Timely news thodupuzha

Month: October 2025

ഇടുക്കി ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ദ്രോണാ സ്പോർട്സ് അക്കാദമിയും ജി.എച്ച്.എസ് അമരാവതിയുമ ചാമ്പ്യൻമാർ

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂൾ, വെങ്ങല്ലൂരിൽ വച്ച് നടന്ന 38മത് ഇടുക്കി ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ദ്രോണാ സ്പോർട്സ് അക്കാദമി ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻമാരായി. ജി.എച്ച്.എസ് അമരാവതി റണ്ണേഴ്സ് അപ്പ്‌ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ് അമരാവതി സ്കൂൾ ആണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്, ദ്രോണാ സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പ്‌ നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 6ഓളം ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മത്സരത്തിലെ വിജയികൾക്ക് ഇടുക്കി ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. …

ഇടുക്കി ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ദ്രോണാ സ്പോർട്സ് അക്കാദമിയും ജി.എച്ച്.എസ് അമരാവതിയുമ ചാമ്പ്യൻമാർ Read More »

കേരള സർക്കാർ തൊഴിലാളികളെ മറന്നു; അസ്വ.എസ്.അശോകൻ

ഇടുക്കി: പി .എം ശ്രീ പദ്ധതിയിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കി ഗോഡ്സെയെ മഹത്തൽക്കരിക്കാനാണ് സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുള്ളതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ എസ് അശോകൻ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലാളികളുടെ പേരു പറഞ്ഞ് അധികാരത്തിൽ വന്നവർ തൊഴിലാളികളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നു വെന്നും അദ്ധേഹം കൂട്ടി ചേർത്തു .ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ നടത്തിയ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാർ …

കേരള സർക്കാർ തൊഴിലാളികളെ മറന്നു; അസ്വ.എസ്.അശോകൻ Read More »

കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നടത്തി

രാജാക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുക,യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നടത്തി.ഓഫീസ് ഉദ്ഘാടനവും തുടർന്ന് നടന്ന കൺവെൻഷനും ജില്ലാ പ്രസിഡൻ്റ് പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.പുതുതായി അംഗത്വമെടുത്ത അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം അഡ്വ. തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി. കർഷക യൂണിയൻ …

കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നടത്തി Read More »

പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി സെന്റ്. ജോർജ് യു.പി സ്കൂൾ കല്ലാനിക്കൽ

തൊടുപുഴ: 1936ൽ സ്ഥാപിതമായ കല്ലാനിക്കൽ സെന്റ്. ജോർജ് യുപി സ്കൂളിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്കൂളിൽ നാളിതുവരെ സേവനം ചെയ്തിരുന്ന അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടത്തി. സ്കൂൾ മാനേജർ ഫാദർ സോട്ടർ പെരിങ്ങാരപ്പിള്ളി അധ്യക്ഷതവഹിച്ച സംഗമം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാദർ മാത്യു മുണ്ടക്കൽ അനുഗ്രഹ പ്രഭാഷണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണവും നടത്തി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജെസ്സി …

പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി സെന്റ്. ജോർജ് യു.പി സ്കൂൾ കല്ലാനിക്കൽ Read More »

തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ; ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

കട്ടപ്പന: സംസ്ഥാന അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കട്ടപ്പനയിലെ സഹോദരിമാർ. കട്ടപ്പന ഓക്‌സീലിയം സ്കൂളിലെ വിദ്യാർഥിനികളായ ഡിവിനാമോൾ തോമസും ഡിയോണ തോമസുമാണ് സംസ്ഥാന തലത്തിൽ നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ വിഭാഗത്തിൽ അണ്ടർ 41(കിലോ) ഇനത്തിൽ മികച്ച പോരാട്ടത്തിലൂടെ ഡിവിനാമോൾ തോമസ് സ്വർണ്ണ മെഡൽ നേടി. ഈ നേട്ടത്തോടെ ഡിവിനാമോൾ വരാനിരിക്കുന്ന ദേശീയ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. അണ്ടർ 22(കിലോ) വിഭാഗത്തിൽ പങ്കെടുത്ത സഹോദരി …

തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ; ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി Read More »

മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തിയേറുന്നു

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തി ചൊവ്വാഴ്ച രാവിലെയോടെ വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിലൂടെ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തിയേറിയ ചുഴലിക്കാറ്റായി മാറും. കാറ്റ് തീരം തൊടുന്നതിനൊപ്പം ഇടിമിന്നലോടു കൂടിയ കനത്ത മഴയും പ്രവചിച്ചിട്ടുണ്ട്. കാകിനട, കോനസീമ, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ബാപത്ന, പ്രകാശം , നെല്ലൂർ ജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. …

മൊൺത ചുഴലിക്കാറ്റിൻ്റെ ശക്തിയേറുന്നു Read More »

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും

ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിന് റീ ടെൻഡർ നടത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 11 കെ വി ലൈൻ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ,എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വകുപ്പ് സർക്കാർ നോമിനിമാരായ സി വി വർഗീസ് ,ഷിജോ തടത്തിൽ,ഡി.എം.ഇ ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കിറ്റ്കോ പ്രതിനിധികൾ എന്നിവർ ഓൺലൈൻ ആയി …

നഴ്സിങ്ങ് കോളേജ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത് വിലയിരുത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അടുത്ത ആഴ്ച്ച ആശുപത്രി സന്ദർശിക്കും Read More »

ബി.എസ്.എൻ.എൽ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകും; ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: എല്ലാ സാങ്കേതിക പോരായ്മകളും പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിച്ച് 4ജി, 5ജി വിവര വിനിമയ ശൃംഖലയിലേക്ക് ഇടുക്കി ജില്ലയിലെ ബി.എസ്.എൻ.എൽ സമയബന്ധിതമായി ചുവട് വയ്ക്കുണമെന്ന് നിർദ്ദേശിച്ച് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. തൊടുപുഴ പി.ഡബ്ല്യു.ഡി ഹാളിൽ ജില്ലയിലെ ബി.എസ്.എൻ.എൽ അവലോകനയോഗം എം.പിയുടെ അദ്ധ്യക്ഷതയിലും, ബി.എസ്.എൻ.എൽ എർണാകുളം സർവ്വീസ് ഏരിയാ പ്രിൻസിപ്പൻ ജനറൽ മാനേജർ ഡോ.കെ.ഫ്രാൻസിസ് ജേക്കബ്ബിൻ്റെ നേതൃത്വത്തിലുമാണ് നടത്തിയത്. യു.എസ്.ഒ.എഫ് പദ്ധതിയിൽ സ്ഥാപിക്കപ്പെട്ട മൊബൈൽ ടവറുകളിൽ നിന്നുള്ള നെറ്റ് വർക്ക് കവറേജ് സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.ജില്ലയിലെ …

ബി.എസ്.എൻ.എൽ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകും; ഡീൻ കുര്യാക്കോസ് എം.പി Read More »

പിണറായി സർക്കാർ കേരളത്തിലെ വിദ്യാഭ്യാസത്തെ ആർ.എസ്.എസിന് അടിയറ വെച്ചുവെന്ന് കെ.പി.എസ്.റ്റി.എ

തൊടുപുഴ: ഇതുവരെ ശക്തമായി എതിർത്ത പി.എം.ശ്രീ പദ്ധതി ഭരണപക്ഷത്തെ ഘടക കക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടുവാൻ കേരളത്തിലുണ്ടായ ഉണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.എസ്.റ്റി.എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ബി.എം ഫിലിപ്പച്ചൻ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ കാവിവൽക്കരണം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതിനുള്ള മറുപടി സർക്കാർ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.റ്റി.എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുമ്പിൽ …

പിണറായി സർക്കാർ കേരളത്തിലെ വിദ്യാഭ്യാസത്തെ ആർ.എസ്.എസിന് അടിയറ വെച്ചുവെന്ന് കെ.പി.എസ്.റ്റി.എ Read More »

പ്രൊഫസർ ഡോ. ടി.എം ജോസഫിൻ്റെ സംസ്കാരം നടത്തി

‌‌ഉഴവൂർ: അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസവിചക്ഷണൻ, ഭരണനിപുണൻ, കർഷകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലിൽ. കോട്ടയം അതിരൂപത വി ദ്യാഭ്യാസ കമ്മീഷൻ ചെയർ മാനായി പ്രവർത്തിക്കവേ 62-ാം വയസിലാണ് അദ്ദേ ഹത്തിന്റെ ആകസ്മികമായ അന്ത്യം. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ടി.എം ജോസഫ് കാർഷികവൃത്തിയെ സ്നേഹിച്ചിരുന്നു. കോളജ് പ്രിൻസിപ്പാലായിരുന്നപ്പോഴും സ്വന്തമായി കപ്പയും വാഴയുമൊക്കെ കൃഷിചെയ്യാൻ അദ്ദേഹം സമയം കണ്ടെ ത്തി. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ …

പ്രൊഫസർ ഡോ. ടി.എം ജോസഫിൻ്റെ സംസ്കാരം നടത്തി Read More »

സന്ദർശകനെ ഉപദ്രവിച്ച ഇന്ത്യൻ നഴ്സിന് സിംഗപ്പുരിൽ ഒന്നര വർഷം തടവുശിക്ഷ

സിംഗപ്പുർ: സന്ദർശകനെ ഉപദ്രവിച്ച കേസിൽ സിംഗപ്പുരിൽ ഇന്ത്യക്കാരനായ നഴ്സിന് ഒന്നര വർഷം തടവുശിക്ഷ. എലിപ് ശിവ നാഗു(34)വാണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചൂരൽ കൊണ്ട് രണ്ട് അടിയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ജൂണിലാണ് കേസിനാസ്പദമായ സംഭവം. റാഫിൾസ് ആശുപത്രിയിലെ നഴ്സായിരുന്നു നാഗു. ജൂൺ 18ന് ആശുപത്രിയിൽ അഡിമിറ്റായിരുന്ന മുത്തച്ഛനെ കാണാനായെത്തിയയാളാണ് അതിക്രമത്തിന് ഇരയായത്. സന്ദർശകൻ ടോയ്‌ലെറ്റിൽ കയറിയ ഉടൻ നാഗു അണുവിമുക്തമാക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയുമായിരുന്നു. പരാതിയുയർന്നതിനു തൊട്ടു പിന്നാലെ ആശുപത്രിയിൽ നിന്ന് നാഗുവിനെ സസ്പെൻഡ് …

സന്ദർശകനെ ഉപദ്രവിച്ച ഇന്ത്യൻ നഴ്സിന് സിംഗപ്പുരിൽ ഒന്നര വർഷം തടവുശിക്ഷ Read More »

ആലപ്പുഴയിൽ കയർഫെഡ് ഷോറൂമിൽ തീപിടിത്തം

ആലപ്പുഴ: കളക്റ്ററേറ്റ് ജങ്ഷനു സമീപത്തെ കയർഫെഡ് ഷോറൂമിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ചകിരി, കിടക്ക, റബർ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നും പുക ഉയർന്നതോടെ ജീവനക്കാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുക‍യാണ്. ഷോറൂമിൽ നിന്ന് നിരവധി സാധനങ്ങൾ ജീവനക്കാർ പുറത്തേക്ക് മാറ്റി.

വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തിരുത്തണം: അഡ്വ. എസ് അശോകൻ

തൊടുപുഴ: വാട്ടർ അതോറിറ്റിയെ തകർക്കുന്നതൊഴിലാളി വിരുദ്ധ നിലപാടിനും, സ്വകാരവൽക്കരണ നയങ്ങൾക്കും വിരാമം ഉണ്ടാകണമെന്ന്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ആവശ്യപ്പെട്ടു. തൊടുപുഴ വാട്ടർ അതോറിട്ടി ഓഫീസ് പരിസരത്ത് നടന്ന കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ(ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി “അവകാശ സംരക്ഷണ സദസ്സ് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ ലഭിച്ച 1248 കോടി രൂപ വക മാറ്റിയത് വാട്ടർ അതോറിറ്റിക്ക് …

വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തിരുത്തണം: അഡ്വ. എസ് അശോകൻ Read More »

ബൈക്ക് യാത്രികരെ കാർ ഇടിച്ചു തെറിപ്പിച്ചു; കന്നട നടിക്കെതിരേ കേസ്

ബാം​ഗ്ലൂർ: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്തായ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻറേതാണെന്ന് സ്ഥിരീകരണം. ഒക്റ്റോബർ നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം. മൂന്ന് പേർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് നടിയിലേക്കെത്തിച്ചേർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ വാഹനം നടിയുടേതാണെന്നും വാഹനം ഓടിച്ചത് ദിവ്യയാണെന്നും കണ്ടെത്തുകയായിരുന്നു. കാർ പിടിച്ചെടുത്ത പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

യുവതി കാളിയാർ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി

തൊടുപുഴ: യുവതി കാളിയാർ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി. വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. കാളിയാർ പോലീസ് ഇവരെ രക്ഷപെ‌ടുത്തി. കുമിളി സ്വദേശിനിയായ ഇരുപത്തിയാറു വയസ്സുള്ള യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. കാമുകനുമായുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഓടിച്ചിരുന്ന കാർ പാലത്തിൽ നിർത്തി പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ഈ സമയം ഇതുവഴി വന്നായാൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് എസ്.ഐ സജി പി ജോൺ, …

