Timely news thodupuzha

logo

Kerala news

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ ആടിനെ മേയ്ക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മരണ വിവരം അറിഞ്ഞ് കോളനിവാസികൾ സ്ഥളത്തെത്തിയപ്പോഴേക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര‍്യമുണ്ടായിരുന്നില്ല. വനംവകുപ്പ് ഉദ‍്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. വനമേഖലയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല‍്യം രൂക്ഷമാണ്. രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സരോജിനി. ജനുവരി നാലിനായിരുന്നു കരുളായി …

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു Read More »

വിദ്വേഷ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ‍്യം ലഭിച്ചു

കോട്ടയം: വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ‍്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ കേസെടുത്തിരുന്നത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നും മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പി.സി ജോർജിൻ്റെ വിവാദ പരാമർശം.

ബോബി ചെമ്മണൂരിനോട് കോടതിയെ പ്രകോപിപ്പിക്കരുതെന്ന് രാഹുൽ ഈശ്വർ

കോഴിക്കോട്: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യത്തിലിറങ്ങിയ ബോബി ചെമ്മണൂരിനു മുന്നറിയിപ്പുമായി രാഹുൽ ഈശ്വർ. ഒരു കാരണവശാലും ബോബി ചെമ്മണൂർ കോടതിയെ പ്രകോപിപ്പിക്കരുതെന്നാണ് രാഹുൽ പറയുന്നത്. ബോബി ചെമ്മണൂർ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും, ബോബി ചെമ്മണൂരിനെ ശക്തമായി വിമർശിക്കുമ്പോഴും ജാമ്യം നൽകാൻ കോടതി കാണിച്ച കനിവ് പോസിറ്റീവായി എടുക്കണമെന്നു രാഹുൽ വ്യക്തമാക്കി. കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായ‌ അപകടങ്ങളുണ്ടാക്കും. ജാമ്യത്തുക കെട്ടിവയ്ക്കാൻ കഴിയാത്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് നല്ലതാണ്, അവരെ പിന്തുണയ്ക്കുകയും വേണം. എന്നാൽ, കോടതിയെ പ്രകോപിപ്പിക്കുന്ന നിലപാടിലേക്ക് …

ബോബി ചെമ്മണൂരിനോട് കോടതിയെ പ്രകോപിപ്പിക്കരുതെന്ന് രാഹുൽ ഈശ്വർ Read More »

സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചർച്ച അവൾ പ്രതികരിച്ച സമയവും രീതിയുമാണെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ബോബി ചെമ്മണൂരിൻറെ പരാമർശം കേസും വിവാദവുമായിരിക്കെ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഒരു സ്ത്രീയ്ക്ക് കംഫർട്ടബിൾ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ അവൾ എപ്പോൾ പ്രതികരിക്കണം? എന്ന ചോദ്യവുമായാണ് മേയർ രംഗത്തെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് വച്ച് അപ്പോൾ തന്നെ പ്രതികരിച്ചാൽ അഹങ്കാരി പട്ടം ചാർത്തിക്കിട്ടുമെന്നും അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിൻറെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ഫേസ് ബുക്ക് കുറിപ്പിൽ …

സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചർച്ച അവൾ പ്രതികരിച്ച സമയവും രീതിയുമാണെന്ന് ആര്യാ രാജേന്ദ്രൻ Read More »

ജാമ്യം കിട്ടിയിട്ടും ജയിലിൽ; ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ പുറത്തിറങ്ങി ബോബി ചെമ്മണൂർ

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന നടപടിയിൽ ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണൂർ. ചൊവ്വാഴ്ച ജാമ്യം ലഭിച്ചെങ്കിലും ബോബി പുറത്തിറങ്ങിയിരുന്നില്ല. പിന്നാലെ ഇതിനെ ചോദ്യം ചെയ്ത കോടതി സംഭവത്തിൽ വിശദീകരണം നൽകാനും പ്രതിഭാഗം അഭിഭാഷകരോട് ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. കേസ് ഹൈക്കോടതി ഉടൻ പരിഗണിക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂർ തൻറെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് …

ജാമ്യം കിട്ടിയിട്ടും ജയിലിൽ; ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ പുറത്തിറങ്ങി ബോബി ചെമ്മണൂർ Read More »

കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനയ്ക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാരിനു സമർപ്പിക്കും. ജിഎസ്ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നെങ്കിലും, മോട്ടോർ വാഹന വകുപ്പിന്‍റെ 20 ചെക്ക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈനായി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിന്‍റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ …

കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം Read More »

