Timely news thodupuzha

logo

latest news

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: മഹീന്ദ്രയുടെ വെള്ളിയാംകുടി ഷോറൂമിൽ നിന്നും വാങ്ങിയ പെട്ടി ഓട്ടോയുടെ ഗിയർബോക്സ് ദിവസങ്ങൾക്കുള്ളിൽ കേടായ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ വില തിരികെ കിട്ടാനോ പുതിയൊരു വാഹനം ലഭിക്കാനോ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിന് വേണ്ടി പരാതിക്കാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ ഇടുക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കോടതി ചെലവും നഷ്ട പരിഹാരവും ആവശ്യപ്പെടാൻ വാഹന ഉടമയ്ക്ക് കഴിയുമെന്നും സൗജന്യ നിയമ സഹായത്തിന് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്നും …

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് വയസ്സുള്ള കുട്ടി മരിച്ചു

അടിമാലി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജയാണ്(9) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലന നിയമത്തിന്റെ കരട് പ്ലാൻ തയ്യാറാക്കിയതെന്ന് മുഖ്യമന്തി

തിരുവനന്തപുരം: 2011ലെ തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള ഭേദഗതി 2019ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി. ഈ ഇളവുകൾ പൂർണ്ണമായും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തീരദേശവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്. രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കരട് പ്ലാനിൽ പൊതുജനങ്ങളുടെ …

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലന നിയമത്തിന്റെ കരട് പ്ലാൻ തയ്യാറാക്കിയതെന്ന് മുഖ്യമന്തി Read More »

മഴ കനക്കുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട്

‌തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നുച്ചയ്ക്ക് പുറത്ത് വന്ന അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ടും ഉണ്ട്. സംസ്ഥാനത്ത് ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, …

മഴ കനക്കുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട് Read More »

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം

തൊടുപുഴ: സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. എട്ടിന് മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച‌ സനീഷ് ജോർജി ൻ്റെ വീട്ടിൽ നോട്ടീസ് കൈമാറാനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് വീട്ടിൽ നൽകേണ്ടെന്നും നേരിട്ട് കൈപ്പറ്റാമെന്നും മറുപടി നൽകി. തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥന്റെ പക്കൽ …

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം Read More »

അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല, കോതമംഗലത്ത് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് നന്നാക്കി

കോതമംഗലം: 20 വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാൽ പ്രതിഷേധ സൂചകമായി നാട്ടുകാരുടെ ശ്രമദാനത്തിലൂടെ നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്. പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞ് മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ …

അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല, കോതമംഗലത്ത് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് നന്നാക്കി Read More »

സി.​പി​.എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നുവെന്ന് പി.കെ ഫി​റോ​സ്

തിരുവനന്തപുരം: സി.​പി.​എ​മ്മി​ൻറെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ചി​ല സി.​പി.​എം നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​ന​മെ​ന്ന് യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സ്. സി​.പി.​എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് ചി​ല ഘ​ട​ക ക​ക്ഷി​ക​ൾ കൂ​ട്ടു നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ പി​ണ​റാ​യി വി​ജ​യ​നൊ​പ്പമെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇങ്ങനെ: സിപി​എ​മ്മി​ൻറെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം …

സി.​പി​.എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നുവെന്ന് പി.കെ ഫി​റോ​സ് Read More »

തൃ​ശൂ​രി​ൽ ബി​.ജെ​.പി​യു​ടെ വി​ജ​യ​ത്തി​ന് സി.​പി.​എം കൂ​ട്ടു​നി​ന്നെ​ന്ന് കെ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തി​ന് സി​.പി.​എം കൂ​ട്ടു​നി​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​ വ​രെ സി​.പി​.എം ബി​.ജെ.​പി അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​യി​രു​ന്നു. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​യ​താ​ണ് ബി.​ജെ​.പി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം. ഒ​രു ക​മ്മീ​ഷ​ണ​ർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. സി​.പി.​എ​മ്മി​നോ​ട് താ​ൽപ്പ​ര്യ​മു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു. പൂ​രം അ​ല​ങ്കോ​ല​മാ​യ​പ്പോ​ഴും മ​ന്ത്രി രാ​ജ​ന് മൂ​ക​സാ​ക്ഷി​യാ​യി നി​ൽ​ക്കേ​ണ്ടി വ​ന്നു. ബി.​ജെ​.പി സി.​പി​.എം ബ​ന്ധം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും കെ ​മു​ര​ളീ​ധ​ർ പ​റ​ഞ്ഞു.

എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞവ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധം; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ന​ട​ത്തി​യ പ​രാ​മ​ർ​ശം വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്താ​ണ് ഇ​പ്പോ​ൾ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കൂ​ടു​ത​ൽ ഉ​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം …

എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞവ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധം; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കൽ,മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളിൽ ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് …

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ Read More »

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി. മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിന് ശേഷമാണ് റിസൾ‌ട്ട് പുറത്ത് വിട്ടത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ജൂൺ 23ന് ഏഴ് സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് …

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ Read More »

ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭുമി കോടതി ജപ്തി ചെയ്തു

തിരുവനന്തപുരം: ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്‍റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡി.ജി.പിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും …

ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭുമി കോടതി ജപ്തി ചെയ്തു Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ജമ്മു കശ്മീർ വിനോദ സഞ്ചാര വകുപ്പിന്‍റെ ക്ഷണം

ശ്രീനഗർ: ടി20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ വിജയം ആഘോഷിക്കാനായി കശ്മീരിലേക്ക് ക്ഷണിച്ച് വിനോദസഞ്ചാര വകുപ്പ്. എക്സ് പ്ലാറ്റ്ഫോമിലാണ് വകുപ്പ് ക്ഷണം പങ്കു വച്ചിരിക്കുന്നത്. വിജയാഘോഷം തുടരുന്നതിനായി ഇന്ത്യൻ ടീമിനെ കശ്മീരിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അഭിനന്ദനങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 17 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടി20 കപ്പ് സ്വന്തമാക്കിയത്. ജൂൺ 29നു നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിൻ്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ 1685.50 രൂപയിൽ നിന്ന് ഇപ്പോൾ വില 1,655ൽ എത്തി. നേരത്തെ, ജൂൺ 1നു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുളള സിലിണ്ടറിൻ്റെ വില നിലവിൽ കുറച്ചിട്ടില്ല.

ഭാരതീയ ന്യായ് സംഹിത; ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത പ്രകാരം(ബി.എൻ.സ്) ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി. കമല മാർക്കറ്റ് പ്രദേശത്തെ ഒരു തെരുവോര കച്ചവടക്കാരനെതിരേയാണ് ബി.എൻ.സ് സെക്ഷൻ 285 പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തും വിധം നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയതാണ് കേസിന് കാരണമായത്. ചട്ടപ്രകാരം ഇയാൾക്ക് 5,000 രൂപ വരെ പിഴയടക്കേണ്ടി വരുന്ന കുറ്റമാണിത്. നടപ്പാതയിൽ നിന്ന് കച്ചവട വസ്തുക്കളെല്ലാം മാറ്റയതിന് ശേഷം പുലർച്ചെ 1.30നാണ് …

ഭാരതീയ ന്യായ് സംഹിത; ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ് Read More »

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി പിടിയില്‍

തിരുവനന്തപുരം: കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി സുനില്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കൊലപാതകത്തിന് വേണ്ട ആയുധം വാങ്ങി നല്‍കിയത് ഇയാളാണ്. അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതും ഇയാളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസ് ഇയാള്‍ക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ കട നടത്തുന്നയാളാണ് ഇയാള്‍. സുനില്‍കുമാറാണ് കൊലപാതകത്തിന് വേണ്ട …

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി പിടിയില്‍ Read More »

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് ചില കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും അസുഖം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. നിലവില്‍ ആരും ചികിത്സയിലില്ലെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ കുടിവെള്ളത്തിന്‍റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് …

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു Read More »

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക്

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്. മറ്റ് പല സ്വകാര്യ സ്കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്കൂളിൻ്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 2023 ഏപ്രിൽ 14ന് ഇവർക്കായുള്ള …

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക് Read More »

അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്ര‍യിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നും പൂനെ റൂറൽ എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു. …

അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്ര‍യിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു Read More »

നിയമനവുമായി ബന്ധപ്പെട്ട്, വൈസ് ചാൻസലർമാർ ഗവർണർക്കെതിരെ കേസ് നടത്താൻ ചെലവിട്ടത് വൻ തുക

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കങ്ങളിൽ കേസ് നടത്താൻ സർവകലാശാല ഫണ്ടിൽ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു. വി.സി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂർ, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വി.സിമാർ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്. മുൻ കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താൻ കൂടുതൽ പണം ചെലവഴിച്ചത് – 69 ലക്ഷം രൂപ. മുൻ കുഫോസ് …

നിയമനവുമായി ബന്ധപ്പെട്ട്, വൈസ് ചാൻസലർമാർ ഗവർണർക്കെതിരെ കേസ് നടത്താൻ ചെലവിട്ടത് വൻ തുക Read More »

സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റുമാർ

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖ് വിജയിച്ചു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല എന്നിവരും ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സംഘടനാ പ്രസിഡൻ്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമ്മയുടെ 11 അംഗ എക്സിക്യൂട്ടീവിലേക്ക് 12 പേരാണ് …

സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റുമാർ Read More »

എൽ.ഡി.എഫിൽ നിന്ന് സി.പി.ഐ പുറത്തുവരണമെന്ന് എം.എം ഹസൻ

തിരുവനന്തപുരം: സി.പി.എമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍.ഡി.എഫ് വിട്ട് പുറത്ത് വരാന്‍ തയ്യാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് മുതല്‍ സി.പി.എം നേതാക്കള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണെന്നും അത് ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കുകയാണ് മനു തോമസ് ചെയ്തിരിക്കുന്നതെന്നും എം.എം ഹസന്‍ ആരോപിച്ചു. സി.പി.എമ്മിന്‍റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സി.പി.എം പിരിച്ച് വിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ …

എൽ.ഡി.എഫിൽ നിന്ന് സി.പി.ഐ പുറത്തുവരണമെന്ന് എം.എം ഹസൻ Read More »

അമ്മയുടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം

കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ വേണം. എന്നാൽ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോൾ അതിൽ മൂന്നു വനിതകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ അനന്യയെ മാത്രമാണ് നിലവിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനന്യയ്ക്ക് പുറമേ അൻസിബയും സരയുവും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ട് നേടിയിരുന്നു. എന്നാൽ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് …

അമ്മയുടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം Read More »

ജൂലൈ 4 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഇന്ന്(ജൂലൈ 1) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതുണ്ട്. ഇതോടൊപ്പം …

ജൂലൈ 4 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ സെക്രട്ടറി

മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 20 കോടി രൂപ മാത്രമാണ് ലോകകപ്പിന്‍റെ സമ്മാനത്തുകയായി ടീമിന് ഐസിസി നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കൻ ടീമിന് പത്തര കോടിയും.

തമിഴ്‌നാട്ടിൽ എൻ.ഐ.എ റെയ്ഡ്

ചെന്നൈ: നിരോധിത ഭീകര സംഘടന ഹിസ്‌ബുത്‌-തഹ്‌രീറുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പത്തു കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി(എൻ.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ(മുജീബുർ റഹ്മാൻ അൽത്തം സാഹിബ്) എന്നിവരാണ് അറസ്റ്റിലായത്. ഹിസ്ബുത് തഹ്‌രീർ സ്ഥാപകൻ തഖി അൽ ദിൻ അൽ നഭാനിയുടെ ആഹ്വാന പ്രകാരം ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് എൻ.ഐ.എ. അറസ്റ്റിലായവർ രഹസ്യമായി ക്ലാസുകൾ നടത്തുകയും യുവാക്കളെ മതമൗലികവാദത്തിലേക്കും ഭീകര പ്രവർത്തനത്തിലേക്കും ആകർഷിക്കുകയും …

തമിഴ്‌നാട്ടിൽ എൻ.ഐ.എ റെയ്ഡ് Read More »

തെരഞ്ഞെടുപ്പ് തോൽവി; ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ തീരുമാനമെടുത്ത് സി.പി.എം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റ കനത്ത തിരിച്ചടിക്ക് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പാർട്ടിയോടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ജനങ്ങളെ കേൾക്കാനാണ് കേന്ദ്രകമ്മിറ്റി നിർദേശം. കേന്ദ്ര കമ്മിറ്റിയിൽ ഞായറാഴ്ച ചർച്ച പൂർത്തിയായ ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി‌ നിർദേശങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ പാർട്ടിയോടുണ്ടായിട്ടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ബഹുമുഖ പരിപാടികൾ ആവിഷ്കരിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. മത സാമുദായിക സംഘടനകൾ സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. …

തെരഞ്ഞെടുപ്പ് തോൽവി; ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ തീരുമാനമെടുത്ത് സി.പി.എം Read More »

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ബ്രിട്ടിഷ് ഭരണ കാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച(2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ. കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്.ഐ.ആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന …

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More »

മഴഉൽസവം 2024 ആരംഭിച്ചു

തൊടുപുഴ: മണക്കാട് ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴഉത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു. പുതുപ്പരിയാരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജേക്കബ്ബ് ആശംസ അർപ്പിച്ചു. ജിനി മോൾ സ്വാഗതവും മഞ്ജുഷ നന്ദിയും അറിയിച്ചു.വിവിധ പരിപാടികൾ കോർത്തിണക്കുന്ന മഴ ഉൽസവം ജൂലൈ അവസാനം വിപുലമായ സമ്മേളനത്തോടും കലാപരികളോടും കൂടി സമാപിക്കും.

