പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ മരണ ശേഷം ഗർഭിണിയാണെന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കേസിൽ പെൺകുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പൊലീസ്, ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്നാണ് കുറിപ്പ് കിട്ടിയത്. അച്ഛനോടും അമ്മയോടും പെൺകുട്ടി ക്ഷമ ചോദിക്കുന്നുണ്ട്. ഭാവിയിൽ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കുറിപ്പ് കണ്ടെടുത്തതിലൂടെ പൊലീസ് പറയുന്നത്. …
പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി Read More »