ചത്തീസ്ഗഡിൽ കന്യാസ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സഘടിപ്പിച്ചു
തൊടുപുഴ: മതേതരത്വവും ബഹുസ്വരതയും ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നുതെന്നും അത് രൂപപ്പെട്ടത് സ്വാതന്ത്യ സമരത്തിലൂടെയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സസംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്. ജനങ്ങൾക്കിടയൽ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് അവരുടെ ശ്രമം. ജനങ്ങൾക്കിടയിൽ …