Timely news thodupuzha

logo

Health

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാല് മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി തുടർച്ചയായി സ്വീരീകരിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ കോഴി, താറാവ്, കാട എന്നിവയെ കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 …

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം Read More »

പഴങ്ങളുടെ രാജാവ് പപ്പായയുടെ ​ഗുണങ്ങൾ

തൊടുപുഴ: ഭാവിയിൽ, മാരകമായ മുഴകൾക്കുള്ള പുതിയ ചികിത്സാ രീതി ഇനി കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ സർജറിയോ അല്ല, പുതിയ രക്തക്കുഴലുകൾ മെച്ചപ്പെടുത്തുന്നതിനായി ഒരാളുടെ ഭക്ഷണക്രമം മാറ്റുക എന്നതാണ്! മികച്ച മെഡിക്കൽ അറിവ്! ഉയർന്ന നിലവാരമുള്ള ഭക്ഷണക്രമം ഒരു ദിവസം മൂന്ന് തവണ പ്രകൃതിദത്ത കീമോതെറാപ്പിയാണ്. ഇനിപ്പറയുന്ന വിവരങ്ങൾ ലളിതവും നടപ്പിലാക്കാൻ എളുപ്പവുമാണ്, ഇത് വളരെ നല്ലതാണ്!‭‭സാധാരണയായി നമുക്ക് വിചിത്രവും എളുപ്പത്തിൽ ലഭിക്കുന്നതുമായ പപ്പായ പഴങ്ങളുടെ രാജാവാണ്. ഡോക്ടർ പുകഴ്ത്തിയ തക്കാളി പപ്പായയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. പപ്പായയെ …

പഴങ്ങളുടെ രാജാവ് പപ്പായയുടെ ​ഗുണങ്ങൾ Read More »

മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ

ഷാര്‍ജ: ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ നൈപുണ്യത്തിൽ മലയാളി ബാലിക ദേവ്ന അനൂപിന് പുതുജീവൻ. പന്ത്രണ്ട് വയസുകാരിയായ ദേവ്നയുടെ ജീവിതത്തെ മാറ്റിമറിച്ച അടിയന്തര ശസ്ത്രക്രിയ നടത്തിയത് ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ്. സെക്കല്‍ വോള്‍വുലസ് എന്നറിയപ്പെടുന്ന അപൂര്‍വവും ജീവന് ഭീഷണിയുള്ളതുമായ രോഗമാണ് ദേവ്നയെ ബാധിച്ചത്. കഠിനമായ വയറു വേദന, ഛര്‍ദി, മല വിസര്‍ജ്ജന തടസം എന്നിവയുമായാണ് കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അണുബാധ, അല്ലെങ്കില്‍ മലബന്ധം പോലുള്ള മറ്റ് സാധാരണ ദഹനരോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തുടക്കത്തില്‍ …

മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ Read More »

കണ്ണൂരിൽ നിപ രേ​ഗ ലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ

കണ്ണൂർ: മാലൂർ പഞ്ചായത്തിൽ നിപ സംശയം. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും. ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: ലോകത്തിനു തന്നെ ഭീഷണിയായി എംപോക്സ് രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് എംപോക്സിനെതിരെ ലോക ആരോഗ‍്യ സംഘടന ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇതിനിടെ എംപോക്സ് അതിവേഗം പടർന്ന് 116ലധികം രാജ്യങ്ങളിലേക്ക് വ‍്യാപിക്കുകയും ചെയ്തു. ആഫ്രിക്കയിൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഈ രോഗത്തിനുള്ള വാക്‌സിൻ ഒരു വർഷത്തിനുള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് സി.ഇ.ഒ അദാർ പുനെവാല വ‍്യക്തമാക്കിയത്. ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കൻ …

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട് Read More »

സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചു

ന‍്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ആണ് സീതാറാം യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . എന്നാൽ രോഗത്തിന്‍റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ആരോഗ‍്യ പ്രശ്‌നങ്ങൾ ഇല്ലെന്നും പാർട്ടി നേതൃത്വം വ‍്യക്തമാക്കി.

