Timely news thodupuzha

logo

Local News

ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം 31ന്

തൊടുപുഴ: ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം, കുടുംബ സംഗമം, ക്രിസ്‌തുമസ് പുതുവത്സര ആഘോഷം എന്നിവ 31ന് വൈകിട്ട് ആറ് മുതൽ റ്റി.എ ജോസഫ് തുണ്ടത്തിലിൻ്റെ(മഞ്ഞളാങ്കൽ) വീട്ടിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് കെ.എസ് വിജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള സംസ്ഥാന മുന്നോക്ക കമ്മീഷൻ ചെയർമാനും മുനമ്പം എൻക്വയറി കമ്മീഷൻ ചെയർമാനും ആയ കേരള ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് സി.എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി …

ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം 31ന് Read More »

ബി.ജെ.പി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 31ന്

ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും. രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി

കൽപ്പറ്റ: വയനാട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ മാറ്റി. യുവ നേതാവ് കെ റഫീക്കാണ് പുതിയ ജില്ലാ സെക്രട്ടറി. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായ മാറ്റം. തെരഞ്ഞെടുപ്പിലൂടെയാണ് റഫീക്കിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയിൽ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 36 കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.പി.എം …

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി Read More »

തിരുപ്പൂരിൽ നിന്നും കാണാതായ 17കാരിയുടെ മൃതദേഹം കുളത്തിൽ, ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു

തിരുപ്പൂർ: ഉദുമൽപേട്ടയ്ക്ക് സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു(20) എന്നിവരാണ് മരിച്ചത്. വിദ്യാർഥിനിയെ മൂന്നു ദിവസങ്ങളായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ തളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിൽ മാനുപ്പട്ടിയിൽ കൃഷിയിടത്തോട് ചേർന്ന കുളത്തിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.

കട്ടപ്പനയിൽ ആത്മഹത്യ ചെയ്തയാളുടെ ഭാര്യയുടെ മൊഴി പോലീസ് രേഖപെടുത്തി

ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പോലീസ് രേഖപെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ റ്റി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൊഴി എടുത്തത്. ആത്മഹത്യ ചെയ്ത നിക്ഷേപകനെയും കുടുംബത്തെയും കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ഏറെ ദ്രോഹിച്ചതായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. ബാങ്ക് മുൻ പ്രസിഡൻ്റും സി.പി.എം നേതാവുമായ വി.ആർ സജി ഭീഷണിപ്പെടുത്തി. ഇത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും തനിക്ക് നീതി ലഭിക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊല്ലം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതി കുറ്റകാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ പൊലീസ് ചുമത്തിയ വകുപ്പുകൾ പ്രോസിക‍്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് പൊലീസ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2022 മാർച്ചിലായിരുന്നു …

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം Read More »

കരിമണ്ണൂർ കുഴിക്കാട്ട് ജോർജ്ജ് മാത്യു നിര്യാതനായി

കരിമണ്ണൂർ: കുഴിക്കാട്ട് ജോർജ്ജ് മാത്യു(ബേബി – 71) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22/12/2024 ഞായർ രാവിലെ 11.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി ജോർജ്ജ് നെയ്യശ്ശേരി ചൊള്ളാമഠത്തിൽ കുടുംബാം​ഗം.(റിട്ട. ടീച്ചർ). മക്കൾ: മാത്യു(ഷിജു, യു.കെ), ഫാദർ ജോർജ്ജ് കുഴിക്കാട്ട് സി.എസ്.റ്റി(റിന്യൂവൽ റിട്രീറ്റ് സെന്റർ, ബാം​ഗ്ലൂർ), കൊച്ചുറാണി(മജ്ഞു, യു.കെ). മരുമക്കൾ: മിഷ, ആലപ്പാട്ട്, കോതമം​ഗലം(യു.കെ), രഞ്ജിത്, ചെറുമുട്ടത്ത്, എറണാകുളം(യു.കെ). കൊച്ചുമക്കൾ: ഇസബെൽ, ഇമ്മാനുവൽ, ജെറേമിയൽ, കാർമ്മൽ, ഇവാഞ്ചൽ, ക്രിസ്റ്റൽ, മി​ഗുവേൽ, ബദേൽ, …

കരിമണ്ണൂർ കുഴിക്കാട്ട് ജോർജ്ജ് മാത്യു നിര്യാതനായി Read More »

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു. ചെങ്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കൽ സ്വദേശികളായ ജയൻ നിവാസിൽ ഷിബു- ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്(12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാൽ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂൾ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ …

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു Read More »

ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. 15 വയസുകാരിയെ പീഡിപ്പിച്ച അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. സെല്ലിൽ കിടന്ന പ്രതിയെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പൊലീസിൻറെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റു പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് വിവരം.

