കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം
കുമാരമംഗലം: ഇന്ന് രാവിലെയാണ് കലൂർക്കാട് പഞ്ചായത്തിൽ നായയുടെ ആക്രമണം ഉണ്ടായത്. തുടർന്ന് ആക്രമണം ഉണ്ടായവർ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുമാരമംഗലം ഭാഗത്തുനിന്നും വന്ന നായയാണ് ആക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. തെരുവ് നായയുടെ ആക്രമണത്തെ തുടർന്നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസിഡന്റിന്റെ കസേരയിൽ വാഴ വെച്ചിട്ട് പോവുകയും ചെയ്തു. ഇതിനെതിരെ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് …