Timely news thodupuzha

logo

Local News

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്; തൊടുപുഴയിൽ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

തൊടുപുഴ: ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് പ്രമാണിച്ച് തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള തൊടുപുഴ റേഞ്ച് വെങ്ങല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.303 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. KL-38- H -7584ആം നമ്പർ ഹീറോ പാഷൻ ബൈക്കിൽ കടത്തി കൊണ്ടു വന്ന കഞ്ചവാണ് പിടികൂടിയത്. തൊടുപുഴ കിഴക്കേയറ്റം പട്ടാണിക്കുന്ന് കരയിൽ ഓണാട്ട് പുത്തൻപുരയിൽ വീട്ടിൽ കാള എന്നറിയപ്പെടുന്ന ഷിയാസ്, പശ്ചിമബംഗാൾ മുഷിദാബാദ് സേഖ്പര കരയിൽ മഹതാബ് അലി മുണ്ടൽ …

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്; തൊടുപുഴയിൽ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ Read More »

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണ മാലയും മോതിരവും കവർന്നു; പ്രതിയെ പിടികൂടി

തിരുവനന്തപുരം: ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം നടത്തിയ പ്രതിയെ രാത്രി തന്നെ കൈയോടെ പൊക്കി പൊലീസ്. വൃദ്ധയുടെ സ്വർണ മാലയും മോതിരവും കവർന്ന ആക്കുളം സ്വദേശി മധുവിനെയാണ് തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ താമസിക്കുന്ന വീടിൻറെ താഴത്തെ നിലയിലുള്ള ബേക്കറി തൊഴിലാളിയാണ് ഇയാൾ. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഉഷാകുമാരി എന്ന വൃദ്ധ ഒറ്റയ്ക്കായിരുന്നു താമസം. പ്രതി വീടിന് പിന്നിലൂടെയുള്ള പടിക്കെട്ട് വഴി വീടിനുള്ളിൽ …

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണ മാലയും മോതിരവും കവർന്നു; പ്രതിയെ പിടികൂടി Read More »

പർവത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കേന്ദ്ര സർക്കാർ പദ്ധതിയായ പർവത് മാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മൂന്നാർ റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം മേഖലക്ക് കരുത്ത് പകരുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. 2023ൽ പർവത് മാല പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതിനായി മൂന്നാറും, ഇടുക്കി(കല്യാണതണ്ട് – കാൽവരി മൗണ്ട്) യുമാണ് ശുപാർശ ചെയ്യപ്പെട്ടത്. രണ്ടിടത്തും പ്രീ-വയബിലിറ്റി സ്റ്റഡി പൂർത്തീകരിച്ചു. ഈ രണ്ടു പദ്ധതികൾ ഉൾപ്പെടെ ഒരു ഡസൻ പദ്ധതികൾ ഇതോടൊപ്പം പ്രാഥമിക പഠനം നടത്തി, ചുരക്കപ്പട്ടികയിൽ ആയിട്ടുണ്ട്.ഇതിൽ നിന്നും തിരഞ്ഞെടുത്ത നാല് പദ്ധതികളിൽ മൂന്നാർ …

പർവത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ നാം വലിയ മുന്നേറ്റം നടത്തി. കേരളത്തിൽ 3600ലധികം ക്ഷീരസംഘങ്ങൾ പ്രവർത്തിക്കുന്നു. 2,75000 ത്തിലധികം കർഷകർ സജീവ സാന്നിധ്യമായി തുടരുന്നു. ഗുണമേന്മ ഉറപ്പാക്കി 20 ലക്ഷം ലിറ്റർ പാൽ പ്രാദേശിക വിപണിയിലായതിന് ശേഷം …

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ബഹുജന നിവേദനത്തിന് തുടക്കമായി

തൊടുപുഴ: മുവാറ്റുപുഴ – തേനി ഹൈവേ റോഡിൻ്റെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് പാലം മുതൽ പെരുമാങ്കണ്ടം വരെയുള്ള പലഭാഗത്തായി പന്ത്രണ്ടോളം മരണങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഇതിലുള്ള യാത്ര ഭയാനകമാണ്. ഈ സാഹചര്യത്തിലാണ് ബഹുജനൾ ഒന്നിക്കുന്നത്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചും കൃത്യമായ തെളിയുന്നുണ്ടോന്ന് ഉറപ്പുവരുത്തണമെന്നും പ്രധാന ജംഗ്ഷനുകളിൽ സിസിടിവി, സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, റോഡിൻ്റെ നിർമ്മാണ പ്രവർത്തനത്തിലെ അപാകത പുനപരിശോധിച്ച് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബഹുജന നിവേദനം വകുപ്പു മന്ത്രി മുതൽ പോലീസ് സ്റ്റേഷൻ വരെ …