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു. കഥ മെനയാൻ ശ്രമിക്കുകയാണോ എന്ന് കോടതി ചോദിച്ചു. കോടതി അപമാനിക്കുകയാണോ? മുകളിൽ മറ്റാരുമില്ലെന്നാണോ വിചാരം? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണിതെന്ന് അറിയാമെന്നും കോടതി പറഞ്ഞു. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലിടാൻ തനിക്കറിയാമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അഭിഭാഷകർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ടെന്നും …

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം Read More »

കെജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം. കെജ്‌രിവാൾ സർക്കാരിനെതിരെ ബി.ജെ.പി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. അത് അടുത്ത വരുന്ന തെരഞ്ഞെടുപ്പിലും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

പെരിയ ഇരട്ട കൊലപാതകം, ‌നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം

കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിൽ നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളോട് പണപ്പിരിപ്പുമായി സി.പി.എം. 500 രൂപവച്ച് ഓരോ പാർട്ടി അംഗങ്ങളും ഈ സ്പെഷൽ ഫണ്ടിലേക്ക് നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഒപ്പം ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ഈ മാസം 20 ന് പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നുമാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്. 28000 ത്തിലേറെ അംഗങ്ങളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ …

പെരിയ ഇരട്ട കൊലപാതകം, ‌നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം Read More »

അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിലെ ആറ് ഷട്ടറുകൾ ഭാഗികമായി തുറന്നു. കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപണിക്കായി ഷട്ടറുകൾ കഴിഞ്ഞ മാസം തുറന്നപ്പോൾ അവിടെ നിന്നും ഒഴുകിയെത്തിയ വെള്ളം ചെളി നിറഞ്ഞതായിരുന്നു. ചെളി നിറഞ്ഞ വെള്ളം ഭൂതത്താൻകെട്ട് ഡാമിലേക്ക് ഒഴുകിയെത്തി. പെരിയാർവാലി കനാലുകളിലേക്ക് ജലവിതരണം തുടങ്ങുന്നതിനു മുന്നോടിയായി പെരിയാറിൽ വെള്ളം സംഭരിക്കാൻ ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ അടച്ചിരുന്നു. ബറേജിന്‍റെ 15 ഷട്ടറുകളും അടച്ച് ജലവിതാനം ഉയർത്തി പെരിയാറിൽ ജലനിരപ്പ് 34 മീറ്ററിന് മുകളിലെത്തിച്ചു. വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത വർധിപ്പിക്കാനാണ് ഡാം അടച്ചത്. …

അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു Read More »

പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തി

പത്തനംതിട്ട: പീഡന കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ഇനി 15 പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നാണ് വിവരം. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ 13 വയസുമുതൽ 18 വയസുവരെ കാലയളവിൽ 60 ഓളം …

പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തി Read More »

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെലോ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന് …

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ

കണ്ണൂർ: കമ്പിലിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ സ്കൂൾ അധ്യാപകർക്കെതിരേ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്ലസ് വൺ വിദ്യാർഥി ഭവത് മാനവാണ് കഴിഞ്ഞ ദിവസം അധ്യാപകരുടെ മർദനത്തെത്തുടർന്ന് ജീവനൊടുക്കിയത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ‌ അധ്യാപകർ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപകരുടെയും സഹപാഠികളുടെയും ആരോപണം. നീട്ടി വളർത്തിയ മുടി മുറിക്കാത്തതിന് അധ്യാപകർ സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി അടിച്ചെന്ന് ഭവതിൻറെ അമ്മ പറഞ്ഞു. ഗുണ്ടകളെ പോലെയാണ് …

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ Read More »

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

കിളിമാനൂർ: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തെ നിരവധി കേസുകളിൽ പ്രതിയുമായ തീവെട്ടി ബാബു(60) അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലുള്ള മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഡിസംബർ 31ന് രാത്രി വീട് കുത്തി തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക‍്യാമറ തകർത്തായിരുന്നു മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജനുവരി 12ന് …

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ Read More »

ബോബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർഥം അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ഇതിൽ ദ്വയാർഥമില്ലെന്ന് എങ്ങനെ പറയാനാവും? ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ? വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്‍? മോശം പരാമർശം …

ബോബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

അമ്മ ട്രഷറര്‍ സ്ഥാനത്ത് തുടരില്ല; രാജി വെക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: താരസംഘടന‍യായ അമ്മയുടെ ട്രഷറൽ സ്ഥാനത്തു നിന്നും പിൻവാങ്ങുന്നതായി നടൻ ഉണ്ണി മുകുന്ദൻ. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ”അമ്മയുടെ ട്രഷറർ പദവിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തു. ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം വർധിച്ചത് തന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ സമ്മർദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍റേയും …

