കെ.എസ്.ആർ.ടി.സി ശമ്പളം; മന്ത്രിതല ചർച്ച ഇന്ന്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഗതാഗതമന്ത്രി ആൻറണി രാജു, ധനമന്ത്രി കെ.എസ്.ബാലഗോപാൽ, തൊഴിൽമന്ത്രി വി.ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ചക്ക് വിളിപ്പിച്ചിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ജീവനക്കാർക്ക് ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധനവകുപ്പ് അനുവദിച്ച 30 …