ബഹുജന നിവേദനത്തിന് തുടക്കമായി Read More »

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഇടുക്കി: തൊടുപുഴയിൽ ഉള്ള ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാജു വി ചെമ്പരത്തി, സീനിയർ കൺസൾട്ടന്റ് ഫിസിഷൻ ഡോക്ടർ ജോസ് പോൾ എം.ഡി, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഭവാനി, ഡോക്ടർ അമീഷ് പി ജോർജ്, സംഘം വൈസ് പ്രസിഡന്റ് മാത്യു ജോൺ, ഭരണസമിതി അംഗങ്ങളായ ഡെന്നി ജോസഫ്, ബോണി തോമസ്, ഔസേപ്പച്ചൻ ജോൺസൺ, മിനി ആന്റണി, …

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു Read More »

മുംബൈയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു

മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബിഎംസി അറിയിച്ചു. മുംബൈയിലെ ജങ്കല്യാൻ സൊസൈറ്റി, വർഷ നഗർ, വിക്രോളി പാർക്ക് സൈറ്റ്, വിക്രോളി(പടിഞ്ഞാറ്) എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പുലർച്ചെ 2.39 ഓടെയായിരുന്നു സംഭവം. ഷാലു മിശ്ര(19), സുരേഷ് മിശ്ര(50) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ മറ്റ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അതേസമയം, ശനിയാഴ്ച രാവിലെ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ട് …

മുംബൈയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു Read More »

നന്മയുള്ള നാട്ടിൽ നിന്ന് നല്ല ചെറുതേൻ; ഉടുമ്പന്നൂർ ഹണി ചിങ്ങം ഒന്നിന് വിപണിയിൽ എത്തും

തൊടുപുഴ: ജൈവ തേൻ ഗ്രാമമെന്ന ഖ്യാതി നേടിയ ഉടുമ്പന്നൂരിൻ്റെ പെരുമ നില നിർത്തുന്നതിനായി നൂതന പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൻ്റെ സബ്സിഡിയോടു കൂടി ചെറുതേനീച്ച കൃഷി നടത്തുന്ന കർഷകരെ കോർത്തിണക്കി അവർ ഉൽപ്പാദിപ്പിക്കുന്ന ചെറുതേൻ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പഞ്ചായത്ത്. 2021 മുതലാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഹോർട്ടികോർപ്പിൻ്റെ സഹകരണത്തോടെ 2000 രൂപ വിലയുള്ള ഒരു ചെറുതേനീച്ചപ്പെട്ടി യൂണിറ്റ് 1000 രൂപ ഗ്രാമപഞ്ചായത്ത് സബ്സിഡിയോടെ കർഷകർക്ക് ലഭ്യമാക്കി. തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനവും നൽകി. ഒരു …

നന്മയുള്ള നാട്ടിൽ നിന്ന് നല്ല ചെറുതേൻ; ഉടുമ്പന്നൂർ ഹണി ചിങ്ങം ഒന്നിന് വിപണിയിൽ എത്തും Read More »

കോഴിക്കോട് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകരയിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്. ശനിയാഴ്ച രാവിലെ മുറ്റമടിക്കുമ്പോൾ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് മുറ്റത്തേക്ക് വീഴുകയായിരുന്നു. ഇതിൽ നിന്ന് ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

വണ്ണപ്പുറം കല്ലറയ്ക്കൽ ജോർജ് വർ​ഗീസ് നിര്യാതനായി

തൊടുപുഴ: വണ്ണപ്പുറം കല്ലറയ്ക്കൽ(വടക്കേപ്പുരയ്ക്കൽ) ജോർജ് വർ​ഗീസ്(69) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച(16/8/2025) ഉച്ചക്ക് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ​ഗ്രേസി ജോർജ്ജ് വാഴക്കുളം തണ്ണിക്കോ‌ട്ട് കുടുംബാം​ഗം. മക്കൾ: ജിജോ ജോർജ്, ജോമിയോ ജോർജ്(കല്ലറയ്ക്കൽ ബേക്കറി, അമ്പലപ്പടി). മരുമക്കൾ: ലിൻസി, വേഴപ്പറമ്പിൽ(കാലടി), റ്റീന, വെട്ടിക്കൽ(കരിമണ്ണൂർ).

വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

തൊടുപുഴ: വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡൻ്റ് പോൾസൺ മാത്യു ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. തുടർന്ന് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനം സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച് താലൂക്ക് ലൈബ്രറി പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പോൾസൺ മാത്യു അധ്യക്ഷ വഹിച്ചു. ജോയിൻ സെക്രട്ടറി റോയ് റ്റി എ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് രാജേഷ് …

വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു Read More »

ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് ഫോൺ സന്ദേശം; പോലിസെത്തി ചാക്ക് മാറ്റിയപ്പോൾ മൃതദേഹത്തിന് അനക്കം

പെരുമ്പാവൂർ: ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് പോലീസിന് ഫോൺ സന്ദേശം. പോലിസ് പാഞ്ഞ് വന്ന് മൃതദേഹം ചാക്കിൽ നിന്നെടുത്ത് ആംബുലൻസിൽ കയറ്റാൻ നോക്കിയപ്പോൾ മൃതശരീരത്തിന് അനക്കം. ബെവ്‌കോയിൽ നിന്നും കുപ്പി വാങ്ങി മദ്യപിച്ച് ലക്കില്ലാതെ ചാക്കിനകത്ത് കേറി ഉറങ്ങുകയായിരുന്നു ആൾ. ചൊവ്വാഴ്ച വൈകീട്ട് പെരുമ്പാവൂർ നഗരത്തിലെ ബെവ്കോ മദ്യവിൽപ്പന ശാലയ്ക്ക് പിന്നിലെ പാടശേഖരത്തിന് സമീപമാണ് സംഭവം. ചാക്കിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ബെവ്കോയ്ക്കു സമീപത്തേക്ക് പോലീസ് …

ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് ഫോൺ സന്ദേശം; പോലിസെത്തി ചാക്ക് മാറ്റിയപ്പോൾ മൃതദേഹത്തിന് അനക്കം Read More »

കട്ടപ്പന കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജിൽ ഹോസ്റ്റൽ സമുച്ചയം, ഇടുക്കിയിൽ ലോ കോളജ് ആരംഭിക്കാനുള്ള നടപടികൾക്ക് നിർദേശം; മന്ത്രി റോഷി അ​ഗസ്റ്റിൻ മന്ത്രി ആർ ബിന്ദുവുമായി ചർച്ച നടത്തി

തിരുവനന്തപുരം: സുവർണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവൺമെന്റ് കോളജിൽ പുതിയ അക്കൗദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നത് അടക്കമുള്ള പദ്ധതിക്കൾക്ക് തീരുമാനം ആയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് അനുമതി ലഭിച്ചത്. കട്ടപ്പന ഗവൺമെന്റ് കോളജിൽ അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കുന്നതിന് പുറമേ സ്റ്റാഫ് ക്വാർട്ടേഴ്‌സും ഗസ്റ്റ് ഹൗസും നിർമിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചുള്ള …

കട്ടപ്പന കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജിൽ ഹോസ്റ്റൽ സമുച്ചയം, ഇടുക്കിയിൽ ലോ കോളജ് ആരംഭിക്കാനുള്ള നടപടികൾക്ക് നിർദേശം; മന്ത്രി റോഷി അ​ഗസ്റ്റിൻ മന്ത്രി ആർ ബിന്ദുവുമായി ചർച്ച നടത്തി Read More »

കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമം​ഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം

കുമാരമം​ഗലം: ഇന്ന് രാവിലെയാണ് കലൂർക്കാട് പഞ്ചായത്തിൽ നായയുടെ ആക്രമണം ഉണ്ടായത്. തുടർന്ന് ആക്രമണം ഉണ്ടായവർ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുമാരമംഗലം ഭാഗത്തുനിന്നും വന്ന നായയാണ് ആക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. തെരുവ് നായയുടെ ആക്രമണത്തെ തുടർന്നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസിഡന്റിന്റെ കസേരയിൽ വാഴ വെച്ചിട്ട് പോവുകയും ചെയ്തു. ഇതിനെതിരെ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് …

കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമം​ഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം Read More »

