Timely news thodupuzha

logo

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വഴുതി വീണു; മമത ബാനർജിയ്ക്ക് പരുക്ക്

കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമത വീണത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടരുകയാണ്. മാർച്ച് 14ന് ഖലഗട്ടിയിലെ വസതിയിലുണ്ടായ അപകടത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു മുൻപ് വാഹനാപകടത്തിലും പരുക്കേറ്റിരുന്നു.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൻറെ അച്ഛൻ കരുണാകരനല്ല; പത്മജയ്ക്ക് മറുപടിയുമായി ഉണ്ണിത്താൻ

കാസർഗോഡ്: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്കു പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപാലിന് മറുപടിയുമായി യു.ഡി.എഫ് കാസർഗോഡ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിലാണ് ഞാൻ ജനിച്ചത്. മരിക്കുന്നവരെ കോൺഗ്രസുകാരനായിരിക്കും. അത് എം.പിയായലും ഇല്ലെങ്കിലും കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിക്കുള്ളിൽ താൻ പൂർണ സംതൃപ്തനാണ്. പത്മജയെക്കുറിച്ച് ചിലത് പറയാനുണ്ട്. അത് പറയുക തന്നെ ചെയ്യും. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇ.ഡിക്കു മുന്നിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ആയതിനാൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നത്. നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എം.എം വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ …

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ Read More »

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സി.പി.എമ്മാണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഫറിന് വോട്ട് ചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിൽ പ്ലസ് വേണ്ടെന്നും ഫാഷി പറഞ്ഞു. തനിക്കെതിരെയുള്ള പോസ്റ്റ് വ്യാജമാണെന്ന് എല്ലാവർക്കുമറിയാം. തന്നെ വ്യക്തിപരമായി ആക്രമിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഏറ്റവും തരംതാണ പ്രവർത്തിയാണിത്. കാഫിർ എന്നു വിളിച്ച് …

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ Read More »

കണ്ണൂരിൽ കൽത്തൂൺ ഇളകി ദേഹത്തു വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ‌ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും മകൻ ഏഴാം ക്ലാസ് വിദ്യാർഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്. അധ്യാപകരായ മഹേഷും സുനിലയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കൽത്തൂൺ ഇളകി വീണ് പരുക്കേറ്റ ശ്രീനികേതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരളത്തിൽ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം; 12 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും(സാധാരണയെക്കാൾ …

കേരളത്തിൽ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം; 12 ജില്ലകളിൽ യെലോ അലർട്ട് Read More »

നാക്കിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകക്കുറിയായ തൊടുപുഴ ന്യൂമാൻ കോളേജിന് ദേശീയ തലത്തിലുള്ള ഗുണമേന്മയുടെ വിലയിരുത്തലിൽ അംഗീകാരത്തിൻ്റെ പുതിയ പൊൻതൂവൽ. നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) നിലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യാന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ​ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് നാക് …

നാക്കിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ് Read More »

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി

ഹ​രി​യാ​ന: ​വി​വാ​ഹ​ത്ത​ലേ​ന്നു ന​ട​ക്കു​ന്ന ‘കൂ​ത്തു​ക​ൾ’ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ അ​തി​രു​ക​ട​ന്ന ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ൻറെ വീ​ഡി​യോ ക​ണ്ട് ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ. സം​ഭ​വം ന​ട​ന്ന​ത് ഹ​രി​യാ​ന​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ വി​വാ​ഹാ​ഘോ​ഷ​യാ​ത്ര​യി​ൽ യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് കാ​ണാം. അ​തി​ലൊ​രാ​ൾ തീ​കൊ​ളു​ത്തി പൊ​ട്ടി​ത്തു​ട​ങ്ങാ​റാ​യ പ​ട​ക്ക​പ്പെ​ട്ടി എ​ടു​ത്തു​യ​ർ​ത്തു​ന്നു. പിന്നാലെ തീ​പ്പൊ​രി ചി​ത​റി​ച്ച് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടു​ന്ന​തി​നി​ടെ യു​വാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലേ​ക്കു തീ​പ​ട​രു​ന്നു. അ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പ​ട​ക്ക​പ്പെ​ട്ടി താ​ഴേ​ക്കി​ടു​ന്നു. താ​ഴെ വീ​ണ പ​ട​ക്ക​പ്പെ​ട്ടി​യി​ൽ​ നി​ന്നു പൂ​ക്കു​റ്റി​യും മ​റ്റും നാ​ലു​പാ​ടും പൊ​ട്ടി​ച്ചി​ത​റു​ന്നു. ക​ല്യാ​ണം കൂ​ടാ​ൻ …