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും കലയന്താനി വി.എഫ്.പി.സി.കെ വിപണി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ്‌ കാവാലം ഉദ്ഘാടനം നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി. ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ നേഴ്സറിയിൽ ഉത്പാദിപ്പിച്ച കമുകിൻ തൈകൾ, കർഷകരുത്പാദിപ്പിച്ച ജൈവ വളങ്ങൾ(ജീവാമൃതം, ഖന ജീവാമൃതം), …

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി Read More »

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി

തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെൻറിൻറെ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡി.ഡി ഓഫീസ് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ശ്രമങ്ങളാണ് ഗവൺമെൻറ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അത്തരം ശ്രമങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ അദ്ദേഹം …

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി Read More »

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ്

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പ്രസ്താവിച്ചു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ യു.ഡി.എഫ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ ചെയർമാൻ കൈക്കൂലി കേസിൽ പ്രതിയാവുന്നത്. എന്നാൽ സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് പിന്തുണയോടെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായാൽ …

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ് Read More »

കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക്

കോപ്പൻഹേഗൻ: ആ​ഗോള താപനത്തെ ചെ​റു​ക്കാ​ൻ കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന മീ​​ഥേ​ൻ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് ക​ർ​ഷ​ക​ർ വ​ള​ർ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ​യും കാ​ർ​ബ​ൺ നി​കു​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്. പ​ശു, കാ​ള, പ​ന്നി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ വി​സ​ർ​ജ്യ​ത്തിൽ നിന്നും മറ്റും വ​ലി​യ​തോ​തി​ൽ മി​ഥേ​ൻ പു​റ​ത്ത് വരുന്നുണ്ട്. എണ്ണ, പ്രകൃതിവാതകം, ജീവജാലങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് പുറന്തള്ളുന്ന മീഥേൻ്റെ അളവ് 2020 മുതൽ വളരെ വേഗത്തിൽ വർദ്ധിച്ച് വരികയാണ്. ജീവജാലങ്ങളിൽ നിന്നുള്ള മീഥേൻ്റെ 32 ശതമാനവും പുറത്ത് …

കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക് Read More »

കർണാടകയിൽ പൊലീസ് വാഹനം ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു

ബാംഗ്ലൂർ: കർണാടകയിൽ പൊലീസ് വാഹനം ആക്രമിച്ച് മോഷണക്കേസ് പ്രതിയെ മോചിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണു ഗദക് ജില്ലയിലെ ബട്ടകേരി റെയിൽവേ മേൽപ്പാലത്തിനു സമീപമായിരുന്നു സംഭവം. സ്വകാര്യ വാഹനത്തിലെത്തിയ ​ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ച ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. നാല് പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംജദ് അലിയെന്ന പ്രതിയുമായി വരുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസ് വാഹനത്തിന്റെ ചില്ലുകളും സംഘം അടിച്ച് തകർത്തു.

ഇറാനിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്

തെഹ്റാൻ: ആദ്യ വട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ടാം വട്ടം വേട്ടെടുപ്പ് നടക്കും. ഇറാനിയൻ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർത്ഥിക്ക് 50ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കണം. അല്ലാത്തപക്ഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ തമ്മിൽ ഒരാഴ്ചയ്ക്ക് ശേഷം രണ്ടാംവട്ട തെരഞ്ഞെടുപ്പ്(റൺഓഫ്) നടത്തും. ഇറാൻ്റെ ചരിത്രത്തിൽ ഇതിനുമുൻപ് 2005ൽ മാത്രമാണ് റൺഓഫ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ 2025ൽ …

ഇറാനിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് Read More »

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു

പീരുമേട്: ഏലപ്പാറ -അയ്യപ്പൻ കോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെ ഉള്ള ഹെലിബറിയ വള്ളക്കടവ് പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്ത് വയസ്സുകാരി ആയ, ഏലപ്പാറ പഞ്ചായത്തിൽ ഒൻപതാം വാർഡ് വള്ളക്കടവിൽ മലമ്പാറക്കൽ വീട്ടിൽ അളകനന്ദ ആണ് പെരിയാറ്റിൽ വീണത്. പാലത്തിലൂടെ കടന്ന് വന്ന വാഹനം കണ്ട് അരികിലേക്ക് മാറിയതാണ് അളകനന്ദ. ആളുകൾ കണ്ടത് കൊണ്ട് ശക്തമായ ഒഴിക്കിൽ പെടും മുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ കാഞ്ചിയാർ സർക്കാർ ആശുപത്രിയിൽ പ്രഥമശിശ്രൂഷ നൽകി …

