Timely news thodupuzha

logo

Timely A

ന്യൂനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും നാളെയോടെയത് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നുമാണ് വിവരം. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച രാവിലയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. മധ്യ …

ന്യൂനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ മുന്നറിയിപ്പ് Read More »

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാ‌ക്കൾക്ക് ദാരുണാന്ത്യം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചിരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നും കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ഓടിക്കൂടിയ …

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു Read More »

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ

വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിക്ക് സമീപം നാല്‍പ്പതേക്കറിലെ കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു. അഞ്ചുദിവസം മുമ്പാണ് കലുങ്കിന്റ ഒരുഭാഗം ഇങ്ങിനെ തകര്‍ന്നത്. ഇതോടെ തകരാത്ത ഭാഗത്തുകൂടിയാണ് വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തി വിടുന്നത്. ഈഭാഗവും അപകടസ്ഥിതിയിലാണ്. ദിനംപ്രതി സര്‍വീസ് ബസുകളും ഭാരവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കലുങ്കിന്റ മറുഭാഗംകൂടി തകര്‍ന്നാല്‍ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.ഇതോടെ വണ്ണപ്പുറം വഴി ഹൈറേ …

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ Read More »

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത്

ഇടുക്കി: വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ,ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ ഗഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള …

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത് Read More »

തൊടുപുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ നവാസിൻറെ ഭാര്യ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിൻറെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം. കബറടക്കം നടത്തി. മക്കൾ: അസ്ലം, അൻസാം.

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രയേൽ സ്വദേശികള്‍ പിടിയില്‍

ജെറുസലേം: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് പേര്‍ അറസ്റ്റിലായെന്ന് ഇസ്രയേല്‍. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇസ്രയേലി പൗരന്മാരാണ് കഴിഞ്ഞ മാസം പിടിയിലായത്. അസര്‍ബൈജാനില്‍ നിന്നുള്ള സംഘമാണ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടത്.രണ്ട് വര്‍ഷത്തിനിടെ 600ഓളം തവണ ഇവര്‍ ഇറാനുമായി ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ അടക്കം തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ഇറാന് കൈമാറിയിട്ടുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേല്‍ …

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രയേൽ സ്വദേശികള്‍ പിടിയില്‍ Read More »

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി

എറണാകുളം: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’യ്ക്ക് വൻ സ്വീകരണം നൽകി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ നീക്കമാണിത്. റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടുവെന്നും ഇന്ത്യന്‍ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചുവെന്നും നാവികസേന എക്‌സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്‍റെ പ്രതീകമാണിത്, സമുദ്രസഹകരണം ശക്തമായി തുടരുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ

ന്യൂഡൽഹി: വായു മലിനീകരണ തോത് ഡൽഹിയിൽ മുന്നൂറ് കടന്നതായി റിപ്പോർട്ടുകൾ. അതായത് വളരെ മോശമായ വായു ഗുണനിലവാരമാണ് ഡൽഹിയിൽ ഇപ്പോഴുള്ളതെന്നാണ് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കാനാണ് സർക്കാർ നിർദേശം. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, ഇന്ന് രാവിലെ മുതൽ നടപ്പാക്കി തുടങ്ങി. ഈ പദ്ധതി പ്രകാരം കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ കർശന നിര്‍ദേശം നൽകി. മലിനീകരണം …

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ Read More »

ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; പൊലീസ് ഉദ‍്യോഗസ്ഥർക്ക് കേടികൾ നൽകുമെന്ന് പ്രഖ്യാപനം

മുംബൈ: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ പ്രതിഫലം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അദ്ധ‍്യക്ഷൻ രാജ് ഷെഖാവത്ത്. എൻ.സി.പി നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ തുക വിനിയോഗിക്കാമെന്ന് ഷെഖാവത്ത് പറഞ്ഞു. ബിഷ്ണോയിയും സംഘവും ഉയർത്തുന്ന വെല്ലുവിളിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും രാജ് രൂക്ഷമായി വിമർശിച്ചു. മയക്ക് മരുന്ന് …

ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; പൊലീസ് ഉദ‍്യോഗസ്ഥർക്ക് കേടികൾ നൽകുമെന്ന് പ്രഖ്യാപനം Read More »