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു

കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനവും ഹോം കെയർ വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിയിൽ അധ്യക്ഷത വഹിച്ചു. കിടപ്പ് രോഗികൾക്കും ആശുപത്രിയിൽ എത്തി ചേരാൻ കഴിയാത്തവർക്കും നിലവിൽ വീട്ടിൽ എത്തി ചികിത്സ സൗകര്യം വിധക്ത ഡോക്ടറുടെ സേവനത്തോടെ ലഭ്യമാക്കുന്ന കോതമംഗലത്തെ ആദ്യത്തെ ഹോം കെയർ പദ്ധതിയാണ് എം.ബി.എം.എം ഹോം കെയർ പദ്ധതി. …

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു Read More »

എംയിസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ ആയിരിക്കണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം – പെട്രോളിയം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാന്‍ഡ്രം പ്രൊഫഷണലുകള്‍ സംഘടിപ്പിച്ച ഇന്‍ററാക്റ്റീവ് സെഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. പണിമുടക്കുകള്‍ കൊണ്ട് പൂര്‍ണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിന്‍റെ മികച്ച സുസ്ഥിരവികസനം …

എംയിസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ ആയിരിക്കണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻ.എ.ബി.എച്ച് നഴ്സിംഗ് എക്സലൻസ് അക്ര‍‍ഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർ‌ന്നു സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ …

മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു Read More »

ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ: 2 ​പേ​ർ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ ക​ട പൂ​ട്ടി​ച്ചു. കോ​ഴി​ക്കോ​ട് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. തു​ട​ർ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രി​ക്കും ഇ​നി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ൽ എം.​ആ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് പൂ​ട്ടി​ച്ച​ത്. ബ​ർ​ഗ​ർ ക​ഴി​ച്ച ര​ണ്ട് പേ​ർ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ബ​ർ​ഗ​റി​നു​ള്ളി​ൽ പു​ഴു അ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. 131 രൂ​പ​യു​ടെ ചി​ക്ക​ൻ ഫ്രൈ​ഡ് ബ​ർ​ഗ​റാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ച്ച​ത്. ഓ​ഗ​സ്റ്റ് 13നാ​യി​രു​ന്നു സം​ഭ​വം.

തിരുവനന്തപുരത്ത് 24 വയസ്സുള്ള പെൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം; സ്ത്രീക്ക് രോ​ഗം സ്ഥിരീകരിക്കുന്നത് കേരളത്തിൽ ആദ്യം

തിരുവനന്തപുരം: ഒരാൾക്ക് കൂടി തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് അപൂർണം

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജൂലൈ 13ന് ഉച്ചക്ക് 12ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ച രീതി ശരിയായ നടപടിയല്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമ്മീഷൻ നിരീക്ഷിച്ചു. രവീന്ദ്രൻ നായരെന്ന രോഗിയെ ലിഫ്റ്റിൽ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർ റിപ്പോർട്ട് 10 …

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് അപൂർണം Read More »

ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

ഒഡീഷ: ബാലസോർ ജില്ലയിലെ സ്‌കൂളിലെ നൂറോളം വിദ‍്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗം ബാധിച്ചു. സിരാപൂരിലെ ഉദയനാരായൺ നോഡൽ സ്‌കൂളിലാണ് സംഭവം. ഉച്ച ഭക്ഷണത്തിൻറെ ഭാഗമായി ചോറും കറിയും വിളമ്പി കുറച്ച് സമയത്തിന് ശേഷം, ഒരു വിദ‍്യാർത്ഥി ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. തുടർന്ന് സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തി വിദ്യാർഥികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ‍്യപെട്ടു. പിന്നാലെ നിരവധി വിദ‍്യാർത്ഥികൾക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപെട്ടു. ഇവരെ സ്കൂൾ അധികൃതരുടെ സഹായത്തോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ …

ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി Read More »

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇവർ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളുളള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. കഴിഞ്ഞ 23ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, പേരൂർക്കട സ്വദേശിയായ ഒരാൾ എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം …

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ Read More »

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവന്തപുരം: നാല് പേർ‌ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ തിരുവന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സിയിൽ തുടരുകയാണ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. തിരുവനന്തപുരം കണ്ണറവിളയ്ക്കടുത്തുള്ള കുളത്തിൽ കുളിച്ചതിനെ …

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം Read More »

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ അതേ കുളത്തിൽ കുളിച്ച നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ഒരാൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് വെള്ളത്തിന്‍റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും …

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More »

കേരളത്തിൽ വീണ്ടും എലിപ്പനി മരണം

ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ വിദ്യാർഥികളാണ്.