തെരുവുനായ ശല്യം രൂക്ഷമാകുന്നു

തൊടുപുഴ: തെരുവുനായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച്ച നായയുടെ ആക്രമണത്തെ തുടർന്ന് തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ നാല് പേർ ചികിത്സ തേടി. കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിന് സമീപത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. ആളുകളെ കടിച്ച ശേഷം മറ്റൊരു നായയെ കടിച്ചു കൊല്ലുകയും ചെയ്തു. ആക്രമണം ന‌ടത്തിയ നായയ്ക്ക് പേ വിഷബാധയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. രാവിലെ 8.45 യോടെയാണ് സംഭവം നടന്നത്. കുമാരമം​ഗലം ഭാ​ഗത്ത് നിന്നുവന്ന നായ പ്രദേശത്തെ കടയുടെ സൈഡിൽ ഇരുന്നവർക്ക് നേരെ ചാടി …

തെരുവുനായ ശല്യം രൂക്ഷമാകുന്നു Read More »

മഴ കെടുതി; റബർ കർഷകർക്ക് വില സ്ഥിരത ഫണ്ട് വിതരണം ചെയ്യണം; കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി

തൊടുപുഴ: തുടർച്ചയായ മഴ മൂലം റബ്ബറർ ഉദ്പാദനം നടക്കാത്തതിനാൽ റബർ കർഷകരുടെ ജീവിതവ മാർഗം വഴിമുട്ടിരിക്കുകയാണ്. റബർ അല്ലാതെ വേറെ വരുമാനം ഇല്ലാത്ത കർഷകർ ദുരിതത്തിലാണ്. റബ്ബറിന്റെ വില കുറയുമ്പോൾ കൊടുക്കുവാൻ മാറ്റിവെച്ചിരിക്കുന്ന വില സ്ഥിരത ഫണ്ട് വളരെ നാളുകളായി സർക്കാർ ഉപയോഗിക്കുന്നില്ല. അതിനാൽ ആ ഫണ്ടിൽ നിന്നും റബർ കർഷകർക്ക് സഹായധനം നൽകണമെന്ന് ഗവൺമെന്റിനോട് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബ്ബറിൽ നിന്ന് വരുമാനം ലഭിച്ചില്ലെങ്കിൽ കർഷകർ ഫല വൃക്ഷ കൃഷി ഉൾപ്പെടെയുള്ള …

മഴ കെടുതി; റബർ കർഷകർക്ക് വില സ്ഥിരത ഫണ്ട് വിതരണം ചെയ്യണം; കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി Read More »

കോതമംഗലത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. രണ്ടും മൂന്നും പ്രതികളായ ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണു പൊലീസ് നീക്കം. എന്നാൽ നിലവിൽ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയും ആലുവ പാനായിക്കുളം സ്വദേശിയുമായ റമീസ് അറസ്റ്റിലായതിനു പിന്നാലെ ഇവർ വീടു …

കോതമംഗലത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു Read More »

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഇടുക്കി: വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ പോഷക സംഘടനയപ്പോലയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ രണ്ടകൂട്ടരും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുൽഗാന്ധിയെ കേൾക്കാൻ …

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു Read More »

ഇടുക്കിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

ഇടുക്കി: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു. വിമലപുരം ചുഴിക്കരയിൽ രാജേഷിൻ്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കൊച്ചുമുല്ലക്കാനം കവലയിലെ ഓട്ടോ തൊഴിലാളിയായ രാജേഷിൻ്റെ വീട്ടിലേക്ക് ഓട്ടോ പോകില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഓട്ടോ പാർക്കു ചെയ്യുന്നത്. ചൊവ്വാഴ്ച 12 ന് ശേഷമാണ് സംഭവം നടന്നത്.12 ന് ശേഷം പ്രദേശത്ത് കറണ്ട് പോയ സമയത്താണ് കൃത്യം നടത്തിയത്.കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ ഇതേ വാഹനത്തിന് തീയിട്ട് നശിപ്പിച്ചിരുന്നു. അതിൻ്റെ പ്രതികളെ നാളിതു വരെയായിട്ടും കണ്ടെത്തിയില്ല. …

ഇടുക്കിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു Read More »

നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നടത്തി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

ഇടുക്കി: നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചുവെന്നതാണ് എൽ ഡി എഫ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. വാഗമൺ പോലീസ് …

നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നടത്തി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു Read More »

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തീകരിച്ച തങ്കമണി പോലീസ് സ്റ്റേഷന്റെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന പോലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒൻപത് വർഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണി പോലീസ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത …

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

ഏലപ്പാറ: കുറ്റമറ്റ വോട്ടർ പട്ടിക അട്ടിമറിച്ച ഇലക്ഷൻ കമ്മിഷൻ്റെ നടപടിയ്ക്കും ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനും എതിരെ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ തുടങ്ങിയ പ്രകടനം പാലം ജങ്ങ്ഷൻ ചുറ്റി ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജന. സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് കൂറുമ്പുറം അധ്യക്ഷത വഹിച്ചു. ഡിസിസി ജന. …

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി Read More »

അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് അഡ്വ. എ രാജ എം.എല്‍.എ

ഇടുക്കി: അടിമാലിയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് അഡ്വ. എ രാജ എം എല്‍ എ അടിമാലിയില്‍ പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റിന്‍ പ്രകാരം 30 കോടിയോളം രൂപ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി വരും.കഴിഞ്ഞ ബഡ്ജറ്റില്‍ 5 കോടി രൂപ അമ്മയും കുഞ്ഞും ആശുപത്രിക്കായി വകയിരുത്തിയിരുന്നു.പക്ഷെ ഭരണാനുമതി ലഭിച്ചിട്ടില്ല. ഭരണാനുമതി നേടിയെടുക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നും എം എല്‍ എ വ്യക്തമാക്കി.

വണ്ണപ്പുറത്തെ മോഷണ പരമ്പര; പരിഹസിച്ച ബോർഡിന് ബദൽ പ്രശംസാ ബോർഡ്

വണ്ണപ്പുറം: ബുധനാഴ്ച രാവിലെയാണ് പോലീസിന് പ്രശംസ അർപ്പിച്ച് ടൗണിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് സ്ഥാപിച്ചതെന്നോ സ്ഥാപിച്ച സ്ഥാപനത്തിന്റയോ, വ്യക്തിയുടെയോ പേരും ഇതിൽ പ്രദർശിപ്പിച്ചിട്ടില്ല. വണ്ണപ്പുറത്ത് കഴിഞ്ഞ കുറേ മാസങ്ങളായി മോഷണ പരമ്പരയാണ് നടന്നിരുന്നത്. ഇതിലെ പ്രതികളെ കണ്ടെത്താൻ കഴിയത്തതിന്റ പേരിൽ കാളിയാർ പോലീസ് വലിയ പഴി കേട്ടിരുന്നു. ഇതിനിടെ ചെവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മുന്ന് പേരെ വണ്ണപ്പുറം അമ്പലപ്പടി ബസ് സ്റ്റാൻ്റിൽ നിന്നും പിടികൂടി ഇവരെ റിമാൻഡ് ചെയ്തു. ഇതിനെ തുടർന്നാണ് ടൗണിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. വണ്ണപ്പുറത്ത് …

വണ്ണപ്പുറത്തെ മോഷണ പരമ്പര; പരിഹസിച്ച ബോർഡിന് ബദൽ പ്രശംസാ ബോർഡ് Read More »

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ചും കോലം കത്തിച്ചും പ്രതിഷേധം

തൊടുപുഴ: രാജ്യത്ത് വ്യാപകമായി കള്ളവോട്ട് ചേർത്ത് അധികാരത്തിലെത്താൻ ബി.ജെ.പിക്ക് കൂട്ടുനിന്ന ഇലക്ഷൻ കമ്മീഷേൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രതിപക്ഷ എം.പിമാരേയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്ത യോഗം നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് എബി മുണ്ടകൻ അദ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാനു ഷാഹുൽ, …

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ചും കോലം കത്തിച്ചും പ്രതിഷേധം Read More »

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി

ഇടുക്കി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം സന്ദർശനം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് കമ്മീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം നടന്നു. ഇടുക്കി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബിന്റെ അധ്യക്ഷതിയിൽ നടന്ന യോഗത്തിൽ പൊതു വിതരണം …

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി Read More »

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക്

തൊടുപുഴ: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മുൻകൂട്ടി അറിയാൻ തങ്ങൾ കണിയാന്മാരല്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ പരാമർശം വിവാദമായി. ​ ഗണക സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ് ഷോണിന്റെ പരാമർശം എന്നാണ് ഗണക സഭ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഷോൺ കണിയാൻ പരാമർശം നടത്തിയത്. പറഞ്ഞ തെറ്റ് പിൻവലിച്ച് സമുദായത്തോട് മാപ്പ് പറയണമെന്ന് കണിശു പണിക്കർ ​ഗണക സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹരിദാസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം …

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക് Read More »

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ചുമതലയേറ്റു

ഇടുക്കി: ജില്ലയിൽ നിലവിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനു വേണ്ടി കാര്യക്ഷമമായി നിർവഹിക്കും. വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും സഹകരണം കളക്ടർ അഭ്യർഥിച്ചു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന വി. വിഗ്‌നേശ്വരിയിൽ നിന്നും ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു കളക്ടർ. സംസ്ഥാനത്തിന്റെ സുഗന്ധവ്യഞ്ജന ഉദ്യാനമാണ് …

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ചുമതലയേറ്റു Read More »

പുതിയ കെട്ടിടത്തിൽ തിളങ്ങി തങ്കമണി, വാഗമൺ പൊലീസ് സ്റ്റേഷനുകളും ജില്ലാ കൺട്രോൾ റൂമും; ഉദ്ഘാടനം 12ന്

ഇടുക്കി: നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം 12ന് (നാളെ) നടക്കും. വിവിധ സ്ഥലങ്ങളിൽ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. വാഗമൺ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎയും, ജില്ലാ കൺട്രോൾ റൂമിന്റെ ഉദ്ഘാടനത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ. …

പുതിയ കെട്ടിടത്തിൽ തിളങ്ങി തങ്കമണി, വാഗമൺ പൊലീസ് സ്റ്റേഷനുകളും ജില്ലാ കൺട്രോൾ റൂമും; ഉദ്ഘാടനം 12ന് Read More »

കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അപകടം സ്ഥിരം: വില്ലൻ ആകുന്നത് തറനിരപ്പും ടെർമിനൽ ഫ്ലോറും തമ്മിലുള്ള ഉയരക്കുറവ്

കട്ടപ്പന: പുതിയ ബസ്റ്റാൻഡിൽ വാഹനങ്ങൾ ടെർമിനലിലേക്ക് ഇടിച്ചു കയറുന്നത് പതിവാകുന്നു. ഇതിനു മുമ്പും ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. ഏതാനും നാളുകൾക്കു മുമ്പാണ് സ്വകാര്യ ബസ് കാത്ത് കസേരയിൽ ഇരുന്ന വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ഇടിച്ചു കയറിയത്. വാഹനങ്ങൾ നിർത്തിയിടുന്ന നിരപ്പും ടെർമിനലിന്റെ തറനിരപ്പും തമ്മിൽ ഉയരം കുറവാണ്. അതുകൂടാതെ തറനിരപ്പിനും ടെർമിനലിന്റെ ഫ്ലോറിനും ഇടയിൽ കോൺക്രീറ്റ് പാളികളും ഉണ്ട്. വാഹനങ്ങൾ വേഗത്തിൽ ടെർമിലേക്ക് കയറി വരാൻ ഇത് സാഹചര്യം ഉണ്ടാക്കുന്നു. കൂടാതെ ആളുകളുടെ ഇരിപ്പിടങ്ങൾക്കും ബസ്സുകൾ …

കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അപകടം സ്ഥിരം: വില്ലൻ ആകുന്നത് തറനിരപ്പും ടെർമിനൽ ഫ്ലോറും തമ്മിലുള്ള ഉയരക്കുറവ് Read More »

ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി; മൂന്ന് പേർക്ക് പരുക്ക്

കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിൽ നിയന്ത്രണം നഷ്ടമായി എത്തിയ സ്വകാര്യ ബസ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. തങ്കമണി – കട്ടപ്പന റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് ഞായർ 5: 30 തോടെ അപകടം ഉണ്ടാക്കിയത്. നിയന്ത്രണം നഷ്ടമായ വാഹനം ടെർമിനലിനുള്ളിൽ കസേരയിൽ ഇരുന്നിരുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ(17), അറക്കൽ അർനോൾഡ്(16), കണ്ടക്ടർ ഉദയഗിരി വാകവയലിൽ ജ്യോതിഷ്കുമാർ(23) എന്നിവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതോടൊപ്പം ടെർമിനിനുള്ളിൽ യാത്രക്കാർക്കായി …

ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി; മൂന്ന് പേർക്ക് പരുക്ക് Read More »

കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി

കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡില്‍ കാറിടിച്ച് 3 കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5.50ഓടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിന് മറുഭാഗത്ത് നിന്ന യാത്രികരെ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ കാര്‍, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അന്യർതൊളു സ്വദേശി രാജൻ (60), നരിയംപാറ സ്വദേശി ആലീസ് (54) പുളിയന്മല സ്വദേശി വർഗീസ് (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ …

കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി Read More »

പട്ടാപ്പകൽ സ്ത്രീയുടെ കൈയിൽ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

തൊടുപുഴ: പട്ടാപ്പകൾ സ്ത്രീയുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണം പണയം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കയ്യിൽ നിന്നും 30000 രൂപ അടങ്ങിയ പേഴ്സ് പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പോലീസ് ബുധനാഴ്ച വെളുപ്പിന് തേനിയിൽ നിന്നും പിടികൂടിയത്. എറണാകുളം തൃക്കാക്കര ഇടപ്പിള്ളി കരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷ് (39) …

പട്ടാപ്പകൽ സ്ത്രീയുടെ കൈയിൽ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ Read More »

ജസ്റ്റിസ് വർമക്ക് തിരിച്ചടി

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയ കേസിൽ യശ്വന്ത് വർമ കുറ്റക്കാരനാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന യശ്വന്ത് വർമയുടെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി. പാനലിൻറെ കണ്ടെത്തലുകൾ തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ഇത് അസാധുവാക്കണമെന്നും ജസ്റ്റിസ് വർമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച നടപടിയെയും യശ്വന്ത് വർമ എതിർത്തിരുന്നു. ‌മുൻ …

ജസ്റ്റിസ് വർമക്ക് തിരിച്ചടി Read More »

തൊടുപുഴ നഗരത്തിലെ ​ഗതാ​ഗത കുരുക്ക്; ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

ഇടുക്കി: മോർ ജംഗ്ഷൻ ഉൾപ്പടെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് യോഗത്തിൽ ചർച്ച ആയി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്ഥലം ഏറ്റെടുപ്പ് നടപടി കൾ ത്വരിത ഗതിയിലാകുവാൻ റവന്യു അധികൃതരോട് ആവശ്യപെടാനും നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കുവാനും തീരുമാനം ആയി. നഗരത്തിലെ പാർക്കിംഗ് സംബന്ധിച്ച് അഡ്വക്കേറ്റ് സാലു ലീഗൽ സർവീസ് അതോറിറ്റി മുൻപാകെ ഉന്നയിച്ച വിഷയങ്ങൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കൂടാതെ ജില്ലാ കളക്ടർടെ നിർദേശ …

തൊടുപുഴ നഗരത്തിലെ ​ഗതാ​ഗത കുരുക്ക്; ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു Read More »

അന്താരാഷ്ട്ര യുവജന ദിനാചരണം: റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇടുക്കി: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് എട്ട്, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാതല എച്ച്ഐവി, എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ എയ്ഡ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് റിബൺ ക്വിസ് മത്സരത്തിൽ കൂമ്പൻപാറ എഫ്.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ …

അന്താരാഷ്ട്ര യുവജന ദിനാചരണം: റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

കൊലപാതക ശ്രമ കേസിലെ പ്രതിയുടെ വീട് ജപ്തി ചെയ്തു

ദേവികുളം: എസ്.എസ്.പി.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റിലെ ജീവനക്കാരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊല പെടുത്താൻ ശ്രമിച്ച പ്രതികളിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി, വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പനയിലുള്ള സ്ഥലവും വീടും ജപ്തി ചെയ്ത് കട്ടപ്പന സബ് കോടതി ഉത്തരവിറക്കി. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എസ്.എസ്.പി.ഡി.എൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് …

കൊലപാതക ശ്രമ കേസിലെ പ്രതിയുടെ വീട് ജപ്തി ചെയ്തു Read More »

തൃശൂരിൽ സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണ സംഭവം; തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോർട്ട് തേടി

തൃശൂർ: കോടാലി സർക്കാർ സ്കൂളിലെ സീലിങ്ങ് തകർന്നു വീണ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി. വിഷയത്തിൽ സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. അതേസമയം നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപയ്ക്കായിരുന്നു കോസ്റ്റ് ഫോർഡ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകിയത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിലെ ഹാളിൻറെ സീലിങ് …

തൃശൂരിൽ സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണ സംഭവം; തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോർട്ട് തേടി Read More »

ഡി.വൈ.എസ്.പി ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവന്തപുരം സ്വദേശി പിടിയിൽ

