Timely news thodupuzha

logo

Kerala news

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക്

കൊച്ചി: മെട്രൊയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023 – 2024 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്. 60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട്(എന്‍.എം.റ്റി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ …

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ ലഭിച്ചു

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൾ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന കൊടി സുനി പരോളിൽ പുറത്തിറങ്ങി. സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോളാണ് ജയിൽ ഡി.ജി.പി അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നൽകിയിരുന്നു. കമ്മീഷൻ നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പിയുടെ തീരുമാനം. അതേസമയം, പൊലീസിൻറെ പ്രൊബേഷൻ റിപ്പോർട്ട് കൊടി സുനിക്കു പരോൾ നൽകുന്നതിന് എതിരായിരുന്നുവെന്നും സൂചനയുണ്ട്.

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

തൊടുപുഴ: കാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്ക ണ്ടത്തിൽ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണമായ മരണം, വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ, …

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ Read More »

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ …

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ Read More »

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് എം.എൽ.എ ചികിത്സയിൽ കഴിയുന്നത്. ലോക റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കെത്തിയപ്പോഴാണ് ഉമ തോമസ് പതിനാലടി ഉയരത്തിൽ നിന്ന് താഴെ വീണ് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് പരുക്കേറ്റത്. സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരേ പാലാരിവട്ടം പൊലീസ് …

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു Read More »

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി. വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക. ഈ നിബന്ധന വരുന്നതിനു മുൻപ് …

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു Read More »

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദുരൂഹ സാഹചര‍്യത്തിൽ നവജാത ശിശു മരിച്ച നിലയിൽ. ബ‍്യൂട്ടി പാർലർ ജീവനക്കാരിയും കർണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. ‌ സുഖമില്ലാത്തതിനാൽ വെള്ളിയാഴ്ച ജോലിക്ക് നിൽകാതെ മടങ്ങിയിരുന്നു. തുടർന്ന് സഹപ്രവർത്തകർ റൂമിലെത്തിയപ്പോൾ രക്തം വാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്മയേയും കുഞ്ഞിനെയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നുമാണ് അമ്മമാർ പറഞ്ഞത്. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി‌യുളള വരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ഒരുപാട് കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി. ഇത്രയും കാലം കാത്തിരുന്നത് ഈ …

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ Read More »

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിൻറെ എ.റ്റി.എമ്മാണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിലായി. എംടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിൻറെ സി.സി.റ്റി.വി ദൃശ‍്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായെത്തി എടിഎം മെഷീനിൻറെ രണ്ട് വശവും കുത്തിത്തുറക്കാൻ …

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ Read More »

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കുഞ്ഞിരാമനടക്കം 24 പേർ പ്രതിപട്ടികയിലുണ്ടായിരുന്നു. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഏറ്റെടുത്ത പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 270 സാക്ഷികളുണ്ടായിരുന്നു കേസിൽ. 2023 ഫ്രെബുവരി രണ്ടിനാണ് കൊച്ചി സിബിഐ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി Read More »

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്

തൃശൂര്‍: ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ ചാവക്കാട് എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്. തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം ത‍ടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്തിന്‍റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു …

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട് Read More »

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ്(51) പിടിയിലായത്. നാലര ലിറ്റർ വിദേശമദ്യവുമായാണ് ഇയാളെ പിടിയിലാവുന്നത്. സന്നിധാനം എൻ.എസ്.എസ് ബിൽഡിംഗിന് സമീപതുള്ള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൂ‍ർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടാറുള്ളത്. അതിനാൽ തന്നെ സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തിയത്. ഇയാൾ …

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന്

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻറെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ റ്റി.വി പ്രശാന്തൻ, ജില്ലാ കളക്റ്റർ അരുൺ. കെ വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി. മൂന്ന് പേരോടും വിശദീകരണം ആവശ‍്യപ്പെട്ടെങ്കിലും റ്റി.വി പ്രശാന്തൻ …

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന് Read More »

നിയമപ്രകാരം വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ. ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്നയാണ്(30) മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്‌ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് പിന്നാലെ മങ്ങൽ അനുഭവപ്പെട്ടതായി രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇത് നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുും ഡോക്‌ടർ അറിയിച്ചു. പിന്നീട് വലതുകണ്ണും അതിൻറെ ചുറ്റും ചുവന്നുതുടിച്ചതോടെ ഡോക്‌ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു. …