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക്

കോതമംഗലം: പനി ഭീതിയിൽ കോതമംഗലം. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തത് രണ്ട് മാസം മുമ്പാണ്. കഴിഞ്ഞ മാസമായിരുന്നു കൂടുതൽ രോഗ ബാധിതർ. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. നിലവിൽ പത്ത് പഞ്ചായത്തു കളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ച 32 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരെല്ലാം ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചവരാണ്. ഇതിൻറെ ഇരട്ടിയോളം ആളുകൾ രോഗലക്ഷണം സംശയിക്കുന്നവരുമാണെന്നാണ് അനൗദ്യോഗിക …

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക് Read More »

കോതമംഗലത്ത് എ​ച്ച്​1​ എ​ൻ1 രോഗബാ​ധ; ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു, ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.

കോതമംഗലം: വ്യാഴാഴ്ച്ച രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എ​ച്ച്​1​എ​ൻ1 രോഗബാ​ധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്വമേധ്യ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കോതമംഗലം നഗരത്തിലെ ചെറിയപള്ളിതാഴത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും അണുനാശിനി ഉപയോഗിച്ച് ബാങ്ക് ക്ലീൻ ചെയ്യുകയും ഉപയോക്താക്കളോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് ഇന്നലെ ബാങ്ക് …

കോതമംഗലത്ത് എ​ച്ച്​1​ എ​ൻ1 രോഗബാ​ധ; ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു, ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി. Read More »

മലപ്പുറത്ത് 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം

പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എ.എം.യു.പി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.

കോഴിക്കോട് പതിനാലുകാരന് നിപ രോഗ ബാധയെന്ന് സം‍ശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്. നിപ രേഗ ലക്ഷണങ്ങളോടെ കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളെജ് നഴ്സിന്‍റെ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. നിലിവിൽ നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കാണെന്നാണ് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.

സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്. കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു. രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 2644 …

സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി Read More »

എച്ച് 1 എൻ 1 ബാധിച്ച് എറണാകുളത്ത് 4 വയസ്സുള്ള കുട്ടി മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് 1 എൻ 1 പോസിറ്റീവ് ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എച്ച് 1 എൻ 1 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് ആരോഗ്യ വകുപ്പ് നൽ‌കുന്നത്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, …

എച്ച് 1 എൻ 1 ബാധിച്ച് എറണാകുളത്ത് 4 വയസ്സുള്ള കുട്ടി മരിച്ചു Read More »

പാലക്കാട് കുഞ്ഞിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്നും ഇത് വിശദമായ പരിശോധനയിൽ തെളിഞ്ഞതായും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ.ജെ റീന വെളിപ്പെടുത്തി. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്ന് ബോധ്യമായി. പിടികൂടിയ പാമ്പിനു വിഷമില്ലായിരുന്നു. ചിറ്റൂർ സ്ഥാപനത്തിലും ആന്‍റി സ്നേക് വെനം ഉണ്ടായിരുന്നിട്ടും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയേണ്ട സാഹചര്യമില്ലായിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും …

പാലക്കാട് കുഞ്ഞിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ Read More »

മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: എച്ച് 1 എൻ 1 ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസയാണ് മരിച്ചത്. 47 വയസായിരുന്നു. പനി ബാധിച്ച് കുന്നകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. പൊന്നാനി മേഖലയിൽ വ്യാപകമായി പകർച്ചവ്യാധികൾ പടരുകയാണ്. മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പടരുന്നുണ്ട്. ഇന്ന് പൊന്നായിൽ മൂന്ന് പേർക്ക് മലമ്പനി ബാധിച്ചിരുന്നു.

മലപ്പുറത്ത് 4 പേർക്ക് മലമ്പനി

മലപ്പുറം: നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യ വകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹ സന്ദര്‍ശന സര്‍വേ നടത്തി.

