Timely news thodupuzha

logo

timely news

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നാണ് ശിവസേന കമ്രയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത്. താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമാണ് കമ്ര വെല്ലുവിളിക്കുന്നത്. 53 സെക്കൻഡ് നീണ്ടു …

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര Read More »

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി

ഔരിയ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്ന് 22കാരി. ഉത്തർപ്രദേശിലെ ഔരിയയിലാണ് സംഭവം. കേസിൽ പ്രഗതി യാദവ് കാമുകൻ അനുരാഗ് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 5നാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം രക്ഷിതാക്കൾ നടത്തിയത്. എന്നാൽ പ്രഗതി കഴിഞ്ഞ നാലു വർഷമായി അനുരാഗുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹശേഷം പ്രഗതിക്കും അനുരാഗിനും പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ദിലീപിനെ കൊല്ലാനായി ഇരുവരും ചേർന്ന് ക്വൊട്ടേഷൻ‌ നൽകിയത്. രാമാജി …

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി Read More »

തൃശൂർ പൂരം കലക്കൽ കേസിൽ മന്ത്രി കെ രാജൻ്റെ മൊഴിയെടുക്കും

തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി. കേസിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെയും മന്ത്രി കെ രാജൻ്റെയും മൊഴിയെടുക്കാൻ മാത്രമാണ് ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും.

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ (24) ആണ് മരിച്ചത്. ചാക്ക റെയിൽവെ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയതായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം

മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് കേസിൽ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ‌ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിൻറെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. …

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം Read More »

ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്ന് കെട്ടുകണക്കിന് കണക്കിൽ പെടാത്ത കണ്ടെടുത്തുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി. ഇനിയൊരു ഉത്തരവ് വരും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിൻറെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. ഡൽഹി പൊലീസ് സംഭവ സ്ഥലത്തു നിന്ന് പർത്തിയ ചിത്രങ്ങൾ സുപ്രീം കോടതി പുറത്തു വിട്ടിട്ടുണ്ട്. നോട്ടു കെട്ടുകൾ കത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ

കട്ടപ്പന: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണൽ സർവ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം എന്നിവ സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന് ഇടുക്കി ജില്ല ഗവ: ഐ.ടി.ഐയിൽ ലഹരിക്കെതിരെ വർണ്ണ മരത്തിൽ ട്രെയിനികളുടെ കൈമുദ്ര പതിച്ചു വർണ്ണ മരം തീർത്ത് സമാപനമായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെയും യുവജനങ്ങൾക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാർത്ഥികളിലൂടെ പൊതു സമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴു ദിവസങ്ങളിലായിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സമാപന ദിനത്തിൽ …

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ Read More »

മദ്യപാനം മൂലം കഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത; ​ഗ്രൂപ്പ് മീറ്റിങ്ങുകളുമായി ആൽക്കഹോളിക്സ് അനോനിമസ് കൂട്ടായ്മ

തൊടുപുഴ: അമിത മദ്യപാനം മൂലം കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മധ്യാപാനികൾക്ക് അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവെച്ചുകൊണ്ട് ഗ്രൂപ്പ് മീറ്റിങ്ങുകളിലൂടെ പരിഹാരം കാണുന്നതിന് ലോകമെമ്പാടുമുള്ള ആൽക്കഹോളിക്സ് അനോനിമസ്(A A) കൂട്ടായ്മ സഹായിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ആൽക്കഹോളിക്സ് അനോനിമസിന്റെ ഏഴോളം ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു. എ.എ മീറ്റിങ്ങുകളിലേക്ക് കടന്നു ചെല്ലുവാനും പങ്കെടുക്കാനും മദ്യപാനത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന എതോരാൾക്കും സാധിക്കും. കുടുതൽ വിവരങ്ങൾക്കും സൗജന്യ സഹായത്തിനും ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്: 9847452398, 9744080455, 8943100066.

ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ സന‍്യാൽ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ആ‍യുധധാരികളായ ഭീകരരെ സുരക്ഷാസേന കണ്ടതായും തുടർന്ന് ശക്തമായ വെടിവയ്പ്പ് ഉണ്ടായതായുമാണ് റിപ്പോർട്ട്. കത്വ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിക്കടുത്തുള്ള വനമേഖലയിൽ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്), എന്നിവർ‌ സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്.

