബെയ്റൂട്ട്: ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്. ഹംഗറിയിൽ നിർമിച്ച പേജറുകൾ ലെബനനിലേക്കു കൊണ്ട് പോകുന്നതിനിടെ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസി മൊസാദ് ഇവയിൽ സ്ഫോടക വസ്തു സ്ഥാപിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഈ പേജറുകൾ നിർമിച്ച കമ്പനി തന്നെ ഇസ്രയേൽ വ്യാജമായി രൂപംകൊടുത്തതാണെന്നു പ്രമുഖ യുഎസ് പത്രം റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ പേജർ ഉപയോഗത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം രൂപംകൊടുത്ത പദ്ധതിയായിരുന്നു ആക്രമണം. തായ്‌വാനിലെ ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നാമം ഉപയോഗിക്കാൻ അനുമതിയുള്ള ഹംഗേറിയൻ …

പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട് Read More »

Discover Female And Male Escorts Online Casual Relationship

Avoid pretend profiles, dangerous services, or any of the opposite widespread issues with a lot of escort sites. Ratings and reviews from different Grand Rapids hobbyists let you realize what you presumably can anticipate with anyone that you’re enticed by. We let you find maleescorts online and let you have enjoyable when you’re in a …

Discover Female And Male Escorts Online Casual Relationship Read More »

നടി കവിയൂർ പൊന്നമ്മ ആശുപത്രിയിൽ

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇടുക്കി ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം 20ന്

ഇടുക്കി: ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം 20ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തൃശൂരിലെ കുട്ടനെല്ലൂരിലാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ 26 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം നടക്കും. ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ, കുഞ്ചിത്തണ്ണി, തൊടുപുഴയിലെ മണക്കാട്, ഉടുമ്പഞ്ചോലയിലെ ചക്കുപള്ളം, പീരുമേട്ടിലെ കുമളി എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ആവുക. അതത് സ്ഥലങ്ങളിലെ എം എൽ എ മാരുടെ നേതൃത്വത്തിലാകും ഉദ്‌ഘാടന പരിപാടികൾ സംഘടിപ്പിക്കുക.

കൊച്ചിയിൽ 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

കൊച്ചി: കാലടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ഗുൽദാർ ഹുസൈൻ (32) അബു ഹനീഫ് (28) മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കാലടി സ്റ്റാന്‍റിന്‍റെ പരിസരത്തു നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. …

കൊച്ചിയിൽ 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ Read More »

നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി സെക്‌സ് മാഫിയയുടെ ഭാഗമെന്ന് യുവതി

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പീഡന പരാതി നല്‍കിയ നടിക്കെതിരേ ഗുരുതര പരാതിയുമായി ബന്ധുവായ യുവതി. നടിയുടെ അടുത്ത ബന്ധുവും മൂവാറ്റുപുഴ സ്വദേശിനിയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ചെന്നൈയിലെ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവച്ച് എന്നാണ് നടിക്കെതിരേ ഇവരുടെ ആരോപണം. ഇതുസംബന്ധിച്ച് കേരള – തമിഴ്‌നാട് ഡി.ജി.പിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും യുവതി പറയുന്നു. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നാണ് യുവതി പറയുന്നത്. 2014ല്‍ സംഭവം നടക്കുന്ന …

നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി സെക്‌സ് മാഫിയയുടെ ഭാഗമെന്ന് യുവതി Read More »

സ്വർണ വില ഇടിഞ്ഞു

കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന്(19/09/2024) പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്ന ശേഷം വില കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി രക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വീടിന് സമീപമുളള കൃഷിയിടത്തിൽ കളിക്കുന്നതിനിടയിലാണ് കുഴൽ കിണറിൽ കുട്ടി വീണത്. 600 അടി താഴ്ചയുളള കുഴൽ കിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങി കിടന്നത്. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്.പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലാണ് കുട്ടിയെ രക്ഷിക്കാൻ …

രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിച്ചു Read More »

എ.ഐ: ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസ്; ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ

ഷാർജ: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുകയും നൽകുകയും ചെയ്ത ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ. അഞ്ച് മിനിറ്റ് സമയം മാത്രമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ എടുത്തത്. ഷാർജ ഇൻവെസ്റ്റ്‌മെൻറ് ഫോറത്തിൽ(എസ്.ഐ.എഫ് 2024) ഷാർജ ഉപ ഭരണാധികാരി ഷേഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇൻവെസ്റ്റ്‌മെൻറ്, ഷാർജ വികസന അതോറിറ്റി(ശുറൂഖ്), ഷാർജ എഫ്.ഡി.ഐ ഓഫിസ്(ഇൻവെസ്റ്റ് ഇൻ ഷാർജ), മൈക്രോസോഫ്റ്റ്, ഷാർജ പബ്ലിഷിംഗ് സിറ്റി(എസ്.പി.സി) ഫ്രീ സോൺ എന്നിവയുടെ …

എ.ഐ: ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസ്; ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ Read More »

4 ബഹിരാകാശ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: രാജ്യത്തിന്‍റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് നിറം പകരുന്ന വമ്പൻ ദൗത്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചന്ദ്രയാൻ – 4, ശുക്ര പര്യവേക്ഷണം, ഗഗൻയാന്‍റെ ഭാഗമായി ഭാരതീയ അന്തരീക്ഷ നിലയം, പുതു തലമുറ ലോഞ്ച് വെഹിക്കിള്‍ എന്നിവയ്ക്കാണ് മന്ത്രിസഭയുടെ അനുമതി. ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങൾക്കായി സർക്കാർ മാറ്റി വച്ചിരിക്കുന്നത്. മനുഷ്യരെ ചന്ദ്രനിൽ ഇറക്കി സാംപിളുകൾ ശേഖരിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാണ് ചന്ദ്രയാൻ 4. 2040ൽ ഇതു യാഥാർഥ്യമാക്കാൻ സുപ്രധാന …

4 ബഹിരാകാശ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ Read More »