Timely news thodupuzha

Kerala news

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ

കാൽവരി മൗണ്ട്: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ 23, 24 ദിവസങ്ങളിൽ 9 ,10 ,11 ക്ലാസുകളിലെ കുട്ടികൾക്കായി ജീവിത ദർശന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവൻ ടീ ഫാക്ടറി ഡയറക്ടർ ഫാ. ജായസ് മറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് സി എം ഐ അധ്യക്ഷത വഹിച്ചു. സിബിച്ചൻ കൈതക്കൽ സ്വാഗത പ്രസംഗം നടത്തി. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഡീനാ തെരേസ സിഎംസി ആശംസ അർപ്പിച്ചു. ബാബു പൊന്നോത്ത് ദ്വീദിന …

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ Read More »

സംസ്ഥാനത്ത് ഉയർന്ന താപനില: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻറെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് …

സംസ്ഥാനത്ത് ഉയർന്ന താപനില: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

തൃശൂരിലെ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര‍യിലെ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി …

തൃശൂരിലെ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി

രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ. കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് …

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി Read More »

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാറാണ് (37) മരിച്ചത്. ബുധനാഴ്ച കിണർ പണിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം

പാലാ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്ന് ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മൂഴൂർ കണിപറമ്പിന് സമീപാമായിരുന്നു അപകടം.

വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരുക്കേറ്റു; ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ആറ് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു (37) പരുക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക എസ് നായർക്ക് (34) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ (29), തൊടുപുഴ …

വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരുക്കേറ്റു; ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

പാറമേക്കാവിൻ്റെ പടക്കനിർമാണശാലയിൽ വെടിമരുന്ന് അനുവദിച്ചതിനെക്കാൾ കൂടുതൽ: ഉടമയ്‌ക്കെതിരെ കേസെടുത്തു

പാലക്കാട്: അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിന് പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമാണശാലയിലാണ് വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയത്. ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര‍്യത്തിലാണ് പാറമേക്കാവിൻറെ പടക്കനിർമാണശാല‍യിൽ തഹസിൽദാറും റവന‍്യൂ ഉദ‍്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.

പടക്ക നിർമ്മാണശാല ദുരന്തം; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിൻറെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരം മാത്രമായി വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന സർക്കാർ നിർദേശത്തെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അംഗീകരിക്കുകയായിരുന്നു. കുടമാറ്റം 15 മിനിറ്റ് ആയി കുറക്കാനും നിർദേശിച്ചിട്ടുണ്ട്. പത്തു കുടകൾ മാത്രമായിരിക്കും മാറ്റുക. വ്യാഴാഴ്ച രാവിലെ തൃ ശൂർ കലക്റ്ററേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. എന്നാൽ ആനകളുടെ എണ്ണത്തിലും മേളത്തിലും വ്യത്യാസമുണ്ടായിരിക്കില്ല. പതിവു പോലെ 15 ആനകളെ ഇരുദേവസ്വവും അണി നിരത്തും. ഏപ്രിൽ …

പടക്ക നിർമ്മാണശാല ദുരന്തം; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല Read More »

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷലാണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് …

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ: മുണ്ടത്തിക്കേട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു.

കാസർഗോഡ് പതിനേഴുകാരനെ പീഡിപ്പിച്ചു 36 കാരിക്കെതിരേ പോക്സോ കേസ്

കാസർഗോഡ്: കാസർഗോഡ് പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 36 കാരിക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ്

തൃശൂർ: തൃശൂർ വെടിമരുന്ന് ദുരന്തത്തിന് കാരണം കനത്ത ചൂട് അല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണ്. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനുള്ള ഇലക്‌ട്രിക്കൽ ഇൻസ്പക്‌ട്രേറ്റ് പരിശോധന പൂർത്തിയായി. അപകടകാരണം എന്താണ് എന്നതിൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അപകടം നടന്നതിനു പിന്നാലെ കനത്ത ചൂട് കാരണമാകാം പൊട്ടിത്തെറിയുണ്ടായതെന്ന പ്രചാരണമുണ്ടായിരുന്നു. അതിനിടെ അപകടത്തിൽ മരിച്ചവരുടെ …

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ് Read More »

പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിൻറെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശം പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ.രാമചന്ദ്രനാണ് സ്റ്റോപ് മെമ്മോ നൽകിയത്.നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻറെ ലൈസൻസി. മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ് നിർമാണ ശാല പ്രവർത്തിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനത്തതിൽ 14 പേർ മരിച്ചതായാണ് സ്ഥിരീകരണം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് …

പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ Read More »

വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സഹായ ധനം നൽകും, സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനായാണ് അന്വേഷണം നടത്തുക. സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നു 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 …

വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സഹായ ധനം നൽകും, സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു Read More »

സ്ഫോടന സാഹചര്യത്തിൽ തൃശൂർ പൂരത്തിൻറെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൻറെ പശ്ചാത്തലത്തിൽ, തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച തീരുമാനിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം നടത്തിപ്പിനെക്കുറിച്ച് തൃശൂർ ജില്ലാ കലക്റ്റർ, പൊലീസ് കമ്മിഷണർ, ബന്ധപ്പെട്ട ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച നടത്തും. ദേവസ്വം മന്ത്രി വി.എൻ വാസവൻറെയും ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും ചർച്ച. ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും …

സ്ഫോടന സാഹചര്യത്തിൽ തൃശൂർ പൂരത്തിൻറെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി Read More »

ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് സർക്കാരിൻറെ തീരുമാനത്തിനൊപ്പം

തൃശൂർ: തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചതിനു പിന്നാലെ തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിൻറെ ശ്രദ്ധ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ​ഗിരീഷ് കുമാർ പറഞ്ഞു. തൃശൂർപൂരം വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനിക്കട്ടെയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു. സർക്കാർ തീരുമാനത്തിനൊപ്പം നൽക്കും. …

ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് സർക്കാരിൻറെ തീരുമാനത്തിനൊപ്പം Read More »

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

പെരിന്തൽമണ്ണ: സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ‌ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയുടെ മരണത്തിൽ അറസ്റ്റിലായ ഭർ‌ത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഷഫ്നയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുൻഷാദിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും …

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു Read More »

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

തൃശൂർ: വെടിക്കെട്ട് പുരയിൽ സ്ഫോടനം. ആറു പേർ മരിച്ചതായി റിപ്പോർട്ട്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വെടിക്കെട്ട് പുരയിൽ സ്ഫോടനം നിലച്ചിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്. ഫയർഫോഴ്സിൻറെ വാഹനം എത്താനാകാത്ത പ്രദേശമായതും വെല്ലുവിളിയാകുന്നുണ്ട്. ജെസിബി ഉപയോഗിച്ച് വഴി നിർമിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. പരുക്കേറ്റവരെ …

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു Read More »

റൂഫ് വർക്കിനിടെ തലയിൽ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു

തൊടുപുഴ: തൊടുപുഴ തെനംകുന്ന് പള്ളിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ റൂഫിങ്ങ് ജോലിക്കിടെ ഇരുമ്പ് പൈപ്പുകൾ താഴെ നിന്നും മുകളിലേക്ക് കയറ്റുന്നതിനായി കയറിൽ കെട്ടി കൊടുത്തു കൊണ്ടിരുന്ന തൊഴിലാളിയുടെ തലയിൽ മുകളിൽ നിന്നും വഴുതി വീണ് വന്ന ഇരുമ്പ് പൈപ്പ് വന്ന് പതിച്ച് മരകമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണമടഞ്ഞു. പാറപ്പുഴ ചേന്നംകോട് കരയിൽ കാച്ചിറയിൽ കരുണാകരൻ മകൻ 52 വയസ്സുള്ള ബിജുവിനാണ് ദാരുണമായ ഈ അപകടം ഉണ്ടായത്. കോടിക്കുളത്ത് സ്വന്തമായി വെൽഡിങ്ങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു ബിജു. …

റൂഫ് വർക്കിനിടെ തലയിൽ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു Read More »

ബി.ജെ.പി സംസ്ഥാന നേതൃത്വം ട്വൻറി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച്ചയെന്ന് വിമർശനം

കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. ട്വൻറി 20യ്ക്ക് 20 സീറ്റ് നൽകിയത് സംസ്ഥാന നേതൃത്വത്തിൻറെ വീഴ്ചയാണെന്നും ട്വിൻറി 20 സ്ഥാനാർത്ഥികളിൽ പലർക്കും രാഷ്ട്രീയപ്രവർത്തനമോ തെരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞു. ഘടകക്ഷികളായ ബിഡിജെഎസും ട്വിൻറി 20‍യും അരാഷ്ട്രീയവാദികളാണെന്നും നേതാക്കൾ തുറന്നടിച്ചു. ക്രിസ്ത‍്യൻ ഔട്ട്റീച്ച് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയർന്നു.

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: മേയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. സീൽ ചെയ്യാത്ത മുറികൾ തുറക്കരുതെന്നും നിർദേശമുണ്ട്. നെന്മാറ, പേരാമ്പ്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ വിശദീകരണം തേടിയിട്ടുണ്ട്.

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡിജിപി രവദ ചന്ദ്രശേഖർ. വിവാഹത്തിൽ നിയമപരമായ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡിജിപി വ‍്യക്തമാക്കി. വിവാഹത്തിന് ഹാജരാക്കിയ രേഖകൾ വ‍്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ നിന്നും വ‍്യക്തമായെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇക്കാര‍്യം ദേശീയ പട്ടികവർഗ കമ്മിഷനെ ഡിജിപി അറിയിക്കും. തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകൾ …

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ‍്യം ചെയ്ത് എസ്.ഐ.റ്റി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. പ്രശാന്തിനെ മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ‍്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എസ്.ഐ.റ്റി ഇരുവരുടെയും മൊഴിയെടുത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും പ്രശാന്തിനെ അന്വേഷണ സംഘം ചോദ‍്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാനാണ് അജികുമാറിനെ ചോദ‍്യം ചെയ്തത്.

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ്

തൊടുപുഴ: ഹെൽത്ത് ഫ്രൂട്ടായ അവക്കാഡോ നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ. തൊടുപുഴ തെനംകുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഫുഡ്‌സിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവക്കാഡോയിൽ മെക്സികൻ ഹാസ് ഇനം ഇടുക്കിയുടെ 3000 അടി ഉയരങ്ങളിൽ കൃഷി ചെയ്താൽ വലിയ ആദായം കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും സ്വീകാര്യത ഉള്ള അവക്കാഡോയുടെ പ്രചാരണം ആദ്യമായി ആണ് ഇടുക്കി ജില്ലയിൽ ഈ അവക്കാഡോ …

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ് Read More »

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി എ സലിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സെൻറ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു അധ്യക്ഷത വഹിച്ചു. കായിക അധ്യാപകൻ ആൽവിൻ ജോസ് സ്വാഗതവും പരിശീലകൻ അനന്ദു ജോസഫ് നന്ദിയും പറഞ്ഞു. ഒരുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഇനിയും കുട്ടികൾക്ക് പ്രവേശനം …

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു Read More »

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിൻറെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം

കോതമം​ഗലം: വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം. നെല്ലിമറ്റം, പൈമറ്റം, വാളാച്ചിറ ഉൾപ്പെടെയുള്ള കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം സംഭവിച്ചു. പല്ലാരിമംഗലം പൈമറ്റത്ത് ഇബ്രാഹിം കൽക്കുഴിയിലിൻ്റെ പുരയിടത്തിലേക്ക് കൂറ്റൻ തേക്ക് മരം കടപുഴകി വീണു. കാറ്റിൽ പ്രദേശത്ത് വ്യാപക നാശമാണ് കാറ്റിലുണ്ടായത്. ഇതോടെ ഗതാഗത തടസ്സവുമുണ്ടായി. നെല്ലിമറ്റം വാളാച്ചിറ റോഡിൽ ചിറമേൽ സജിയുടെ വീടിന് മുന്നിലേക്കും ചിറമേൽ തോമസിൻ്റെ തൊഴുത്തിലേക്കും മരം ഒടിഞ്ഞ് ചാടി. വാളാച്ചിറ കീപ്പുറത്ത് അലിയുടെ …

വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം Read More »

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിൻ്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിൻ്റെ കുടുംബം ആരോപിക്കുന്നു. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിൻ്റെ …

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക് Read More »

വടകരയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് ​ഗുരുതര പരുക്കേറ്റു

കോഴിക്കോട്: വടകര‍യിൽ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം. നാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷ സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണിതെന്നാണ് വിവരം.

