അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിപ്പിച്ചു; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: ബലാത്സംഗ കേസിലെ അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിപ്പിക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഹൈക്കോടതിയുടെ സമീപനം കാരണം വിലയേറിയ സമയം പാഴായെന്നും ഇത്തരം അടിയന്തരപ്രാധാന്യമുള്ള കേസിൽ നിരുത്സുകമായ സമീപനം ഹൈക്കോടതി സ്വീകരിക്കരുതായിരുന്നുവെന്ന് ജസ്‌റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം. കുഞ്ഞിന്റെ വളർച്ച 28 ആഴ്‌ച പൂർത്തിയാക്കാറായ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ …