Timely news thodupuzha

Month: October 2025

മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡി.ജി.പിയ്ക്കും മുൻ മന്ത്രിയുമായ ഭാര്യയ്ക്കുമെതിരേ കേസ്

ചണ്ഡിഗഡ്: മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുൻ മന്ത്രിയുമായ റാസിയ സുൽത്താനയ്ക്കുമെതിരേ കേസ്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. 35 വയസുള്ള അഖിൽ അക്തർ ആണ് ഒക്റ്റോബർ 16ന് ഹരിയാന‍യിലെ പഞ്ച്കുളയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചാബിലെ മലേർകോട്ട്‌ലയിൽ നിന്നുള്ള ഷംസുദ്ദീനാണ് പരാതി നൽകിയിരുന്നത്. അഖിൽ അക്തറിനെ പഞ്ച്കുളയിലെ സെക്റ്റർ-4,ലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളാണ് പൊലീസിനെ …

മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡി.ജി.പിയ്ക്കും മുൻ മന്ത്രിയുമായ ഭാര്യയ്ക്കുമെതിരേ കേസ് Read More »

വധക്കേസിൽ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയിൽ വച്ച് പ്രതികളുടെ ചിത്രമെടുത്ത കുറ്റത്തിന് സി.പി.എം വനിതാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂർ: കോടതി മുറിയിൽ‌ വച്ച് പ്രതികളുടെ ചിത്രമെടുത്ത വനിതാ സിപിഎം നേതാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വച്ചായിരുന്നു സംഭവം. ധനരാജ് വധക്കേസിൽ വിചാരണ നടക്കുന്നതിനിടെയായിരുന്നു പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി ജ‍്യോതി പ്രതികളുടെ ദൃശ‍്യം പകർത്തിയത്. ഇതേത്തുടർന്ന് ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ‍്യപ്പെടുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശി ഹബ്സാ ബീവിയാണ് മരിച്ചത്. 79 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപേ പനി ബാധിച്ചതിനെത്തുടർന്ന് ഹബ്സാ ബീവി പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് ഹബ്സാ ബീവിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്.

നവി മുംബൈ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ

മുംബൈ: നവി മുംബൈയിലെ വാശി സെക്റ്റർ 14ൽ വൻ തീപിടിത്തം. അപകടത്തിൽ മരിച്ച ആറു പേരിൽ മലയാളി കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറ് വയസുള്ള മകൾ വേദിക എന്നിവരാണു മരിച്ചത്. ടയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദറും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 5 ഫയർഫോഴ്സ് യൂണിറ്റ് …

നവി മുംബൈ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ Read More »

മൂന്നാറിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ വനം വകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു

ഇടുക്കി: അടുത്ത നാളുകളിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. മൂന്നാർ ഗുണ്ടുമല, മാട്ടുപ്പെട്ടി റോഡിലെ ഹൈറേഞ്ച് സ്കൂളിന് സമീപത്തുമായിട്ടാണ് നാല് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. പ്രദേശശത്ത് കടുവയെ നാട്ടുകാർ കാണുകയും ഒപ്പം മൂന്ന് പശുക്കളെ കടുവ കൊന്ന് ഭക്ഷിക്കുകയും ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പരാതി ഉന്നയിച്ചതോടെയാണ് വനം വകുപ്പ് നടപടികൾ സ്വീകരിച്ചത്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും …

മൂന്നാറിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ വനം വകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു Read More »

കാതു പൊട്ടുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി പാഞ്ഞ 96 വാഹനങ്ങൾ മോട്ടർ വാഹന സ്‌ക്വാഡ് പിടികൂടി

തൊടുപുഴ: കാതു പൊട്ടുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി പാഞ്ഞ 96 വാഹനങ്ങൾ മോട്ടർ വാഹന സ്‌ക്വാഡ് പിടികൂടി. ഒരാഴ്ച നീണ്ടു നിന്ന എയർഹോൺ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ കുടുങ്ങിയത്. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വ്യാപക പരിശോധനയ്ക്ക് ഇറങ്ങിയത്. വിവിധ വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോൺ റോഡ് റോളർ കയറ്റി നശിപ്പിച്ചു. ഇതര സംസ്ഥാന വാഹനങ്ങളിലും എയർ ഹോൺ വ്യാപകമാണ്. തൊടുപുഴയിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ഹോണുകൾ പിടികൂടിയത്. …

കാതു പൊട്ടുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി പാഞ്ഞ 96 വാഹനങ്ങൾ മോട്ടർ വാഹന സ്‌ക്വാഡ് പിടികൂടി Read More »

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(22) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവൻ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