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ മധുരിമ ജംക്‌ഷന് സമീപമുള്ള വൈശ്യൻ കുളിക്കടവിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ നെടുവേലി കണ്ണപ്പൻ ഗംഗ(51), മകൻ ധാർമിക്(7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. പുഴയിൽ കുളിക്കാൻ പോയ അച്ഛനെയും മകനെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ധാർമികിനെ പുഴയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗംഗയെ കണ്ടെത്തിയത്. ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗംഗ …

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു Read More »

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ

ആലപ്പുഴ: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി അജീഷാണ്(43) പിടിയിലായത്. സ്വത്ത് തർക്കത്തെ തുടർന്ന് വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിതാവ് രാമകൃഷ്ണപിള്ളയെയാണ്(80) പ്രതി മർദിച്ചത്. ആക്രമണത്തിൽ മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണപിള്ളയെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പടനിലം ഭാഗത്ത് നിന്നുമാണ് നൂറനാട് പൊലീസ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ …

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ Read More »

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

ന‍്യൂഡൽഹി: കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ മോനു (24), യോഗേന്ദർ (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് ഡൽഹിയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ മൽഖാനെയാണ് (33) ഇരുവരും ചേർന്ന് കൊന്നത്. സരായ് രോഹില്ല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് മൽഖാൻറെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‌സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ‍്യം ചെയ്യലിൽ പ്രതികൾ കുറ്റം …

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ Read More »

കണ്ണൂരിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികൾക്ക് പരുക്കേറ്റു

കണ്ണൂർ: മട്ടന്നൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്ക് പരുക്കേറ്റു. കീഴല്ലൂർ തെളുപ്പിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഹനം കനാലിലേക്ക് മറിയുന്നതിൻറെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. കുട്ടികളുടെ പരുക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവെന്നാണ് കുട്ടികളുടെ മൊഴി. എന്നാൽ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയവർക്കെതിരേ പൊലീസ് നടപടി സ്വീകരിക്കും. കുട്ടികൾ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ കൂട്ട ഉപവാസം സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാർ തിങ്കളാഴ്ച കൂട്ട ഉപവാസ സമരം ആരംഭിച്ചു. സമരപ്പന്തലിലുള്ളവരെ കൂടാതെ, വീടുകളിലും ആശ വർക്കർമാർ ഉപവാസ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വർധന അടക്കമുള്ള ആവശ്യങ്ങളാണ് ആശ വർക്കർമാർ ഉന്നയിക്കുന്നത്. സമരം തിങ്കളാഴ്ചയോടെ നാൽപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു.

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

കോതമംഗലം: കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട് ഒരു വർഷമായിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് സംഘം. 2024 മാർച്ച് 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റാണു മരണം. ധരിച്ചിരുന്ന സ്വർ ണാഭരണങ്ങളും നഷ്ടപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം. കീരമ്പാറ, കള്ളാട് ഉൾമേഖലയിലാണു കൊലപാതകം നടന്ന വീട്. കൊലപാതക സമയം …

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് Read More »

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുനാൽ കമ്ര തൻറെ ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് കേസിന് കാരണം. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് ഷിൻഡെയെ തേജോവധം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. രാഹുൽഗാന്ധി അടക്കമുള്ളവർ അതിൻറെ ഭാഗമാണെന്നും ശിവസേന …

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന Read More »

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ പരാമർശങ്ങൾക്കു പിന്നാലെ ശിവസേനയുടെ ആക്രമണവും അതിനൊപ്പം തന്നെ കേസും നേരിടുകയാണ് സ്റ്റാൻഡപ് കൊമേഡിയനായ കുനാൽ കമ്ര. മാർച്ച് 23നായിരുന്നു കമ്രയുടെ വിവാദ പരാമർശം. അതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തു. നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ ഭരണഘടനാ പുസ്തകവുമായി നിൽക്കുന്ന ചിത്രമാണ് കമ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, …

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: 66,000 ത്തിനു തൊട്ടരികിൽ എത്തി നിന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (24/03/2025) പവന് 120 രൂപ കൂറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 65,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8215 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ 4 ദിവസത്തിനിടെ …

സ്വർണ വില കുറഞ്ഞു Read More »

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം മനോരാജ്, സജീവൻ , പ്രഭാകരൻ, കെ.വി. പദ്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദനും വിചാരണ വേളയിൽ തന്നെ മരണപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി …

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ Read More »

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ബിജുവുമായി ചേർന്നുനടത്തിയ ബിസിനസിൽ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നൽകിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും …

