ഒയാസിസ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അനുമതിയെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞത് നുണ; വി.ഡി സതീശൻ
എറണാകുളം: ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്‌സൈസ് മന്ത്രി ഉയർത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകർന്നു വീഴുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മദ്യ നയത്തിൽ മാറ്റമുണ്ടായപ്പോൾ ഒയാസിസ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയതെന്നാണ് മന്ത്രി പറഞ്ഞത്. മദ്യനയം മാറി മദ്യനിർമ്മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാടത്തെയും കേരളത്തിലെയും …