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി Read More »

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ തുടങ്ങിയവരാണ് മരിച്ചത്. ഷാജി പി.ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഏർക്കാടെന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. …

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു Read More »

തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് …

തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

എൻ രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് തുടരും

കോഴിക്കോട്: ഡി.എം.ഒ സ്ഥാനത്ത് മുൻ ഡി.എം.ഒ എൻ രാജേന്ദ്രന് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി. ജനുവരി ഒൻപത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒൻപതിന് വീണ്ടും ഹർജി ‌പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ ഒമ്പതിനാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ സ്ഥലം മാറിയെത്തിയ …

എൻ രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് തുടരും Read More »

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ. വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണിക്കാവ് സ്വദേശിയായ 16കാരനെ യുവതി ഡിസംബർ ഒന്നിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ആൺകുട്ടി മൊഴി നൽ‌കിയിട്ടുണ്ട്. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ നിന്നാണ് ആൺകുട്ടിയുമായി യുവതിയെ കാണാതായത്. 16കാരൻറെ അമ്മ നൽകിയ പരാതിയിൽ …

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ Read More »

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ

കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായാകനായെത്തിയ ‘മാർക്കാ’ സിനിമയുടെ വ‍്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാനാണ്(21) പിടിയിലായത്. സിനിമയുടെ വ‍്യാജ പതിപ്പ് ടെലഗ്രാം വഴി പ്രചരിപ്പിച്ചെന്നും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്ന് പ്രതിയായ ആക്വിബ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. തുടർന്ന് സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ ച്രരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് …

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ Read More »

ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കത്ത് അയച്ച് എൻ പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് മറുപടിയായി വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ഏഴ് ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്റ്റർ കെ ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് പിന്നാലെയാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. മുതിർ‌ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിച്ചതിലൂടെ പ്രശാന്ത് ഭരണ സംവിധാനത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് സസ്പെൻഡ് ചെയ്തത്. അതിന് പിന്നാലെ ഡിസംബർ 9ന് ചീഫ് …

ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കത്ത് അയച്ച് എൻ പ്രശാന്ത് Read More »

പുതുവർഷത്തിൽ കൊച്ചിയിൽ ഈ പ്രാവശ്യം രണ്ട് പാപ്പാഞ്ഞിയെ കത്തിക്കുവാൻ ഹൈക്കോടതി അനുമതി നൽ‌കി

കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തുമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ വെളി മൈതാനത്ത് നിർമിച്ച പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി ഹൈക്കോടതി നൽകി. വെളി മൈതാനത്ത് നിർമിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉപാധികളോടെ കോടതി അനുമതി നൽകിയിരിക്കുന്നത്. പുതുവർഷ ദിനത്തിൽ ആയിരക്കണക്കിന് പേരാണ് …

പുതുവർഷത്തിൽ കൊച്ചിയിൽ ഈ പ്രാവശ്യം രണ്ട് പാപ്പാഞ്ഞിയെ കത്തിക്കുവാൻ ഹൈക്കോടതി അനുമതി നൽ‌കി Read More »

വയനാടിന്റെ പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഹാരിസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ നീക്കമാരംഭിച്ചിരുന്നു. ഇതിനെതിരേ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. ഭൂമി അളക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും എസ്റ്റേറ്റ് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. നഷ്ടപരിഹാരത്തുകയിൽ തർ‌ക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉടമകളോട് വ്യക്തമാക്കി. ഹാരിസൺസ് മലയാളം പ്ലാൻറേഷൻസ് നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കർ ഭൂമിയും …

വയനാടിന്റെ പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി Read More »

തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അങ്കമാലിയിൽ ട്രാവലർ ഡ്രൈവർ മരിച്ചു

അങ്കമാലി: തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി അബ്ദുൾ മജീദാണ്(59) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലി എംസി റോഡിൽ വച്ചായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന കാറ്ററിംഗ് സർവിസ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് തടിലോറിയുമായി കൂട്ടിയിടിച്ചത്. 19 സ്ത്രീകൾ ട്രാവലറിലുണ്ടായിരുന്നു. പരുക്കേറ്റ 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ട്രാവലറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി

ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി. അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്. ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി. മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ …

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി Read More »

