Timely news thodupuzha

logo

Month: May 2023

പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു. ഓൺലൈൻ മാധ്യമങ്ങളിൽ ട്രാൻസ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയിലാണ് ചർച്ച ഉണ്ടായതെന്നും, ട്രാൻസ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലർത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്നും മന്ത്രി ബിന്ദു പറഞ്ഞു.മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:പ്രിയപ്പെട്ട പ്രവീൺനാഥിന്റെ അന്ത്യചടങ്ങുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുൻകയ്യിൽ ചെയ്‌തിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ ഒരു മണി വരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു …

പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു Read More »

അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക്

കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക്. തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ഇന്നലെ രാത്രിയോടെയാണ് പെരിയാർ റേഞ്ചിലേക്കെത്തിയത്. ഒറ്റദിവസംകൊണ്ട് 40 കീലോമീറ്ററാണ് കൊമ്പൻ സഞ്ചരിച്ചത്. തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നീരിക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ മേഖമലവന്യജീവി സങ്കേതത്തിന്‍റെ താഴ്വാരത്ത് ചുരുളിയാർ ഭാഗത്ത് അരിക്കൊമ്പനെ കണ്ടിരുന്നു. ഈ ഭാഗത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകരുത്, അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകും; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്. അച്ചടക്ക നടപടി എടുക്കേണ്ടതില്‍ കാലതാമസം ഉണ്ടാകരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ഓഫീസുകളില്‍ അഴിമതി നിലനില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാന്‍ സാധിക്കുകയില്ല. പല ഓഫീസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഫയലുകള്‍ പിടിച്ചു വയ്‌ക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ …

പുതിയ അധ്യയന വര്‍ഷം അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകരുത്, അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകും; മന്ത്രി വി.ശിവന്‍കുട്ടി Read More »

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു

ഉഡൈന്‍: ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപോളി ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടത്‌. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ ജേതാക്കളായത്. സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്‌ടര്‍ ഒസിംഹെനിലൂടെ നാപോളി ഒരു ഗോള്‍ മടക്കി സമനില നേടി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് …

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു Read More »

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടി വിലമതിക്കുന്ന സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാത്രിയാണ്‌ വ്യത്യസ്‌ത കേസുകളിലായി രണ്ടുപേർ പിടിയിലായത്‌. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദമാമിൽനിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീൻ (35), സ്‌പൈസ് ജെറ്റ് എയർലൈൻസിൽ ജിദ്ദയിൽനിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്‌ദുൽ അസീസ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംസുദീനിൽ നിന്നും …

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടി വിലമതിക്കുന്ന സ്വർണം പിടികൂടി Read More »

മലമ്പുഴയിൽ മത്സ്യത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു; പ്രദേശത്ത് സ്ഥിരമായി ആനക്കൂട്ടം എത്താറുണ്ടെന്ന് സമീപവാസികൾ

മലമ്പുഴ: അണക്കെട്ട്‌ പരിസരത്ത് മത്സ്യത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മീൻപിടിച്ച് മടങ്ങുകയായിരുന്ന മലമ്പുഴ കരടിയോട് സ്വ​ദേശി ജോണി(58)ക്കുനേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിൽ വീണ ജോണിയുടെ കാലിന് പരിക്കേറ്റു. വ്യാഴം രാവിലെ എട്ടരയോടെയാണ് സംഭവം. കരടിയോട് പ്രദേശത്ത് സ്ഥിരമായി ആനക്കൂട്ടം എത്താറുണ്ടെന്നും ഇരുപത്തഞ്ചോളം കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. പത്തുമുതൽ മുപ്പതോളം ആനകൾ ഒന്നിച്ചാണ് പ്രദേശത്ത് എത്തുന്നത്. മലമ്പുഴ അണക്കെട്ടിൽ കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നത്‌ സ്ഥിരം കാഴ്‌ചയാണ്. ജില്ലയില്‍ കാട്ടാനകളുടെ ആക്രമണങ്ങൾ പെരുകുകയാണ്‌. 20 മാസത്തില്‍ അട്ടപ്പാടിയില്‍ …

മലമ്പുഴയിൽ മത്സ്യത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു; പ്രദേശത്ത് സ്ഥിരമായി ആനക്കൂട്ടം എത്താറുണ്ടെന്ന് സമീപവാസികൾ Read More »