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ്

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണിയെന്ന് ഭർത്താവ് ഫർമാൻ. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫർമാൻ അറിയിച്ചു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കില്ലെന്നാണ് ഫർമാൻ വ്യക്തമാക്കിയത്. പെൺകുട്ടിയേയും ഫർമാനേയും ചോദ്യം ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നേരിട്ട് …

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ് Read More »

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി, …

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി

തൊടുപുഴ: മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസും തൊടുപുഴ റിവർ വ്യൂ റോഡ് ശ്രീസദനം വീട്ടിൽ പരേതനായ പി.എൻ കൃഷ്ണൻ നായരുടെ ഭാര്യയുമായ എസ് ആനന്ദവല്ലിയമ്മ (87) നിര്യായയായി. ഭൗതിക ശരീരം നാളെ(18/04/2026) രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: കെ ഹരികൃഷ്ണൻ (ഐ.ആർ.പി.എസ്, ഇന്ത്യൻ റെയിൽവേ),ശുഭലക്ഷ്മി(റിട്ട. കെ.എസ്.ഇ.ബി), കെ രാജേഷ്‌കൃഷ്ണൻ(സെക്രട്ടറി, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), വന്ദന(ആർ എം എൽ ഐ സി, പാട്ന). മരുമക്കൾ: ബിന്ദു രാഘവൻ(ടൈറ്റൻ …

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി Read More »

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ

ഇടുക്കി: മെയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടര്‍ രജ്ഞീത്ത് സിംഗ് എന്നിവർ അറിയിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ വിലയിരുത്തിയിരുന്നതിനായി ചേർന്ന ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ഭക്തജനങ്ങൾക്ക് മെയ് 1 ന് …

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ Read More »

വനിതാ സംവരണം, പാർലമെൻ്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പാർലമെൻറിൽ പ്രതിപക്ഷപ്രതിഷേധം. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ച് അതിൽ വനിത സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്രത്തിൻറെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും …

വനിതാ സംവരണം, പാർലമെൻ്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം Read More »

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി എം വിഷ്ണുവിന്(39) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന്(43) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി അനീഷിന്(40) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു …

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

നോയിഡയിലെ തൊഴിലാളി സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ എം.എ ബേബി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ തടഞ്ഞു

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ആവശ‍്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരെയാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊളിറ്റ്ബ‍്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺകുമാർ, എംപിമാരായ വി. ശിവദാസൻ എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു. ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ‍്യങ്ങൾ‌. ഹരിയാനയിൽ അടുത്തിടെ …

നോയിഡയിലെ തൊഴിലാളി സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ എം.എ ബേബി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ തടഞ്ഞു Read More »

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് …

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ …

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ Read More »

മധ‍്യപ്രദേശ് പോലീസ് സംഘത്തിന് പിടികൊടുക്കാതെ കുംഭമേള താരവും ഭർത്താവും

കൊച്ചി: മധ‍്യപ്രദേശിൽ‌ നിന്നെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവ് ഫർഹാൻ ഖാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് നിർ‌ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള, മധ‍്യപ്രദശ് ഹൈക്കോടതികളെ സമീപിച്ചേക്കും. ഇരുവരുടെയും രേഖപ്പെടുത്തുന്നതിനായാണ് മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്.

ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി വിമാനകമ്പനികൾ‌

കോഴിക്കോട്: ഇത്തവണത്തെ ഹജ്ജ് യാത്രയ്ക്ക് ചെലവ് കൂടാൻ സാധ്യത. പശ്ചിമേഷ്യൻ ‍യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനകമ്പനികൾ ആവശ്യപ്പെട്ടതോടെയാണിത്. 250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ തീർഥാടകർക്കും അധിക നിരക്ക് നൽകേണ്ടിവരും. ടിക്കറ്റ് നിരക്ക് കൂട്ടിയാൽ സർക്കാർ-സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമാവും ഉണ്ടാവുക.

