കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ
കൊച്ചി: കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയമാണ് ജൂൺ 16 മുതൽ 30 വരെ. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെ വീടുകയറിയുള്ള ഹൗസ് ലിസ്റ്റിങ് ഓപ്പറേഷൻ (എച്ച്എൽഒ) നടക്കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്. രണ്ടാം ഘട്ടത്തിൽ …













