കടമ്പൂർ ശക്തി നഗറിൽ വീട്ടുവളപ്പിലെ കിണറ്റിൽ പുള്ളിമാൻ വീണു

ഒറ്റപ്പാലം: കടമ്പൂരിൽ പുള്ളിമാൻ കിണറ്റിൽപ്പെട്ടു. കടമ്പൂർ ശക്തി നഗറിൽ വരിക്കോട്ടിൽ കിഴക്കേക്കര വീട്ടിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് മാൻ വീണത്. വ്യാഴം പകൽ 11 നാണ്‌ കിണറ്റിൽ മാനിനെ കണ്ടെത്തിയത്. ബുധൻ രാത്രി വീണതാവാനാണ് സാധ്യത. കിണറിന്റെ മുകളിലെ വല പൊട്ടിയത്‌ കണ്ട്‌ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് മാനിനെ കണ്ടത്. തിരുവഴിയോടുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. ഓഫീസർ വി താരൂഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഒലവക്കോട് ആർആർടി സംഘത്തെ വിവരമറിയിച്ചു. ഇവരെത്തി മാനിനെ പുറത്തെടുത്തു. മാനിന്റെ കൈകാലുകളിൽ …

കടമ്പൂർ ശക്തി നഗറിൽ വീട്ടുവളപ്പിലെ കിണറ്റിൽ പുള്ളിമാൻ വീണു Read More »

കൊല്ലം ജില്ലയിലെ അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

തിരുവനന്തപുരം: ദീർഘകാലമായ ജനങ്ങളുടെ ആവശ്യമായ കൊല്ലം ജില്ലയിലെ അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമാക്കി എൽഡിഎഫ് സർക്കാർ. ആയൂര്‍ അഞ്ചല്‍ റോഡും പുനലൂര്‍ റോഡും ബന്ധിപ്പിച്ചാണ് ഈ ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡും രണ്ട് മീറ്റര്‍ വീതിയില്‍ ഓടയും നടപ്പാതയും ഉള്‍പ്പെടുത്തി ആധുനിരനിലവാരത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്നു നൽകും. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബൈപാസിന്റെ നിർമാണം. ആകെ ദൂരം 2.1 കിലോമീറ്ററാണ്.

മെയ്‌ത്തീ സമുദായക്കാരും കുക്കികളുമായുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനായില്ല; മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് നിര്‍ത്തി

ന്യൂഡൽഹി: മണിപ്പുരിലെ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനാകാതെ സര്‍ക്കാര്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകള്‍ ഒന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല.മണിപ്പൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, …

മെയ്‌ത്തീ സമുദായക്കാരും കുക്കികളുമായുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്‌ തടയിടാനായില്ല; മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് നിര്‍ത്തി Read More »

Pondering Starting up A company With 2023? Allow me to citi-cab jackson, ms share Several Techniques Previously Commencing Entrance doors

All those who are values to get started on a professional start-up details can get all that help from your internet site. Every business offers arriving innovations, therefore heavily weighed is actually using a business place with an upward trend. Become a member of the shaft economy software while Fiverr and then sell on electronic …

Pondering Starting up A company With 2023? Allow me to citi-cab jackson, ms share Several Techniques Previously Commencing Entrance doors Read More »

പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രവീൺ നാഥിന്‍റെ മരണത്തിൽ പരാതിയുമായി ട്രാന്‍സ്ജെന്‍റർ കൂട്ടായ്മ രംഗത്തെത്തി. സൈബർ ആക്രമണങ്ങളും ഓൺലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ചു. നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍റർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ചിറ്റിലഞ്ചേരി സ്വദേശി പ്രവീൺ നാഥിനെ വ്യാഴാഴ്ചയാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണങ്ങളും വാർത്തകളുമാണ് …

പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു Read More »

തൃശൂരിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

തൃശൂര്‍: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 220 കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് നാലുപേരെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും

കൊച്ചി: വിവാദങ്ങൾക്കിടെ “ദി കേരള സ്റ്റോറി” ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡിൻറെ നിർദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തീയറ്ററുകളിലാണ് പ്രദർശം. കേരളത്തിൽ നിന്നു മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നതാണ് സിനിമയുടെ പ്രമേയം. അതിനിടെ, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോൾ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്. സെൻറർ ബോർഡ് ഓഫ് …

ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും Read More »

തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര. ആതിരയെ ഇന്നലെ മുതൽ കാണാതായിരുന്നു.കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Rəsmi Sayt ️: Lap əla Bonuslar Və Mobil Proqram!