അമ്മ ട്രഷറര്‍ സ്ഥാനത്ത് തുടരില്ല; രാജി വെക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍ Read More »

സ്വർണ വിലയിൽ നേരിയ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി ആറു ദിവസം കുത്തിപ്പു തുടർന്ന സ്വര്‍ണ വിലയില്‍ ഇന്ന്(14/01/2025) ഇടിവ്. പവന് 80 രൂപ കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും വർധിച്ചു തുടങ്ങി. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ …

സ്വർണ വിലയിൽ നേരിയ ഇടിവ് Read More »

വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കാൻ സമിതികൾ രൂപീകരിക്കും. ഇതിനായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചും. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് പട്ടികയിൽ സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധന നടത്തും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തല …

വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനം Read More »

ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും

കൊച്ചി: മോശം പരാമർശം നടത്തി അധിക്ഷേപിച്ചെന്നാരോപിച്ച് നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി പൊലീസ് നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ അടുത്ത 27ന് പരിഗണിക്കാനായി മാറ്റി. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ‍ പൊലീസിന്‍റെ നിലപാട് അറിയട്ടെയെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ …

ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും Read More »

ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജിയെ എതിർക്കാൻ സർക്കാർ

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗീകാതിക്രമകേസിൽ റിമൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മൂണൂരിന്‍റെ ജാമ്യ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ ജാമ്യം നൽ‌കരുതെന്ന നിലപാടാവും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. പ്രതി കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാവും നൽകുക എന്നീ വാദങ്ങളാവും പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിക്കുക. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചിൽ 108ആമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കെത്തുന്നത്. ഹണി റോസിന്‍റെ പരാതിയിൽ ബുധനാഴ്ചയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്. വ്യാഴാഴ്ച എറണാകുളം ഫസ്റ്റ് …

ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജിയെ എതിർക്കാൻ സർക്കാർ Read More »

ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്ന സംഭവം; മതവികാരം വ്രണപ്പെടുമെന്ന് മകൻ

പത്തനംതിട്ട: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദനന്‍. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കുവാൻ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ പറഞ്ഞു. തിങ്കളാഴ്ച കല്ലറ പൊളിക്കുവാനായി കലക്റ്ററുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധവും സംഘർഷാവസ്ഥയും ആത്മഹത്യാ ഭീഷണിയും ഉളളതിനാൽ കല്ലറ പൊളിക്കുന്നത് നിർത്തി വെക്കേണ്ടി വന്നിരുന്നു. കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് കുടംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെതിരെ …

ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്ന സംഭവം; മതവികാരം വ്രണപ്പെടുമെന്ന് മകൻ Read More »

പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 42 പേരെ

പത്തനംതിട്ട: വിദ്യാർഥിനിയെ 60ൽ അധികം പേർ പീഡിപ്പിച്ചെന്ന കേസിൽ 42 പേർ അറസ്റ്റിലായി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ 2 യുവാക്കൾ പിടിയിലായി. തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ വൈകിട്ടോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും …

പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 42 പേരെ Read More »

പ്ലസ് വൺ വിദ്യാർത്ഥി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളിൽ മരിച്ച നിലയിൽ; കൊച്ചിയിലാണ് സംഭവം

കൊച്ചി: പ്ലസ് വൺ വിദ്യാർഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് ജോഷ്വയെ(17) മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജോഷ്വ. രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ഫ്ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്‍റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്‍റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി ഫ്ലാറ്റില്‍ നിന്നും വീണതാണെന്നാണ് സൂചന. …

പ്ലസ് വൺ വിദ്യാർത്ഥി ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളിൽ മരിച്ച നിലയിൽ; കൊച്ചിയിലാണ് സംഭവം Read More »

അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്

കണ്ണൂര്‍: പി.വി അൻവറിന് വീണ്ടും വക്കീൽ നോട്ടീസയച്ച് പി ശശി. വി.ഡി സതീശനെതിരേ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശ പ്രകാരമായിരുന്നെന്ന് പി.വി അൻവർ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ ആരോപണത്തെ എതിർത്തും പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പി ശശി അൻവറിന് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണം പി. …

അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ് Read More »

നവകേരള സദസ്സ്; പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത് 55 ലക്ഷം രൂപ, ചിലവിട്ടത് 2.86 കോടി

