Timely news thodupuzha

Month: July 2026

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ

കോഴിക്കോട്: വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. താൻ 200 പേർക്ക് ആ പോസ്റ്റർ അയച്ചു എന്നാണ് പറയുന്നത്. പത്ത് പേർക്ക് അയച്ചതിൻറെ സ്ക്രീൻഷോട്ട് കാണിച്ചുതന്നാൽ താൻ തന്നെയാണ് ഇതിനു പിന്നിലെന്ന് ഉറപ്പിക്കാമെന്നും ഫെയ്സ്ബുക്കിൽ ജിതിൻ കുറിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു. കേസിൽ റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. പറയാൻ ഒത്തിരി ഉണ്ട്. കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് …

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ Read More »

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് നിയമനടപടിയിലേക്ക്. കൂടൽ പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനാണ് നീക്കം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ‌ കൊണ്ട് കാൽപാദത്തിൽ അടിച്ചെന്നും യുവാവ് പറയുന്നു. കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി, മുടിയിൽ പിടിച്ച് വലിച്ചു, കാൽപാദത്തിൽ ചൂരലുകൊണ്ട് അടിച്ചു എന്നുമാണ് യുവാവ് പറയുന്നത്. എഴുന്നേൽക്കാൻ പോലുമാവാത്ത വിധം ഉപദ്രവിച്ചു. എന്താണ് കേസെന്ന് പോലും പിന്നീടാണ് …

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക് Read More »

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി

ഇടുക്കി: തടിയമ്പാട് മഞ്ഞപ്പാറ കേശമുനിയിൽ എട്ട് വീട്ടുകാർക്കുള്ള ശുദ്ധജലമാണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്. മാർ എഫ്രേം മൈനർ സെമിനാരിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നവരാണ് ഈ ചൂഷണത്തിന് പിന്നിൽ. കൃഷിയിടത്തിലെ 50,000 ലീറ്ററോളം വെള്ളം ശേഖരിക്കാവുന്ന കൂറ്റൻ സംഭരണികളിലേക്കാണ് വെള്ളം ചോർത്തിയത്. ശുദ്ധജല വിതരണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന പഴയ പിവിസി പൈപ്പ് മുറിച്ച്, മണ്ണിനടിയിലൂടെ രഹസ്യമായി മറ്റൊരു കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്.ദിവസം രണ്ട് മണിക്കൂർ മാത്രം ലഭിച്ചിരുന്ന കുടിവെള്ളം ഒരാഴ്ചയായി പൂർണ്ണമായും മുടങ്ങിയതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയതും തട്ടിപ്പ് കയ്യോടെ …

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി Read More »

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണനാണ്(21) പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ തടയാനെത്തിയ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. ശനിയാഴ്ച്ച രാത്രി 11നാണ് സംഭവമുണ്ടായത്. മദ്യക്കുപ്പിയുമായി എത്തിയായിരുന്നു പരാക്രമം. മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ദുകൃഷ്ണൻ സമീപത്തെ ഗവ. …

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ Read More »

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പു സംബന്ധിച്ച വിവാദങ്ങൾക്കും അന്വേഷണത്തിനുമിടെ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻറെ നിർണായക യോഗം ചൊവ്വാഴ്ച അയോധ്യയിൽ. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അംഗം അനിൽ മിശ്രയുടെയും രാജിയാണ് യോഗത്തിലെ പ്രധാന അജൻഡ. വിവാദമുയർന്നശേഷം ചേരുന്ന ആദ്യ യോഗമാണിത്. ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിൻറെ ആശ്രമമായ മണി റാം ഛാവ്നിയിൽ ചേരുന്ന യോഗത്തിൽ സ്ഥിരാംഗങ്ങളും എക്സ് ഒഫീഷ്യോ അംഗങ്ങളും പങ്കെടുക്കണമെന്നു ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അഭ്യർത്ഥിച്ചു. മൂത്രാശയ അണുബാധയും ശ്വാസതടസവും …

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു Read More »