Rəsmi Sayt ️: Lap əla Bonuslar Və Mobil Proqram!Başladıqdan sonra istifadəçilər bu həyəcanlandıran aviasiya temalı oyunda real para mərc etməyə başlaya bilərlər. Content 🛩 Aviator 1xbet Oyun Funksionallığına İcmal 🆓 Pulsuz Aviator 1xbet Oynayın: Demo Hədis 💻 Aviator Hədis İnterfeysi Və Mexanika 📲 Mobil Giriş: Android Və Ios Cihazları üçün Aviator 1xbet Tətbiqi 🤑 Para …

Rəsmi Sayt ️: Lap əla Bonuslar Və Mobil Proqram! Read More »

സ്വർണവില ഉയർന്നു; പവന് 45,760 രൂപ

കൊച്ചി: വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില. സംസ്ഥാനത്ത് വ്യാഴാഴ്ച 45,600 രൂപയായിരുന്നു വില. ഈ സർവകാല റെക്കോഡാണ് വെള്ളിയാഴ്ച തകർന്നത്. ഇപ്പോൾ പവന് 160 രൂപ വർധിച്ച് 45,760 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5720 രൂപയായി. കഴിഞ്ഞ 3 ദിവസമായി ആയിരത്തിലധികം രൂപയാണ് ഉയർന്നത്. യുഎസിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. മൂന്നാർ ബംഗളൂരു സ്വിഫ്റ്റ് ബസിൽ വ്യാഴാഴ്‌ച രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. ഇരുവർക്കും 30നടുത്ത് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. യുവതി അങ്കമാലിയിൽനിന്നും യുവാവ് എടപ്പാളിൽനിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള …

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു Read More »

3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയ്ക്ക് മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. ബീച്ചിലേക്കുള്ള യാക്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും …

3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

Лучшие курсы трейдинга Топ-23 лучших школ: бесплатное и бесплатное обучение

Все, что необходимо для построения или усовершенствования собственной торговой стратегии. Получить теоретические знания и подтвердить их на практике, а затем зарабатывать достойную прибыль — главная цель. Фондовые рынки, финансовые инструменты теперь приносят доход частным инвесторам. Работа с ними, понимание устройства помогают создать долгосрочные инвестиции, приносящие пассивный доход. Для достижения финансового успеха сначала нужно изучить всю …

Лучшие курсы трейдинга Топ-23 лучших школ: бесплатное и бесплатное обучение Read More »

ഇടവെട്ടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു.

തൊടുപുഴ:ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മലങ്കര വാർഡിൽ ചൊക്കംപാറയ്ക്ക് സമീപം താമസിക്കുന്ന ബേബി ജോൺ എന്നയാളുടെ വീടാണ് പൂർണമായും കത്തിനശിച്ചത്. ഇന്നു രാവിലെ (04/05/2022) 4 AM ന് പൊട്ടിതെറിക്കേട്ട് എഴുന്നേറ്റ് വീട്ടുടമസ്ഥൻ എഴുന്നേൽക്കുകയും, തീ പിടുത്തമാണെന്ന് ബോധ്യപ്പെട്ട വീട്ടുടമസ്ഥൻ ഭാര്യയെയും പേര കുട്ടികളെയും വീട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുസിറോയി, എ .കെ . സുഭാഷ് കുമാർ , സമീപ വാസികൾ, പൊതുപ്രവർത്തകൾ, ആശ പ്രവർത്തക എന്നിവർ എത്തിച്ചേർന്നു. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് …

ഇടവെട്ടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. Read More »

നെടിയശാല പള്ളിയിൽ പിടി നേർച്ച ശനിയാഴ്ച .

തൊടുപുഴ :പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല സെന്റ് മേരീസ് പള്ളിയിൽ വചന പ്രഘോഷണവും പിടി നേർച്ചയും മെയ് ആറാം തിയതി ശനിയാഴ്ച നടത്തും .രാവിലെ ആറിന് വിശുദ്ധ കുർബാന ,നൊവേന ,9 .30 നു ആഘോഷമായ ജപമാല ,വിശുദ്ധ കുർബാന ,വചന പ്രഘോഷണം -ഫാ .സേവ്യർ കുന്നുംപുറത്ത് എം .സി .ബി .എസ്,നൊവേന ,അത്ഭുത കിണറ്റിങ്ങലേയ്ക്ക് പ്രദക്ഷിണം ,പിടി നേർച്ച വിതരണം എന്നിവയാണ് ആഘോഷ പരിപാടികൾ . പിടി നേർച്ചയ്ക്കു കുടുംബ കൂട്ടായ്മയിലെ ഇരുട്ടുതോട് സെന്റ് …

നെടിയശാല പള്ളിയിൽ പിടി നേർച്ച ശനിയാഴ്ച . Read More »