പത്തനംതിട്ടയിൽ ശബരിമല തീർ‌ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു

പത്തനംതിട്ട: ശബരിമല തീർ‌ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബുവാണ്(68) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ്

കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് അതിഥി തൊഴിലാളിയായ അജാസ് ഖാൻറെ (33) ആറു വയസുകാരി മകൾ മുസ്‌ക്കാൻറെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കോതമംഗലം പൊലീസ്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻറെ മുസ്‌ക്കാനാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ ആയിരുന്നു കൊലപാതകമെന്ന് അജാസ്ഖാൻറെ രണ്ടാം ഭാര്യയായ അനീസ(23) പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30നാണ് അജാസ് ഖാൻറെ ആദ്യ …

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ് Read More »

പൂനെയിൽ ബസിൽ വെച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ

മഹാരാഷ്ട്ര: പൂനെയിലെ സ്വകാര്യ ബസിൽ വച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ. ബസിൽ മദ്യപിച്ച് കയറിയ യുവാവ് സ്ത്രീയ്ക്ക് നേരെ പരാക്രമം നടത്തുകയായിരുന്നു. സ്ത്രീയുടെ തൊട്ടടുത്ത സീറ്റിലിരുന്നുക്കൊണ്ടാണ് യുവാവ് സ്ത്രീയെ ഉപദ്രവിച്ചതെന്നാണ് ആരോപണമുയരുന്നത്. യുവാവിന്‍റെ ഷർട്ടിൽ കുത്തി പിടിച്ച് നിരവധി തവണയാണ് സ്ത്രീ യുവാവിന്‍റെ മുഖത്തടിക്കുന്നത്. തന്‍റെ തെറ്റ് സമ്മതിച്ച് യുവാവ് മാപ്പ് പറയുന്നുണ്ടെങ്കിലും സ്ത്രീ തുടരെ തുടരെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഗുരുതരമായിട്ടും ബസിനുള്ളിലെ സഹയാത്രികരാരും ഇടപെടാന്‍ പോലും …

പൂനെയിൽ ബസിൽ വെച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ Read More »

ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. 4 തവണ ഹരിയാന മുഖ്യമന്ത്രിയായിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഒമ്പതര വർഷത്തോളം ജയിലിൽ കിടന്ന ഓം പ്രകാശ് 2020 ലാണ് ജയിൽ മോചിതനായത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവർ മക്കളാണ്.

ഇടുക്കിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ്

ഇടുക്കി: കുമളിയിൽ അഞ്ച് വയസുകാരൻ ഷെഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. അച്ഛൻ ഷെരീഫിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവുമാണ് തടവ് ശിക്ഷ. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് നിർണായകമായ കോടതി വിധി. മെഡിക്കൽ തെളിവുകളുടെയും സാഹചര‍്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രൊസിക‍്യൂഷൻ വാദം. ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ക്രൂരമായി മർദനത്തിനിരയായ …

ഇടുക്കിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് Read More »

രാസവസ്‌തുക്കൾ നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിത്തം ഉണ്ടായി: ജയ്പുരിൽ അഞ്ച് മരണം

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്‌തുക്കൾ കയറ്റി വന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറുകളും ലോറികളും ഉൾപ്പെടെ 40 ഓളം വാഹനങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.‌ രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മറ്റുവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചതോടെ തീ വ്യാപിക്കുകയായിരുന്നു. 20 അ​ഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ …

രാസവസ്‌തുക്കൾ നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിത്തം ഉണ്ടായി: ജയ്പുരിൽ അഞ്ച് മരണം Read More »

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിലെത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിൻറെ പടികൾക്ക് …

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ Read More »

ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

പത്തനംതിട്ട: ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ പിടിച്ചെടുത്ത് എം.വി.ഡി. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷ ഇലവുങ്കൽ വച്ചാണ് എം.വി.ഡി പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ശ്രീകോവിലിൻറെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം. ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ‍്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നേരത്തെ …

ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് എം.വി.ഡി Read More »

ചക്കുപള്ളം തോടിന്റെ സുരക്ഷാഭിത്തി നിർമ്മാണം നാല് മാസത്തിനകം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ചക്കുപള്ളം പതിനൊന്നാം വാർഡിലെ തോടിന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണം നാല് മാസത്തിനകം പൂർത്തിയാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭിത്തി നിർമ്മാണത്തിന് ഒരു വർഷം മുമ്പ് ടെണ്ടർ എടുത്തെങ്കിലും പ്രാരംഭ നിർമ്മാണത്തിന് ശേഷം കരാറുകാരൻ നിർമ്മാണം നിർത്തിയെന്ന് പരാതിയിൽ പറയുന്നു. ഭിത്തി നിർമ്മിക്കാനായി നാട്ടിയ കമ്പികൾ അപകട ഭീഷണി ഉയർത്തുന്നുവെന്നും മഴ …

ചക്കുപള്ളം തോടിന്റെ സുരക്ഷാഭിത്തി നിർമ്മാണം നാല് മാസത്തിനകം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ Read More »

കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻറെ മകൾ മുസ്‌ക്കാനാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു കുഞ്ഞ്. എന്നാൽ രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരു എന്നാണ് മാതാപിതാക്കളുടെ മൊഴി. കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും മാതാപിതാക്കൾ മറ്റൊരു മുറിയിലും ആയിരുന്നു കിടന്നുറങ്ങിയിരുന്നത്. …

കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. രണ്ട് വർഷം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വീചാരണയും പൂർത്തിയാക്കി. എന്നാൽ വിചാരണ കാലയളവിൽ …

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി Read More »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ 40ആമത് ഇടുക്കി ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കേരള സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നാൽപതാം ഇടുക്കി ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഇ.ജെ സ്‌കറിയ നഗറിൽ(പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) സ്വാഗതസംഘം ചെയർമാൻ അഡ്വ. എം.എൻ ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വമ്പിച്ച പ്രകടനം നടന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുവാനുള്ള ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഉൾപ്പെട്ട ക്യാബിനെറ്റ് തീരുമാനം ജനദ്രോഹപരവും …

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ 40ആമത് ഇടുക്കി ജില്ലാ സമ്മേളനം നടത്തി Read More »

ഇടുക്കി തങ്കമണിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, വ്യപാര സ്ഥാപനത്തിൽ തീപിടിത്തം

കട്ടപ്പന: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12 ലധികം ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു. തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പൊലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് …

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു

മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയുമാണ്. തൊടുപുഴയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ഇദ്ദേഹം കൃഷിയിടത്തിൽ നടക്കുന്നതിനിടയിൽ അവിചാരിതമായാണ് ഈ അപൂർവ്വ കാഴ്ച കണ്ടതെന്ന് പറഞ്ഞു. കാലം തെറ്റി തുടർച്ചയായി ലഭിച്ച മഴയാകാം പപ്പായ ഇത്ര …

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു Read More »

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ …

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു Read More »

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സജീർ ചിതറ പെലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയിരുന്നു. …

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം Read More »

തിരുച്ചിറപള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് രണ്ട് ജീവനക്കാർ മരിച്ചു

തിരുച്ചിറപ്പള്ളി: വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു. കരാർ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിലെ കെ.കെ നഗറിലാണ് സംഭവം. അപകടത്തിൽ തമിഴ്നാട് വൈദ്യുത വകുപ്പ് അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയിൽ പോസ്റ്റിൽ പണി നടക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്. എന്നാൽ ഇവിടെയത് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. അപകടത്തിന് പിന്നിൽ അസ്വാഭാവികത ഉണ്ടോയെന്നും അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മേർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ

പുനെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരൻ പിടിയിൽ. പൂനെയിലെ കോണ്ട്വയിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബക്കാരും അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പൊലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ …

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ Read More »

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കില്‍പ്പെട്ട് പരുക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്ന കുട്ടിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രീതേജിന്‍റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് കിംസ് ആശുപത്രിയിലാണ് …

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു Read More »

