Timely news thodupuzha

logo

latest news

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെഎന്ന് ജഡജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അച്ഛനെന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2023 ജൂലൈയിലാണ് പീഡനം നടന്നത്. അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ …

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും Read More »

പാലായിൽ കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച 10 വയസുകാരൻ മരിച്ചു

കോട്ടയം: പാലാ കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജുവാണ്(10) മരിച്ചത്. കിണറ്റിൽ വീണയുടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.

കൊടും ചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി ഹൈറേഞ്ചിൽ ഗുൽമോഹർ പൂവസന്തം

ഇടുക്കി: ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം. പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ദേശീയപാതയോരങ്ങളിൽ പൂവസന്തം തീർക്കുന്നത് വിനോദ സഞ്ചാരികളിൽ വേനൽ ചൂടിനൊപ്പം നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണൻറി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തിയതായി ലഫ്റ്റനൻറ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നു വരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. വി.പി.എൻ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമെന്നാണ് നിഗമനം. പൊതു സമൂഹം പരിഭ്രാന്തരാകേണ്ടെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പൊലീസ് …

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ് Read More »

വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ നെടുങ്കല്ലേൽ കുടുംബാംഗം ത്രേസ്യാമ്മ നിര്യാതയായി

ഇടവെട്ടി: വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ ത്രേസ്യാമ്മ(84) നിര്യാതയായി. സംസ്ക്കാരം 02/05/2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട്(മീൻമുട്ടി) സെൻ്റ് തോമസ് മൂർ പള്ളിയിൽ. പരേത കീരികോട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: മേരി ജോസ്, സിസ്റ്റർ റാണി(എഫ്.സി.സി കാരിക്കോട്), ജോസ് സെബാസ്റ്റ്യൻ, ടോമി സെബാസ്റ്റ്യൻ(ഏഷ്യൻ ട്രേഡിംങ്ങ് കമ്പനി തൊടുപുഴ). മരുമക്കൾ: ജോസ് തുറയ്ക്കൽ(ആലക്കോട്), റൂബി ജോസ് ഇടമുള(പിഴക്), ഷിജി വട്ടോടിയിൽ(വെട്ടിമറ്റം).

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു

മലപ്പുറം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്. ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. അബ്ദുളിന്‍റെ ഇരുതോളിലും പൊള്ളലേറ്റു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിലുണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന്‍റെ പരസ്യ പ്രചാരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡക്കർ ബസിൽ സ്റ്റിക്കർ ചെയ്തിരിക്കുകയാണ്. ആലപ്പുഴയുടെ പ്രകൃതി ഭംഗി വിളിച്ചോതുന്ന തരത്തിലുള്ള പരസ്യമാണ് ബസിന്‍റെ ബോഡി നിറയെ. കേരള ടൂറിസത്തിന്‍റെ ലോഗോയും ഇതിനൊപ്പമുണ്ട്. ഇതിനു മുമ്പും …

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും Read More »

തമിഴ്നാട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം

വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. ക്വാറിയിൽ സ്ഫോട ക വസ്തുക്കൾ ശേഖരിച്ചു വെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്കതുക്കൾ. അപകടത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്.

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അമ്പതിലധികം സ്കൂളൂകളിൽ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്.‌ കൂടാതെ അമ്പതോളം സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. മദർ മേരി സ്കകൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പരീക്ഷ നിർത്തി വെയ്ക്കേണ്ടി …

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു Read More »

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം

ബാംഗ്ലൂർ: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ(എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ‌ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്. പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടു ജോലിക്കാരി …

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം Read More »

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചതിനു പി​ന്നാ​ലെ കു​ഴ​ഞ്ഞു വീ​ണു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ര്‍ കൊ​ണ്ടൂ​രേ​ത്ത് സു​രേ​ന്ദ്ര​ൻ- അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൂ​ര്യ സു​രേ​ന്ദ്ര​നാ​ണ്(24) മ​രി​ച്ച​ത്. യു.​കെ​യി​ല്‍ പോ​കാ​ന്‍​വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ര്‍ ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി മ​രിക്കു​ക​യുമാ​യി​രു​ന്നു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച​താ​യി ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രോ​ട് കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് മ​ര​ണ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന ഡോ​ക്ട​റ​ന്മാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. …