Apomedika Net Ein Zuverlässiger Freund Deiner Gesundheit

Content ORTHOMOL Fertil Plus Kapseln Die Online-Rezeptbestellung Welche Kaufkriterien sollte ich beim Kauf von Potenzmittel beachten? NATURE LOVE Rote Kraft für Aktive Männer – Potenzmittel mit laborgeprüfter Qualität Die Versandapotheke versendet ausschließlich Original Medikamente von namhaften Herstellern. Für viele pflanzliche und homöopathische Potenzmittel aus der Apotheke liegen keine ausreichenden Belege für ihre Wirksamkeit https://augenlaser.operationauge.de/viewtopic.php?t=11524 vor. …

Apomedika Net Ein Zuverlässiger Freund Deiner Gesundheit Read More »

യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ; നാളെ ആരംഭിക്കും

തൊടുപുഴ: മെയ് 5,6,7 തീയതികളിൽ അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ മെയ് 5 വെള്ളി ഉച്ചക്ക് 2ന് തൊടുപുഴ കാർഗിൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അക്ബർ ടി.എൽ. നയിക്കുന്ന ജാഥക്ക് ജാഥാംഗം അരീഫ് കരീം അദ്ധ്യക്ഷത വഹിക്കും. വീക്ഷണം എം.ഡി. സെക്രട്ടറി അഡ്വ: ജയ്സൺ ജോസഫ് പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ സംബന്ധിക്കും. കോടിക്കുളം, വണ്ണപ്പുറം, …

യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ; നാളെ ആരംഭിക്കും Read More »

മതേതര കേരളത്തിനെ തകർക്കാൻ അനുവദിക്കില്ല; കെ എം എ ഷുക്കൂർ

തൊടുപുഴ: ദി കേരള സ്‌റ്റോറി എന്ന സിനിമയിലെ നുണ പ്രചരണത്തിലൂടെ മതേതര കേരളത്തിനെ തകർക്കാൻ അനുവദിക്കില്ലന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ പറഞ്ഞു. കേരളത്തിനെതിരെ സംഘ് പരിവാർ നടത്തുന്ന കള്ളപ്രചാരണത്തിന് തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം നൽകുന്നതിനുള്ള യൂത്ത്‌ലീഗ് കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ സിവിൽ സ്‌റ്റേഷനു മുമ്പിൽ യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് പി എച്ച് സുധീറിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ആക്ടിംഗ് …

മതേതര കേരളത്തിനെ തകർക്കാൻ അനുവദിക്കില്ല; കെ എം എ ഷുക്കൂർ Read More »

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു

തൊടുപുഴ: കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ പൈനാവ് കാര്യായത്തിന്റെ കീഴിൽ വരുന്ന ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് വോളന്റിയർമാരെ ( IMIS കോ ഓർഡിനേറ്റർമാരെ) നിയമിക്കുന്നത്. സിവിൽ, മെക്കാനിക്കൽ എഞ്ചനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനവും ജല വിതരണ രംഗത്ത് …

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു Read More »

വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം നാളെ ആരംഭിക്കും

അടിമാലി: നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലെന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം നാളെ ആരംഭിക്കും. നാളെ വൈകിട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും കൊടിമര, പതാക, ഛായാ ചിത്ര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിക്കും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ.റ്റി.എൽ.അക്ബർ, ഷിൻസ് ഏലിയാസ്, മനോജ് രാജൻ, സോയിമോൻ സണ്ണി എന്നിവർ ജാഥാ ക്യാപ്റ്റന്മാരായ ജാഥകൾ വൈകിട്ട് ആറുമണിക്ക് അടിമാലിയിലെ സമ്മേളന നഗരിയിൽ സംഗമിക്കും. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.കെ.മണി …

വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം നാളെ ആരംഭിക്കും Read More »

നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; കടയുടമയ്ക്ക് 10000 രൂപ പിഴയിട്ടു

തൊടുപുഴ: നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ അറക്കുളത്തെ കടയുടമയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി. ജില്ലാതല സ്‌ക്വാഡ് അറക്കുളത്തെ 25 കടകളില്‍ നടത്തിയ റെയ്ഡില്‍ നിന്നായി 37.650കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അശോകക്കവലയിലെ സ്മാര്‍ട്ട് ബേക്കറി ആന്റ് സ്റ്റേഷനറി ഉടമയ്ക്കാണ് പിഴ ചുമത്തിയത്. പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കി കൈയ്യൊഴിയണമെന്ന് സ്‌ക്വാഡ് കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്‌സ് ഓഫീസര്‍മാരായ റ്റി.എസ്.റജിമോന്‍,അഷിത ചന്ദ്രന്‍, അറക്കുളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ …

നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; കടയുടമയ്ക്ക് 10000 രൂപ പിഴയിട്ടു Read More »