തിരുവനന്തപുരം​: നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയെന്ന കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. നവകേരള സദസിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിങുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിങുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് …

നവകേരള സദസ്സ്; പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത് 55 ലക്ഷം രൂപ, ചിലവിട്ടത് 2.86 കോടി Read More »

കൊച്ചി ധനുഷ്‌കോടി ദേശീയ പാത വികസനം: റിവ്യൂ പെറ്റീഷൻ തള്ളി ഹൈക്കോടതി

തിരുവനന്തപുരം: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എം എൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനാണ് തള്ളിയത്. റോഡിൻ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടി വീതം നൂറ് അടി വീതിയിൽ രേഖകൾ പ്രകാരം റവന്യു ഭൂമിയാണെന്ന് ചൂണ്ടി കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്നും വനം വകുപ്പിനെ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മുവാറ്റുപുഴ നിർമ്മലാ കോളേജ് …

കൊച്ചി ധനുഷ്‌കോടി ദേശീയ പാത വികസനം: റിവ്യൂ പെറ്റീഷൻ തള്ളി ഹൈക്കോടതി Read More »

ഒരേ ദൂരം അതേ പകൽ, കവർ പേജ് പ്രകാശനം നടത്തി

കൊച്ചി: നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്. സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, …

ഒരേ ദൂരം അതേ പകൽ, കവർ പേജ് പ്രകാശനം നടത്തി Read More »

സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് രാജസേനൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനൻ പറഞ്ഞു. ക്ഷേത്രത്തിന്‍റെ ഭരണം പിടിച്ചെടുക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പരാതി ഉയർന്നതെന്നു കുടുംബം ആരോപിക്കുന്നു. ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല, ഭർത്താവ് കിടപ്പ രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും സുലേചന കൂട്ടിച്ചേര്‍ത്തു. എന്നാൽ കലക്റ്റർ ഉത്തരവ് നൽകിയാൽ കളക്ടർ ഉത്തരവ് നൽകിയാൽ സമാധി തിങ്കളാഴ്ച …

സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് രാജസേനൻ Read More »

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി പി.വി അൻവർ സ്ഥാനമേറ്റു

ന്യൂഡൽഹി: പി.വി അൻവറിനെ തൃണമൂൽ കോൺഗ്രസിന്‍റെ സംസ്ഥാന കൺവീനറായി നിയമിച്ചു. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് അൻവറിന്‍റെ സംസ്ഥാന കൺവീനറായി നിയമിച്ച വിവരം അറിയിച്ചത്. എം.എൽ.എ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ജനുവരി 10നായിരുന്നു കൊൽക്കത്തയിലെത്തിയ അൻവർ തൃണമൂൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നാലെ 13ന് രാവിലെ എം.എൽ.എ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.

പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് പേർക്ക് പരുക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് പേർക്ക് പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമ്മാണ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിൽ രാവിലെയോടെയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ഭക്ഷണ ഉല്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാര്‍ലര്‍, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യമാംസ്യ സ്റ്റാളുകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍പേര്‍ക്കുമായി തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസ്സോസ്സിയേഷന്റെ (കെ.എച്ച്.എഫ്.എ.) ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ടൈഫോയിഡ് വാക്‌സിന്‍ നല്കിയും 24ല്‍പരം ടെസ്റ്റ് പാരാമീറ്ററുകള്‍, ബ്ലഡ് പ്രഷര്‍, സാച്ചുറേഷന്‍, ബി.എം.ഐ. തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടെ 300ല്‍പരം പേര്‍ക്കാണ് തൊടുപുഴ …

കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്. ഇവരെ നാട്ടിലെത്തിക്കാനുളള പൊലീസ് നീക്കം ആരംഭിക്കും. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. പ്രതികളിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ തിങ്കളാഴ്ച ഉണ്ടാകും. എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് …

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത് Read More »

കാസർഗോഡ് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

കാസർഗോഡ്: പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു. കാസർഗോഡ് കുമ്പള ഭാസ്കര നഗറിലെ അൻവറിൻറേയും മെഹറൂഫയുടെയും മകൻ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്. തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായിൽനിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ രാത്രിയോടെ കുട്ടിക്ക് ശ്വാസ തടസം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടു പോവും …

കാസർഗോഡ് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു Read More »

പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചു

മലപ്പുറം: പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കറുടെ ചേമ്പറിലെത്തി രാവിലെ 9.30 ഓടെ അൻവർ രാജിക്കത്ത് നൽകി. തൃണമൂൽ കോൺഗ്രസിൽ ചേർന്ന സാഹചര്യത്തിൽ അൻ‌വർ അയോഗ്യത നേരിടേണ്ടി വന്നേക്കുമെന്ന സാധ്യത മുൻ നിർത്തിയാണ് രാജി. സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്ന് ജയിച്ചത്. കാലാവധി ഒന്നര വർഷം കൂടി ബാക്കി നിൽക്കെയാണ് അൻവറിന്‍റെ രാജി. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ സംസ്ഥാനത്തെ കോർഡിനേറ്ററായി തുടരാനാണ് നിലവിൽ അൻവറിന്‍റെ നീക്കം.