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നിയമ ലംഘനം നടത്തിയ പതഞ്ജലിക്ക്‌ എതിരായ നടപടികൾ ആറ്‌ വർഷത്തിലേറെ വൈകിപ്പിച്ച ഉത്തരാഖണ്ഡ്‌ സർക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷവിമർശം. സുപ്രീം കോടതി ഇടപെടലിനു ശേഷം മാത്രമാണ്‌ ഉത്തരാഖണ്ഡ്‌ സംസ്ഥാന ലൈസൻസിങ്ങ്‌ അതോറിറ്റി പതഞ്‌ജലിക്ക്‌ എതിരെ നടപടി എടുത്തതെന്ന്‌ ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻഅമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പതഞ്‌ജലിയുടെയും ദിവ്യാഫാർമസിയുടെയും 14 ഉൽപ്പന്നങ്ങളുടെ ലൈസൻസുകൾ സസ്‌പെൻഡ്‌ ചെയ്‌തെന്ന്‌ ഉത്തരാഖണ്ഡ്‌ സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. കോടതി ഇടപെടലിനുശേഷം വെറും ഏഴോ എട്ടോ ദിവസങ്ങൾക്കുള്ളിൽ …

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി Read More »

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു

ന്യൂഡൽഹി: ഡല്‍ഹി കോണ്‍ഗ്രസിൽ വീണ്ടും നേതാക്കളുടെ രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പിണങ്ങി പുറത്ത് പോയി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്. നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി …

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു Read More »

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ പ​ക്ഷി​ക​ളും വേ​ന​ല്‍​ ചൂ​ടി​ല്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​ങ്ങ​ളി​ലേ​ക്കു ചു​രു​ങ്ങി​യ​താ​യി ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. മു​ൻ​ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പ​ക്ഷി വൈ​വി​ധ്യ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. ചൂ​ടി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​ക്ഷി​ക​ൾ ത​ണ​ലി​ലേ​ക്കു ഒ​തു​ങ്ങി​യ​താ​ണ് ഇ​തി​നു കാ​ര​ണം. ന​ഗ​ര​ത്തെ ആ​റ് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചു​ള്ള സ​ർ​വേ​യി​ൽ 40 ഇ​നം പ​ക്ഷി​ക​ളെ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും അധി​കം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ഈ​ര​യി​ൽ​ക​ട​വി​ലും ര​ണ്ടാ​മ​ത് സി​.എം.​എ​സ് കോ​ള​ജ് കാ​മ്പ​സി​ലു​മാ​ണ്. നീ​ർ​പ​ക്ഷി​ക​ളു​ടെ താ​വ​ള​മാ​യ നാ​ഗ​മ്പ​ട​ത്തെ കൊ​റ്റി​ല്ല​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വ​ർ​ധി​ച്ച​താ​യാ​ണു ക​ണ​ക്ക്. ചി​ന്ന​കൂ​ട്ടു​റു​വാ​ൻ, …

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും Read More »

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ്

ബാം​ഗ്ലൂ​ർ: ക​ർ​ണാ​ട​ക​യി​ൽ വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്ര​വും മോ​ദി അ​നു​കൂ​ല വാ​ച​ക​ങ്ങ​ളും അ​ച്ച​ടി​ച്ച വ​ര​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലെ ടാ​ഗ്‌​ലൈ​ൻ “ദ​മ്പ​തി​ക​ൾ​ക്കു നി​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം മോ​ദി​യെ ഒ​രി​ക്ക​ൽ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​ര​ന്‍റെ ബ​ന്ധു​വാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച​തെ​ന്നു വ​ര​ൻ വി​ശ​ദീ​ക​രി​ച്ചു. മോ​ദി​യോ​ടു​ള്ള ആ​രാ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ടാ​ഗ്‌​ലൈ​നി​ൽ അ​പ്ര​കാ​രം എ​ഴു​തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 18നാ​യി​രു​ന്നു …

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ് Read More »