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു Read More »

നീറ്റ് ചോദ്യ പേപ്പർ കേസിൽ ജാർഖണ്ഡ‍ിലെ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് – യു.ജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ​ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയിൽനിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാർ പൊലീസിൻറെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിൻറെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി ശനിയാഴ്ച വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂരിൽ കുളിക്കുന്നതിനിടെ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ(10), ആദിൽ ബിൻ മുഹമ്മദ്(13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. മൂന്ന് കുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ട് പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ട് കുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരം അറിയികുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കണ്ണൂരിൽ ആസിഡ് ചോർച്ച: 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളെജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസൻ്റ് നഴ്സിങ്ങ് കോളെജിലെ 10 വിദ്യാർഥികൾക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. അഫ്‌സാന(20), ഫാത്തിമത്ത് സഫ്ന(21) എന്നിവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളെജിലും സാന്ദ്ര(20), അമീഷ(19), രേണുക (21), അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ആറ് മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ …

കണ്ണൂരിൽ ആസിഡ് ചോർച്ച: 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം Read More »

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി

മുംബൈ: പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി അയൽവാസിയെ ബലാത്സംഗം ചെയ്തയാൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് കോടതിയുടെ ഈ പരാമർശം. ഒരു ബന്ധം തുടക്കത്തിൽ ഉഭയ സമ്മതമായിരിക്കാമെന്നും അത് പിന്നീട് മാറിയേക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു പങ്കാളി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുമ്പോൾ, ആ ബന്ധത്തിന്റെ സ്വഭാവം ‘സമ്മതത്തോടെ’ എന്നത് നിലനിൽക്കില്ല, കോടതി പറഞ്ഞു. കേസ് നൽകിയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് സത്താറയിലെ കരാഡിൽ നാല് വയസുള്ള മകനോടൊപ്പം താമസിക്കുകയായിരുന്നു. …

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി Read More »

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: യൂട്യൂബ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് ശനിയാഴ്‌ചയായിരുന്നു അപകടം നടന്നത്. വ്ലോ​ഗർമാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പരിശീലനത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു: ലഡാക്കിൽ 5 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ച് കടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന്(29/06/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6625 രൂപയാണ്. കഴിഞ്ഞ 3 ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിർ ഓപ്പറേറ്റരായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസൻ്റെ വാനാണ് കത്തി നശിച്ചത്. വാനിൻറെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴ മൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്‍റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്കിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. …

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു Read More »

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ രാജിവച്ചു

കളമശേരി: അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതോടൊപ്പം ബാങ്ക് ഭരണ സമിതി അംഗത്വവും രാജിവച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ആവശ്യ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഭരണസമിതി അംഗത്വം രാജിവച്ചതെന്നും അനില ജോജോ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് മാസങ്ങൾക്കു മുമ്പ് അനില ജോജോ പ്രസിഡന്റായത്. ഇതേ തുടർന്ന് അനില ജോജോയെയും ഒപ്പം നിന്ന കോൺഗ്രസ്കാരായ നാല് ഭരണസമിതി അംഗങ്ങളെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് …

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ രാജിവച്ചു Read More »

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസ്രി ബീജിങ്ങിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. മ്യാൻമർ, സ്പെയ്ൻ അംബാസഡറായും സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്റാൾ, ഡോ. മൻമോഹൻ സിങ്ങ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി …

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു Read More »

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയുടെ തീവ്രത കുറഞ്ഞു. എന്നിരുന്നാലും വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അടുത്തയാഴ്ചയോടെ കാലവർഷം വീണ്ടും സജീവമായേക്കുമെന്നാണ് വിവരം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ …

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു Read More »

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്(ഇ.ഡി) പ്രതി ചേർത്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ അടക്കം 29. 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വര്‍ഗീസിന്‍റെ പേരിലുളള ഇരിങ്ങാലക്കുട പൊറത്തുശേരി സി.പി.എം കമ്മിറ്റി ഓഫിസിന്‍റെ സ്ഥലവും സിപിഎമ്മിന്‍റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയവയിൽപ്പെടുന്നു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും ഇതിലുണ്ട്. കണ്ടുകെട്ടിയ 73,63,000 രൂപയുടെ സ്വത്തുക്കൾ പാര്‍ട്ടിയുടെ പേരിലുള്ളവയാണ്. സി.പി.എമ്മിന്‍റേതടക്കം ഒമ്പത് …

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തു Read More »