വന നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കില്ല
തിരുവനന്തപുരം: വന നിയമ ഭേദഗതി ബിൽ നിയമസഭാ സമ്മേളനത്തിൽ നിന്നും ഒഴിവാക്കി. വിവാദമുയർന്ന സാഹചര്യത്തിൽ ബില്ല് ഈ നിയമസഭയിൽ അവതരിപ്പിക്കണ്ട എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് 140 ഓളം പരാതികളാണ്. 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നത്.