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ

ന്യൂഡൽഹി: സൗ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ര​ണ്ടു യാ​ത്രി​ക​രെ ക​ണ്ടു നാ​ട്ടു​കാ​ർ ഞെ​ട്ടി! സൂ​പ്പ​ർ ഹീ​റോ​ക​ളാ​യ സ്‌​പൈ​ഡ​ർ​മാ​ൻ, സ്‌​പൈ​ഡ​ർ വു​മ​ൺ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ആ​ടി​പ്പാ​ടി ക​റ​ങ്ങു​ന്ന സ്ത്രീ​യും പു​രു​ഷ​നും. റീ​ൽ​സ് ഷൂ​ട്ടിം​ഗി​നു ​വേ​ണ്ടി​യാ​ണ് “സ്പൈ​ഡ​ർ ക​മി​താ​ക്ക​ൾ’ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യെ​ത്തി​യ​ത്. സ്‌​പൈ​ഡ​ർ​മാ​ൻ ആ​ദി​ത്യയും(20) ​സു​ഹൃ​ത്ത് 19കാ​രി സ്‌​പൈ​ഡ​ർ വു​മ​ൺ അ​ഞ്ജ​ലി​യും ചേ​ർ​ന്നു നി​ർ​മി​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ഹി​റ്റാ​യെ​ങ്കി​ലും ന​ടു​റോ​ഡി​ലെ പ്ര​ക​ട​ന​ത്തി​ൽ ഇ​രു​വ​രും പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ …

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ Read More »

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ

കൊ​​​ച്ചി: 12 വ​​ർ​​ഷം മു​​മ്പ് കാ​​ണാ​​താ​​യ മൂ​​ക്കു​​ത്തി​​യു​​ടെ ഒ​​രു ഭാ​​ഗം വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ​​നി​​​ന്നു പു​​​റ​​​ത്ത് എടു​​​ത്തു. കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​വ​​ൻ​​​ഷ​​​ണ​​​ൽ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ടി​​​ങ്കു ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ശംഖുതി​​​രി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൂ​​​ക്കു​​​ത്തി കാ​​​ണാ​​​താ​​​യ ദി​​വ​​സം അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ഭാ​​​ഗം വീ​​​ട്ടി​​​ൽ ​​നി​​​ന്ന് കി​​​ട്ടി​​​യി​​രു​​ന്നു. ശംഖുതി​​​രിക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​യ​​​പ്പോ​​​ൾ …

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ Read More »

കൊളംബിയ സർവകലാശാല ക്യാംപസിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം, വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു

ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി യു.എസിലെ കോളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്. 50 ഓളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്‍റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു. യു.എസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ …

കൊളംബിയ സർവകലാശാല ക്യാംപസിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം, വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു Read More »

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ ചൂടിന് തൊഴിൽ സമയത്തിലെ പുനക്രമീകരണം മേയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ …

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം Read More »

ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു

തിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹം ചെയ്ത്‌ രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്‌. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു രജിസ്‌ട്രേഷൻ. ഹൈക്കോടതി ഉദ്യോഗസ്ഥനായ ഗായക് ആർ ചന്ദാണ്‌ വരൻ. ഇരുവരുടെയും അച്ഛനമ്മമാരടക്കം അടുത്ത ബന്ധുക്കൾ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌. രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ രജിസ്‌ട്രേഷൻ. കേക്ക്‌ മുറിച്ച്‌ ദമ്പതികൾ മധുരം പങ്കിട്ടു. ആദിവാസി വിഭാഗത്തിൽ നിന്ന്‌ ഐ.എ.എസ്‌ നേടിയ ആദ്യ വനിതയാണ്‌ വയനാട്‌ സ്വദേശിനി ശ്രീധന്യ. 2019ൽ സിവിൽ …

ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു Read More »

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ. ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​വി​ല്ലി​പൂ​ത്തു​രി​ന​ടു​ത്തു​ള്ള അ​റു​പ്പു​കോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി​രു​ന്ന നി​ർ​മ​ല ദേ​വി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 10 വ‌​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​നു പ​റ​മെ 2,45,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റ് വ‌​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഉ​ന്ന​ത​ര്‍​ക്ക് വ​ഴ​ങ്ങി​യാ​ൽ പ​ണ​വും പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു …

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ Read More »