ആലുവ: ഡിവൈഎസ്പി ചമഞ്ഞ് ഉന്നതയിൽ നിന്ന് പണം തട്ടാൻ ശ്രമം ബിരുദധാരി അറസ്റ്റിൽ. റിസോർട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച് ആലുവ ഡിവൈഎസ്പി എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച ആളാണ് പിടിയിലായത് തിരുവന്തപുരം സ്വദേശി നിസ്സാമാണ്(45) പിടിയിലായത്. ഇയാൾ മുൻപും ഇത്തരത്തിലെ പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചെറിയ രീതിയിൽ റിസോർട്ട് നടത്തുന്ന നിസ്സാം ഇതിൻ്റെ ഡെവലപ്മെൻറിനായി പണം സ്വരൂപിക്കാൻ ആയിട്ടാണ് തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെട്ടത്. സമൂഹത്തിൽ മാന്യനും ബിരുദധാരിയുമായ ഇയാൾ മാന്യമായ വസ്ത്രം ധരിച്ചാണ് തട്ടിപ്പിന് …

ഡി.വൈ.എസ്.പി ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവന്തപുരം സ്വദേശി പിടിയിൽ Read More »

പ്രണയം നടിച്ച് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പ്രണയം നടിച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമളി വെള്ളാരംകുന്ന് വണ്ണാന്‍പാലം ഭാഗത്ത് കണ്ണിമാര്‍ചോല വീട്ടില്‍ കെ സതീഷ് കുമാറിനെയാണ്(കണ്ണന്‍ -27) കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ 28നാണ് പ്രതിയുടെ ഓട്ടോറിക്ഷയില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരിലെത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. നേരത്തെ കുമളിയില്‍ …

പ്രണയം നടിച്ച് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More »

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു; അയൽവാസിയുടെ ബന്ധുവായ യുവാവ് അറസ്റ്റിൽ

തൊടുപുഴ: കരിമണ്ണൂരിൽ അയൽവാസികൾ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ പാഴൂക്കര പുളിക്കൽ മനുപ്രസാദിനും മാതാവ് രാധാമണിക്കുമാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് നടുവിൽ വെളളാട് കരയിൽ കുന്നുംപുറത്ത് വീട്ടിൽ അതുൽ സോമനെയാണ്(26) കരിമണ്ണൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാവിലെ 7.40 നാണ് മനു പ്രസാദ് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി അതുൽ അതിക്രമം നടത്തിയത്. മനു പ്രസാദിനെ മാരകായുധം ഉപയോഗിച്ച് …

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു; അയൽവാസിയുടെ ബന്ധുവായ യുവാവ് അറസ്റ്റിൽ Read More »

ഹൈദരാബാദിൽ ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റിൽ

ഹൈദരാബാദ്: ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ സമ്പത്തിനെ കൊന്ന കേസിൽ ഭാര്യ രമാദേവിയും കാമുകൻ കാറെ രാജയ്യയും രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസുമാണ് അറസ്റ്റിലായിരിക്കുന്നത്. യൂട്യൂബിലൂടെയാണ് കൊലപാതകത്തിനുള്ള മാർഗം കണ്ടെത്തിയതെന്ന് രമാദേവി വെളിപ്പെടുത്തി. സമ്പത്ത് പ്രാദേശിക ലൈബ്രറിയിലെ സ്വീപ്പർ ആയിരുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. ചെറുകടികൾ വിറ്റഴിച്ചാണ് രമാദേവി കുട്ടികളെ വളർത്തിയിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട 50 വയസുള്ള കാറെ രാജയ്യയുമായി രമാദേവി …

ഹൈദരാബാദിൽ ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റിൽ Read More »

നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര മർദനം; ആലപ്പുഴയിലാണ് സംഭവം

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സ്കൂളിലെത്തിയ വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റതിനെ പാടുകൾ കണ്ട് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൻ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷനിലും പാരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ അടുത്തു നിന്നും കണ്ടെത്തിയ നോട്ട് ബുക്കിൽ രണ്ടാനമ്മയുടെയും അച്ഛൻറെയും ക്രൂരത വിവരിക്കുന്നുണ്ട്. ഒരിക്കൽ പ്ലേറ്റ് മറന്നു വച്ചതിന് രണ്ടാനമ്മ ക്രൂരമായി മർദിച്ചെന്ന് …

നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര മർദനം; ആലപ്പുഴയിലാണ് സംഭവം Read More »