ക്രിസ്മസിന് മദ്യ വിൽപ്പന, 2023 ലേക്കാൾ 24% വർധനവ്

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിൽ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. അതായത് ഇത്തവണ ക്രിസ്മസിന് കഴിഞ്ഞ വർഷത്തേക്കാൾ മദ്യ വിൽപ്പനയിൽ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ …

ക്രിസ്മസിന് മദ്യ വിൽപ്പന, 2023 ലേക്കാൾ 24% വർധനവ് Read More »

എം.റ്റിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എം.റ്റി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലും സാഹിത്യമേഖലയിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്തു കൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നു. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. പാർശ്വവത്‌കരിക്കപ്പെട്ടവർക്കും നിശബ്‌ദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നല്‍കി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിച്ചു. …

എം.റ്റിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി Read More »

ചെങ്ങന്നൂരിൽ രണ്ട് കാറും രണ്ട് ബൈക്കും കൂട്ടിയിടിച്ച്; ഒരു മരണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണുൃ(23) മരിച്ചു. ഇടിയുടെ ആഘാതത്തിൽ വിഷ്ണു ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിന്(അച്ചു ) പരുക്കേറ്റു. വിവേകിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. റവന്യൂ, സർവ്വേ വകുപ്പിൽ നിന്നും 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. നേരത്തെ ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 5000 മുതൽ 50,000 രൂപ വരെ സാമൂഹ്യ പെൻഷൻ കൈപ്പറ്റിയവരുടെ വിവരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പൊതുഭരണ വകുപ്പിലെ …

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ Read More »

സ്വർണ വില‌ വർധിച്ചു

കൊച്ചി: സ്വർണ വിലയിൽ രണ്ടാം ദിനവും വർധന. ഇന്ന്(26/12/2024) പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 57,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിത്. 7125 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. 11ന് 58,280 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും എത്തി. പിന്നീട് 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും …

സ്വർണ വില‌ വർധിച്ചു Read More »

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേ ഭാരത് എക്സ്പ്രസ് തട്ടി സ്ത്രീ മരിച്ചു. രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ആലപ്പുഴയിൽ സഹോദരിക്ക് നേരെ സ്ഥിരമായി മർദനം നടത്തി കൊണ്ടിരുന്ന ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ്

പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ്(36) മരിച്ചത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ്(36), പിതാവ് നാസർ(60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ …

ആലപ്പുഴയിൽ സഹോദരിക്ക് നേരെ സ്ഥിരമായി മർദനം നടത്തി കൊണ്ടിരുന്ന ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ് Read More »

മണ്ഡല പൂജയ്ക്കൊരുങ്ങി സന്നിധാനം

സന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് മണ്ഡല പൂജ നടക്കും. ദർശന പുണ്യം തേടിയെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ബുധനാഴ്ച രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യൂ നീണ്ടു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി. രാവിലെ ഏഴ് ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ് ഇല്ലാതെ …

മണ്ഡല പൂജയ്ക്കൊരുങ്ങി സന്നിധാനം Read More »

പലക്കാട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ

പാലക്കാട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്താണ് സംഭവം. കൊടുവായൂർ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ‍്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ ഡയറക്‌ടർ ബോർഡ് അംഗം അൻവറുദ്ദീനെയും ബാങ്ക് പ്രസിഡൻറ് അൻസാർ അസീസിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളുടെ മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ‍്യപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്നും അറസ്റ്റില്ലാതെ വന്നതോടെ പ്രതിഷേധം ശക്തമായി. 120 കോടിയുടെ ക്രമക്കേടായിരുന്നു കൊല്ലൂർവിള സഹകരണ ബാങ്കിൽ കണ്ടെത്തിയത്. സ്ഥിര നിക്ഷേപകർക്ക് ചട്ടവിരുദ്ധമായി പലിശ നൽകി, ഒരു പ്രമാണം ഉപയോഗിച്ച് പലർക്കും വായ്പ നൽകി, …

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു Read More »

എം.ടി ഇനി ഓര്‍മകളിലൂടെ

കോഴിക്കോട്: മരണം പിറവി പോലെത്തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ് – ഏഴു പതിറ്റാണ്ടുകളോളം നമ്മെ തൂലികയിലൂടെ വഴിനടത്തിയ എംടിക്ക് സാഹിത്യലോകം ഇന്ന് വിട നൽകും. വൈകിട്ട് നാലുമണിയോടെ കോഴിക്കോട് സിതാരയില്‍ നിന്നും എംടി പടിയിറങ്ങും. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എംടിയുടെ അന്ത്യം. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം എത്തിച്ചു. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു. തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടിക്കരുതെന്നും റോഡുകളില്‍ വാഹനഗതാഗതം തടസപ്പെടരുത് എന്നും കര്‍ശനമായി പറഞ്ഞ …