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി Read More »

ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ്

തൊടുപുഴ: കേരളത്തിലെ ജലസേചന ഡാമുകൾക്ക് ചുറ്റും 100 മീറ്റർ ബഫർസോൺ പ്രഖ്യാപിച്ചത് ഒരു കാരണവശാലും ന്യായീകരിക്കുവാൻ പറ്റുന്നതല്ല. യുഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര എംവിഐപി അസി.എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഡാമും അനുബന്ധ ജലസേചന പദ്ധതിയും കൃത്യമായ കാഴ്ചപ്പാടോടു കൂടിയാണ് നിർമ്മാണം നടത്തിയത്. ജലസേചന പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള ഭൂപ്രദേശം ഗവൺമെന്റ് പൊന്നും വില നൽകി ഏറ്റെടുത്തിട്ടുള്ളതാണ്. മാക്‌സിമം വാട്ടർ ലെവലിന് ആവശ്യമായ സ്ഥലത്തിനു പുറമേ ഡാമിന്റെയും …

ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ് Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ: ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്തിനെയാണ്(24) കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി ഫ്രീലാൻവിസ വാഗ്ദാനം നൽകി സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ബാംഗ്ലൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി ഒളിവിൽ താമസിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയാണ് ഇയാളെ പിടികൂടിയത്.. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിൻ്റെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. Read More »

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന അടൂർ സ്വദേശിയായ എസ്. ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തുന്നത്. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല; എം.വി ഗോവിന്ദൻ

ന്യൂഡൽഹി: പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടായേക്കുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദൻറെ പ്രതികരണം. ഇളവ് ലഭിക്കാത്ത പക്ഷം 7 പേരെയാണ് പിബിയിൽ നിന്നും ഒഴിവാക്കുക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പരിഗണന നൽകിയാണ് പിണറായിക്ക് ഇളവു നൽകുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, പിണറായി വിജയനെ പോളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സർക്കാർ എന്നീ മുതിർന്ന നേതാക്കൾ പാർട്ടിയിലെ പ്രത്യേക ക്ഷണിതാക്കളാവുമെന്നാണ് വിവരം. …

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല; എം.വി ഗോവിന്ദൻ Read More »

ഹരിപ്പാട് ഏഴ് വയസ്സുള്ള കുട്ടിക്ക് സൂര്യതാപമേറ്റു

ഹരിപ്പാട്: കുന്നുംപുറത്ത് കുട്ടിക്ക് സൂര്യതാപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർത്ഥി ആറാട്ടുപുഴ കുന്നുംപുറത്ത് സുജിത്ത് സുധാകറിൻറെ മകൻ ശബരീനാഥനാണ്(7) സൂര്യാതാപമേറ്റത്. കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചിൻ്റെ ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിക്ക് ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്‌നുമായി യുവതി പിടിയിൽ

മുംബൈ: ലഹരി മരുന്ന് കടത്തിയ, ബ്രസീലിയൻ യുവതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയത്. അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക അറകളിലായി സൂക്ഷിച്ച ദ്രാവകരൂപത്തിലാക്കിയ 11.1 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി. സാവോ പോളോയിൽ നിന്നാണ് ഇവർ മുംബൈയിലെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

കൊച്ചിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് മസ്തിഷ്ക ജ്വരം

കൊച്ചി: കാക്കനാട് സ്കൂൾ വിദ്യാർ‌ഥിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന് കുട്ടി പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നുത്. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശേരിയിൽ കഴിഞ്ഞ ദിവസം 5 പേർക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 2 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 …

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇടുക്കി: കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം രംഗത്ത് കൂടുതൽ മികവ് പുലർത്താനാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ. മികച്ച റോഡുകൾ, നവീകരിച്ച അതിഥി മന്ദിരങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലാണ് സർക്കാർ നടത്തുന്നത്. മികച്ച റോഡുകളും ആതിഥേയ മികവും നിരവധി സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. കോവിഡ് …

ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും

ഇംഫാൽ: മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സന്ദർശിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. സംഘത്തിലെ ജസ്റ്റിസ് എൻ. കോടീശ്വർ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സന്ദർശിക്കില്ല. അദ്ദേഹം മെയ്തി വിഭാഗത്തിൽ പെട്ട ആളായതിനാൽ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപ ബാധിതർക്ക് നിയമസഹായം, മാനുഷിക സഹായം എന്നിവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുക എന്നതാണ് സംഘത്തിൻറെ ലക്ഷ്യം. മുൻപും …