വി.ഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പി.വി അൻവർ

തിരുവനന്തപുരം: രാജി സമർപ്പിച്ച ശേഷം നിർണായക പ്രഖ്യാപനങ്ങളുമായി പി.വി അൻവറിന്‍റെ വാർത്താ സമ്മേളനം. നിലമ്പൂരിൽ താൻ ഇനി മത്സരിക്കാനില്ലെന്ന് പി.വി അൻവർ. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പി.വി അന്‍വര്‍ പറഞ്ഞു. വി.എസ് ജോയി നിലമ്പൂരിൽ മത്സരിക്കട്ടെ, ജോയി മലങ്കര പ്രശ്നങ്ങളറിയുന്ന ആളാണെന്നും തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദിയും അറിയിച്ചു. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ …

വി.ഡി സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പി.വി അൻവർ Read More »

ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ജനുവരി 14 ലേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.

അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം പിൻവലിച്ചു

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്. പ്രശ്നങ്ങൾ പഠിക്കാൻ ഒരുമാസം സമയം വേണമെന്ന ആർച്ച് ബിഷപ്പിൻറെ ആവശ്യം വൈദികരും അംഗീകരിച്ചു. പ്രാർഥന യജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി തലശേരി അതിരൂപത ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പിൻറെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി. തുടർന്നാണ് …

അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം പിൻവലിച്ചു Read More »

തൃശൂർ പീച്ചി ഡാം റിസര്‍വോയറിൽ വീണ ഒരു വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസര്‍വോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീനയാണ്(14) മരിച്ചത്. സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മരണം. വെള്ളത്തിൽ വീണ് പരുക്കേറ്റ മറ്റു മൂന്നു കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശികളായ …

തൃശൂർ പീച്ചി ഡാം റിസര്‍വോയറിൽ വീണ ഒരു വിദ്യാർത്ഥിനി മരിച്ചു Read More »

എറണാകുളം കിൻഫ്ര ഭൂമിയിൽ പഴയ കല്ലറയും മനുഷ്യ അസ്ഥികളും കണ്ടെത്തി

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളെജിന് സമീപത്തെ കിൻഫ്ര ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ പഴയ കല്ലറയും കല്ലറയ്ക്കകത്ത് മനുഷ്യ അസ്ഥികളും കണ്ടെത്തി. പായ്ക്കിങ്ങിനുപയോഗിക്കുന്ന മെഷീനുകൾ നിർമ്മിക്കുന്ന കമ്പനിയുടെ നിർമ്മാണത്തിന് വെള്ളിയാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് ചെങ്കല്ലിൽ പണിത കല്ലറ കണ്ടെത്തിയത്. കല്ലറക്കകത്ത് ജീർണ്ണിച്ച് ദ്രവിച്ച മനുഷ്യ അസ്ഥിയും കണ്ടെത്തി. കളമശേരി പൊലീസ് കേസെടുത്തു. ഭൂമി എച്ച്എംടി കമ്പനിയ്ക്ക് 60 വർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത് കൈമാറിയതാണ്. പിന്നീടാണ് കിൻഫ്രയ്ക്ക് നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് …

എറണാകുളം കിൻഫ്ര ഭൂമിയിൽ പഴയ കല്ലറയും മനുഷ്യ അസ്ഥികളും കണ്ടെത്തി Read More »

തിരുവനന്തപുരത്ത് കാൽതെറ്റി 30 അടി താഴ്ചയിലേക്ക് വീണ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: രാത്രി നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി വീരസിംഹമാണ്(35) കുഴിയിൽ വീണത്. വിഴിഞ്ഞത്തിന് സമീപത്തുള്ള മുക്കോലയിൽ റസ്റ്റോറൻറിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറൻറിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് വീരസിംഹം. രാത്രിയിൽ കുഴിക്ക് സമീപത്തുകൂടി നടക്കുന്നതിനിടെ കാൽ തെറ്റി കുഴിയിൽ വീണതാണെന്നാണ് ഫ‍യർഫോഴ്സ് അധികൃതർ പറയുന്നത്. വീരസിംഹൻറെ നിലവിളി കേട്ട് നാട്ടുക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഉടനെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. വീഴ്ചയിൽ കാലിന് …