യുവതി കാളിയാർ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി Read More »

ഇടിമിന്നല്‍ ജാ​ഗ്രതാ നിർദേശങ്ങൾ

തിരുവനന്തപുരം: മിന്നലിന് ശേഷം മൂന്ന് സെക്കൻ്റില്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക, ഇടിമിന്നല്‍ ഒരു കെ.എം പരിധിയില്‍ വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന്. ഓരോ മൂന്ന് സെക്കൻ്റും കൂടുന്നത് ഒരു കെ.എം അകലം കൂട്ടും. ആറ് സെക്കൻ്റ് എടുത്താല്‍ രണ്ട് കെ.എം അടുത്താണ് എന്ന് മനസിലാക്കുക. 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ്. അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക. ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന …

ഇടിമിന്നല്‍ ജാ​ഗ്രതാ നിർദേശങ്ങൾ Read More »

നവംബറിൽ മെസി കേരളത്തിലേക്ക് വരില്ല

തിരുവനന്തപുരം: അർജൻറീന ടീം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മത്സരത്തിൻറെ സ്പോൺസർമാർ(reporter broadcasting corporation) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബറിൽ മെസിയും അർജൻറീനയും കേരളത്തിലെത്തിമെന്നായിരുന്നു റിപ്പോർട്ടുകൾ. ഫിഫയുടെ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ അർജൻറീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിച്ചതായാണ് വിവരം. അടുത്ത വിൻഡോയിൽ ടീം കേരളത്തിലേക്കെത്തുമെന്നും വിവരമുണ്ട്. സ്പോൺസറായ ആൻറോ അഗസ്റ്റിനാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. “ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി …

നവംബറിൽ മെസി കേരളത്തിലേക്ക് വരില്ല Read More »

തൃശൂരിൽ ബസിറങ്ങിയ ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂർ: തൃശൂർ മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനിൽ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശിയായ മുബാറക്കിൻറെ പണമടങ്ങിയ ബാഗാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും സ്വകാര്യബസിൽ മണ്ണൂത്തിയിലെത്തിയ മുബാറക്ക് സമീപത്തെ ചായക്കടയിൽ കയറിയപ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം പിടിവലി നടത്തുകയും ബാഗുമായി കടന്നു കളയുകയുമായിരുന്നെന്ന് മുബാറക്ക് പറയുന്നു. കാർ വിറ്റ പണമാണ് ബാഗിലുണ്ടായിരുന്നതെന്ന് മുബാറക്ക് പരാതിയിൽ പറയുന്നു. മോഷണത്തിനെത്തിയ സംഘം …

തൃശൂരിൽ ബസിറങ്ങിയ ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു Read More »

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: കല്ലറയിൽ 85കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ 85കാരിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. സ്വർണവ്യാപാരിയായ ഗോവർദ്ധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം അന്വേഷണ സംഘം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിശോധനയിലാണ് 400 ഗ്രാമിന് മുകളിലുള്ള സ്വർണക്കട്ടകൾ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത് വീട്ടിൽ നിന്നും സ്വർണനാണയങ്ങളും 2 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. 476 ഗ്രാം വരുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കർണാടക ബെല്ലായിലെ സ്വർണവ്യാപാരി ഗോവർധന് വിറ്റുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. …

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെത്തി അന്വേഷണ സംഘം Read More »

‘മോന്ത’ ചുഴലിക്കാറ്റ്: കേരളത്തിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും ഇത് ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദമായും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച മോന്ത(mon-tha) എന്ന പേരാണ് നൽകിയിരിക്കുന്നത്. നിലവിൽ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിൻറെയും ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിൻറെയും ഫലമായി കേരളത്തിൽ‌ തുലാവർഷ മഴയ്ക്ക് പകരം താത്ക്കാലിക കാലവർ‌ഷത്തിന് സമാനമായ മഴയാവും ലഭിക്കുക. …

‘മോന്ത’ ചുഴലിക്കാറ്റ്: കേരളത്തിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് Read More »

ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരെ പോരാടണം: പി.ജെ ജോസഫ്, ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ഭാരവാഹികളെ സ്വാഗതം ചെയ്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