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സകല റെക്കോർഡുകളും തിരുത്തി 66,000 ത്തിനു തൊട്ടരികിൽ എത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ശനിയാഴ്ച (22/03/2025) പവന് 320 രൂപ കൂറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 65,840 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8230 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. ഒടുവിൽ വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത 2 ദിവസം മുതൽ കുറയുന്നതായാണ് കണ്ടത്. ഇതിനു …

സ്വർണ വില കുറഞ്ഞു Read More »

ബോക്‌സിങ്ങ് താരം ജോർജ് ഫോർമാന് വിട

ടെക്‌സാസ്: അമെരിക്കയുടെ മുൻ ലോക് ഹെവി ബോക്‌സിങ് ചാമ്പ്യനും മെക്സിക്കോ ഒളിംപിക്സിൽ സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. എന്നാൽ മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1974 ൽ കോംഗോയിൽ മുഹമ്മദ് അലിയോടൊപ്പം നടന്ന വാശിയേറിയ ബോക്സിങ്ങ് മത്സരത്തിൻറെ പ്രരിൽ പ്രസിദ്ധനാണ് ഇദ്ദേഹം. ഇതേ മാച്ച് തന്നെയായിരുന്നു ജോർജിൻറെ പ്രഫഷണൽ കരിയറിലെ ആദ്യതോൽവി. എന്നാൽ ബോക്‌സിങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച …

ബോക്‌സിങ്ങ് താരം ജോർജ് ഫോർമാന് വിട Read More »

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്താക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. 2019-20 മുതൽ നിയമിച്ച അയോഗ്യരെ ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ്. ചില മാനേജറുമാർ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ഇത്തരം മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാലിത് പാലിക്കാതെ ഇതിനോടകം സ്ഥാനക്കയറ്റം ലഭിച്ചവരുണ്ട്. അവർ കെ-ടെറ്റ് പാസായ തീയതി മുതൽ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിർദേശം.

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം

തൊടുപുഴ: വ്യാഴാഴ്ച മുതലാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ കാണാതായത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് സംശയിക്കുന്നത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് വിവരം. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗണിൽ …

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം Read More »

മലപ്പുറത്ത് നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്. കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് നിർദേശിച്ചിട്ടുമുണ്ട്. സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണ കമ്മിറ്റിയിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരും അംഗമായിരിക്കും. യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനാണ് കൊളീജിയം തീരുമാനം. ജസ്റ്റിസിൻറെ ഔദ്യോഗിക വസതിയിൽ തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് …

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി Read More »

കോവളത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു; അപകടത്തിൽ ഭാര്യ മരിച്ചു

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ ഭാര്യ മരിച്ചു. ഭർത്താവ് ജോസ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കോവളം വെള്ളാർ ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ചെറിയതുറ സ്വദേശി ഷീല (56) ആണ് മരിച്ചത്. മുക്കോല ഹോമിയോ ആശുപത്രിയിൽ പോയിട്ട് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കോവലം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻറെ സഹോദരൻ മനോരജ് നാരായണൻ, ടി.പി. കേസ് പ്രതി ടി.കെ രാജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. 28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. …

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു Read More »

പകുതിയിലേറെ ജില്ലകളിൽ യു.വി ഇൻഡക്സ് അപകടകരമായ നിലയിൽ

തിരുവനന്തപുരം: ശക്തമായ ചൂടിന് പുറമേ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ്(യു.വി) കിരണങ്ങളുടെ തോത് ഉയരുന്നതായി റിപ്പോർട്ടുകൾ. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6 ഉം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 മാണ് യുവി ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവി ഇൻഡക്സ് 5 ന് മുകളിൽ പോയാലത് അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ.

വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി‌

കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂ‌ലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുതെന്ന് കോടതി കുറ്റപ്പെടുത്തി. കാര്യങ്ങളെ നിസാരമായി കാണരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലുള്ള ഉദ്യോഗസ്ഥർ. അടുത്ത വിമാനത്തിൽ‌ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂ‌ലം സമർപ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രം സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം നീട്ടി നൽകി. …

വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി‌ Read More »

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. എറണാകുളം എ.ആർ ക്യാംപിലെ ആയുധപ്പുരയും ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്റ്റർ സി.വി സജീവിനെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ട് എത്രയും പെട്ടെന്ന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. മാർച്ച് 10നാണ് സംഭവം. ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻറെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴാണ് ക്ലാവ് …

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ് Read More »

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: പെരുന്തൽമണ്ണയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. പെരുന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കുട്ടികളുടെ തലയ്ക്കും കൈക്കും പരുക്കേറ്റു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ പെരുന്തൻമണ്ണ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മുൻപും 2 മീഡിയങ്ങളിലേയും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിൽ സസ്പെൻഡ് ചെയ്ത കുട്ടി …

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു Read More »

സ്കൂൾ ബസിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂൾ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ ഗതാഗത നിയമപരിഷേക്കരണങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ ഗണേഷ്കുമാർ ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും വിമർശിച്ചു.

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു

മുംബൈ: നാഗ്പുർ ജില്ലയിലെ ഖുൽദാബാദ് പട്ടണത്തിൽ ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് തീരുമാനം. പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘർഷം ഉണ്ടായ നാഗ്പുരിൽ സ്ഥിതിഗതികൾ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. 1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു. ഛാവ സിനിമയാണ് പ്രശ്‌നങ്ങൾക്ക് …

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു Read More »

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു

മുംബൈ: വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കച്ചവടക്കാരും പ്രതിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാത്തേരാൻ അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് വിനോദസഞ്ചാരികളെ കയറ്റില്ല. മാത്തേരാൻ ഹിൽസ്റ്റേഷനിലേക്കെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് തട്ടിപ്പുകാരും ഇവിടുത്തെ കുതിരസവാരിക്കാരും മറ്റും പല സേവനങ്ങൾക്കായി അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇക്കാര്യം പ്രദേശവാസികളും ഹോട്ടലുടമകളും കച്ചവടക്കാരുമെല്ലാം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നും എടുത്തില്ല. ഇതോടെയാണ് മാത്തേരാൻ പര്യടൻ വാചവ് സംഘർഷ് സമിതി പ്രതിഷേധത്തിലേക്കു കടന്നത്. തട്ടിപ്പുകാർക്കെതിരെ നടപടി വരുന്നതുവരെ മാത്തേരാനിലേക്ക് …

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു Read More »

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കുമെന്ന് കർണാടക സർക്കാർ

ബാംഗ്ലൂർ: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സർക്കാർ. ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. എട്ട് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്. ആഴ്ചയിൽ രണ്ട് ക്ലാസുകളാവും ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. വർഷത്തിൽ രണ്ട് തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും. പി.എച്ച്.സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ …

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കുമെന്ന് കർണാടക സർക്കാർ Read More »

എസ്.എസ്.എൽ.സി പരീക്ഷകളെ ബാങ്ക് പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയൻ

തിരുവനന്തപുരം: ബാങ്ക് പണിമുടക്ക് എസ്.എസ്.എൽ.സി പരീക്ഷകളെ ബാധിക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ. എസ്.ബി.ഐ ബാങ്കിൻ്റെ തെരഞ്ഞടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ‍്യപേപ്പർ കൃത‍്യസമയത്ത് തന്നെ പരീക്ഷാ നടത്തിപ്പുകാർക്ക് നൽകുമെന്നും ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും യൂണിയൻ വ‍്യക്തമാക്കി. ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പടുത്തുക, ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് 24, 25 തീയതികളിൽ അഖിലേന്ത‍്യ പണി മുടക്ക് ആഹ്വാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർ …

എസ്.എസ്.എൽ.സി പരീക്ഷകളെ ബാങ്ക് പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയൻ Read More »

ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്നാണ് വിവരം. ഇതോടെ 12ശതമാനത്തിൽ നിന്ന് ക്ഷാമബത്ത 15 ശതമാനമായി. സർക്കാർ ജീവനക്കാർ, അധ‍്യാപകർ, എയ്ഡഡ് സ്കൂൾ, കോളെജ്, പോളി ടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപന ജീവനക്കാർ മുഴുവൻ സമയ കണ്ടിജന്‍റ് ജീവനക്കാർ എന്നിവരുടെ ക്ഷാമബത്തയാണ് വർധിപ്പിച്ചത്. അതേസമയം പെൻഷൻകാരുടെ ക്ഷാമാശ്വാസവും വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചതിനാൽ 690 രൂപ മുതൽ 3711 രൂപ വരെയായിരിക്കും വർധനവ് ഉണ്ടാവുക. …

ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു Read More »