തൊടുപുഴ നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഉദ്ഘാടനം പ്രഹസനമെന്ന് യു ഡി എഫ് കൗൺസിലർമാർ

തൊടുപുഴ: നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ താക്കോൽ ദാനച്ചടങ്ങ്, സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമാക്കിയത് വെറും പ്രഹസനമാണെന്ന് യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു. വീട് നിർമ്മിച്ച മാസങ്ങൾ കഴിഞ്ഞവർക്കും, നിർമ്മാണം പൂർത്തിയാകാത്തവർക്കും താക്കോൽ നൽകുന്നത് പ്രസിദ്ധിക്ക് വേണ്ടി മാത്രമാണ്. ഒരു വീടിന് അനുവദിക്കുന്ന നാലു ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപയും നഗരസഭ വായ്പ എടുത്താണ് നൽകുന്നത്. ഈ ആവശ്യത്തിലേക്കായി തൊടുപുഴ നഗരസഭ ഇത് വരെ ഒൻപത് കോടി രൂപയാണ് വായ്പ …

തൊടുപുഴ നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഉദ്ഘാടനം പ്രഹസനമെന്ന് യു ഡി എഫ് കൗൺസിലർമാർ Read More »

R ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം കേരളകോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ ആമ്പൽ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ആർ.ബാലകൃഷ്ണപിള്ളയെ പോലുള്ള ജനകീയ നേതാക്കളുടെ അഭാവം കേരള രാഷ്ട്രീയത്തെ അരക്ഷിതാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്; ആമ്പൽ ജോർജ്

തൊടുപുഴ: ആർ.ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ്‌ ബി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ആമ്പൽ ജോർജ് ഉദ്ഘാടനം ചെയ്തു. ഉണ്ണി വടകുന്നത്ത് അധ്യക്ഷത വഹിച്ചു. ആർ.ബാലകൃഷ്ണപിള്ളയെ പോലുള്ള ജനകീയ നേതാക്കളുടെ അഭാവം കേരള രാഷ്ട്രീയത്തെ അരക്ഷിതാവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് ആമ്പൽ ജോർജ് വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. പോൾസൺ മാത്യു, പി.കെ.സന്തോഷ്‌, ജിൻസൺ ജോർജ്, ചാക്കോ എബ്രഹാം, ഇ.പുഷ്പകുമാരി, വിബിൻ, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. അന്നദാനം, പരേതനു വേണ്ടി വിവിധ ദേവാലയങ്ങളിൽ വഴിപാടുകളും നടത്തി.

സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു

തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു .ആഘോഷ ങ്ങളുടെ ഉദ്ഘാടനം റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു .. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിച്ചു .. സെക്രട്ടറി ഷാജി ജോർജ് സ്വാഗതം പറഞ്ഞു .കൺവീനർ മാത്യു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു .റെവ .സാം .ടി .പണിക്കർ ,റെവ .ഡോ.ജോസ് ഫിലിപ് ,മുനിസിപ്പൽ കൗൺസിലർ അഡ്വ .ജോസഫ് ജോൺ ,റോയൽ ഗാർഡൻ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പുന്നൂസ് …

സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു Read More »

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ശിക്ഷിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജസ്റ്റിസ് ഹദീരേഷ്.എച്ച്.വർമ്മയ്ക്ക് സ്ഥാനക്കയറ്റം

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് സിജെഎം ആയിരുന്ന ജസ്റ്റിസ് ഹദീരേഷ് എച്ച് വർമയെയാണ് രാജ്കോട്ട് ജില്ലാ ജഡ്ജിയായി നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. ‘എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനിരേ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് പരാതി നൽകിയത്. രാഹുൽ കുറ്റക്കാരനാണെന്ന് സിജെഎം …

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ശിക്ഷിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജസ്റ്റിസ് ഹദീരേഷ്.എച്ച്.വർമ്മയ്ക്ക് സ്ഥാനക്കയറ്റം Read More »

ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം; കോൺഗ്രസിന്‌ നവചൈതന്യം പകർന്നെന്ന്‌ കെ.സുധാകരൻ

കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാർഥി ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം കോൺഗ്രസിന്‌ നവചൈതന്യം പകർന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുമെന്നും പരസ്യപ്രഖ്യാപനം. കണ്ണൂരിൽ കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യവെയാണ്‌ വിവാദ പ്രസംഗം. പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ –- അർപ്പണ ബുദ്ധിയോടെ മരിച്ചുവീഴാൻ തയ്യാറാകുന്ന ഒരുപാട്‌ പേർ കെ.എസ്‌.യുവിലും യൂത്ത്‌ കോൺഗ്രസിലും ഉണ്ട്‌. ഇടുക്കിയിൽ നാം അത്‌ കണ്ടു. സി.പി.എം ഗുണ്ടായിസത്തിന്‌ മുന്നിൽ തല കുനിക്കാതെ നിന്ന …

