Timely news thodupuzha

logo

Crime

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സത്കാരത്തിനിടെ വെടിയേറ്റു മരിച്ചു

മുംബൈ: ഉത്തർപ്രദേശിലെ ജലാലാബാദിൽ വിവാഹ ചടങ്ങിനിടെ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. മുംബൈയിലെ ബൈക്കുളയിൽ താമസിക്കുന്ന നിഹാൽ ഖാൻ വിവാഹത്തിനായി ഉത്തർപ്രദേശിലേക്ക് പോവുകയായിരുന്നു. ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദിലാണ് ഖാന്റെ കഴുത്തിൽ വെടിയേറ്റത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യാ സഹോദരനായിരുന്നു നിഹാൽ ഖാൻ. അതേസമയം 2018ലെ കവർച്ച കേസിൽ ഇഖ്ബാൽ കസ്‌കർ ഇപ്പോൾ തലോജ സെൻട്രൽ ജയിലിലാണ്. ഫെബ്രുവരി 15ന് നിഹാലിന് തന്റെ വിമാനം മിസ്സ്‌ ആയതിനാൽ ജലാലാബാദിലേക്കു റോഡ് മാർഗമാണ് യാത്ര തിരിച്ചത്. …

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സത്കാരത്തിനിടെ വെടിയേറ്റു മരിച്ചു Read More »

റഷ്യ ഉക്രയ്‌ൻ യുദ്ധത്തിൽ നഷ്ടമായത് രണ്ടു ലക്ഷം ജീവന്‍

ഉക്രെയിൻ: റഷ്യ ഉക്രയ്‌നെതിരായ സൈനിക നീക്കം പ്രഖ്യാപിച്ചത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന് തലസ്ഥാനമായ കീവ്‌ ആക്രമിച്ചു. മാർച്ച്‌: ഖെർസൺ റഷ്യ പിടിച്ചെടുത്തു. മെയ്‌: മരിയൂപോളിലെ ചെറുത്തുനിൽപ്പ്‌ അവസാനിപ്പിച്ച്‌ ഉക്രയ്‌നുകാർ റഷ്യൻ സൈന്യത്തിന് കീഴടങ്ങി.ജൂൺ: ഒഡെസയിലെ സ്‌നേക്ക്‌ ദ്വീപിൽ ഉക്രയ്‌ൻ പതാക ഉയർത്തി. ജൂലൈ: ലുഹാൻസ്ക് നഗരത്തിൽ ഉക്രയ്‌ന്റെ നിയന്ത്രണത്തിലായിരുന്ന ലെസിചാൻസ്ക്‌ റഷ്യ കീഴടക്കി. ഓ​ഗസ്റ്റ്: പാശ്ചാത്യ- രാജ്യങ്ങൾ നൽകിയ ആയുധങ്ങളുമായി ഖെർസണിൽ ഉക്രയ്‌ൻ പ്രത്യാക്രമണം ആരംഭിച്ചു. സെപ്‌റ്റംബർ: ഖർകിവിലെ ഭൂരിഭാഗം പ്രദേശവും ഡൊണെട്‌സ്ക്‌ പ്രവിശ്യയിലെ ലൈമാൻ …

റഷ്യ ഉക്രയ്‌ൻ യുദ്ധത്തിൽ നഷ്ടമായത് രണ്ടു ലക്ഷം ജീവന്‍ Read More »

27 വർഷങ്ങൾക്ക് മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ

പാമ്പാടി: മോഷണ കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബുവെന്ന് വിളിക്കുന്ന ബാബുവിനെയാണ്‌(58) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി. പാമ്പാടി പൊലീസ്‌ കേസ്‌ …

27 വർഷങ്ങൾക്ക് മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ Read More »

പ്രാദേശിക വിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ പൊലീസ്‌ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന പ്രാദേശിക വിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

മധ്യ, തെക്കൻ ഗാസയിൽ ഒറ്റ ദിവസത്തിൽ കൊല്ലപ്പെട്ടത് നൂറിലേറെപ്പേർ

ഗാസ സിറ്റി: ഇസ്രയേൽ വ്യാപക ആക്രമണം തുടരുന്ന മധ്യ, തെക്കൻ ഗാസയിൽ വെള്ളി വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ കൊന്നൊടുക്കിയ ഗാസ നിവാസികളുടെ എണ്ണം 29,514 ആയി. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നിന്ന്‌ കഴിഞ്ഞ ദിവസം പിന്മാറിയിരുന്ന ഇസ്രയേൽ സൈന്യം വീണ്ടും അതിനുള്ളിൽ കടന്നു കയറി. ബോംബാക്രമണത്തിൽ റെഡ്‌ ക്രെസന്റ്‌ ജീവനക്കാരൻ കൊല്ലപ്പെട്ടു.

അതിഥി തൊഴിലാളികൾ അതിരുവിടുന്നു;കാർ കത്തിക്കാൻ ശ്രമം,കേസെടുക്കാതെ പോലീസ്

തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയത് വന്‍ സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായെത്തിയ ഇരുന്നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ മണ്ണെണ്ണയൊഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിച്ചു. പോലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അര മണിക്കൂറോളം സമയം നീണ്ട് നിന്ന സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെകരിങ്കുന്നം ടൗണില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ഇടുക്കി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി കടയിലിടിക്കുകയും തുടര്‍ന്ന് വഴി യാത്രക്കാരനായ അതിഥി …

അതിഥി തൊഴിലാളികൾ അതിരുവിടുന്നു;കാർ കത്തിക്കാൻ ശ്രമം,കേസെടുക്കാതെ പോലീസ് Read More »

മൂന്നാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരി യെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാങ്കുളം കുടിനിവാസി സണ്ണിയെയാണ്(28) മൂന്നാർ പോലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ പത്തൊൻപതിനായി രുന്നു സംഭവം. മതാപിതാക്കളി ല്ലാത്ത പെൺകുട്ടി വല്യമ്മ യ്‌ക്കൊപ്പമാണ് താമസിച്ചിരുന്ന ത്. ജന്മനാ ബധിരയും മൂകയുമാ യ കുട്ടിയെ വല്യമ്മ ഒറ്റയ്ക്ക് ഒ രു സ്ഥലത്തേക്കും വിടാതെ വീ ട്ടിൽ ഒപ്പം കൊണ്ടുനടക്കും. സ ണ്ണി പലപ്പോഴും വീട്ടിലെത്തി വ ല്യമ്മയുമായി അടുക്കുകയും കു ട്ടിയുമായി ചങ്ങാത്തം കൂടുക യും ചെയ്തു. ഇതു …

മൂന്നാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തു; വൃദ്ധന് 45 വർഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: ചെറുതോണിയിൽ പതിനാലുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌ത കേസിൽ വൃദ്ധന് 45 വർഷം കഠിനതടവും 60,000 രൂപ പിഴയും. ഇളംദേശം സ്വദേശിയായ എൺപതുകാര നെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ടി. ജി. വർഗീസ് ശീക്ഷിച്ചത്. 2021 ലാണ് കേസിനാസ്‌പദമാ യ സംഭവം. പെൺകുട്ടിയുടെ പിതാവ് മരിച്ചതോടെ മാതാവ് കുട്ടിയെ ഉപേക്ഷിച്ചു പോയി. പിന്നീട് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളായ പ്രായമായ ദമ്പ തികളാണ് സംരക്ഷിച്ചത്. വീടി നു സമീപം കട നടത്തിയിരുന്ന പ്രതി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തു; വൃദ്ധന് 45 വർഷം കഠിന തടവും പിഴയും ശിക്ഷ Read More »

ഇടുക്കിയിൽ പതിനേഴുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് പതിനേഴുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൂക്കു പാലം ചി ല്ലുപാറ കപ്പിത്താൻപറമ്പിൽ ജീ വൻകുമാർ – രേഖ ദമ്പതികളുടെ മകൾ അശ്വതിയാണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്കു പോയ ശേഷം വീട്ടിൽ ഒറ്റയ്ക്കാ യിരുന്ന അശ്വതിയെ ഫോൺ വി ളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തി ലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്ത് സ്വകാര്യ കോളജിലെ പ്ലസ് റ്റൂ വിദ്യാർഥിനിയാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. സം സ്കാരം നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. …

ഇടുക്കിയിൽ പതിനേഴുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ Read More »

ബർഗറിൽ വ്യാജ ചീസ്; നടപടി

മുംബൈ: ബർഗറുകളിലും നഗ്ഗറ്റ്സിലും ഉപയോഗിക്കുന്ന ചീസ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലുള്ള മക്ഡോണൾഡ്സ് ഒട്ട്‌ലെറ്റിൻറെ ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻറേതാണ് നടപടി. സംസ്ഥാന വ്യാപകമായും രാജ്യ വ്യാപകമായും ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കണമെന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനിക്ക് എഫ്‌.ഡി.എ കർക്കശ നിർദേശം നൽകിയിരിക്കുകയാണ്. യഥാർത്ഥ ചീസിൻറെ രുചിയും രൂപവും എല്ലാമുള്ള കൃത്രിമ വസ്തുവാണ് മക്ഡോണൾഡ്സിൻറെ ഔട്ട്‌ലെറ്റിൽ ഉപയോഗിച്ചിരുന്നത് എന്നാണ് പരിശോധനയിൽ വ്യക്തമായത്. പലപ്പോഴും വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. …

ബർഗറിൽ വ്യാജ ചീസ്; നടപടി Read More »

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ മരണം സംഭവിച്ചത്: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവച്ചിൽ അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ. യുവതിയെ ചികിത്സിച്ച ബീമാപ്പള്ളിയിൽ ക്ലിനിക് നടക്കുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളം നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പാലക്കാട് …

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ മരണം സംഭവിച്ചത്: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ Read More »

യുക്രൈൻ സംഘർഷത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാർ വിട്ടു നിൽക്കണമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ നിർബന്ധ പൂർവം റഷ്യ സൈന്യത്തിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ യുക്രൈൻ യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇന്ത്യൻ പൗരന്മാരിൽ ചിലർ റഷ്യൻ സേനയെ പിന്തുണയ്ക്കുന്ന തൊഴിലുകൾ സ്വീകരിച്ചതായി നമുക്കറിയാം. അവരെ എത്രയും പെട്ടെന്ന് ഉത്തരവാദിത്തത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം യുക്രൈൻ പ്രശ്നത്തിൽ നിന്ന് പൗരന്മാർ പരമാവധി മാറി നിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിക്കുന്നു എന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലം വക്താവ് രൺധിർ …

യുക്രൈൻ സംഘർഷത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാർ വിട്ടു നിൽക്കണമെന്ന് മുന്നറിയിപ്പ് Read More »

വിവാഹ ആല്‍ബം നല്‍കിയില്ല: നഷ്ടപരിഹാരം 1.60 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് കോടതി

കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാത്തതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയാണ് ഉത്തരവിട്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരാണ് പരാതി നൽകിയത്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വാഗ്ദാനം നൽകിയ എറണാകുളം എം.ജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോമെന്ന സ്ഥാപനം 40000 രൂപ കൈപറ്റി കബളിപ്പിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു …

വിവാഹ ആല്‍ബം നല്‍കിയില്ല: നഷ്ടപരിഹാരം 1.60 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് കോടതി Read More »

ഛത്തീഗഡിൽ 2 ഗ്രാമീണരെ മാവോയിസ്റ്റ് സംഘം വെടിവെച്ചു കൊന്നു

റായ്പൂർ: പൊലീസിന് വിവരം കൈമാറിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റ് സംഘം. സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ട ഗ്രാമീണർ. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ് ഗഡിലെ സുക്മ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിന് പുറത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ച ഇരുവരും പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചെന്നും അവരുടെ മരണത്തിന് കാരണക്കാർ ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാരാണെന്നും ഇവർ പറഞ്ഞു.

ഇസ്രയേൽ ആക്രമണം ഗാസാ മുനമ്പിനെ മരണ മുനമ്പാക്കി മാറ്റിയെന്ന്‌ ഡബ്ല്യൂ.എച്ച്.ഒ

റാഫ: മാസങ്ങളായി തുടരുന്ന ഇസ്രയേൽ ആക്രമണം ഗാസാ മുനമ്പിനെ മരണ മുനമ്പാക്കി മാറ്റിയെന്ന്‌ ലോകാരോഗ്യ സംഘടന. മനുഷ്യവാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ്‌ ഗാസാ നിവാസികൾ കഴിയുന്നത്‌. ചികിത്സാ കേന്ദ്രങ്ങൾ തകർക്കപ്പെടുന്നതും രോഗങ്ങൾ പടരുന്നതും സ്ഥിതി ഗുരുതരമാക്കിയെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ പറഞ്ഞു. ഖാൻ യൂനിസിലെ പ്രധാന ആരോഗ്യകേന്ദ്രമായ നാസർ ആശുപത്രിയുടെകൂടി പ്രവർത്തനം പൂർണമായും നിലച്ച സാഹചര്യത്തിലാണ്‌ പരാമർശം. മധ്യ ഗാസയിലെ ദെയ്‌ൽ എൽ ബലായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം നടത്തുന്ന …

ഇസ്രയേൽ ആക്രമണം ഗാസാ മുനമ്പിനെ മരണ മുനമ്പാക്കി മാറ്റിയെന്ന്‌ ഡബ്ല്യൂ.എച്ച്.ഒ Read More »

ടാനിയ സിങ്ങിന്റെ ആത്മഹത്യ; ഐ.പി.എൽ താരം സംശയത്തിന്‍റെ നിഴലിൽ

സൂറത്ത്: മോഡൽ ടാനിയ സിങ്ങ് ആത്മഹത്യ ചെയ്ത കേസിൽ ഐ.പി.എൽ താരം സംശയത്തിന്‍റെ നിഴലിൽ. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടിയും ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും കളിക്കുന്ന ഓൾറൗണ്ടർ അഭിഷേക് ശർമയുമായി ടാനിയയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരുകയാണെന്ന് പൊലീസ്. ഈ കേസുമായി ബന്ധപ്പെട്ട് അഭിഷേകുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ, വൈകാതെ നോട്ടീസ് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എ.സി.പി വി.ആർ മൽഹോത്ര പറഞ്ഞു. ടാനിയ ആത്മഹത്യാ കുറിപ്പൊന്നും എഴുതിവച്ചിട്ടില്ല. മരണത്തിലേക്കു നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകളൊന്നും …

ടാനിയ സിങ്ങിന്റെ ആത്മഹത്യ; ഐ.പി.എൽ താരം സംശയത്തിന്‍റെ നിഴലിൽ Read More »

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

തലശേരി: കൂത്തുപറമ്പ്‌ പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനെതിരെ പൊലീസ്‌ കേസെടുത്തു. കെ.എസ്‌.യുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ മാസം ആറിനാണ്‌ ഫോട്ടോ ദുരുപയോഗം ചെയ്‌തു പ്രചരിപ്പിച്ചത്‌. കോൺഗ്രസിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഇത്‌ വ്യാപകമായി ഷെയർ ചെയ്‌തു. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ വിവാദ പോസ്‌റ്റ്‌. യുഡിഎഫ്‌ സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും സർക്കാർ ഭൂമി നിയമ വിരുദ്ധമായി …

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു Read More »

മുൻ എ.ഐ.എ.ഡി.എം.കെ നേതാവിനെതിരെ നോട്ടീയസച്ച് നടി തൃഷ

ചെന്നൈ: അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് എ.വി രാജുവിനെതിരെ നോട്ടീസയച്ച് നടി തൃഷ. നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണമെന്നും തൃഷ അയച്ച വക്കീൽ നോട്ടീസിൽ പറഞ്ഞു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. ബുധനാഴ്ചയാണ് നടി എ വി രാജുവിനെതിരെ വക്കീൽ നോട്ടീസയച്ചത്. തൃഷ എക്സിലൂടെ ഇത് പങ്കുവച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളവയെല്ലാം നീക്കം ചെയ്യണമെന്നും അല്ലാത്ത പ​ക്ഷം …

മുൻ എ.ഐ.എ.ഡി.എം.കെ നേതാവിനെതിരെ നോട്ടീയസച്ച് നടി തൃഷ Read More »

ഗാസയിൽ നിന്നുള്ള ഒരു തടവുകാരൻ കൂടി മരിച്ചു

​ഗാസ: ഒക്ടോബർ ഏഴിന്‌ ഗാസയിലേക്ക്‌ കടന്നാക്രമണം തുടങ്ങിയതിനു ശേഷം ഇസ്രയേൽ ജയിലിൽ മരിക്കുന്ന പലസ്തീൻ തടവുകാരുടെ എണ്ണം ഒമ്പതായി. വെസ്റ്റ്‌ ബാങ്കിലെ തുബാസിൽ നിന്ന്‌ 2007ൽ അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഖാലെദ്‌ ഷാവിസാണ്‌(53) മരിച്ചത്‌. ഇസ്രയേൽ ജയിലുകളിൽ പലസ്തീൻകാർ ക്രൂര പീഡനത്തിന്‌ ഇരയാകുന്നതായാണ്‌ റിപ്പോർട്ട്‌. കടന്നാക്രമണം ആരംഭിച്ചശേഷം വെസ്റ്റ്‌ ബാങ്കിൽ ഇതുവരെ തടവുകാർ ഉൾപ്പെടെ 401 പലസ്തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌.

നാസർ ആശുപത്രി ഇപ്പോൾ കൊലക്കളമായി മാറിയിരിക്കുകയാണ്: യു.എൻ

ഗാസ: ജനങ്ങളുടെ പ്രധാന ആശ്വാസ കേന്ദ്രമായിരുന്ന നാസർ ആശുപത്രി ഇപ്പോൾ കൊലക്കളമായി മാറിയിരിക്കുകയാണെന്ന്‌ ഐക്യരാഷ്ട്ര സംഘടന. ഭക്ഷണവും വെള്ളവും മരുന്നും വൈദ്യുതിയുമില്ലാതെ 150 പേർ ദിവസങ്ങളായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്‌. വളരെ കുറച്ച്‌ ആരോഗ്യ പ്രവർത്തകർ മാത്രമാണുള്ളത്‌. ആശുപത്രി ഇടനാഴികളിൽ മൃതദേഹങ്ങൾ കൂടിക്കിടക്കുന്നു. ഇവ നീക്കം ചെയ്യാൻ മാർഗമില്ലാത്തത്‌ മറ്റ്‌ പകർച്ച രോഗ ഭീഷണികളും ഉയർത്തുന്നുവെന്ന് യു.എന്നിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യാലയം അറിയിച്ചു. ആശുപത്രിയിൽ നിന്ന്‌ 21 പേരെ ബുധനാഴ്ച മറ്റിടത്തേക്ക്‌ മാറ്റി.

കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരേ യു.എ.പി.എ ചുമത്തി

നൂഹ്: ഹരിയാനയിലെ നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരേ പൊലീസ് യു.എ.പി.എ ചുമത്തി. ഫിറോസ്പുർ ഝിർക്കയിൽ നിന്നുള്ള എം.എൽ.എയ്ക്കെതിരേ നജീന പൊലീസാണ് നടപടിയെടുത്തിരിക്കുന്നത്. ഖാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പങ്കു വച്ച് കലാപം ആളിക്കത്തിച്ചുവെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് യു.എ.പി.എ കൂടി ചുമത്തിയിരിക്കുന്നത്. നൂഹ് കലാപക്കേസിൽ കഴിഞ്ഞ വർഷമാണ് ഖാൻ അറസ്റ്റിലായത്. നേരത്തേ, മാമ്മന്‍ ഖാനെതിരേ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. വിവിധ …

കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരേ യു.എ.പി.എ ചുമത്തി Read More »

കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. 26ന് ഹാജരാകണം എന്നാണ് സമൻസിലുള്ളത്. ഇത് ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് നൽകുന്നത്. എന്നാൽ കഴിഞ്ഞ ആറു തവണയും കെജ്‌രിവാൾ ഇ.ഡിക്കു മുന്നിൽ‌ ഹാജരായില്ല. തുടർച്ചയായി ഇ.ഡി നോട്ടീസ് തള്ളുന്നതിനാൽ ഒരു പക്ഷേ കെജ്‌രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം. മദ്യനയ കേസിൽ കെജ്‌രിവാൾ കുറ്റക്കാരനാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേ കേസിൽ എ.എ.പിയുടെ മതിർന്ന നേതാക്കളായ …

കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ് Read More »

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി

ചാവക്കാട്: പാലയൂർ ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 കാരനെയാണ് പ്രിൻസിപ്പൽ മുഖത്തടിച്ച് പരുക്കേൽപ്പിച്ചതെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാർഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. ചെവിയ്ക്ക് വേദന അനുഭവപ്പെട്ടതോടെ ആദ്യം വിദ്യാർഥിനിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ഹ‍യാത്ത് ആശുപത്രിയിലേക്കും മാറ്റി. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ …

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി Read More »

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻപും ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. ഫെമ പ്രകാരം 1,000 …

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി Read More »

നടൻ സുശാന്ത് സിങ്ങിൻറെ മരണം; റിയ ചക്രവർത്തിക്കെതിരേ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ഔട്ട് സർക്കുലറുകൾ റദ്ദാക്കി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ സി.ബി.ഐ പുറപ്പെടുവിച്ചിരുന് ലുക്ഔട്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രേവതി മൊഹിത് ദേരെയും ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റിയയുടെ ഹർജി പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്. റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്. സുശാന്തിൻറെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിൻറെ ഭാഗമായി 2020ലാണ് റിയയ്ക്കു കുടുംബത്തിനുമെതിരേ ലുക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നത്. …

നടൻ സുശാന്ത് സിങ്ങിൻറെ മരണം; റിയ ചക്രവർത്തിക്കെതിരേ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ഔട്ട് സർക്കുലറുകൾ റദ്ദാക്കി Read More »

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി തിരികെ ലഭിച്ച ബിഹാർ സ്വദേശിനിയായ കുഞ്ഞിനെയും അമ്മയെയും ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റി. വഞ്ചിയൂരിലെ അത്താണിയിലാണ്‌ ഇവർക്ക്‌ സുരക്ഷിത താമസമൊരുക്കിയത്‌. പൊലീസ്‌ നിർദേശാനുസരണമാണ്‌ നടപടി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌. അമ്മയ്ക്കും കുഞ്ഞിനും മാനസിക ധൈര്യം വീണ്ടെടുക്കാനുള്ള കൗൺസലിങ്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകും. ശേഷം അവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുഞ്ഞിന്റെ മൂത്തസഹോദരങ്ങൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്‌. പരിശോധനാഫലങ്ങളിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ എസ്‌.എ.റ്റി ആശുപത്രിയിൽ നിന്ന്‌ ഷെൽട്ടർഹോമിലേക്ക്‌ …

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി Read More »

മൂന്നാറിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ കണ്ടെത്തിയില്ല

മൂന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം. മാതാപിതാക്കളില്ലാത്ത 13കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മുത്തശി വീടിന് പുറത്തായിരുന്ന സമയത്ത് വീടിന്റെ പിൻവശം എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മുത്തശ്ശി കണ്ട് ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ എടുത്ത്‌ കൊണ്ടു പോയി. സമീപത്തെ കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‌ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്ത് …

മൂന്നാറിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ കണ്ടെത്തിയില്ല Read More »

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കൊണ്ടോട്ടി: വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങി മരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദീഖ് അലിയെയാണ്(43) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചാലിയാറിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.‌‌കുട്ടിയുടെ …

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ Read More »

നിരന്തര ആക്രമണം, ഭക്ഷ്യ വിതരണം നിർത്തി, ഗാസയിൽ 23 ലക്ഷം ജങ്ങൾ ഭക്ഷണം കിട്ടാതെ വലയുന്നു

റാഫ: ഗാസയിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണം നിർത്തി വച്ച്‌ ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ലോക ഭക്ഷ്യ പരിപാടി. ഭക്ഷ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനാലാണിത്. മാസങ്ങളായി ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാതെ നരകജീവിതം നയിക്കുകയാണ്‌ ഗാസയിലെ 23 ലക്ഷം ജനങ്ങൾ. ആറിൽ ഒരു കുട്ടി കടുത്ത പോഷകാഹാര കുറവ്‌ നേരിടുന്നതായാണ്‌ യുനെസ്കൊ റിപ്പോർട്ട്‌. ഭക്ഷണ വിതരണം പൂർണമായും നിർത്തുന്നത്‌ 7.5 ലക്ഷത്തിൽപ്പരം ആളുകളെ മരണ ശിക്ഷയ്ക്ക്‌ വിധിക്കുന്ന നടപടിയാണ്‌. എന്നാൽ, ക്രമസമാധാനം പൂർണമായും തകർന്ന മുനമ്പിലേക്ക്‌ …

നിരന്തര ആക്രമണം, ഭക്ഷ്യ വിതരണം നിർത്തി, ഗാസയിൽ 23 ലക്ഷം ജങ്ങൾ ഭക്ഷണം കിട്ടാതെ വലയുന്നു Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി

കോഴിക്കോട്: ആർ.എം.പി നേതാവായിരുന്ന റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.പി.എം നേതാക്കളായ രണ്ട് പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെ മാറാട് പ്രത്യേക കോടതിയില്‍ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഡയാലിസിസ് പേഷ്യന്‍റായതിനാലാണ് ആംബുവൻസിലെത്തിച്ചതെന്ന് ഡോക്‌ടർമാർ കോടതിയെ അറിയിച്ചു. ഈ മാസം 26ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് …

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി Read More »

വ്യാജ ലഹരി കേസ്; അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ തെളിവെടുപ്പ് നടത്തി

തൊടുപുഴ: മുട്ടം – എള്ളുംപുറം സെറ്റില്‍മെന്‍റിലെ പട്ടികവര്‍ഗ്ഗ യുവാവ് സിറില്‍ ജോണ്‍സണെ വ്യാജ ലഹരി കേസില്‍ കുടുക്കി വീടുകയറി മര്‍ദ്ദിച്ച മൂലമറ്റം റേയിഞ്ച് എക്സൈസ് ഇന്‍പെക്ടര്‍ കെ അഭിലാഷിനും പ്രിവന്‍റീവ് ഓഫീസര്‍ കുഞ്ഞു മുഹമ്മദിനും സംഘത്തിനുമെതിരെ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിന്മേല്‍ എക്സൈസ് ഇന്‍റലിജന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സെന്‍ട്രല്‍ സോണ്‍ അസി. കമ്മീഷണര്‍ ബെഞ്ചമിന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തന്നോട് വിരോധമുള്ള അരിപ്ലാവന്‍ ഫൈനാന്‍സ് ഉടമ സിബി തോമസിന്‍റെ അന്യായ സ്വാധീനത്തിനു വഴങ്ങി എക്സൈസ് ഉദ്യോഗസ്ഥര്‍ …

വ്യാജ ലഹരി കേസ്; അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ തെളിവെടുപ്പ് നടത്തി Read More »

തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്ത സ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. ആശുപത്രിയിലെക്ക് കൊണ്ടു പോവുന്ന വിഴിയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.

അജ്മേറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്

അജ്മേർ: രാജസ്ഥാനിലെ അജ്മേറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്. സ്വർണ മോഷണ സംഘത്തെ പിടികൂടാനായി കൊച്ചിയിൽ നിന്ന് അജ്മേറിലെത്തി സംഘത്തിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു.

സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കാണികൾ തമ്മിൽ കൂട്ടത്തല്ല്

മലപ്പുറം: വാണിയമ്പലത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. കാണികൾ തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ ഫൈനൽ മത്സരത്തിനു ശേഷമായിരുന്നു സംഘർഷം.നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം. ഇതിനിടെ കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

തിരുവനന്തപുരം പേട്ടയിലെ 2 വയസുകാരിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. കുട്ടിയുടെ സഹോദരൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ കുട്ടി നൽകിയത് വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി. തിങ്കളാഴ്ച രാത്രിയോടെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയതോടെ തട്ടിക്കൊണ്ടുപോയവർ നിവൃത്തിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് …

തിരുവനന്തപുരം പേട്ടയിലെ 2 വയസുകാരിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ് Read More »

അപകീർത്തിക്കേസിൽ രാഹുലിന് ജാമ്യം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലാ കോടതിയിൽ കീഴടങ്ങിയ രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി ഉടൻ തന്നെ സ്വീകരിക്കുകയായിരുന്നു. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മുപ്പത്തിയേഴാം ദിവസത്തിലെത്തി നിൽക്കുമ്പോഴാണ് രാഹുലിന് കോടതിയിൽ ഹാജരാകേണ്ടി വന്നത്. ഇതിനായി യാത്രയ്ക്ക് ഇടവേള നൽകിയിരിക്കുകയാണ്. യാത്ര ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുനരാരംഭിക്കും. ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് …

അപകീർത്തിക്കേസിൽ രാഹുലിന് ജാമ്യം Read More »

പേട്ടയിലെ തട്ടിക്കൊണ്ടു പോകൽ കേസ്; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ബിഹാർ സ്വദേശികളുടെ രണ്ടു വയസുകാരിയായ മകൾ മേരിയെ തട്ടിക്കൊണ്ടു പോയ കേസിൽ വഴിത്തിരിവാകുന്ന സി.സി.റ്റി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫിസിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുക ആണ്. പുറത്തു വന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായ നിലയിൽ ഒരു സ്ത്രീ നടന്നു പോകുന്നത് കാണാം. അതേസമയം, ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീ കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നാണ് സൂചന. ഓൾ സെയിൻറ്സ് കൊളേജിനു സമീപത്തു റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. നീണ്ട …

പേട്ടയിലെ തട്ടിക്കൊണ്ടു പോകൽ കേസ്; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത് Read More »