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ് ഭാരവാഹി യോഗം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലുമടക്കം ഉയരുന്ന പാർട്ടിയിലെ തർക്കങ്ങൾ അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ പരസ്യപ്രതികരണങ്ങൾ പാർട്ടിയിൽ നിന്നും ഉണ്ടാവാൻ പാടില്ലെന്നും ജില്ലാ അധ്യക്ഷൻമാരടക്കം നേതാക്കൾക്ക് യോഗത്തിൽ നിർദേശം നൽകി. കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും യോഗത്തിലാണ് തീരുമാനം. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ …

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ് Read More »

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ

അങ്കമാലി: 96 കോടിയോളം രൂപയുടെ വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ.ഐ നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്ന് പേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്. ഭരണസമിതി അംഗങ്ങളായ റ്റി.പി ജോർജ്, എം.വി സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ് ദർശൻ …

അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി അറസ്റ്റിൽ Read More »

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ

കണ്ണൂർ: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീതയുടെ കണ്ടെത്തൽ. പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചെന്നും എൻ.ഒ.സി നൽകുന്നതിന് കൈകൂലി വാങ്ങിയെന്നുമായിരുന്നു എ.ഡി.എമ്മിനെതിരെ ഉയർന്ന ആരോപണങ്ങൾ. എന്നാൽ ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീതയുടെ നേതൃത്വത്തിൽ നടത്തുന്ന വകുപ്പുതല അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് ബോധ‍്യപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. …

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന‍്യൂ ജോയിന്‍റ് കമ്മീഷണർ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പുലർചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോർട്ട്. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമാണ് പി.പി ദിവ‍്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എ.ഡി.എം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ എ.ഡി.എം പെട്രോൾ പമ്പ് അനുവദിക്കുന്നതിന് …

കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് Read More »

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ലെന്ന് കെ.പി.സി.സി

കൽപ്പറ്റ: നേതാക്കളുടെ കൂട്ടത്തോടെയുള്ള ചുരം കയറ്റത്തെ നിയന്ത്രിക്കാൻ കോൺഗ്രസ്. പ്രിയങ്കഗാന്ധിയുടെ പേര് പറഞ്ഞ് നേതാക്കൾ കൂട്ടമായി ചുരം കയറേണ്ടതില്ലെന്നും ചേലക്കരയിലും പാലക്കാടും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ ആ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെ.പി.സി.സി കർശന നിർദേശം നൽകി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും തിരിച്ചടി നേരിടേണ്ടി വരുമെന്ന് അറിയാവുന്നതിനാലാണ് കെ.പി.സി.സി കർശന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ചേലക്കരയിലെ തെരഞ്ഞെടുപ്പ് …

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ലെന്ന് കെ.പി.സി.സി Read More »

സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഝാർഖണ്ഡ് ബി.ജെ.പിയിൽ കൂട്ട രാജി

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഝാർഖണ്ഡ് ബി.ജെ.പിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കുടുംബ വാഴ്ച ആരോപിച്ച് നിരവധി നേതാക്കൾ രാജിവച്ചു. എം.എൽ.എമാരുൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യയ്ക്കും ചംപായ് സോറൻറെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് പാർട്ടിയിൽ തർക്കം ആരംഭിച്ചത്. പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിൻറെ മരുമകൾക്ക് അടക്കം നിരവധി പേർക്ക് ബി.ജെ.പി സീറ്റ് നൽകി. ഇതോടെ ബി.ജെ.പിയിൽ കുടുംബവാഴ്ചയാണെന്നും നേതാക്കളെ നേതൃത്വം വഞ്ചിച്ചെന്നും ആരോപിച്ച് …

സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഝാർഖണ്ഡ് ബി.ജെ.പിയിൽ കൂട്ട രാജി Read More »

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

ഇടുക്കി: പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിഡി പ്രിൻ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കും. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് …

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി Read More »

അൻവർ സൗകര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പി.വി അൻവറുമായി ഒരു ഉപാധിക്കും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ സൗകര്യമുണ്ടെങ്കിൽ സഥാനാർഥിയെ പിൻവലിച്ചാൽ മതിയെന്നും, അൻവറുമായി ബന്ധപ്പെട്ടത് ഊതി വീർപ്പിച്ച വാർത്തകളാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങളെ അവരാണ് ബന്ധപ്പെട്ടത്. നിങ്ങൾ രണ്ടു സ്ഥലത്ത് സ്ഥാനാർത്ഥികളെ നിർത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങൾ‌ റിക്വസ്റ്റ് ചെയ്യാമെന്ന് അറിയിച്ചു. അപ്പോഴാണ് ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെയുടെ സ്ഥാനാഥിയെ ഞങ്ങൾ പിന്തുണയ്ക്കാണമെന്ന് അൻവർ …