പാലക്കാട്ട്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം: പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നു. പാലക്കാട്ട്‌ 41 ഡിഗ്രിവരെയും തൃശൂരിൽ 40 ഡിഗ്രിവരെയും കോഴിക്കോട്ട്‌ 39 ഡിഗ്രിവരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ്‌ സാധ്യത. അതേസമയം, ശനിവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. തിങ്കളാഴ്‌ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിനാണ് വെട്ടേറ്റത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. മറ്റു നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …

ആലുവയിൽ ​ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ Read More »

പാചകവാതക വില കുറച്ചു, ​ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

പ്രൊഫഷണല്‍ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചിന് പുതിയ വിലാസം

എറണാകുളം: സൗത്ത് കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടിവ്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌, കോച്ചിങ്‌ കം ഗൈഡന്‍സ്‌ സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി ഓഫീസുകള്‍ മെയ് 2 മുതല്‍ തൃപ്പൂണിത്തുറ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പുതിയ മേല്‍വിലാസം റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌, എറണാകുളം മിനി സിവില്‍ സ്റ്റേഷന്‍ തൃപ്പൂണിത്തുറ – 682301.

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെ, അതിരടയാളം എന്നിവ പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in – ഈ പോര്‍ട്ടലിലും പെരിയാർ ബസ് സ്റ്റാൻഡിങ് സമീപം പ്രവർത്തിക്കുന്ന മഞ്ചുമല ക്യാമ്പ് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. രേഖകളില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസങ്ങള്‍ക്കകം എ.എല്‍.സി ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ നൽകണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള …

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം Read More »

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ …

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

കാഞ്ഞാണിയിൽ കാണാതായ കൃഷ്ണപ്രിയയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ചളിയിൽ പുതഞ്ഞ നിലയിൽ

തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ(24) മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാല്‍ തീരത്ത് ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു. രാവിലെ വേലിയിറക്കം ആയിരുന്നതിനാല്‍ കനോലിക്കനാലില്‍ വെള്ളം കുറവായിരുന്നു. ഈ ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് …

കാഞ്ഞാണിയിൽ കാണാതായ കൃഷ്ണപ്രിയയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ചളിയിൽ പുതഞ്ഞ നിലയിൽ Read More »

കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ

ചെറുതോണി: കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തം. 2018ൽ പട്ടയം കൊടുക്കാനുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പട്ടയം വിതരണം ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ വാർഡുകളായ കഞ്ഞിക്കുഴി, പുന്നയാർ, വാകച്ചുവട്, പഴയരിക്കണ്ടം, പൊന്നരത്താൻ, വരിക്കമുത്തൻ, മക്കുവള്ളി, വെൺമണി, അട്ടിക്കളം,തട്ടേക്കണ്ണി വാർഡുകളിലെ പട്ടയ വിതരണമാണ് പൂർത്തിയാകാത്തത്. അറുപതിലേറെ വർഷങ്ങളായി കുടിയേറി പാർത്ത മറ്റു വാർഡുകളിലെ കർഷകർക്കും ഉടൻ പട്ടയം നൽകേണ്ടതാണ്. അതേസമയം റവന്യു നടപടികൾ പൂർത്തിയായ 475 പട്ടയം വിതരണം ചെയ്യാനും ഉണ്ട്. കർഷകർക്ക് …

കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ Read More »

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ഒരാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പൊലീസിന്‍റെ പിടിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടി കൊലപ്പെടുത്തിയത്. ധനീഷിന്‍റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക സമയത്ത് സംഭവ സ്ഥലത്തു കൂടി സ്കൂട്ടറിൽ പോകുന്നതായി ദൃശങ്ങളിൽ കണ്ട ആളെ പൊലീസ് ചേദ്യം ചെയ്തിരുന്നു. ദീർഘ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ …

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; ഒരാളെ അറസ്റ്റ് ചെയ്തു Read More »

വയനാട് മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ആർക്കും പരുക്കേറ്റിട്ടില്ല. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് നടന്നതെന്നാണ് സൂചന. കഴിഞ്ഞ ബുധാനാഴ്ച രാവിലെ 6.10 നായിരുന്നു സി.പി മൊയ്തീന്‍റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. രണ്ടു പേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോവാദികൾ എത്തുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് ഒരു കാര്യമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും …

വയനാട് മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ Read More »

പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ: കേസ് കോൺഗ്രസിന്റെ തലയിൽ ചുമത്തി അമിത് ഷാ

ന്യൂഡൽഹി: കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ മുന്നണി സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന കേസുകൾ ചർച്ചയായതോടെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ ചുമത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒളിവിൽ പോയ എം.പിക്ക് എതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസമെടുക്കുന്നതിൽ ഉത്തരം പറയേണ്ടത് സംസ്ഥാനം ഭരിക്കുന്ന കോൺ​ഗ്രസ് സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു. ​ഗുവഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബിജെപിയുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണ്. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഞങ്ങൾ ഇതിൽ …

പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ: കേസ് കോൺഗ്രസിന്റെ തലയിൽ ചുമത്തി അമിത് ഷാ Read More »

എഴുപത് വർഷത്തിനിടെ ഊട്ടിയിൽ ഉയർന്ന ചൂട്

നീലഗിരി: ഊട്ടിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ്. ഈ കാലയളവിൽ ഊട്ടിയിൽ 20 മുതൽ 24 ഡിഗ്രി വരെയാണ് ചൂട് ഉയരാറുണ്ടായിരുന്നത്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. ഏഴുപതിറ്റാണ്ടിന് ശേഷം ഏറ്റവും ഉയർന്ന താപനിലയുള്ള ദിവസം. കഴിഞ്ഞ വർഷം 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിലും ഭേദമല്ല. തിങ്കളാഴ്ച ഉയർന്ന താപനില 26 കടന്നു. ഉട്ടിയിലും കൊടൈക്കനാലിലും കഴിയുന്നവർക്ക് ഇത് സാധാരണമായി താങ്ങാവുന്ന ചൂടല്ല. രാത്രി 12 ഡിഗ്രി …

എഴുപത് വർഷത്തിനിടെ ഊട്ടിയിൽ ഉയർന്ന ചൂട് Read More »

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌

ബാംഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എൽ.എമാർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യോഗത്തിൽ നടപടിയെടുത്തത്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ …

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌ Read More »

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ

ചെന്നൈ: ആവഡിക്കു സമീപം മുത്താപുതുപ്പേട്ടിൽ മലയാളി ദമ്പതിമാരെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിൽ പ്രതി പിടിയിൽ. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവൻ നായര്‍(71), ഭാര്യ റിട്ട. അധ്യാപിക എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവർ കൊല്ലപ്പെട്ട കേസിൽ രാജസ്ഥാന്‍ സ്വദേശി മഹേഷ് താരാ റാമെന്ന(22) യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രതി പടിയിലായി എങ്കിലും കേസിൽ ദുരൂഹത തുടരുകയാണ്. നേരത്തെ മോഷണ ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്ന നിലയ്ക്കാണ് വാർത്ത പ്രചരിച്ചത്. 100 പവൻ ആഭരണം നഷ്ടമായതായും …

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ Read More »

മെയ്‌ 3 മുതൽ 11 വരെ സർവ്വീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ പ്രമാണിച്ച്‌ കൊച്ചി മെട്രോ മെയ് 3 മുതൽ 11 വരെ തീയതികളിൽ സർവ്വീസ് സമയം നീട്ടി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന സർവ്വീസ് രാത്രി 11നായിരിക്കും. പള്ളി അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ്‌ സർവ്വീസ് സമയം നീട്ടിയത്‌.

ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇ.പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബി.ജെ.പി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചുവെന്ന് പരാതിയുണ്ട്. അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റിയെന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു. വി മുരളീധരൻ വിഭാഗം നേതാവ് പി …

ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി പ്രകാശ് ജാവദേക്കർ Read More »

മെയ് പകുതി വരെ ചൂടിന് ആശ്വാസമുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തെല്ലും കുറയാതെ കൊടുംചൂട്. ഉഷ്ണ തരംഗ സാധ്യതയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റുള്ള ഒന്‍പത് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിരിക്കുക ആണ് കാലാവസ്ഥാ കേന്ദ്രം . പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, …

മെയ് പകുതി വരെ ചൂടിന് ആശ്വാസമുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

വൈദ്യുതി ഉപയോഗം വർധിക്കുന്നു; ലോഡ് ഷെഡിങ്ങ് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് …