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം

ചെറുതോണി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം. സ്റ്റേറ്റ് ഹൈവേ ആയ ചേലച്ചുവട് – വണ്ണപ്പുറം റോഡിൻ്റെ പഴയരിക്കണ്ടം ഭാഗത്ത് പുതിയ പാലം നിർമ്മിക്കുന്നതുകൊണ്ട് യാത്രാ സൗകര്യത്തിനായി നിർമ്മിച്ച താൽകാലിക പാലമാണ് മഴയെ തുടർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ കലിങ്കിൻ്റെ ഭാഗത്ത് ദിശ തെറ്റിപ്പോയി കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗം കുടുംബം അപകടത്തിൽ പെട്ട് എല്ലാവരും മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാലത്തിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി വാഹന …

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം Read More »

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു വൻകരകളിലെയും യുദ്ധങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാരന്റെ നിത്യ ജീവിതത്തെ പോലും രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ ഇടപെടലിലൂടെ സഹകരണ മേഖലയ്ക്ക് നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധ്യമാകണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മാറിമാറി വരുന്ന സർക്കാരിൻ്റെ സാമൂഹ്യ …

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ Read More »

ഖമനേയിക്ക് അന്ത്യയാത്രാമൊഴി നൽകാനെത്തിയത് ജനസാഗരം

ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അവസാനമായി കാണാൻ ജനസാഗരം. അലി ഖമനേയിയുടെ ഭൗതിക ശരീരം ടെഹ്റാനിലെ ഗാൻഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച്ച പൊതു ദർശനത്തിനു വച്ചത്. മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിനു ജനങ്ങളും ഖമനേയിയ്ക്ക് അന്തിമോചാരമർപ്പിക്കാൻ എത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാൻറെ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിൻറെ പതാക പുതപ്പിച്ച ഖമനേയിയുടെ പെട്ടകത്തിനു മുകളിൽ അദ്ദേഹത്തിൻറെ കറുത്ത തലപ്പാവ് വച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം …

ഖമനേയിക്ക് അന്ത്യയാത്രാമൊഴി നൽകാനെത്തിയത് ജനസാഗരം Read More »

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു

കാളിയാർ: ജനവാസ മേഖലയിൽ ത്രീ ഫേസ് ലൈനിലേക്ക് കാട്ട് ചെടി വളർന്നു പടർന്നിട്ടും വെട്ടിനിക്കാൻ നടപടിയായില്ല. കൊച്ചു കുട്ടികൾ ഉൾപ്പടെ കളിക്കുന്ന സ്ഥലത്തിന് സമീപം ആണ് ഈ അനാസ്ഥ. മഴക്കാലമായതിനാൽ തന്നെ ഇതിനു സമീപത്തേക്ക് പോയാൽ അപകട സാധ്യത ഏറെ ആണ്. കാളിയാർ എസ്റ്റേറ്റ് റോഡിൽ ചാലയ്ക്കമുക്കിന് സമീപം ത്രീ ഫേസ് ലൈനുകൾ കാട് മൂടി നിൽക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടായാൽ മാത്രം പ്രവർത്തിക്കുന്ന ബോർഡ് നയത്തിനെതിരെ പ്രേധിഷേധത്തിന് …

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു Read More »

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു

തൊടുപുഴ: വെള്ളിയാഴ്ച്ച രാത്രിയിൽ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിന് സമീപം ഉണ്ടായ അപകടത്തിൽ ആരക്കുഴ കുന്നപ്പിള്ളിൽ ബെന്നി കുര്യനാണ് മരിച്ചത്. തൊടുപുഴയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ കാർ വന്നിടിച്ചാണ് അപകടം. ബെന്നിയുടെ മരണത്തിന് കാരണമായ കാർ മൂന്നോളം വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജ​ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ടൗണിൽ പോലീസിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരവധി ക്യാമറകൾ ഉണ്ടെങ്കിലും അപകട ദൃശ്യമോ …

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു Read More »

ലണ്ടനിലേക്ക് യാത്ര തിരിച്ച എം.കെ സ്റ്റാലിനൊപ്പം പാർട്ടി പ്രവർത്തകർ എത്തിയതിനാൽ വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ചെന്നൈ: ഡിഎംകെ അധ‍്യക്ഷനും തമിഴ്നാട് മുൻ മുഖ‍്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ ലണ്ടനിലേക്ക് യാത്ര തിരിച്ചു. ഉദയനിധിയുടെ മകനും തൻറെ ചെറുമകനുമായ ഇൻപനിധിയുടെ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഭാര‍്യ ദുർഗയ്ക്കും ഉദയനിധിക്കൊപ്പവും ലണ്ടനിലേക്ക് യാത്ര തിരിച്ചത്. മുൻ മന്ത്രിമാരായ ടി.എം അൻബരസൻ, പി.കെ ശേഖർ ബാബു, എം.എ സുബ്രഹ്മണ‍്യൻ എന്നിവർ വിമാനത്താവളത്തിലെത്തി ചേരുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. നിരവധി പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയതിനാൽ ഗതാഗത കുരുക്കിന് വഴിയൊരുക്കി.