അൻവർ സൗകര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതിയെന്ന് വി.ഡി സതീശൻ Read More »

ഓരോ ദമ്പതികൾക്കും 16 കുട്ടികൾ ഉണ്ടാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കൂടുതൽ കുട്ടികൾ വേണമെന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ വാദത്തിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സമാന ആഹ്വാനവുമായി രംഗത്ത്. പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 ഇനം സ്വത്തിനു പകരം ദമ്പതികൾക്ക് 16 കുട്ടികളുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം …

ഓരോ ദമ്പതികൾക്കും 16 കുട്ടികൾ ഉണ്ടാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ Read More »

വയനാടിന് കൈതാങ്ങ്; കട്ടപ്പനയിൽ ബിരിയാണി ചലഞ്ച് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നടത്തി

കട്ടപ്പന: മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി എൻ.എസ്.എസ് 150 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിൽ സംസ്ഥാനത്തെ ഐ.റ്റി.ഐകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് വാ​ഗ്ദാനം ചെയ്ത വീടുകൾക്കായി ധനസമാഹരണം തുടങ്ങിയിരുന്നു. ഇതിനോട് അനുബന്ധിച്ച് കട്ടപ്പന ഗവൺമെൻ്റ് ഐ.റ്റി.ഐയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു. കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ജല വിഭവ വകുപ്പ് മന്ത്രി റോഷി …

വയനാടിന് കൈതാങ്ങ്; കട്ടപ്പനയിൽ ബിരിയാണി ചലഞ്ച് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നടത്തി Read More »

നാല് വര്‍ഷ ബിരുദം പ്രതിസന്ധിയിൽ

തിരുവനന്തപുരം: നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്‍റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നീട്ടി വയ്ക്കാൻ സാധ്യത. എഴുപത്തഞ്ച് അക്കാഡമിക് ദിനങ്ങളെന്ന നിബന്ധനയിൽ വീഴ്ചയുണ്ടായതോടെ പദ്ധതി പ്രതിസന്ധിയിലായതിനെത്തുടർന്ന് മന്ത്രി ആര്‍ ബിന്ദുവിന്‍റെ അധ്യക്ഷതയില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും പരീക്ഷാ കണ്‍ട്രോളര്‍മാരും പങ്കെടുക്കുന്ന ‍യോഗം വിളിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം അടുത്ത മാസം അഞ്ചിന് സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനാകുമോ എന്നാണു യോഗം പരിശോധിക്കുന്നത്. ക്ലാസ് ദിനങ്ങളിൽ കുറവ് വരാനുണ്ടായ സാഹചര്യം വിലയിരുത്താനും നടപടി സ്വീകരിക്കാനും ചേരുന്ന യോഗം അക്കാഡമിക് ചുമതലകള്‍ നിറവേറ്റുന്നതില്‍ …

നാല് വര്‍ഷ ബിരുദം പ്രതിസന്ധിയിൽ Read More »

എയർ ഇന്ത്യയ്ക്ക് ഭീഷണിയുമായി ഗുർപട്‌വന്ത് സിങ്ങ് പന്നൂൻ

ന്യൂഡൽഹി: എയർ ഇന്ത്യയിക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ്ങ് പന്നൂൻ. യാത്രക്കാരോട് നവംബർ ഒന്ന് മുതൽ 19 വരെ എ‍യർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് പന്നൂൻ മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സിഖ് വംശഹത്യയുടെ 40ആം വാർഷികവുമായി ബന്ധപ്പെട്ട് സിഖ്‌സ് ഫോർ ജസ്റ്റിസെന്ന(എസ്.എഫ്‌.ജെ) സംഘടനയുടെ തലവൻ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ പന്നൂൻ നൽകുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷവും പന്നൂൻ സമാനമായ ഭീഷണി നൽകിയിരുന്നതായി റിപ്പോർട്ട് …