തൊടുപുഴ: ശബരിമല ക്ഷേത്ര മുതൽ പോലും കൊള്ളയടിക്കുന്ന ഭരണതല അഴിമതിക്കെതിരെ പോരാടണമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻപി.ജെ ജോസഫ് എം എൽ എ പറഞ്ഞു. വിവിധസംഘടനകളുടെയും വ്യക്തികളുടെയും ആശയങ്ങളെ ചേർത്തു നിർത്തിയുള്ള നിലപാട് സർക്കാർ സ്പോൺസേർഡ് ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരായി സ്വീകരി ക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ജില്ലാ – നിയോജക , മുനിസിപ്പൽ മണ്ഡലം ഭാരവാഹികളെ സ്വാഗതം ചെയ്ത് തൊടുപുഴയിൽ നടത്തിയ ഓപ്പൺ ഫോറം പരിപാടി …

ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരെ പോരാടണം: പി.ജെ ജോസഫ്, ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ഭാരവാഹികളെ സ്വാഗതം ചെയ്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു Read More »

പി.എം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സി.പി.എമ്മിനെ വിമർശിച്ച് സാറാ ജോസഫ്

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ””കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി” എന്നായിരുന്നു സാറ ജോസഫിൻറെ പരിഹാസം. ഫെയ്സ് ബുക്കിലൂടെയായിരുന്നു പ്രതികരണം. സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ വ്യാഴാഴ്ചയാണ് ഒപ്പുവച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞ് വച്ചിരിക്കുന്ന 1500 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറും.

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് വ്യാപാരി

പത്തനംതിട്ട: ശബരിമലയിലെ സ്വർണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി അന്വേഷണ സംഘം. 476 ഗ്രാം വരുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കർണാടക ബെല്ലായിലെ സ്വർണവ്യാപാരി ഗോവർധന് വിറ്റെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയെത്തിച്ച് തെളിവെടുപ്പ് നടത്തും. അന്വേഷണ സംഘം ഗോവർധനനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണം ഗോവർധനന് വിൽക്കുകയായിരുന്നു. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഗോവർധനനുമായി ആദ്യം പരിചയപ്പെടുമ്പോൾ …

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് വ്യാപാരി Read More »

ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വച്ച മോഹൻലാലിൻറെ നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. സർക്കാർ നടപടിയിൽ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015 ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിൽ ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2011 ലാണ് എറണാകുളത്തെ മോഹൻലാലിൻറെ വീട്ടിൽ റെയ്ഡിനിടെ …

ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി Read More »

കോടതി റോഡിനായുള്ള നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; ഷാജി തെങ്ങുംപിള്ളിൽ സമരത്തിൽ ഉറച്ച് നിൽക്കുന്നു

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക് കടന്നു. മുട്ടം കോടതി ജംഗ്ഷനിൽ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഷാജി തെങ്ങുംപിള്ളിൽ. 22/10/25 ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രണ്ടാം ദിവസവും നിരവധി പാർട്ടി …

കോടതി റോഡിനായുള്ള നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; ഷാജി തെങ്ങുംപിള്ളിൽ സമരത്തിൽ ഉറച്ച് നിൽക്കുന്നു Read More »

കേരള കോൺഗ്രസ് എം പ്രവർത്തകൻ ജെയിംസ് വി കുര്യാക്കോസ് നിര്യാതനായി

തൊടുപുഴ: ഉടുമ്പന്നൂർ വേലിയ്ക്കകത്ത് പരേതനായ വർക്കി കുര്യാക്കോസ് – അന്നമ്മ കുര്യാക്കോസ് ദമ്പതികളുടെ മകൻ ജെയിംസ് വി കുര്യാക്കോസ്(58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച(24/10/2025) ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് മങ്കുഴി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. കേരളാ കോൺഗ്രസ് എം പ്രവർത്തകനായിരുന്നു. ഭാര്യ മിനി ജെയിംസ്. മക്കൾ: ജാസ്മിൻ, ജിസ്മി, ജിസ്മോൻ. മരുമകൻ ജോർജ്‌ കുര്യാക്കോസ് ഇടയാഴം, ചമ്പപ്പിള്ളിൽ കുടുംബാംഗം. ഭൗതീകശരീരം വെള്ളിയാഴ്ച(24/10/2025) രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരും.