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിൻറെ ഇൻറേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാങ്കിലെത്തി ഡോക്‌ടറുടെ അഡ്രസ് അടക്കം ശേഖരിച്ച ശേഷം പൊരുന്നയിലുള്ള ഡോക്‌ടറുടെ വീട്ടിലെത്തി. കോളിങ്ങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ഡോക്ടർ തയ്യാറായില്ല. വെർച്വൽ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് …

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ് Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദീന് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഷംസുദീൻറെ കണ്ണിന് ഗുരുതര പരുക്കേറ്റു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ഡീപോൾ പബ്ളിക് സ്‌കൂളിന് എതിർവശം നടുക്കുഴക്കൽ കോപ്ലക്സിൽ ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30ന് റവ ഫാ. തോമസ് വിലങ്ങുപാറയിൽ (വിജ്ഞാനമാതാ ചർച്ച് പള്ളി വികാരി) വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കും. തുടർന്ന് 10ന് തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ സെക്രട്ടറി എൻ.കെ. നവാസിൻ്റെ സാന്നിദ്ധ്യത്തിൽ തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി കെ സുദീപ് ആദ്യവിൽപ്പന നടത്തും. …

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും Read More »

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.റ്റി.സി കുഴിയിലേക്ക് ചരിഞ്ഞ് അപകടം; ആർക്കും പരുക്കുകളില്ല

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ മുന്നറിയിപ്പു നൽകി. പിന്നാലെ ബസ് നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.

കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോതമംഗലം: കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ കാര്യമാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സധാരണയായി രണ്ട് ഗഡുക്കളാണ് തുക കൈമാറുക. എന്നാൽ, എൽദോസിന്‍റെ കുടുംബത്തിന് ഒറ്റത്തവണയായി ധന സഹായം കൈമാറാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപയാണ് സർക്കാർ ധന സഹായം. സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും കിടങ്ങ് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. …

കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More »

പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്‍റെ ഭാര്യയാണ്.

പത്തനംതിട്ടയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എറണാകുളത്ത് പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ പൊലീസ് പിടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പൊലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോട്ടയം: പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. പാല – പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറൽ(4) ഹെയ്‌ലി(1) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അര കിലോ മീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർ‌ദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ.എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച …

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു Read More »

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-മത് ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കും. 17ന് രാവിലെ 9.30ന് പതാക ഉയർത്തും 10ന് കൗൺസിൽ യോഗം. തുടർന്ന് മുതിർന്ന തലമുറയുടെ സാമൂഹ്യ സാക്ഷ്യമെന്ന വിഷയത്തിൽ പ്രൊഫ. എം.പി മത്തായി നയിക്കുന്ന സിംബോസിയം. 18ന് രാവിലെ 9.30 ന് വള്ളക്കാലിൽ പരിസരത്ത് നിന്നും പ്രകടനം. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത …

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ Read More »

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. എം.എസ് സൊല്യൂഷൻസെന്ന യൂട്യൂബ് ചാനലിന്‍റെ പ്രതിനിധികൾ, ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സിഇഒ ഷുഹൈബ് അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ ഇന്ന് (ഡിസംബർ 16) വിദ്യാഭ്യാസ മന്ത്രിയുടെ …

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി Read More »

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെതോങ്കരക സ്വദേശി അമ്പാടിയാണ് മരിച്ചത്. ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്നാണ് വിവരം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികൾ. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് …

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി Read More »

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി

കാഞ്ഞാർ. ഓൾ ഇന്ത്യ തലത്തിൽ ആധികാരിക പ്രസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പേഴ്സണൽ ബോർഡ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽ ഉസ്താദ് അൽഹാജ് പി പി മുഹമ്മദ് ഇസ്ഹാക്ക് മൗലാന കാഞ്ഞാറിന് നജ്മി ശിക്ഷഗണങ്ങൾ സ്വീകരണവും ശീൽടും നൽകി ആദരിച്ചു. മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വ്യാപനത്തിനും രാജ്യ നന്മയ്ക്കും പണ്ഡിതസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മൗലാന അവർകൾ പ്രസംഗിച്ചു. ഇസ്ഹാക്ക് മൗലാന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നോമിനിയാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലുള്ള നജ്മി പണ്ഡിതന്മാർ പങ്കെടുത്തു. ഇസ്ഹാക്ക് …

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി Read More »