എയർ ഇന്ത്യയ്ക്ക് ഭീഷണിയുമായി ഗുർപട്‌വന്ത് സിങ്ങ് പന്നൂൻ Read More »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നും തുടർന്ന് വ്യാഴാഴ്ചയോടെ ഇത് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് എത്തും. ഇതിൻറെ സ്വാധീന ഫലമായി ഇരു സംസ്ഥാനങ്ങളിലും അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാൽ എവിടെയാണ് കൃത്യമായി ചുഴലിക്കാറ്റ് കര തൊടുക എന്ന് ഇനിയും നിർണയിക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് ‘ദന’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ദന’ …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത Read More »

പ്രശാന്തിനെതിരെ അന്വേഷണ തല നടപടി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും സർക്കാർ ശമ്പളം ഇനി വാങ്ങിക്കില്ലയെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡി.എം.ഇയോടും പരിയാരം മെഡിക്കൽ കോളെജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡി.എം.ഇ നൽകി റിപ്പോർട്ട് …

പ്രശാന്തിനെതിരെ അന്വേഷണ തല നടപടി Read More »

ഡൽഹി സ്‌ഫോടനം; അന്വേഷണം ഖലിസ്ഥാന്‍ സംഘടനയിലേക്ക്

ന്യൂഡൽഹി: ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപമുണ്ടായ വൻ സ്‌ഫോടനത്തിൽ ഖലിസ്ഥാന്‍ ഭീകരസംഘടനയ്ക്ക് ബന്ധമുണ്ടോയെന്ന സംശയത്തിൽ പൊലീസ്. സ്‌ഫോടനത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ ഖലിസ്ഥാന്‍ ഭീകരസംഘടയുമായി ബന്ധമുള്ള ടെലിഗ്രാം ചാനലായ ജസ്റ്റിസ് ലീഗ് ഇന്ത്യയെന്ന ചാനലിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സ്‌ഫോടനത്തിൽ ഭീകര സംഘടയ്ക്ക് ബന്ധമുണ്ടോയെന്ന് ഡൽഹി പൊലീസ് അന്വേഷിക്കുകയാണ്. സ്ഫോടനത്തിന്‍റെ അവകാശം ഖലിസ്ഥാന്‍ ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ചാനലിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ടിനു താഴെ ഖലിസ്ഥാന്‍ സിന്ദാബാദെന്ന് എഴുതിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡൽഹി പൊലീസ് ടെലിഗ്രാമിന് …

ഡൽഹി സ്‌ഫോടനം; അന്വേഷണം ഖലിസ്ഥാന്‍ സംഘടനയിലേക്ക് Read More »

തെരുവ് നായകളുടെ‌ ആക്രമണത്തിൽ കോഴിക്കോട് 12 പേർക്ക് പരുക്ക്

കോഴിക്കോട്: ഉള്ള്യേരിയില്‍ വിവിധയിടങ്ങളിലായുള്ള തെരുവ് നായകളുടെ‌ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

സുരേന്ദ്രന്‍റെ ക്ഷണം തള്ളി മുരളീധരൻ

തൃശൂർ: പാർട്ടിയിലേക്ക് ക്ഷണിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് കെ മുകളീധരൻ. പാർട്ടി അവഗണിച്ചാൽ താൻ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കുമെന്നും അല്ലാതെ ബി.ജെ.പിയിലേക്ക് പോവില്ലെന്നും മുരളീധരൻ പറഞ്ഞു. സുരേന്ദ്രന്‍റെ ക്ഷണം തമാശയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്തിനാണ് കോൺഗ്രസിന്‍റെ ആട്ടും തുപ്പും കൊണ്ട് അടിമയെപോലെ പാർട്ടിയിൽ തുടരുന്നതെന്നും ബി.ജെ.പിയിലേക്ക് സ്വാഗതം എന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രസ്താവന. പത്മജ ബി.ജെ.പിയിലായതിനാൽ അവര്‍ക്ക് എന്തും പറയാമെന്നും മുരളീധരൻ പറഞ്ഞു. താന്‍ കോണ്‍ഗ്രസിലാണ്. തന്‍റെ അമ്മയെ അനാവശ്യമായി …

സുരേന്ദ്രന്‍റെ ക്ഷണം തള്ളി മുരളീധരൻ Read More »