ധീരജ്‌ രാജേന്ദ്രനെ വെട്ടിക്കൊന്ന സംഭവം; കോൺഗ്രസിന്‌ നവചൈതന്യം പകർന്നെന്ന്‌ കെ.സുധാകരൻ Read More »

കടുത്തുരുത്തിയിലെ സൈബർ ആക്രമണം; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ അരുൺ നിരന്തരമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇരുപത്താറുകാരിയായ വി.എം. ആതിര ആത്മഹത്യ ചെയ്തത്. അരുണിനെതിരേ ഞായറാഴ്ച രാത്രി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു ശേഷവും അരുൺ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ആരോപണമുയർന്നിരുന്നു.

ബി.ജെ.പി നേതാവ് കോൺഗ്രസ് പ്രകടനപത്രിക കത്തിച്ചു

കലബുർഗി: പൊപ്പുലർ ഫ്രണ്ടിനൊപ്പം ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്.ഈശ്വരപ്പ പ്രകടനപത്രിക കത്തിച്ചു. ബജ്റംഗ് ദൾ ‘ദേശസ്നേഹ’ പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട മുൻ കർണാടക ഉപമുഖ്യമന്ത്രി, ആ സംഘടനയെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ചു. പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്‍റെ പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെയും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്യുകയാണു വേണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ …

ബി.ജെ.പി നേതാവ് കോൺഗ്രസ് പ്രകടനപത്രിക കത്തിച്ചു Read More »

മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു

ഇംഫാൽ: മണിപ്പൂരിലെ ഭൂരിഭാഗം വരുന്ന മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു. പട്ടികജാതി പദവി നൽകുന്നതുമായി സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മെയ്തി സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് സംഘർഷത്തിന് തുടക്കമാവുന്നത്. മണിപ്പൂരിന്‍റെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ മണിപ്പൂർ താഴ്വരകളിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി വിഭാഗം …

മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു Read More »

ബി.ജെ.പിയുമായി എൻ.സി.പി നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല, പാർട്ടിയിൽ ചേരാനാഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യും; ചന്ദ്രശേഖർ ബവൻകുലെ

മുംബൈ: എൻ.സി.പി നേതാക്കളാരും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. അതേസമയം, പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ രൂപീകരണത്തെ കുറിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 16 വൈസ് പ്രസിഡന്‍റുമാരും ആറ് ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരും ഉൾപ്പെടെ 47 ഭാരവാഹികളാണുള്ളത്. 64 എക്‌സിക്യൂട്ടീവ് അംഗങ്ങളും 512 ക്ഷണിക്കപ്പെട്ട അംഗങ്ങളും 264 പ്രത്യേക ക്ഷണിതാക്കളും കമ്മിറ്റിയിലുണ്ട്. ‘ഏകദേശം 25 വർഷമായി …

ബി.ജെ.പിയുമായി എൻ.സി.പി നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല, പാർട്ടിയിൽ ചേരാനാഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യും; ചന്ദ്രശേഖർ ബവൻകുലെ Read More »

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും; കേരളത്തിൽ 4 ദിവസം ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതു പിന്നീട് ന്യുനമർദമായി മാറാനും സാധ്യത. ഇതുമൂലം സംസ്ഥാനത്ത് അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മേയ്‌ ആറോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതച്ചുഴി മേയ്‌ ഏഴോടെ ന്യൂനമർദമായും മേയ്‌ 8ന് തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കുമെന്നാണ് അനുമാനിക്കുന്നത്. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ( …

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും; കേരളത്തിൽ 4 ദിവസം ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും പൂട്ടിയിട്ടത് 10 ദിവസം

മലയാലപ്പുഴ: ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസം പൂട്ടിയിട്ടെന്ന് പരാതി. സിപിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു. പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തുന്ന ശോഭനയാണ് ഇവരെ തടങ്കലിലാക്കിയത്‌. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീന്റെ ഭാര്യ ശുഭയേയും (34) മകളേയും അമ്മ എസ്തറിനേയുമാണ് 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പോലും സമ്മതിക്കാതെ കുട്ടിയെ …

മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രത്തിൽ എട്ട്‌ വയസ്സുകാരിയേയും അമ്മയേയും വല്ല്യമ്മയേയും പൂട്ടിയിട്ടത് 10 ദിവസം Read More »

ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജൻ

വാഷിങ്ങ്ടണ്‍: ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സി.ഇ.ഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് നിയമിക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ നാമനിര്‍ദേശം ചെയ്‌ത‌ത്.