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ

കൊച്ചി: തൻറെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇത് സംബന്ധിച്ച് വനംവകുപ്പിൽ അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമറിയിട്ടുണ്ട്. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് വനം വകുപ്പ് ഏർപ്പെടുത്തിയ ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ ആനക്കൊമ്പ് കൈമാറുന്നത്. അപേക്ഷ നൽകിയതിനു പിന്നാലെ മോഹൻലാലിൻറെ വസതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന …

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ Read More »

ബലൂചിസ്ഥാനിൽ ചാവേറാക്രമണം

ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ ചാവേറാക്രമണം നടത്തിയതിലൂടെ 30 സുരക്ഷാ ഉദ‍്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ കോസ്റ്റ് ഗാർഡ് ക‍്യാംപിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. ഇക്കാര‍്യം ബലൂചിസ്ഥാനിലെ വിവിധ മാധ‍്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 3ന് പ്രാദേശിക സമയം 6:32നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ‌. അജ്മൽ എന്ന അത്താവുള്ള ചാവേറായി സ്ഫോടക വസ്തുക്കൾ അടങ്ങുന്ന ട്രക്ക് കോസ്റ്റ് ഗാർഡ് ക‍്യാംപിലേക്ക് ഇടിച്ച് കയറ്റിയെന്നും തുടർന്നാണ് വൻ സ്ഫോടനം ഉണ്ടായതെന്നും ബിഎൽഎ പറ‍യുന്നു. ആക്രമണത്തിൻറെ …

ബലൂചിസ്ഥാനിൽ ചാവേറാക്രമണം Read More »

അടിമാലിയിൽ ബസ് സ്റ്റാൻഡിൽ യുവാവിൻറെ അസഭ്യവർഷം, യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യ ലഹരിയിൽ അസഭ്യവർഷം നടത്തിയ യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബാറിൽ മദ്യപിച്ച് ബഹളമുണ്ടായതിനുവ പിന്നാലെ ബസ്റ്റാൻഡിൽ വിദ്യാർഥികളെയും പൊലീസിനെയും അസഭ്യം പറയുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനത്തിന് സമീപമെത്തി അസഭ്യം പറയുകയും അശ്ലീല ആംഗ്യങ്ങൾ പൊലീസിനു നേരെ കാണിക്കുകയുമായിരുന്നു. ഇതോടെ ട്രാഫിക് പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.

പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം

ന‍്യൂഡൽഹി: പാക്കിസ്ഥാനിൽ താമിസിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള 23 പേരെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ജമ്മു കശ്മീരിലെ നുഴഞ്ഞു കയറ്റം, ആയുധ വിതരണം, ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവ അടക്കം വിവിധ പ്രവൃത്തികളിൽ ഏർപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് യുഎപിഎ പ്രകാരം 23 പേരെ ഭീകരരായി പ്രഖ‍്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചവരുടെ എണ്ണം 80 ആയി. ഭീകരരുടെ …

പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം Read More »

പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സഹപാഠികളായ പെൺകുട്ടി ഉൾപ്പെടെ 6 പേർക്കെതിരേ പൊലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിൽ വച്ചും സ്കൂളിൽ വച്ചും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കുമളി: ഇടുക്കി കട്ടപ്പനയിൽ റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മരണപ്പെട്ട മുളങ്ങാശ്ശേരിൽ സാബു തോമസിന്റെ കുടുംബം നൽകിയ പ്രത്യേക അപേക്ഷയെത്തുടർന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് നേരിട്ട് പരാതി നൽകിയിരുന്നു. കട്ടപ്പനയിൽ ഫാൻസി സ്റ്റേഷൻ വ്യാപാരിയായിരുന്ന പള്ളിക്കവല മുളങ്ങാശ്ശേരിൽ സാബു തോമസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള റൂറൽ ഡെവലപ്‌മെന്റ് …

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി Read More »