എൻ.കെ അബ്ദുൾകരീം ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്

കരിമണ്ണൂർ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായി എൻ.കെ അബ്ദുൾകരീമിനെ തിരഞ്ഞെടുത്തു. ദീർഘകാലം കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, കരിമണ്ണൂർ മുസ്ലീം ജമാഅത്ത് സെക്രട്ടറി, പ്രസിഡന്റ്, കരിമണ്ണൂർ ​ഗവൺമെന്റ് യു.പി സ്കൂൾ പി.റ്റി.എ പ്രസിഡന്റ്, തട്ടക്കുഴ വി.എച്ച്.എസ്.ഇ പി.റ്റി.എ മെമ്പർ, കുളമാവ് നവോദയ സ്കൂൾ പി.റ്റി.സി മെമ്പർ, ഐ.എൻ.റ്റി.യു.സി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കണ്ണൂർ എ.ഡി.എം ആത്മഹത്യ: പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ, 24 ലേക്ക് മാറ്റി

കണ്ണൂര്‍: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റി വെച്ചത്. കേസ് 24ന് പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാൽഫ്, പി.എം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് …

കണ്ണൂർ എ.ഡി.എം ആത്മഹത്യ: പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ, 24 ലേക്ക് മാറ്റി Read More »

അച്ചൻകോവിൽ നദിക്കരയിലുള്ളവർക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി, കോന്നി സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും …

അച്ചൻകോവിൽ നദിക്കരയിലുള്ളവർക്ക് ജാഗ്രത നിർദേശം Read More »

ദന ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ദനയെന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ചയോടെയായിരിക്കും രൂപപ്പെടുക. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒ‍ഡീഷ – ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് മഴ ശക്തമാകുന്ന പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് …

ദന ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

മോദിയെ രാജ്യത്തിന് ലഭിച്ചത് ഈശ്വരാനുഗ്രഹമെന്ന് കാഞ്ചി ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെ രാജ്യത്തിന് ലഭിച്ചത് ഈശ്വരാനുഗ്രഹമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി. നമ്മുടെ രാജ്യം വലിയ പുരോഗതി കൈവരിച്ചു. അതിന് പിന്നിലെ പ്രധാന ഘടകം ശക്തമായ നേതൃത്വമാണ്. മോദിയെപ്പോലുള്ള നേതാക്കളെ ലഭിച്ചത് ഈശ്വരാനുഗ്രഹം. മോദിയിലൂടെ ദൈവം മഹത്തായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സ്വാമി വിജയേന്ദ്ര സരസ്വതി. വാരാണസിയിൽ ആർ.ജെ ശങ്കര നേ​​ത്രാ​​ല​​യ​​യു​​ടെ ഉദ്ഘാടനച്ചടങ്ങിലാണു പ്രധാനമന്ത്രിക്കു കാഞ്ചി ശങ്കരാചാര്യരുടെ പ്രശംസ. പ്രധാനമന്ത്രിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. എൻ.ഡി.എ എന്നാൽ നരേന്ദ്ര ദാമോദർ …

മോദിയെ രാജ്യത്തിന് ലഭിച്ചത് ഈശ്വരാനുഗ്രഹമെന്ന് കാഞ്ചി ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി Read More »

ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണം: ഗാസയിൽ മരണം

ദേർ അൽബല: ഗാസ മുനമ്പിൽ ശനിയാഴ്ച രാത്രി മുതൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ വൻ ആൾനാശം. 87 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തെന്ന് ഗാസ ആരോഗ്യ അധികൃതർ. ഹമാസ് വീണ്ടും സംഘടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആയിരുന്നു ശക്തമായ ആക്രമണം. ഹമാസിനെ നിർവീര്യമാക്കാൻ നടത്തിയ ആക്രമണമാണിതെന്നും മരണ സംഖ്യ പെരുപ്പിച്ചുകാണിക്കുകയാണെന്നും ഇസ്രയേൽ. അതേസമയം ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നു യു.എൻ പ്രതികരിച്ചു. ഗാസയിലെ സ്ഥിതി ഗതികൾ അതീവ ഗുരുതരമെന്നും ഐക്യരാഷ്‌ട്ര സഭ. ഇന്ന് ലെബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. …

ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണം: ഗാസയിൽ മരണം Read More »

മുരളീധരനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേന്ദ്രൻ

കോഴിക്കോട്: കെ മുരളീധരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസിന്‍റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്നതല്ലാതെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നും പാർട്ടിയിൽ തുടരുന്നതെന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്ക് വേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

മലപ്പുറം: മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം.

ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൽ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തൊഴിലാളികളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന്

ഇടുക്കി: സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അൻപത് മഴവെള്ള സംഭരണികളുടെ 21ന് ഉച്ചയ്ക്ക് 12ന് ഉദ്‌ഘാടനം തടിയംപാട് വച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് …

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന് Read More »

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി

തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് തൊടുപുഴ സബ് ഗ്രൂപ്പിന് കീഴിലെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം പൂജമുട്ടി ഇടിഞ്ഞുപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. രണ്ടുവർഷം മുൻപ് ഭക്തജനങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് പൂജ ആരംഭിച്ചെങ്കിലും ക്ഷേത്രം പുനർനിർമ്മിച്ചില്ല. ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ ഭരണസമിതി പ്ലാനും എസ്റ്റിമേറ്റും എടുത്തെങ്കിലും നിലവിലെ ബോർഡ് വൈരാഗ്യബുദ്ധിയോടെ പെരുമാറി ഈ ഫയൽ തടഞ്ഞു വെച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ക്ഷേത്രം …

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി Read More »

ദിവ്യയെ സി.പി.എമ്മിനെ അടിക്കാനുളള വടിയാക്കേണ്ടെന്ന് പി ജയരാജൻ

കണ്ണൂർ: നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരിച്ച് സി.പി.എം നേതാവ് പി ജയരാജൻ. നവീൻ ബാബുവിന്‍റെ മരണത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും എന്നാൽ പി.പി ദിവ്യക്കെതി‌രായ കേസും സി.പി.എമ്മിനെ അടിക്കാനുളള വടിയാക്കി മാറ്റേണ്ടെന്നും പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നവീന്‍റെ മരണത്തിൽ ദുഃഖമില്ല. അവർക്ക് സി.പി.എമ്മിനെ അടിക്കാനുളള ‌വടിയായി ഈ വിഷയത്തെ മാറ്റണം. കച്ചവട താൽപര്യമാണ് വിഷയത്തെ സജീവമാക്കിനിര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാര്‍ക്സ്റ്റിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന്‍റെ കുടുംബം പാര്‍ട്ടി കുടുംബമാണ്. കളക്റ്ററെ സംബന്ധിച്ച് ഉന്നയിച്ച പരാതിയിലും …

ദിവ്യയെ സി.പി.എമ്മിനെ അടിക്കാനുളള വടിയാക്കേണ്ടെന്ന് പി ജയരാജൻ Read More »

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ.പി സ്കൂളുകളുടെ നവതി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 22, 23 തീയതികളിൽ ജ്യോതിശാസ്ത്ര – ചരിത്ര പ്രദർശനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ‘ആസ്ട്രൽ ബ്ലേസ്’ ജ്യോതിശാസ്ത്ര പ്രദർശനത്തിൽ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കുട്ടികളിൽ ശാസ്ത്ര – സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഹയർ സെക്കൻഡറി ബ്ലോക്കിൽ നടക്കുന്ന …

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ Read More »

ശബരിമലയിൽ ദർശന സമയം നീട്ടി

ശബരിമല: ഭക്തജനങ്ങളുടെ തിരക്കു മൂലം ശനിയാഴ്ച ശബരിമലയിൽ ദർശന സമയം മൂന്ന് മണിക്കൂർ നീട്ടി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ നട അടച്ച് ഒരു മണിക്കൂറിനുള്ളിൽ തുറക്കും. വെള്ളിയാഴ്ച രാത്രിയിലെ തിരക്ക് വർധിച്ചിരുന്നു. നട അടച്ചതോടെ ഭക്തർക്ക് നിന്നു തിരിയാൻ പറ്റാത്ത അവസ്ഥയായി. ഭക്തരെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.