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനങ്ങളും കിടത്തി ചികിൽസയും, മന്ത്രിയുടെ വാക്ക് നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ

വണ്ടിപ്പെരിയാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞെങ്കിലും ഡോക്ടർമാരുടെ സേവനങ്ങളും കിടത്തി ചികിൽസയും ആരംഭിക്കാതെ പിന്നോട്ടില്ലെന്ന് സമര നേതാക്കൾ. കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസിലെ നിരവധി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ആരംഭിച്ച റിലേ ഉപവാസ സഹന സമരം 12 ദിനങ്ങൾ പിന്നിട്ടു. മ്ലാമല 21, 22 വാർഡുകളെ പ്രധിനിധീകരച്ച് നടന്ന 11ആം ദിന റിലേ ഉപവാസ സമരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി …

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനങ്ങളും കിടത്തി ചികിൽസയും, മന്ത്രിയുടെ വാക്ക് നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ Read More »

കോളറ: ജാഗ്രത പാലിക്കണം

ഇടുക്കി: ജില്ലയിൽ കോളറ പടരുന്നത് തടയാൻ പ്രത്യേക ജാഗ്രതപുലർത്തണമെന്ന് ജില്ലാ സർവ്വലയൻസ് ഓഫീസർ അറിയിച്ചു. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാം. ലക്ഷണങ്ങൾ – പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജ്ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ …

കോളറ: ജാഗ്രത പാലിക്കണം Read More »

തൃശൂരിൽ വീട്ട് പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി: 2000 രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ട് കോടതി

തൃശൂർ: കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി. ഡെങ്കിപ്പനി കേസുകൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയതിനെ തുടർന്നാണ് വീട്ടുടമസ്ഥൻ 2000 രൂപ പിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം‌ ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിൽ …

തൃശൂരിൽ വീട്ട് പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി: 2000 രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ട് കോടതി Read More »

തലസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻ കരയിലെ സ്വകാര്യ സ്ഥാപനത്തിൽ കോളറ വ്യാപിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ എട്ട് പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 21 പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്.

കോളറ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിൻറെ തന്നെ സ്കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്കൂളിലും പ്രതിരോധ …

കോളറ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രിയുടെ നിർദേശം Read More »

ത്രിപുരയിൽ എച്ച്.ഐ.വി ബാധിച്ച് 47 മരണം

അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്‌.ഐ.വി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായും 828 വിദ്യാർത്ഥികൾ എച്ച്.ഐ.വി പോസിറ്റീവാണെന്നുമാണ് റിപ്പോർട്ട്. ത്രിപുര സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ലഹരി മരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. കണക്കുകൾ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതൽ ഏഴ് വരെ പുതിയ എച്ച്.ഐ.വി …

ത്രിപുരയിൽ എച്ച്.ഐ.വി ബാധിച്ച് 47 മരണം Read More »

തിരുവനന്തപുരത്ത് 10 വയസ്സുള്ള കുട്ടി മരിച്ചത് കോളറ മൂലം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പത്തു വയസുകാരൻ മരിച്ചത് കോളറ മൂലമെന്ന് സ്ഥിരീകരിച്ചു. തവരവിളയിലെ ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദവിസം നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ 26കാരനായ അനു മരിച്ചിരുന്നു. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടികൾക്ക് കോളറ സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നത്. എസ്.എ.റ്റിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അനുവിന്റെ സ്രവ …

തിരുവനന്തപുരത്ത് 10 വയസ്സുള്ള കുട്ടി മരിച്ചത് കോളറ മൂലം Read More »

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി: കോഴിക്കോട്ടെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്‍റെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. കടയിലെ ജീവനക്കാരനോട് പറഞ്ഞപ്പോൾ‌ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ …

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി: കോഴിക്കോട്ടെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ് Read More »

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും രോഗികളെ വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി

ഇടുക്കി: തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. അടിസ്ഥാന സൗകര്യ വര്‍ധനവിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. വൈകാതെ എല്ലാം ശരിയാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.എന്നാല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി രോഗികളെ വല്ലാണ്ട് വലക്കുന്നതാണ്. പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റ് പൊളിച്ചതോടെ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നു. തുറക്കുമെന്ന് …

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും രോഗികളെ വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി Read More »

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, കാസർഗോഡ് ഡോക്ടര്‍ക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചതായി പരാതി. ഡോക്‌ടർ സി.കെ.പി കുഞ്ഞബ്ദുള്ളയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വ്യക്തമാക്കുക ആയിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി

കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യോളി സ്വദേശിയായ 14കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തുടർച്ചയായി മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ …

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി Read More »

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും

തൃശൂർ: മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണു നശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം …

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും Read More »

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറൻറിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കോട്ടയ്ക്കലിലെ സാൻഗോസ് റെസ്റ്റോറൻറിനെതിരെ വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷൻറെ നടപടി. ഭാര്യയും അഞ്ച് വയസുള്ള മകളുമൊത്ത് പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻറിലെത്തിപ്പോൾ വിളമ്പിയ കോഴിയിറച്ചി മകൾക്കായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ തന്നെ ഹോട്ടൽ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി …

മലപ്പുറത്ത് റെസ്റ്റോറൻ്റിലെ കോഴിയിറച്ചിയിൽ പുഴം; അര ലക്ഷം പിഴയിട്ടു Read More »

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി

വണ്ണപ്പുറം: മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധമരുന്നു വിതരണം നടത്തി. വണ്ണപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ കെ.എം, ഡിസ്‌പെൻസർ സ്റ്റാലിൻ കെ.ജി, സൈന സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഹിമ പരീദ്, റെഷിദ് തോട്ടുങ്കൽ, അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ, ഭാരവാഹികളായ കെ.എച്ച് നൗഷാദ്, ബാബു കുന്നത്തുശേരി, പ്രിൻസ് എം.ജി, ഉഷ രാജൻ …

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി Read More »

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. ഗർഭിണികളായ സ്ത്രീകളിൽ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗർഭിണികളുടെ ഭ്രൂണവളർച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. വൈറസ്‌ ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശിച്ചത്‌. മഹാരാഷ്‌ട്രയിൽ ഏഴുപേർക്കാണ്‌ സിക്ക സ്ഥിരീകരിച്ചത്‌. അതിൽ രണ്ടുപേർ ഗർഭിണികളാണ്‌. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക്‌ കാണമായ ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്കയും …

സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം Read More »

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. റ്റി.വി ഇബ്രാഹിം എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം …

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിച്ച ഒരു കുട്ടി കൂടി ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് മറ്റൊരു കുട്ടികൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ 14കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്ത് കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വിവാഹ സർക്കാരത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നാണെന്ന് വള്ളിക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്‍റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് …

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കൽ,മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളിൽ ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് …

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ Read More »

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് ചില കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും അസുഖം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. നിലവില്‍ ആരും ചികിത്സയിലില്ലെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ കുടിവെള്ളത്തിന്‍റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് …

മലപ്പുറത്ത് 4 വിദ്യാർത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു Read More »

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്. ഇതിലൂടെ 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും. വളരെ വിലപിടിപ്പുള്ള …

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ് Read More »

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

അങ്കമാലി: താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി ൊമ്പതിനായിരുന്നു ഷൂട്ടിങ്ങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ താൽക്കാലികമായി അടച്ചുവെന്നും പരാതിയുണ്ട്. ഷൂട്ടിങ്ങിന് അനുമതി …

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു Read More »

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട്

ചക്കുപള്ളം: ആരോഗ്യ സേവന മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളായ അണക്കര ആറാം മൈയിൽ, പളിയക്കുടി, പാമ്പുംപാറ, ആനവിലാസം തുടങ്ങിയ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേ ന്ദ്രങ്ങളായി ഉയർത്തുവാൻ ലക്ഷ്യമിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും മൂന്ന് ജീവനക്കാർ വേണം. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, എം.എൽ.എസ്.പി, കൂടാതെ ആശാ പ്രവർത്തകർ എന്നിവർ രാവിലെ …

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട് Read More »