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി …

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു(50) പരുക്കേറ്റു. ഉച്ചയോടെ ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കാളകെട്ടിയിൽ വച്ച് ഉച്ചകഴിഞ്ഞ് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി മനോജിന്(39) പരുക്കേറ്റു.

സ്റ്റേറ്റ് സിലിബസ് പരീക്ഷാ ഫലം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പതിവിലും വൈകും. പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനമെന്ന് ഔദ്യോഗിക വിശദീകരണം. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ആദ്യം മാറ്റിവച്ച ഗൾഫ് കേന്ദ്രങ്ങളിലെ 10, 12 ക്ലാസ് പരീക്ഷകൾ പിന്നീട് റദ്ദാക്കുകയാണ് ചെയ്തത്. അതേസമയം, ഇതേ രീതിയിൽ റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഏപ്രിൽ 15നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം പോലും വ്യാഴാഴ്ച തുടങ്ങിയിട്ടേയുള്ളൂ. മേയ് രണ്ടിന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് …

സ്റ്റേറ്റ് സിലിബസ് പരീക്ഷാ ഫലം വൈകും Read More »

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി

കൊച്ചി: മധ‍്യപ്രദേശിൽ നിന്നെത്തിയ പൊലീസ് സംഘം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെയും ഭർത്താവിൻറെയും മൊഴി രേഖപ്പെടുത്തും. കൊച്ചിയിലുള്ള പൊലീസ് ഉദ‍്യോഗസ്ഥരുടെ സാന്നിധ‍്യത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് കുംഭമേള വൈറൽ താരത്തിൻറെ വിവാഹം നടന്നത്. വിവാഹ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു ദേശീയ പട്ടികവർഗ്ഗ കമ്മിഷൻറെ കണ്ടെത്തൽ. വിവാഹത്തിനു വേണ്ടി വ‍്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായും കണ്ടെത്തിയിരുന്നു. മധ‍്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്. …

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി Read More »

റുമാറ്റോളജി രംഗത്തെ പുത്തൻ അറിവുകളുമായി റുമാകോൺ 2026 ഏപ്രിൽ 26 ന് തൊടുപുഴയിൽ

തൊടുപുഴ: റുമാറ്റോളജി ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്യുന്ന സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ ഏപ്രിൽ 26 ന് തൊടുപുഴയിൽ നടക്കും. കൃത്യത, പ്രായോഗികത, പുരോഗതി എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ. വിനോദ് രവീന്ദ്രൻ, ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എൻ.വി.ജയചന്ദ്രൻ, സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, …

റുമാറ്റോളജി രംഗത്തെ പുത്തൻ അറിവുകളുമായി റുമാകോൺ 2026 ഏപ്രിൽ 26 ന് തൊടുപുഴയിൽ Read More »

വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകൾക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധം കടുപ്പിച്ചു

ന്യൂഡൽഹി: പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) വ്യവസ്ഥകൾക്കെതിരേ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം കടുപ്പിച്ചു. ഈ വ്യവസ്ഥകൾ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് നേതാക്കൾ ആരോപിച്ചു. പാർലമെൻറിനു പുറത്ത് ആരോപണം ഉന്നയിച്ച നേതാക്കൾ, ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ സഭയ്ക്കുള്ളിലും ആരോപണം ആവർത്തിച്ചു. സ്ത്രീ സംവരണത്തെ തങ്ങൾ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ അതിൻറെ മറവിൽ മണ്ഡല പുനർനിർണയ വ്യവസ്ഥകൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, സിപിഐ നേതാവ് ആനി രാജ …

വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകൾക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധം കടുപ്പിച്ചു Read More »

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

സംസ്ഥാനത്ത് ഉയർന്ന താപനില: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.‌ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ‍്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ‍്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ‍്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ‍്യസ് വരെയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി

തിരുവനന്തപുരം: ബാറിൽ‌ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിസം പത്ത് മണിയോടെയാണ് സംഭവം നടന്നത്. 38കാരനായ സുമനാണ് സഹോദരങ്ങളായ അച്ചുവും അനന്തുവിൻറെയും മർദനം മൂലം കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ആക്രമണത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്.