അമ്മയുടെ സംസ്കാര ചടങ്ങിനിടെ മകൻ കുഴഞ്ഞു വീണു മരിച്ചു

തൊടുപുഴ: അമ്മയുടെ സംസ്കാര ചടങ്ങിനിടെ മകൻ കുഴഞ്ഞു വീണു മരിച്ചു. മേത്തൊട്ടി ഇയ്യാത്ത് പരേതനായ തങ്കപ്പന്റെ മകൻ ലാലിയാണ് (ഷിനോബ് – 40) മരിച്ചത്. മാതാവ് ഇന്ദിരാ തങ്കപ്പൻ (73) ബുധനാഴ്ച നിര്യാതയായിരുന്നു. സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കുന്നതിനിടയിലാണ് മകൻ ഷിനോബ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. മാതാവും ഷിനോബും മാത്രമാണ് മെത്തോട്ടിയിലെ വീട്ടിൽ താമസിച്ചിരുന്നത്. സംസ്കാരം നടത്തി. സഹോദരങ്ങൾ: രജനി നന്ദകുമാർ, സജിനി സുരേഷ്, ഷിനി.

സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതും പിൻവലിച്ചു. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂന മർദമായി ശക്തി പ്രാപിച്ചു. തമിഴ് നാട് …

സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

പ്രൊഫസർ റ്റി.എം ജോസഫ് നിര്യാതനായി

തൊടുപുഴ: മുവാറ്റുപുഴ നിർമ്മല കോളജിലെയും തൊടുപുഴ ന്യൂമാൻ കോളജിലെയും മുൻ പ്രിൻസിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ താമരക്കാട് തെക്കുംപെരുമാലിൽ പ്രൊഫ. റ്റി.എം ജോസഫ്(62) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ഡോ. ബീന(റിട്ട. പ്രൊഫസർ, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ്, എം.ജി യൂണിവേഴ്സിറ്റി). മക്കൾ: അജയ്(നെതർലാൻഡ്‌സ്), വിജയ്.

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം

കോട്ടയം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ ശ്രമം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞത്. പെട്ടെന്ന് തന്നെ ബിജെപിപ്രവർത്തകർ ഇയാളെ വാഹനത്തിനടുത്ത് നിന്ന് തള്ളി മാറ്റി. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ എത്തിയതാണെന്നാണ് ഷാജിയുടെ നിവേദനം. കൈയിൽ കടലാസ് ഉണ്ടായിരുന്നെങ്കിലും യാതൊന്നും എഴുതിയിരുന്നില്ല. കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനിയിൽ കലുങ്കു സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. പ്രശ്നത്തിൽ സുരേഷ് ഗോപി ഇടപെട്ടില്ല. സുരക്ഷാ വീഴ്ച ആരോപിച്ച് …

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം Read More »

കോതമംഗലത്ത് വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച സംഭവം; പ്രതി പശ്ചിമബംഗാൾ സ്വദേശി, തെളിവെടുപ്പ് നടത്തി

കോതമംഗലം: പുതുപ്പാടിയിൽ വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കി സ്വർണ്ണ മാല പൊട്ടിച്ച സംഭവത്തിൽ പ്രതിയെ കോതമംഗലം പോലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പശ്ചിമബംഗാൾ, മൂർഷിദാബാദ് സ്വദേശി ഹസ്മത്ത്(27) ആണ് പോലീസിന്റെ പിടിയിലായത്. പുതുപ്പാടി സ്‌കൂളിന് സമീപം വാഴാട്ടിൽ ഏലിയാമ്മയുടെ(82) 1.5 പവന്റെ സ്വർണ്ണ മാലയാണ് ഇന്നലെ വൈകിട്ട് പ്രതി കവർന്നത്. കൃത്യം നടത്തിയ സ്ഥലം പ്രതി പോലീസിനു കാണിച്ചു കൊടുത്തു. വീടിനു സമീപം പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കിയാണ് പ്രതി സ്വർണ്ണമാല പൊട്ടിച്ചു …

കോതമംഗലത്ത് വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച സംഭവം; പ്രതി പശ്ചിമബംഗാൾ സ്വദേശി, തെളിവെടുപ്പ് നടത്തി Read More »

മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷ്ണലിസ്റ്റ് ലോയേഴ്സ് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ 48 മണിക്കൂർ നിരാഹാര സത്യാ​ഗ്രഹ സമരം ആരംഭിച്ചു.‌ മുട്ടം കോടതി ജം​ഗ്ഷനിൽ വച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റും ദേശീയ വർക്കിങ്ങ് കമ്മറ്റി അം​ഗവുമായ എൻ.എ മുഹമ്മദ്കുട്ടി സത്യാ​ഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി മുട്ടം കോടതി റോഡ് തകർന്ന് ​ഗതാ​ഗതയോ​ഗ്യമല്ലാതായി കിടന്നിട്ടും അധികൃതരും ജനപ്രതിനിധികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഷാജി …

മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ Read More »

പമ്പയിൽ കുളിച്ച് രാഷ്‌ട്രപതി ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചിരുന്നു

ശബരിമല: പമ്പയിൽ കുളിച്ച് ഇരുമുടിക്കെട്ടേന്തി രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ തൊഴുതു. കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്‌ട്രപതിക്കൊപ്പം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചിരുന്നു. പ്രത്യേക വാഹനത്തിൽ ശബരിമലയിലെത്തിയ ശേഷം പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരാണ് കെട്ടു നിറച്ചു നൽകിയത്. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാഷ്‌ട്രപതിയെ പൂർണകുംഭം നൽകി സ്വീകരിച്ചു.

തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് സി.വി വർഗ്ഗീസ്

ഇടുക്കി: ഗവ. നഴ്സിംഗ് കോളജിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്. കളക്ടറുടെ ചേമ്പറിൽ കൂടാൻ നിശ്ചയിച്ചിരുന്ന യോഗം സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാറ്റിയെന്ന് നുണ പ്രചരിപ്പിക്കുന്നത് സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറിയേയും അപകീർത്തിപ്പെടുത്താനാണ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പാളും പിടിഎ ഭാരവാഹികളും ജില്ലാ സെക്രട്ടറി ഓഫീസിൽ ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം നേരിൽ കണ്ടു സംസാരിക്കാനായി വന്നതാണെന്നുമാണ് …

തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് സി.വി വർഗ്ഗീസ് Read More »

ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമ തടസമില്ലെന്ന് ബെൽജിയം കോടതി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമപരമായ തടസമില്ലെന്ന് വ്യക്തമാക്കി ബെൽജിയൻ കോടതി. ചോക്സി ഒരു വിദേശ പൗരനാണ്, എന്നാൽ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ തക്ക കാര‌ണമാണെന്നും കോടതി കൂട്ടിച്ചേർത്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇവയെല്ലാം ബെൽജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്. അതേ സമയം ഇന്ത്യൻ നിയമപ്രകാരം ചുമത്തിയിരിക്കുന്ന തെളിവ് നശിപ്പിക്കൻ ബെൽജിയത്തിൽ കുറ്റകൃത്യമായി …

ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമ തടസമില്ലെന്ന് ബെൽജിയം കോടതി Read More »

സ്വർണ വില, പവന് 2480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ്. പവന് 2480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 93,280 രൂപയാണ് വില. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി. കഴിഞ്ഞ ദിവസം പവന് 95,760 രൂപയായിരുന്നു വില. 18 ഗ്രാം സ്വർണത്തിൻറെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 9,540 രൂപയാണ് 18 കാരറ്റ് സ്വർണ വില. ഗ്രാമിന് 254 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വെള്ളി വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 180 രൂപയായി. കിലോയ്ക്ക് 2000 രൂപ കുറഞ്ഞ് 1,80,000 രൂപയാണ് വില. …

സ്വർണ വില, പവന് 2480 രൂപ കുറഞ്ഞു Read More »

താമരശ്ശേരി സംഘർഷത്തെ തുടർന്ന് പൊലീസ് 30 പേർക്കെതിരേ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിലെ മാലിന്യസംസ്കരണ പ്ലാൻറുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 30 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡൻറ് മെഹറൂഫാണ് കേസിൽ ഒന്നാം പ്രതി. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം മേഖലയിൽ ബുധനാഴ്ച വൈകിട്ട് 6 മണി വരെ ജനകീയ സമിതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടിപ്പാറ അമ്പായത്തോടിലെ ഫ്രഷ് കട്ട് എന്ന കോഴിയറവ് മാലിന്യസംസ്കരണം പ്ലാൻറിനു നേരെയുണ്ടായ ജനകീയ സമരസമിതിയുടെ ഉപരോധമാണ് അക്രമാസക്തമായി …

താമരശ്ശേരി സംഘർഷത്തെ തുടർന്ന് പൊലീസ് 30 പേർക്കെതിരേ കേസെടുത്തു Read More »

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു

ന്യൂഡൽഹി: പ്രതികാരത്തിൻറെ പേരിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻറെ കീഴിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നിട്ടുവാണ് പ്രതി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ അച്ഛൻറെ ട്രാൻസ്പോർട്ട് കമ്പനിയിലെ രണ്ട് ഡ്രൈവർമാരായ നിട്ടുവും വാസിമും തമ്മിൽ മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്ന് നിട്ടു വാസിമിനെ മർദിച്ചു. ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിട്ടുവിനെ ശകാരിക്കുകയും തല്ലുകയും …