കിഷ്ത്വാറിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും കോ പൈലറ്റും പരുക്കുകളോടെ രക്ഷപ്പെട്ടു

ജമ്മു: ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. പൈലറ്റിനെയും കോ പൈലറ്റിനെയും പരുക്കുകളോടെ രക്ഷപ്പെടുത്തി. ഹെലികോപ്റ്ററിൽ മൂന്നു പേരാണുണ്ടായിരുന്നത്. മലയോര പ്രദേശമായ മാർവായിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അന്വേഷണം ആരംഭിച്ചതായി സൈനിക വക്താവ് വ്യക്തമാക്കി.

കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി

തിരുവനന്തപുരം: വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി. സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ഐ.എസെന്ന തീവ്രവാദി സംഘടനയുടെ റിക്രൂട്ടിംഗ് ഏജന്റായി ചിത്രീകരിക്കുന്നതുമാണെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ട്രെയിലർ പ്രദർശനം വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. വർഗീയ കലാപങ്ങൾക്ക് കാരണമാവുകയും ചെയ്യും. കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിനെ വ്യാജമായി നിർമ്മിച്ച് …

കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി Read More »

ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ പൊലീസ്‌ തല്ലിച്ചതച്ചു

ന്യൂഡൽഹി: വനിതാ കായികതാരങ്ങളെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ ഗുസ്‌തി ഫെഡറേഷൻ(ഡബ്ല്യു.എഫ്‌.ഐ) പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ തല്ലിച്ചതച്ച്‌ പൊലീസ്‌. ബുധൻ രാത്രി വൈകിയാണ്‌ ജന്തർമന്തറിലെ സമരകേന്ദ്രത്തിൽ പൊലീസ്‌ അതിക്രമം. സംഘർഷത്തിൽ മൂന്നുതാരങ്ങളുടെ തലയ്‌ക്ക്‌ പരിക്കേറ്റു. മദ്യപിച്ചെത്തിയ പൊലീസുകാരാണ്‌ മർദ്ദിച്ചതെന്ന്‌ ​താരങ്ങൾ പത്രസമ്മേളനം നടത്തി പറഞ്ഞു. സമരവേദിയിലേക്ക് കിടക്ക എത്തിച്ചപ്പോഴാണ്‌ ഒരു പ്രകോപനവുമില്ലാതെ പൊലീസ്‌ ലാത്തി വീശിയത്‌. രാജ്യം ഒന്നടങ്കം ഈ അതിക്രമത്തിനെതിരെ നിൽക്കണം. എല്ലാവരും സമരവേദിയിലേക്ക്‌ വരണം. നിങ്ങളുടെ പിന്തുണ ആവശ്യമാണ്‌. ബ്രിജ്ഭൂഷണെ …

ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ പൊലീസ്‌ തല്ലിച്ചതച്ചു Read More »

കോവിഡ് കേസുകളിൽ കുറവ്; നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി താഴ്ന്നു

ന്യൂഡൽഹി: രാജ്യത്തെ ആക്റ്റിവ് കൊവിഡ് കേസുകളിൽ വീണ്ടും ഇടിവ്. പുതിയതായി 3,962 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും, നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി കുറഞ്ഞു. മരണസംഖ്യയിൽ 22 പേരുടെ വർധന രേഖപ്പെടുത്തി. ഇതിൽ കേരളം മുൻകാല കണക്കുകളിൽ നിന്ന് കൂട്ടിച്ചേർത്ത് എട്ടു പേരും ഉൾപ്പെടുന്നു. കൊവിഡ് പാൻഡമിക് ഘട്ടത്തിൽനിന്ന് എൻഡമിക് ഘട്ടത്തിലേക്കു കടന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്. പുതിയ തരംഗത്തിൽ ആശുപത്രി പ്രവേശനവും കുറവായാണ് കാണുന്നത്.

കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കും, ലീ​ഗൽ സെല്ലുണ്ടാക്കി; കെ.സുധാകരൻ

കണ്ണൂർ: അക്രമത്തിന് പ്രോത്സാഹനം നൽകുന്ന രീതിയിൽ വിവാദ പ്രസംഗവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും സൗജന്യമായി കേസ് വാദിക്കാൻ ലീ​ഗൽ സെല്ലുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിലെ കെ.എസ്‌.യു പരിപാടിയിലായിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകികളെ പാർട്ടി സംരക്ഷിച്ചുവെന്നും സുധാകരൻ പ്രസംഗത്തിൽ പരോക്ഷമായി പറഞ്ഞു. ഇടുക്കിയിലെ കുട്ടികളെ പാർട്ടി സംരക്ഷിച്ച് നിർത്തി എന്നാണ് സുധാകരൻ പറഞ്ഞത്. “ഇടുക്കിയിലെ ചെറുപ്പക്കാരായി കുട്ടികള്‍ കാട്ടിയ ആത്മധൈര്യം അവിടെ പാര്‍ട്ടിക്ക് പോലും നവചൈതന്യം പകര്‍ന്നു. …

കേസിൽപ്പെടുന്ന കേൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കും, ലീ​ഗൽ സെല്ലുണ്ടാക്കി; കെ.സുധാകരൻ Read More »

ഓൾ ഇന്ത്യ റേഡിയോ; പേര് മാറ്റാൻ കേന്ദ്ര നിർദേശം

ഓൾ ഇന്ത്യ റേഡിയോ ഇനിയില്ല. ആകാശവാണിയെന്ന പേരു മാത്രമായിരിക്കും മേലിൽ ഔദ്യോഗികമായി ഉപയോഗിക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിലൊന്നാണ് പ്രസാർഭാരതിയുടെ കീഴിലുള്ള ആകാശവാണി. നൊബേൽ സമ്മാന ജേതാവായ മഹാകവി രബീന്ദ്രനാഥ് ടാഗോർ കനിഞ്ഞു നൽകിയ പേരാണ് ആകാശവാണി എന്നത്. എങ്കിലും കൊളോണിയൽ കാലത്തിന്‍റെ ഹാങ്ങോവറെന്നോണം ഓൾ ഇന്ത്യ റേഡിയോയെന്ന വിശേഷണവും ഒപ്പം തന്നെ ഉപയോഗിച്ചു പോരുകയായിരുന്നു ഇതുവരെ. ഇപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇനിയിതു വേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി പല കോണുകളിൽ …

ഓൾ ഇന്ത്യ റേഡിയോ; പേര് മാറ്റാൻ കേന്ദ്ര നിർദേശം Read More »

ഹ​​ണി​​ട്രാ​​പ്പ്; വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ കൊ​​ല്ലം സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​ണി​​ട്രാ​​പ്പ് ത​​ട്ടി​​പ്പു കേ​​സു​​ക​​ളി​​ലെ പ്ര​​തി കൊ​​ല്ലം അ​​ഞ്ച​​ൽ സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റി​​ൽ. പൊ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​രും രാ​​ഷ്‌​​ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ക​​രും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രെ ക​​ബ​​ളി​​പ്പി​​ച്ച കേ​​സി​​ലെ പ്ര​​തി​​യാ​​ണ് ഇ​​വ​​ർ. വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി തി​​രു​​വ​​ന​​ന്ത​​പു​​രം പൂ​​വാ​​ർ സ്വ​​ദേ​​ശി​​യാ​​യ 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്. വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ൽ​​കി പ​​ല​​സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി പ​​ണം ത​​ട്ടി​​യെ​​ന്നാ​​ണു പ​​രാ​​തി. നേ​​ര​​ത്തെ സ​​മാ​​ന പ​​രാ​​തി​​യി​​ൽ അ​​ശ്വ​​തി അ​​ച്ചു​​വി​​നെ പൊ​​ലീ​​സ് വി​​ളി​​ച്ചു​​വ​​രു​​ത്തി കാ​​ര്യം തി​​ര​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ പ​​ണം ക​​ട​​മാ​​യി വാ​​ങ്ങി​​യ​​താ​​ണെ​​ന്നാ​​ണ് യു​​വ​​തി പൊ​​ലീ​​സി​​നോ​​ട് …

ഹ​​ണി​​ട്രാ​​പ്പ്; വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി 68 കാ​​ര​​നി​​ൽ നി​​ന്ന് 40,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ കൊ​​ല്ലം സ്വ​​ദേ​​ശി അ​​ശ്വ​​തി അ​​ച്ചു അ​​റ​​സ്റ്റിൽ Read More »

എ.ഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് വി.ഡി.സതീശൻ

കാസർഗോഡ്: കെ ഫോണിൽ 520 കോടിയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2017 ആരംഭിച്ച പദ്ധതിയുടെ കാലാവധി 18 മാസമായിരുന്നു. എന്നാൽ ആറു വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചില്ല. എസ്റ്റിമേറ്റിൽ ടെൻഡർ തുക കൂട്ടി നൽകിയതിനു പുറമേ ഉപകരാർ പാടില്ലെന്ന ചട്ടവും ലംഘിച്ചിട്ടുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷം …

എ.ഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് വി.ഡി.സതീശൻ Read More »