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി Read More »

ഇ.പിക്കെതിരായ ആരോപണം കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാൻ: എം.വി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ.പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍.ഡി.എയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇ.പി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

പത്മജക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ വിവാദ പ്രസ്താവനയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യസംവാദത്തിന് തയ്യാറാകണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം.

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് തോമസ് ഐസക്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി. മതവിദ്വേഷം …

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി Read More »

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

തൊടുപുഴ: ചാലക്കമുക്ക് ഒരുമ റസിഡൻസ് അസോസ്സിയേഷനും തൊടുപുഴ അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 28ന് ചാലക്കമുക്ക് കൊടുവേലി റോഡ് കൃഷ്ണ കൃപയിൽ വച്ച് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫ്രീ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റേമിട്രസ്റ്റുകൾ, വിദ​ഗ്ദ ഡോക്ടർമാരുടെ സേവനം, ആവശ്യമായ രോ​ഗികൾക്ക് സൗജന്യ മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ സൗജന്യ രജിസ്ട്രേഷൻ, മെഡിസെപ്, …

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് Read More »

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: എല്‍.ഡി.എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍. 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമാണ്. കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ്ങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് …

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍ Read More »

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തു വന്നു. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ മകൻ സന്തോഷിനെ(40) അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. പേരാമ്പലർ ജില്ലയിലെ ശ്രീ അമൃത ഇൻഡസ്ട്രിസെന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ് കൊല്ലപ്പെട്ടത്. പല തവണ സ്വത്ത് ചോദിച്ച് അച്ഛനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്തതാണ് സന്തോഷിനെ പ്രകോപിതനാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വേലുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി …

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി Read More »

മണിപ്പൂരിലെ വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സി.ആർ.പി.എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ആർ.പി.എഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

മൂന്നാറിൽ കടുവക്കൂട്ടം ഇറങ്ങി, പരിഭ്രാന്തിയിൽ ജനങ്ങൾ

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്. ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷം അവസാനം ഇവിടെനിന്ന് ഒരു കടുവയെ പിടികൂടിയിരുന്നു.

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: കോഴിക്കോട് ഒരാള്‍ മരിച്ചു

കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തു നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ യുവാവിനെ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നേടിയശാല വടക്കുമുറി ബിൻ്റോ ബെന്നിയാണ്(32) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വെള്ളം തീരെ കുറവായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വീണത്. ഉച്ചക്ക് ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ, ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, …

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം Read More »

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ

കരിമണ്ണൂർ: തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിൽ എത്തി വോട്ടു ചെയ്ത് ജനധ്യാപത്യ വ്യവസ്ഥിതിയിൽ ഭാഗമാകുകയും പുതുതലമുറക്ക് മാതൃക ആയിരിക്കുകയും ആണ് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ മുൻ അധ്യാപകൻ എ.റ്റി വർക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടങ്കിലും പഴയ സുഹൃത്തുക്കളെയും ശിഷ്യ ഗണത്തെയും നേരിട്ട് കാണാം എന്നതു കൊണ്ടാണ് ബൂത്തിൽ എത്തി വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെയ്യശേരി സ്കൂളിന്റെ ആദ്യകാലം മുതൽ അധ്യാപന വൃത്തിയിൽ പ്രവർത്തിച്ചിട്ടുള്ള വർക്കി സാറിന് സ്വദേശത്തും വിദേശത്തുമായി വലിയ ശിഷ്യ …