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡിയുടെ ആറാം സമൻസ്

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മാർച്ച് 16ന് ഹാജരാകണമെന്ന കോടതി നിർദേശം നിലവിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ഉടൻ ഹാജരാകണമെന്ന് കാട്ടി ആറാമതും സമൻസ് അയച്ച് ഇ.ഡി. സമൻസ്‌ നിരാകരിക്കുന്നതിനെ ചോദ്യംചെയ്‌ത്‌ ഇ.ഡി കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഹാജരാകേണ്ടതില്ലെന്ന്‌ കെജ്‌രിവാൾ തീരുമാനിക്കുകയായിരുന്നു. നേരത്തെ അഞ്ചുവട്ടം ഇ.ഡി അയച്ച സമൻസും കെജ്‌രിവാൾ തള്ളിയിരുന്നു. സമൻസ്‌ പാലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഐ.പി.സി 174ആം വകുപ്പ്‌ പ്രകാരമാണ്‌ ഇ.ഡി കോടതിയെ സമീപിച്ചിട്ടുള്ളത്‌. കേസിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ റോസ് അവന്യൂ കോടതിയിൽ …

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡിയുടെ ആറാം സമൻസ് Read More »

റിട്ട. എസ്.ഐയെ കൊലപ്പെടുത്തി സഹോദരീ പുത്രൻ

ഇടുക്കി: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ സഹോദരീ പുത്രൻ അറസ്റ്റിൽ. ഇടുക്കി മറയൂരിൽ പി ലക്ഷ്മണനെ കൊലപ്പെടുത്തിയ കേസിൽ അരുണാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതിയെ മറയൂർ പൊലീസാണ് പിടികൂടിയത്. തമിഴ്നാട് പൊലീസിലെ റിട്ട. എസ്.ഐ ആയിരുന്നു ലക്ഷ്മണൻ. സ്വന്തം വിടീനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. കാന്തല്ലൂർ സ്വദേശിയായ അരുൺ ഇടയ്ക്കിടെ ലക്ഷ്മണൻറെ വീട്ടിലെത്തി താമസിക്കാറുണ്ടായിരുന്നു. ഒരു മാസം മുമ്പ് വീട്ടിലെത്തിയപ്പോൾ ലക്ഷ്മണൻ അരുണിൻറെ മൊബൈൽ വാങ്ങി വച്ച ശേഷം …

റിട്ട. എസ്.ഐയെ കൊലപ്പെടുത്തി സഹോദരീ പുത്രൻ Read More »

റാഫയ്ക്ക്‌ അന്ത്യശാസനവുമായി ഇസ്രായേൽ

ജറുസലേം: മാർച്ച്‌ പത്തിന്‌ റംസാൻ വ്രതം ആരംഭിക്കുംമുമ്പ്‌ എല്ലാ ബന്ദികളെയും വിട്ടുനൽകിയില്ലെങ്കിൽ ഗാസാ നിവാസികളുടെ അവസാന അഭയകേന്ദ്രമായ റാഫയിലേക്ക്‌ ആക്രമണം നടത്തുമെന്ന അന്ത്യശാസനവുമായി ഇസ്രയേൽ. യുദ്ധ മന്ത്രി സഭാംഗവും മുൻ പ്രതിരോധ മന്ത്രിയുമായ ബെൻ ഗാന്റ്‌സാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ഒക്ടോബർ ഏഴിന്‌ തുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിൽ നിന്ന്‌ രക്ഷ തേടി പലായനം ചെയ്ത 14 ലക്ഷം ഗാസാ നിവാസികളുടെ ഏക അഭയ കേന്ദ്രമാണ്‌ ഈജിപ്ത്‌ അതിർത്തിയിലെ റാഫ. റാഫയിലേക്ക്‌ കരയാക്രമണം നടത്തിയാൽ കൂട്ടുക്കുരുതിയുണ്ടാകുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. …

റാഫയ്ക്ക്‌ അന്ത്യശാസനവുമായി ഇസ്രായേൽ Read More »

പേട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി, ആരോഗ്യനില തൃപ്തികരം, ഫൊറൻസിക് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫൊറൻസിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നാണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സി.ഡബ്ല്യു.സി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണ സംഘവും …

പേട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി, ആരോഗ്യനില തൃപ്തികരം, ഫൊറൻസിക് പരിശോധന ആരംഭിച്ചു Read More »

ഗാസയിൽ സമാധാനം; ചർച്ചകൾ ഫലം കാണുന്നില്ലെന്ന്‌ ഖത്തർ, നാസർ ആശുപത്രി പ്രവർത്തനരഹിതം

റാഫ: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടക്കുന്ന ചർച്ചകൾ ഫലം കാണുന്നില്ലെന്ന്‌ മധ്യസ്ഥരായ ഖത്തർ. മ്യൂണിക്കിൽ സുരക്ഷാ ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽ താനിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. ചർച്ചകൾ മന്ദഗതിയിലായെന്ന്‌ അദ്ദേഹം പറഞ്ഞു. ശാശ്വതമായ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കാത്തതാണ്‌ പ്രതിസന്ധിയായത്‌. ഹമാസിന്റെ ആവശ്യം യാഥാർഥ്യബോധമില്ലാത്തതാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ അഭ്യർഥനപ്രകാരമാണ്‌ പ്രതിനിധി സംഘത്തെ ചർച്ചയ്ക്ക്‌ അയച്ചതെന്നും ഇനിയും സംഘത്തെ അയക്കേണ്ടതിന്റെ ആവശ്യമില്ലെന്നും …

