പത്തനംതിട്ടയിൽ കനത്ത മഴ ; മല്ലപ്പള്ളിൽ ഉരുൾ പൊട്ടൽ
പത്തനംതിട്ട: കനത്ത മഴയിൽ മല്ലപ്പള്ളി എഴുമറ്റൂർ കോട്ടാങ്ങലിൽ ഉരുൾ പൊട്ടി ഒട്ടേറെ വീടുകളിലും കടകളിലും വെള്ളം കയറി. ഒരു കാര്‍ പോര്‍ച്ചില്‍ നിന്നും ഒഴുകി പോയി. ഈ കാര്‍ നാട്ടുകാര്‍ തോട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ജംഗ്ഷനിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. തൈക്കാവ് ഭാഗത്ത് നിന്നും പുലർച്ചെയോടെ ഉരുൾ പൊട്ടി കുത്തിയൊലിച്ച് വന്ന വെള്ളം ടൗണിലേക്ക് കയറുകയായിരുന്നു. ആദ്യമായാണ് താരതമ്യേന ഉയർന്ന പ്രദേശമായ ചുങ്കപ്പാറ ടൗൺ വെള്ളത്തിൽ മുങ്ങുന്നത്. മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂർ …
പത്തനംതിട്ടയിൽ കനത്ത മഴ ; മല്ലപ്പള്ളിൽ ഉരുൾ പൊട്ടൽ Read More »