എം.ടി ഇനി ഓര്‍മകളിലൂടെ Read More »

ക്രിസ്മസ് – പുതുവത്സരം പ്രമാണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രൊ

കൊച്ചി: ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തെരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രൊ സർവീസുകൾ വർധിപ്പിച്ചു. വൈകുന്നേരങ്ങളിലെ തെരക്കേറിയ സമയത്ത് ജനുവരി നാല് വരെ 10 സർവീസുകൾ അധികമായി ഉണ്ടാകും. പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് ഉണ്ടാവും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും. അതേസമയം, ഉത്സവ സീസണിനോടനുബന്ധിച്ചുള്ള കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് …

ക്രിസ്മസ് – പുതുവത്സരം പ്രമാണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രൊ Read More »

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടപ്പോൾ പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്.

തിരുവനന്തപുരത്ത് ഓടയിൽ വീണ് 72 കാരിക്ക് കാലിന് ഗുരുതര പരുക്ക്

തിരുവന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിൽ ഓടയിൽ വീണ് 72 കാരിക്ക് കാലിന് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് പിന്നിലേക്ക് നി‌ങ്ങുമ്പോൾ റോഡിലുണ്ടായ കല്ലിൽ കാൽ തട്ടുകയും പിന്നീട് ഓടയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വാഹന യാത്രക്കാർ വന്നാണ് ഓടയിൽ നിന്ന് ലീലമ്മയെ എഴുന്നേൽപ്പിച്ചത്.

പെരുമ്പാവൂർ കൊലപാതകം; അമീറുൽ ഇസ്ലാമിന് മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിൻറെ മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ ചികത്സ വിദഗ്‌ദ്ധർ, ഞരമ്പ് രോഗ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൽ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് അമീറുൾ ഇസ്ലാം. ജോലിയിൽ കൃത്യമാണെന്നും …

പെരുമ്പാവൂർ കൊലപാതകം; അമീറുൽ ഇസ്ലാമിന് മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് Read More »

കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ: മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

കട്ടപ്പന: സാബുവിന്റെ ആത്മഹത്യയിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചൊവാഴ്ച ചേർന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഈ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

കാറിടിച്ച് വിദ‍്യാർത്ഥികളെ കൊലപ്പെടുത്താൻ ശ്രമം: യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: വിദ‍്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള വർമ കോളെജ് റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ‍്യർത്ഥികളായ മണ്ണൂത്തി സ്വദേശി ഗൗതം കൃഷ്ണയെയും സുഹൃത്തിനെയും ഷഹീൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹീനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര‍്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് …

കാറിടിച്ച് വിദ‍്യാർത്ഥികളെ കൊലപ്പെടുത്താൻ ശ്രമം: യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് Read More »

മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മതങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഫെയ്‌സ് ബുക്കിൽ നിന്നും – മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം …

മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മതങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

കോഴിക്കോട് ഇരുചക്ര വാഹനത്തിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി, തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിൽ ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗവും ശ്വാസതടസവും മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു എംടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം.ടി. വാസുദേവൻ നായരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി

പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിൻറെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം.ജെ. മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻറെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകരോടും പിടിഎ ഭാരവാഹികളോടും പൊലീസ് ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി.എച്ച്.പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ …

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി Read More »

ബി.ജെ.പി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 31ന്

ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും. രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു . 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്ന് പെൻഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ക്രമക്കേട് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം പേർ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. വർഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങി കൊണ്ടിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം …

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരേ കോട്ടയം പൊൻകുന്നം പൊലീസായിരുന്നു കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെന്ന് സർക്കാർ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നൽകിയതിൻ്റെ …

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More »

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി

തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിൻറ് സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിർദേശിച്ചുവെന്നും ദേവസ്വത്തിൻറെ തീരുമാനങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി ശശിധരൻ വ്യക്തമാക്കി. അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദർമേനോൻ, …

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി Read More »