തിരുവനന്തപുരത്ത് കാൽതെറ്റി 30 അടി താഴ്ചയിലേക്ക് വീണ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് Read More »

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പളളിയാളി എം സുഭാഷ്(41), ഭാര്യ പി.വി സജിത(35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ എത്തിച്ചു. രാധാകൃഷ്ണൻ – വിജയലക്ഷ്മി …

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

അങ്കമാലിയിൽ വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിച്ച 21 വൈദികരിൽ നാല് പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ …

അങ്കമാലിയിൽ വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം Read More »

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണിറോസ്

തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചെന്നാണ് പരാതി. വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. താനും കുടുംബവും കടന്ന് പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. താൻ ബോബി ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതു ബോധം തൻറെ നേർക്ക് തിരിക്കുക എന്ന ഉദ്ദ്യേശത്തോടെ സൈബറിടങ്ങളിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം …

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണിറോസ് Read More »

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.ഐ നേതാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഐ നേതാവിനെതിരേ പോക്സോ വകുപ്പ് ചുമത്തി. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽവച്ച് വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി. പെൺകുട്ടിയുടെ സഹോദരനെതിരേ സ്കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ പെൺകുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവിന്‍റെ കുടുംബം അടുപ്പത്തിലായി. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിഷ്ണു ലൈംഗിക ഉദ്ദ്യേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി.

പത്തനംതിട്ടയിൽ 60 ലേറെ പേർ 18 കാരിയെ പീഡിപ്പിച്ച കേസിൽ 10 പേരെ കൂടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ 18 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. വെള്ളിയാഴ്ച അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് …

പത്തനംതിട്ടയിൽ 60 ലേറെ പേർ 18 കാരിയെ പീഡിപ്പിച്ച കേസിൽ 10 പേരെ കൂടി അറസ്റ്റ് ചെയ്തു Read More »

തിരുവന്തപുരത്ത് സ്കൂൾ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവന്തപുരം: സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മടവൂർ ഗവ. സ്കൂളിലെ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. ബസിൽ നിന്നു ഇറങ്ങിയ കുട്ടി മുന്നോട്ട് നടക്കുവഴി കാല് വഴുതി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.‌

അഡ്വ. ജോസഫ് ജോൺ കേരള കോൺഗ്രസ് വൈസ് ചെയർമാൻ

തൊടുപുഴ: അഡ്വ. ജോസഫ് ജോണിനെ കേരള കോൺഗ്രസ് വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ നിയമനം. വിദ്യാർത്ഥി – യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസഫ് ജോൺ തൊടുപുഴ നിയോജനത്തിന്റെ സമഗ്ര വികസന പദ്ധതികളിൽ പി ജെ ജോസഫിന്റെ വലംകൈയ്യായി പ്രവർത്തിച്ചതിന്റെ അംഗീകാരമാണ് പുതിയ നിയമനം. തൊടുപുഴ ന്യൂമാൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം കെ എസ് സി, ഭാരവാഹിത്വത്തിന് ശേഷം യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് …

അഡ്വ. ജോസഫ് ജോൺ കേരള കോൺഗ്രസ് വൈസ് ചെയർമാൻ Read More »

ഇടുക്കി ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു

ഇടുക്കി: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു. അക്വാറ്റിക് മത്സരങ്ങളുടെ ഉത്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു നിർവ്വഹിച്ചു. ജില്ലാതലത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, ഗ്രാമപഞ്ചായത്ത് അംഗം പോൾസൺ മാത്യു, കേരള അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബേബി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയിൽ തുടര്‍ച്ചയായ നാലാം ദിനവും വര്‍ധിച്ച് ഈ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന്(11/1/2025) പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,400 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില …

സ്വര്‍ണ വില വര്‍ധിച്ചു Read More »

ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ്

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ അടക്കം വിവിധയിടങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിൻറെ നാല് ചെക്പോസ്‌റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടിയത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും 90,650 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്നും 29,000 രൂപയും ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിലെ പരിശോധനയിൽ 15,650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നും 4050 രൂപയും കണ്ടെടുത്തു. ഓഫിസുകളുടെ വിവിധ ഭാഗങ്ങളിൽ …

ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ് Read More »