സരിൻ വിവരമില്ലായ്മ മാത്രമേ പറയൂവെന്ന് കെ സുധാകരൻ

വയനാട്: പി സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. വയനാട് യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. സരിൻ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂ. കോൺഗ്രസിനകത്ത് നിന്ന് ഇങ്ങനെ നിരവധി പേർ കൊഴിഞ്ഞ് പോകാറുണ്ട്. ഒരു മല പോലെയുള്ള പാർട്ടിയെ അതൊന്നും ബാധിക്കില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും കോൺഗ്രസ് ജയിച്ചതും. സരിൻറെ പിന്തുണ കൊണ്ടാണ് പാലക്കാട് …

സരിൻ വിവരമില്ലായ്മ മാത്രമേ പറയൂവെന്ന് കെ സുധാകരൻ Read More »

കൊല്ലത്ത് ബൈക്ക് റോഡിലെ കുഴിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്(31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ(32) എന്നിവരാണ് മരിച്ചത്. തകർന്ന് കിടക്കുന്ന തീരദേശ റോഡിൽ വെള്ളിയാഴ്ച രാത്രി 11:30 ന് അപകടം ഉണ്ടായത്. മനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തെന്നി മറിഞ്ഞതിനെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ സംശയം പറയുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി …

കൊല്ലത്ത് ബൈക്ക് റോഡിലെ കുഴിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു Read More »

മഹാവികാസ് അഘാഡി ഒറ്റക്കെട്ട്, സീറ്റ് ചര്‍ച്ചയില്‍ പ്രശ്‌നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയില്‍ സീറ്റ് പങ്കു വെയ്ക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ധവ് താക്കറെ ആശുപത്രി വാസത്തിനു ശേഷം വിശ്രമത്തിലാണ്. അദ്ദേഹത്തെ കാണാനാണ് വീട്ടിലെത്തിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നു. മഹാവികാസ് അഘാഡിയും ആരോഗ്യത്തോടെയിരിക്കുന്നു. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പഠോളെ, ശിവസേനാ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി …

മഹാവികാസ് അഘാഡി ഒറ്റക്കെട്ട്, സീറ്റ് ചര്‍ച്ചയില്‍ പ്രശ്‌നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല Read More »

യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്‌ടർ

കണ്ണൂർ: നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് അറിയിച്ചു. കളക്‌ടർ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിനാണ് കളക്‌ടർ മറുപടി നൽകിയത്. യാത്രയയപ്പ് പരിപാടി നടത്തുന്നത് താനെല്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും അതിനാൽ താൻ ആരെയും ക്ഷണിക്കേണ്ടതില്ലെന്നുമാണ് കളക്‌ടർ പറഞ്ഞത്. എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രോട്ടോക്കോള്‍ പ്രകാരം തടയുന്നത് ശരിയല്ലെന്നും അതിന് കഴിയില്ലെന്നും …

യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്‌ടർ Read More »

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ; പെട്രോള്‍ പമ്പുടമ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന‌‌

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്‍റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്‍റെ പേരിന്‍റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. പിന്നാലെ എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന പരാതിയില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്. ഇതെല്ലാം എ.ഡി.എമ്മിനെതിരായ പ്രശാന്തന്‍റെ …

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ; പെട്രോള്‍ പമ്പുടമ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന‌‌ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണ വില പുതിയ റെക്കോർഡിൽ. ഇന്ന്(19/10/2024) പവന് 320 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 58,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7280 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഒക്ടോബർ 16നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില 57,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില കുതിച്ചുയർന്ന് പുത്തൻ റെക്കോർഡുകൾ ഉണ്ടാക്കി. ഒക്ടോബർ 17ന് 57,280 രൂപയും ഇന്നലെ ഒക്ടോബർ 18ന് 57,920 രൂപയിലെത്തി. …

സ്വർണ വില ഉയർന്നു Read More »

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്

ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്‌ല, എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വരുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു. എന്‍റെ നിരീക്ഷണത്തിൽ ബാലറ്റ് പേപ്പറുകൾ കൈകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുകയാണ്. കമ്പ്യൂട്ടറുകളെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്കറിയാം. അത്കൊണ്ട് തന്നെ ഞാൻ കമ്പ്യൂട്ടറുകളെ വിശ്വസിക്കുന്നില്ലെന്നാണ് യു.എസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് വേണ്ടി വൻ തോതിൽ പണം ഇറക്കുന്ന മസ്കിന്‍റെ അഭിപ്രായം. ഞാൻ ഒരു സാങ്കേതിക വിദഗ്ധനാണ്. എനിക്ക് കമ്പ്യൂട്ടറുകളെ …

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക് Read More »