ന്യൂഡൽഹിയിൽ പക വീട്ടാൻ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു Read More »

ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച നഴ്സ് അറസ്റ്റിൽ

മാംഗ്ലൂർ: ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷയാണ്(26) പിടിയിലായത്. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളോട് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാംഗ്ലൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് നിരീക്ഷ പിടിയിലായിരിക്കുന്നത്. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് നിരീക്ഷ നിരവധി യുവാക്കളിൽ നിന്ന് പണം തട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്. ഉഡുപ്പി സ്വദേശിയായ എക്സറേ ടെക്നീഷ്യൻ ജീവനൊടുക്കിയതിനു പിന്നിൽ നിരീക്ഷയാണെന്നും ആരോപണമുയരുന്നുണ്ട്.

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം; പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

ഇടുക്കി: ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളെയും മാതാപിതാക്കളോടുമുള്ളവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജില്ലാ കളക്ടറുടെ ചെമ്പറിൽ ചേരേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ ചേരുകയും പ്രസ്തുത യോഗത്തിൽ വിദ്യാർത്ഥികളോട് “വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ എന്നും വിദ്യാർഥികൾക്കു വേണ്ടി …

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം; പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ Read More »

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻറെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച. പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കിയ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പൊലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ നിലയ്ക്കലിൽ ലാൻഡ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ലാൻഡിങ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പ്രമാടത്തെ സ്റ്റേഡിയത്തിൽ ഹെലിപാഡ് ഒരുക്കി കോൺക്രീറ്റ് ഇട്ടത്. രാഷ്‌ട്രപതി സുരക്ഷിതമായി ലാൻഡ് ചെയ്ത് പമ്പയിലേക്ക് റോഡ് മാർഗം യാത്ര ആരംഭിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിൻറെ …

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു Read More »

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണമെന്ന് മൊഹ്സിൻ നഖ്‌വിക്ക് ബി.സി.സി.ഐ താക്കീത് നൽകി

മുംബൈ: ഏഷ‍്യ കപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ ട്രോഫി തിരിച്ചു നൽകണമെന്നാവശ‍്യപ്പെട്ട് ഏഷ‍്യൻ ക്രിക്കറ്റ് ബോർഡ് അധ‍്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐ ഇമെയിൽ അയച്ചു. ഇമെയിലിൽ മൊഹ്സിൻ നഖ്‌വി മറുപടി നൽകിയില്ലെങ്കിൽ ഐസിസിയെ സമീപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ‍്യക്തമാക്കി. ഏഷ‍്യ കപ്പ് ട്രോഫി കൈമാറാത്ത സംഭവത്തിൽ പടിപടിയായുള്ള നടപടികളാണ് ബിസിസിഐ സ്വീകരിക്കുന്നതെന്നും സൈക്കിയ പറഞ്ഞു. ഏഷ‍്യ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങാൻ സൂര‍്യകുമാർ യാദവിന്‍റെ …

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണമെന്ന് മൊഹ്സിൻ നഖ്‌വിക്ക് ബി.സി.സി.ഐ താക്കീത് നൽകി Read More »

‘ഹാൽ’ നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്ര സെൻസർ ബോർഡ് 20 മാറ്റങ്ങൾ നിർദേശിച്ച ഹാൽ എന്ന ചിത്രം നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പടമുഗളിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ സിനിമ കാണുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. സെൻസർബോർഡിന്‍റെ നിർദേശങ്ങൾക്കെതിരേ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി. ചിത്രത്തിൽ 20 മാറ്റങ്ങൾ വരുത്തിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്ത പക്ഷം പ്രദർശനാനുമതി നൽകില്ല. ഇതിനെതിരേയാണ് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് …

‘ഹാൽ’ നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി Read More »

കേന്ദ്ര സർക്കാരിൻറെ നിലപാട് അംഗീകരിക്കില്ലെന്ന് എം.എ ബേബി

ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ചേരുന്ന വിഷയം എൽഡിഎഫ് ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതി അംഗീകരിച്ചതായും എന്നാൽ കേന്ദ്ര സർക്കാരിൻറെ നിലപാട് ഒരു കാരണവശാലും സംസ്ഥാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. മോദി സർക്കാർ വിദ‍്യാഭ‍്യാസ മേഖലയെ തകർക്കുകയാണെന്നും കേന്ദ്രത്തിൻറെ നയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം കേരളത്തിന് എങ്ങനെ ലഭ‍്യമാക്കുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.