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ Read More »

20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: കേരള കോൺഗ്രസ്സ് ചെയർമാനായ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് …

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി Read More »

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമായിരുന്നു പോളിങ്ങ്. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ …

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥികൾ വിവിധ ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സം​ഗീത വിശ്വനാഥൻ തൃശ്ശൂർ നിയോജക മണ്ഡലത്തിലെ ഗുരുവിജയം എൽ പി സ്കൂളിൽ(ബൂത്ത് നമ്പർ 160 ൽ ) വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂൾ ബൂത്ത് നമ്പർ 80 ൽ വോട്ട് രേഖപെടുത്തി. ഭാര്യയോടും കുടുംബാംഗങ്ങളോടൊപ്പമാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വാഴത്തോപ്പ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എൻ ജെ സുനേഖിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തിയത്. വാഹനം നിർത്താൻ പോലീസുകാർ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു. പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. …

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും Read More »

തൊടുപുഴയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് ഉടമ ഉൾപ്പെടെ നാല് പേർ പൊലീസിൽ കീഴടങ്ങി

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവര്‍ ഇടവെട്ടി സ്വദേശി സക്കീറിന്റെ (52) നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളായ അമ്മാസ് ബസിന്റെ ഉടമ ഉള്‍പ്പെടെ നാല് പേര്‍ പൊലീസില്‍ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം എന്ന നിസാര്‍, ഇയാളുടെ മക്കളായ മുഹ്സീന്‍, മന്‍സൂര്‍, സലിമിന്റെ സഹോദരന്‍ സക്കീര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവുമായി …

തൊടുപുഴയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് ഉടമ ഉൾപ്പെടെ നാല് പേർ പൊലീസിൽ കീഴടങ്ങി Read More »

കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഒരുക്കുന്നു കുട്ടനാടിനെ കണ്ടറിയാൻ അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര

തൊടുപുഴ: കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ 28ന് ഉല്ലാസയാത്ര ഒരുക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ലോകപ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് നിറഞ്ഞ മനസ്സോടെ കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ നെഹ്റു ട്രോഫി വള്ളംകളി ടക്കുന്ന പുന്നമടക്കായലിൻ്റെ ഓളപരപ്പിലൂടെ ഇളം കാറ്റുമേറ്റ് നാല് മണിക്കൂർ യാത്ര. പാതിരാ മണൽ ദ്വീപിൻ്റ മനോഹാരിതയും ആലപ്പുഴ ബീച്ചിലെ സായം സന്ധ്യയുടെ കിരണങ്ങളെ കൺകുളിർക്കെ കാണുവാനും സാധിക്കുന്ന യാത്രയിൽ പരിമിതമായ സീറ്റുകൾ മാത്രമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ …

കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഒരുക്കുന്നു കുട്ടനാടിനെ കണ്ടറിയാൻ അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര Read More »

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ

തൊടുപുഴ: 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് മുതൽ ബിജെപി സിപിഎം ബന്ധം ഉണ്ടെന്ന് തങ്ങൾ പറഞ്ഞതാണ്, അതാണ് മറ നീക്കി പുറത്ത് വന്നതെന്ന് മാത്യൂ കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മൃദു സമീപനം ഞെട്ടിച്ചു. കാലങ്ങളായുള്ള സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ് ഇത്. പിണറായിയുടെ അറിവോടെയാണ് എല്ലാം. മാസപ്പടി, സ്വർണ്ണക്കടത്ത് അടക്കം ഗുണം കിട്ടിയത് പിണറായിക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ സിപിഎമ്മിന്റെയും പിണറായിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷം ഇനി സിപിഎം നെ വിശ്വസിക്കില്ല. കോൺഗ്രസിനെതിരായ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചന കൂടിയാണിത്. …

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ Read More »

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ്

ബാം​ഗ്ലൂർ: കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്ന് നടൻ പ്രകാശ് രാജ്. ബെം​ഗളുരുവിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ വോട്ട് എൻ്റെ അവകാശമാണ്. എന്നെ ആര് പ്രതിനിധീകരണക്കണമെന്നും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണമെന്നുമുള്ള എൻ്റെ അവകാശം. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും …

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ് Read More »

വിവാഹപ്പന്തലിന് തീപിടിച്ചു; ബിഹാറിൽ കുട്ടികളടക്കം ആറ് പേർ മരിച്ചു

ദർബം​ഗ: ബിഹാറിലെ ദർബം​ഗയിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിന​ഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ(26), ലീലാദേവി(23), കാഞ്ചൻ ദേവി(26), സിദ്ധാന്ത് കുമാർ(4), ശശാങ്ക് കുമാർ(3), സാക്ഷി കുമാരി(5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.

വിവിപാറ്റ്‌ മുഴുവൻ എണ്ണണം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഇവിഎം മെഷീനുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ്‌ സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക്‌ തിരികെ പോകാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. രണ്ട്‌ നിർദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബെഞ്ച്‌ മുന്നോട്ടുവച്ചു. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം. മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം. ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

ദുബൈയിലെ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു

ദുബൈ: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീമാണ്(29) വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കബർ അടക്കം കുടയത്തൂർ ജുമാമസ്ജിദിൽ. മാതാവ് ഹഫ്സ. സഹോദരി ബീമ.

സ്ഥാനാർത്ഥികളും നേതാക്കന്മാരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്ങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 12 പിന്നിട്ടു. രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌ എത്തുന്നുണ്ട്‌. സ്ഥാനാർഥികളിൽ മിക്കവരും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട്‌ രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എം.ബി …

സ്ഥാനാർത്ഥികളും നേതാക്കന്മാരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി Read More »

ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുത്; നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തി

തൊടുപുഴ: നടൻ ആസിഫലി കുമ്മൻകല്ല് ബി.റ്റി.എം.എൽ.പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്‌കർ അലിയും കൂടെ ഉണ്ടായിരുന്നു. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നു, 219856 പേർ വോട്ട് ചെയ്തു കഴിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

ഇടുക്കി: ലോക് സഭ തിരഞ്ഞെടുപ്പ് ഇടുക്കിയിൽ സുഗമമായി പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതൽ വെബ് കാസ്റ്റിങ് ടീമും കൺട്രോൾ റൂമും കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. വനാതിർത്തികളിലുള്ള ബൂത്തുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അടിയന്തര നടപടികൾക്ക് നിർദേശം നല്കാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നമ്പറുകൾ ക്രമീകരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. മൂന്നു പേരടങ്ങുന്ന ടീമായാണ് ഇവരുടെ പ്രവർത്തനം. വോട്ടർമാർക്കും പോളിങ്ങ് ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതത് …

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നു, 219856 പേർ വോട്ട് ചെയ്തു കഴിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു Read More »

കന്നിവോട്ട് രേഖപ്പെടുത്തി ഇരട്ടകൾ

ഇടുക്കി: എള്ളുമ്പുറം പീടികയിൽ പരേതനായ ജോൺസൻ ഡാനിയലിന്റെയും അന്നമ്മയുടെയും ഇരട്ടക്കുട്ടികളാണ് ജോസ്നയും ജോൽസനയും. മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ ബി.എ വിദ്യാർത്ഥിനികളായ ഇരുവരുടെയും കന്നി വോട്ടായിരുന്നു ഇത്. മേലുകാവുമറ്റം സെൻറ് തോമസ് യു.പി സ്കൂൾ ബൂത്ത് നമ്പർ 41ൽ സഹോദരിമാർ വോട്ട് രേഖപെടുത്തി.

മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവ് ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി

വാഴക്കുളം: മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവും തൊടുപുഴ – വാഴക്കുളം യുവരാജാസ്‌ കോളേജ് സ്ഥാപകനുമായ ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി. തൊടുപുഴയിലെ വിവിധ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 27/04/2024 ശനി ഉച്ചകഴിഞ്ഞു 3.30നു വാഴക്കുളം സെൻ്റ് ജോർജ് പള്ളിയിൽ. മുൻ സ്വാതന്ത്ര്യ സമര സേനാനി പടി: കോടിക്കുളം പരേതനായ ചിറമാട്ടേൽ ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ …

മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവ് ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി Read More »

ഇടമലക്കുടിയിൽ കനത്ത പോളിങ്ങ്

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. 1844 വോട്ടര്‍മാരാണ് ഇവിടെ. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്ന് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നു. 516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരും. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 507 വോട്ടര്‍മാരുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് …

ഇടമലക്കുടിയിൽ കനത്ത പോളിങ്ങ് Read More »

തെരെഞ്ഞെടുപ്പ് തിരക്കിനിടയിൽ സർക്കാർ ഉദ്യോഗസ്ഥർ മോഹൻലാലിനെ കാണാൻ പോയി ;ജനം ദുരിതത്തിൽ

മൂലമറ്റം :ഡ്യൂട്ടി സമയത്ത് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ കൂട്ടത്തോടെ മോഹൻലാലിനെ കാണാൻ പോയത് പ്രതിക്ഷേധത്തിന് കാരണമായി. മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടക്കുന്ന എൽ 360 എന്ന സിനിമയുടെ ഷൂട്ടിംങ് കാണാനാണ് ജീവനക്കാർ പോയത്. ഇതിനിടെ പഞ്ചായത്ത് ഓഫിസിൽ ഇടപാടുകൾക്കായി എത്തിയ ജനങ്ങൾ ഓഫിസിൽ ജീവനക്കാരുടെ കുറവുകണ്ടതോടെ വിവരം അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ സിനിമ ഷൂട്ടിംങ് കാണാനായി പോയവിവരം അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ

ഇടുക്കി: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹരിതകർമ്മസേനയ്ക്കോ ബന്ധപ്പെട്ട ഏജൻസികൾക്കോ കൈമാറിയിട്ടുണ്ടെന്ന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ Read More »

ഇടുക്കി ജില്ലയിൽ 27ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ

ഇടുക്കി: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ട് ജില്ലയിൽ സെക്ഷൻ 144 പ്രകാരം ഏപ്രിൽ 24 ന് വൈകിട്ട് ആറ് മുതൽ ഏപ്രിൽ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർ ഐ.പി.സി. സെക്ഷൻ 188 പ്രകാരം ശിക്ഷാർഹരായിരിക്കും. ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ …

ഇടുക്കി ജില്ലയിൽ 27ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ Read More »

ഇടമലക്കുടിയില്‍ 1844 വോട്ടര്‍മാര്‍

ഇടമലക്കുടി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാര്‍. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നുണ്ട് . ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്ത് കഴിഞ്ഞു ഇവർ. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍ , പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണിവിടെയുള്ളത്. ഇടമലക്കുടിയില്‍ 516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. …

ഇടമലക്കുടിയില്‍ 1844 വോട്ടര്‍മാര്‍ Read More »

ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍

തൊടുപുഴ: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ വോട്ടര്‍മാരും ഒന്‍പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ …

ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍ Read More »

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ഇടുക്കി: ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകേണ്ടതുണ്ട്. വോട്ടെടുപ്പ് പ്രക്രിയ 1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു3. ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.4 പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ …

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ Read More »

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​

പാ​ല​ക്കാ​ട്: കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു പോ​കു​ന്ന ആ​ല​ത്തൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു.​ഡി.​എ​ഫ്. വാ​ഹ​ന​ത്തി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ എ​ടു​ത്തു മാ​റ്റു​ന്ന​തി​ൻറെ സി​.സി​.ടി​.വി ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ പു​റ​ത്ത് വി​ട്ടു. ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​ വി​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ ഒ​രാ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ പു​റ​ത്തേ​ക്ക് മാ​റ്റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തേ​സ​മ​യം, പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളാ​ണെ​ന്നാ​ണ് സി​.പി​.എ​മ്മി​ൻറെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത …

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​ Read More »

തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

കൊച്ചി: സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ്. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.