വൈദ്യുതി ഉപയോഗം വർധിക്കുന്നു; ലോഡ് ഷെഡിങ്ങ് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് Read More »

കേരളത്തിൽ പാൽ ഉൽപ്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

തിരുവനന്തപുരം: ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചതായി മിൽമ. കാലാവസ്ഥ പ്രതികൂലമായതോടെ ആണ് പ്രതിദിനം ആറരലക്ഷം ലിറ്റർ പാലിന്‍റെ കുറവാണ് ഉണ്ടായതെന്ന് മിൽമ പറയുന്നു. പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്. നിലവിലെ പ്രശ്നം മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഉൽപ്പാദനം കുറഞ്ഞതോടെ ക്ഷീര കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാനാകാത്തത് കർഷകരുടെ വരുമാനം കുത്തനെ കുറയ്ക്കുന്നുണ്ട്. …

കേരളത്തിൽ പാൽ ഉൽപ്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ Read More »

ബാം​ഗ്ലൂരിൽ കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

ബാം​ഗ്ലൂർ: കനക്പുര മേക്കദാട്ടു അണകെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. ഹർഷിത, വർഷ, സിനേഹ, അഭിഷേക്, തേജസ് എന്നിവരാണ് മരിച്ചത്. ബാം​ഗ്ലൂരിലെ സ്വകാര്യ എൻജിനീയറങ്ങ് കോളേജിലെ 11 പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

പാലക്കാട് പരസ്യ ബോർഡിൽ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പൊള്ളാച്ചി സ്വദേശി മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തുവാണ്(55) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകട കാരണം. മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്.

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ

കണ്ണൂർ: ബി.ജെ.പിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇ.പി ജ‍യരാജനെതിരേ സി.പി.എം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ സുധാകരൻ. ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്നും നടപടി ഉണ്ടാവില്ലെന്നത് തുടക്കത്തിലെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇ.പി എ.കെ.ജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്. ഇ.പിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ …

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ Read More »

എം.കെ സ്റ്റാലിന് നിവേദനം നൽകാനായി എത്തിയത് കഞ്ചാവു പൊതിയുമായി: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവു പൊതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകനെ പിടികൂടി. മധുര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണ് കഞ്ചാവ് പൊതിയുമായി ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ നിവേദനം നൽകാനെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുക‍യാണ് ലക്ഷ്യമെന്ന് ഇ‍യാൾ പൊലീസിനോട് പറഞ്ഞു.

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറു പേരെ 2007 ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളെ വെറുതെ വിട്ടു. എന്നാൽ …

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

വിഴിഞ്ഞത്ത് വലിയ കപ്പലുകളെത്തും

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക്(മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാൻസ്ഷിപ്മെന്റ്‌ ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫീസ് ഉൾപ്പെടെ വിഴിഞ്ഞത്ത്‌ സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്‌. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്സ് ആൻഡ് കസ്റ്റംസ്(സി.ബി.ഐ.സി) കസ്റ്റംസ് ഓഫീസിനുള്ള അന്തിമ അനുമതി നൽകിയാൽ വിദേശകപ്പലുകൾക്കും നാവികർക്കും …

വിഴിഞ്ഞത്ത് വലിയ കപ്പലുകളെത്തും Read More »

കൊളവേലിൽ വർക്കി ഐപ്പ് നിര്യാതനായി

നാകപ്പുഴ: കൊളവേലിൽ വർക്കി ഐപ്പ്(പാപ്പച്ചൻ – 93 ) നിര്യാതനായി. സംസ്ക്കാരം ബുധൻ(1 – 5 – 2024) രാവിലെ 11.30ന് നാകപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി നാകപ്പുഴ കളപ്പുരയിൽ(ഏഴാനിക്കാട്ട്) കുടുംബാംഗം. മക്കൾ: റോസമ്മ പാണലായിൽ(കടവൂർ), പരേതയായ ചിന്നമ്മ കോണിക്കൽ(നെയ്യശ്ശേരി), മേരി കൊമ്പനാക്കുന്നേൽ(ചീനിക്കുഴി), ബെന്നി ജോർജ്ജ്. മരുമക്കൾ: ഔസേപ്പച്ചൻ പാണലായിൽ(കടവൂർ), ചാക്കോ കോണിക്കൽ(നെയ്യശ്ശേരി), ബേബി കൊമ്പനാക്കുന്നേൽ(ചീനിക്കുഴി), ജിഷ വട്ടക്കുന്നേൽ(ഏഴല്ലൂർ).

തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പൊലീസുകാരനെ 
ആക്രമിച്ച് ആർ.എസ്.എസ് സംഘം

പേരൂർക്കട: റോഡിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ആർ.എസ്.എസ് ക്രിമിനൽ സംഘം പൊലീസുകാരനെയും കുടുംബത്തെയും വീട്ടിൽ കയറി അക്രമിച്ചു. നെട്ടയം മലമുകൾ രാജീരംഗിൽ മിഥുൻ, സഹോദരൻ അമൽറോയ്, ഇവരുടെ അമ്മ രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ പകൽ സമയത്താണ് ആക്രമണത്തിന് കാരണമായ സംഭവം. എആർ ക്യാമ്പിൽ പൊലീസുകാരനായ മിഥുൻ ഓടിച്ച കാർ നെട്ടയത്തുവച്ച് മറ്റൊരു വാഹനത്തിന്‌ സൈഡ് കൊടുക്കവേ കണ്ണാടി അജിയെന്ന ആർ.എസ്.എസ് നേതാവിനെ തട്ടാൻപോയി എന്നാരോപിച്ച്‌ തർക്കമുണ്ടായി. ഇവിടെ നിന്ന്‌ മിഥുൻ വീട്ടിലെത്തി. …

തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പൊലീസുകാരനെ 
ആക്രമിച്ച് ആർ.എസ്.എസ് സംഘം Read More »

ലോറിയും കാറും
 കൂട്ടിയിടിച്ച്‌ അപകടം; കണ്ണൂരിൽ 5 പേർ മരിച്ചു

കണ്ണൂർ: ചെറുകുന്ന്‌ പുന്നച്ചേരിയിരിൽ ഗ്യാസ്‌ സിലിൻഡർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ചു പേർ മരിച്ചു. കാസർകോട്‌ ഭീമനടിയിലേക്ക്‌ പോകുകയായിരുന്ന സ്വിഫ്‌റ്റ്‌ കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ(52), ഭാര്യ അജിത(33), അജിതയുടെ അച്ഛൻ കൃഷ്‌ണൻ(65), ചെറുമകൻ ആകാശ്‌(9), കാലിച്ചാനടുക്കത്തെ കെ.എൻ പത്മകുമാർ(69)എന്നിവരാണ്‌ മരിച്ചത്‌. പാപ്പിനിശേരി – പിലാത്തറ കെ.എസ്‌.റ്റി.പി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന്‌ സമീപം തിങ്കൾ രാത്രി പത്തോടെയാണ്‌ അപകടം. ചരക്കുലോറിയുടെ പിറകിലിടിച്ച് നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചു …

ലോറിയും കാറും
 കൂട്ടിയിടിച്ച്‌ അപകടം; കണ്ണൂരിൽ 5 പേർ മരിച്ചു Read More »

ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം

ഇടുക്കി: മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന്‌ ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 36.30 ശതമാനം(2338.44 അടി) വെള്ളം മാത്രം. ഇടുക്കിയുടെ പരമാവധി ശേഷി 2403 അടിയാണ്‌. കഴിഞ്ഞവർഷം ഇതേദിവസം 2332.30 അടിയായിരുന്നു. 2023നേക്കാൾ നേരിയ വർധനയുണ്ടെങ്കിലും ആ വർഷം കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. മുൻ വർഷങ്ങളേക്കാൾ മൺസൂൺ, തുലാമഴകളിൽ കുറവുണ്ടായതിനെ തുടർന്നാണ്‌ ഉൽപ്പാദനം കുറച്ച്‌ വെള്ളം നിലനിർത്തിയത്‌. 2023 ജനുവരി മുതൽ ഏപ്രിൽവരെ വേനൽമഴ 13.5 സെന്റീമീറ്റർ ലഭിച്ചപ്പോൾ ഇത്തവണയിത് 11 സെന്റീമീറ്ററാണ് കിട്ടിയത്. വേനൽച്ചൂടും …

ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം Read More »