ഗാസയിൽ സമാധാനം; ചർച്ചകൾ ഫലം കാണുന്നില്ലെന്ന്‌ ഖത്തർ, നാസർ ആശുപത്രി പ്രവർത്തനരഹിതം Read More »

പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിന് സി.സി.റ്റി.വി ദൃശ്യം ലഭിച്ചു

തിരുവനന്തപുരം: രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സി.സി.റ്റി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സി.സി.റ്റി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ട്. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു

അടൂരിൽ ഗരുഡൻ തൂക്കത്തിനിടെ പിഞ്ചുകുഞ്ഞ് താഴെ വീണ സംഭവത്തിൽ പ്രതി തൂക്കക്കാരൻ മാത്രം

അടൂർ: പത്തനംത്തിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ മാത്രം പ്രതി ചേർത്താണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അശ്രദ്ധ കാരണമാണ് കുഞ്ഞ് താഴെ വീണ് പരുക്കേറ്റതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണായ ഏഴംകുളം ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച …

അടൂരിൽ ഗരുഡൻ തൂക്കത്തിനിടെ പിഞ്ചുകുഞ്ഞ് താഴെ വീണ സംഭവത്തിൽ പ്രതി തൂക്കക്കാരൻ മാത്രം Read More »

ഇതോടെ സി.പി.എം പങ്ക് തെളിഞ്ഞുവെന്ന് കെ.കെ രമ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി നടപടി ഏറ്റവും നല്ല വിധിയെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും അവർ പ്രതികരിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ട വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകൻ കേസ് നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ്. കെ.കെ കൃഷ്ണൻ …

ഇതോടെ സി.പി.എം പങ്ക് തെളിഞ്ഞുവെന്ന് കെ.കെ രമ Read More »

ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു, ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. കുടുംബ പ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ ആരതിയേയും ഭർത്താവ് ശ്യാംജിത്തിനേയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ആർ.എം.പി നേതാവ് റ്റി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി.വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. കെ.കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എന്നാൽ മോഹൻ മാസ്റ്ററെ വെറുതെവിട്ട വിചാരണക്കോടതി വിധി കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അപ്പീൽ നൽകി പത്താം വർഷത്തിലാണ് ഹൈക്കോടതി വിധി …

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി Read More »

പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് എല്‍.പി നഗര്‍ സ്വദേശികളാണ് ഇവര്‍. അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് …

പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി Read More »

ഗാസയിൽ റമദാനിലും ആക്രമണം നടത്തുമെന്ന്‌ ഇസ്രയേൽ

ജെറുസലേം: ഇസ്രയേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗാസ മുനമ്പിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ്‌ മുന്നറിയിപ്പ് നൽകി. ഒന്നുകിൽ ബന്ദികളാക്കിയവരെ തിരിച്ചയക്കുക, അല്ലെങ്കിൽ ഞങ്ങൾ യുദ്ധം റഫയിലേക്ക് നീട്ടും, ബെന്നി ഗാന്റ്‌സ്‌ വീഡിയോ പ്രസ്‌താവനയിൽ പറഞ്ഞു. ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിർത്തൽ ഉണ്ടാകില്ലെന്നും ഇസ്രായേൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും ഗാന്റ്‌സ്‌ പറഞ്ഞു. ഗാസയിലെ തെക്കേ അറ്റത്തുള്ള നഗരത്തിലേക്ക് ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുമ്പ് റാഫയിലെ താമസക്കാരെ ഒഴിപ്പിക്കുമെന്ന്‌ …

ഗാസയിൽ റമദാനിലും ആക്രമണം നടത്തുമെന്ന്‌ ഇസ്രയേൽ Read More »

മാവേലിക്കരയിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ

മാവേലിക്കര: വീട്ടിൽ നിന്നും കാണാതായ ബിരുദവിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. വെട്ടിയാർ മലയിൽ മുക്ക് നമസ്യയിൽ കൃഷ്ണൻ നായരുടെയും ലത കൃഷ്‍ണൻ്റെയും മകൻ ദമ്പതികളുടെ മകൻ നിഷാന്ത് കൃഷ്ണൻ(19) ആണ് മരിച്ചത്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. വെള്ളി സന്ധ്യയോടെയാണ് നിഷാന്തിനെ കാണാതായത്. തിരച്ചിലിൽ നിഷാന്ത് സഞ്ചരിച്ച കാർ കൊല്ലകടവ് പാലത്തിന് സമീപം കണ്ടെത്തി. കാറിൻ്റെ താക്കോൽ പാലത്തിൻ്റെ മധ്യ ഭാഗത്തു നിന്നും ലഭിച്ചു. തുടർന്ന് ബന്ധുക്കൾ കുറത്തികാട് പൊലീസിൽ പരാതി …

മാവേലിക്കരയിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ Read More »