മംഗലാപുരം: കൊങ്കൺ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സാധാരണഗതിയിൽ ഒക്റ്റോബർ 31 വരെയാണു മൺസൂൺ സമയക്രമം. ഇത്തവണ ഇതു നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ്, മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ ട്രെയ്‌നുകൾ …

കൊങ്കൺ പാതയിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം Read More »

ആശ വർക്കർമാർ 22ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു

തിരുവനന്തപുരം: സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് എട്ട് മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബുധനാഴ്ച മാർച്ച് ചെയ്യും. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. ഇതിനായി വിപുലമായ തയാറെടുപ്പാണ് സമരത്തിലുള്ള ആശ വർക്കർമാർ സംസ്ഥാനത്തുടനീളം നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആശമാരുടെ യോഗം, പ്രാദേശികതലത്തിൽ പോസ്റ്റർ പ്രചരണം, ജില്ലാതല പ്രചരണ റാലികൾ എന്നിവയ്ക്കൊപ്പം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ആയിരം പ്രതിഷേധ സദസുകളും …

ആശ വർക്കർമാർ 22ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു Read More »

പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എസ്.എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിൻറെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. നേരത്തെ പിഎം ശ്രീയെ എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എഫും വിമർശനം നടത്തിയിരിക്കുന്നത്.

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു

മുംബൈ: നടൻ ഗോവർധൻ അസ്രാനി(84) വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാർത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ആയിരുന്നു അന്ത്യം. സാന്താക്രൂസ് ശ്മ്ശാനത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. നീണ്ട അഞ്ച് പതിറ്റാണ്ട് കാലം സിനമയിലും സീരിയലിലും സജീവമായിരുന്ന അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോലെയിൽ പൊലീസ് ഓഫിസറായി ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1970-80 കാലഘട്ടത്തിൽ മാത്രം ഇരുനൂറിലേറെ സിനിമകളുടെ ഭാഗമായി. സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം …

നടൻ ഗോവർധൻ അസ്രാനി അന്തരിച്ചു Read More »

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച എത്തും. ഉച്ചയ്ക്കു രണ്ടരയോടെ പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന അവർ രാജ്ഭവനിലായിരിക്കും താമസിക്കുക. ശബമരിമല ദർശനമാണ് മുഖ്യ കാര്യപരിപാടി. ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, അദ്ദേഹത്തിൻറെ പത്നി എന്നിവർക്കൊപ്പം നിലയ്ക്കലേയ്ക്കു പോകും. അവിടെ നിന്ന് വാഹനത്തിൽ പമ്പയിലെത്തി ഗണപതീക്ഷേത്ര ദർശനം നടത്തി കെട്ടുനിറച്ച ശേഷം വനം വകുപ്പിൻറെ പ്രത്യേക ഫോഴ്സ് ഗൂർഖ വാഹനത്തിൽ സന്നിധാനത്തേക്ക്. തുടർന്ന് ആചാരപരമായി പതിനെട്ടാം പടി ചവിട്ടി …

ശബരിമല സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ എത്തും Read More »

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

രാജാക്കാട്: മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക,ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക,ഉപയോഗശൂന്യമായ മാലിന്യ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം പുനരാംഭിക്കുക,കുടിവെള്ള പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കുക നിർമ്മാണം ആരംഭിച്ചു 5 വർഷമായിട്ടും പൂർത്തികരിക്കാത്ത പഞ്ചായത്ത് ഓഫിസ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടപ്പിനും എതിരെയാണ് കുറ്റവിചാരണ വാഹന പ്രചരണ ജാഥാ സംഘടിപ്പിച്ചത്. രാജാക്കാട് പഴയവടുതിയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ …

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു Read More »

കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം

ഇടുക്കി: കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞു. നിരവധി വിനോദ സഞ്ചാരികൾക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കല്ലാർ മാങ്കുളം റോഡിൽ വിരിപാറക്കും കൈനഗിരിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.വാഹനത്തിൽ ഉണ്ടായിരുന്ന …

കല്ലാർ മാങ്കുളം റോഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം Read More »

ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ആശുപത്രി സുരക്ഷ വർധിപ്പിക്കണമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ; മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” നടത്തി

തൊടുപുഴ: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” തൊടുപുഴ ഐ എം എ ഹാളിൽ വച്ച് നടത്തി. മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഡോക്ടർ എ.ബി വിൻസെൻ്റിന്റെ അധ്യക്ഷതയിൽ നടത്തിയ ജനൽ ബോഡി യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻറ് ഡോ. സുനിൽ പി കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോക്ടർ അൻസൽ നബി സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി ഡോ ജോബിൻ …

ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ആശുപത്രി സുരക്ഷ വർധിപ്പിക്കണമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ; മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” നടത്തി Read More »

ന്യൂക്ലിയർ മെഡിസിനിൽ പി.ജി കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളെജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്തെ സ്റ്റേറ്റ് മെഡിക്കൽ കോളെജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാർ ക്യാൻസർ സെൻററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിൻറെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്തു പകരും. 81 പുതിയ മെഡിക്കൽ പിജി …

ന്യൂക്ലിയർ മെഡിസിനിൽ പി.ജി കേരളത്തിൽ Read More »

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഗോവ, കാർവാർ(കർണാടക) തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ എയർക്രാ്റ്റ് കാരിയർ ആയ ഐഎൻഎസ് വിക്രാന്തിന് കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തിൻറെ കഴിവ് പ്രതിഫലിപ്പിക്കുകയാണ് ഐഎൻഎസ് വിക്രാന്ത് എന്നും മോദി കൂട്ടിച്ചേർത്തു. വളരെ മനോഹരമായൊരു ദിവസമാണിന്ന്, ഈ രംഗം ഓർമയിൽ സൂക്ഷിക്കപ്പെടും. ഒരു വശത്ത് സമുദ്രവും മറുവശത്ത് …

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി നരേന്ദ്രമോദി Read More »

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി: ഡൽഹിയെ അതിൻറെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ച് ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരു നൽകണമെന്നു വിശ്വ ഹിന്ദു പരിഷത്ത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ ശർമയ്ക്ക് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തു നൽകി. ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും ഡൽഹി റെയ്‌ൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ റെയ്‌ൽവേ സ്റ്റേഷനെന്നും ഷാജഹാനാബാദ് ഡെവലപ്മെൻറ് ബോർഡിന് ഇന്ദ്രപ്രസ്ഥ ഡെവലപ്മെൻറ് ബോർഡ് എന്നും പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പേരുകൾ വെറുതേ …

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് Read More »

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർധിക്കുന്നതിനിടെ കാരണം വിവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. ഇതിനകം അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണം. കഴിഞ്ഞ 20 – …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ Read More »

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു

കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ കൊച്ചി പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൂടി പഠനം നിർത്തി പോകുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളാണ് മറ്റൊരു സ്കൂളിലേക്കു മാറുന്നത്. ഇതിനായി സെൻറ് റീത്താസ് സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്(റ്റി.സി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലുള്ള ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ഹിജാബ് വിവാദത്തിനിരയായ സെൻറ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാറ്റം. …

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു Read More »

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ

ന്യൂഡൽഹി: ഒരു മാസത്തിനിടെ രണ്ടു രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 4000 കോടി രൂപയുടെ കരാറാണ് ബ്രഹ്മോസ് എയ്റോസ്പെയ്സിനു ലഭിച്ചതെന്നു പറഞ്ഞ രാജ്നാഥ് സിങ് രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് ആഗോള പ്രതിരോധ വിപണിയിൽ ശ്രദ്ധിക്കപ്പെടിരുന്നു. ഇതിൻറെ തുടർച്ചയാണു കരാർ. പ്രതിരോധ ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് അടിവരയിടുന്നതാണ് പുതിയ കരാറുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലക്നൗവിലെ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റിൽ നിർമിച്ച …

ഒരു മാസത്തിനിടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ Read More »

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കുന്നു. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരം. ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിൻറെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന. ഇതിനു ശേഷവും സർക്കാരിൽ നിന്നും …

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒ.പി ബഹിഷ്‌കരിക്കുന്നു Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ബ്ലോക്ക്‌ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. അടിമാലിപട്ടികജാതി സംവരണം -7പട്ടികവർഗ സംവരണം -12സ്ത്രീ സംവരണം -1,4,6,8,9,10,13, ഇളംദേശംപട്ടികജാതി സംവരണം -14പട്ടികവർഗ സംവരണം -4സ്ത്രീ സംവരണം – 2,5,6,7,9,10,11 ഇടുക്കിപട്ടികജാതി സംവരണം -14പട്ടികവർഗ സംവരണം -7സ്ത്രീ സംവരണം -2,3,4,5,8,10,11 ദേവികുളംപട്ടികജാതി സംവരണം -4,8, 9പട്ടികജാതി സ്ത്രീ സംവരണം -5,10,13പട്ടികവർഗ സംവരണം -6പട്ടികവർഗ സ്ത്രീ സംവരണം …

തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു Read More »

ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി മെഡിക്കൽ കോളേജ്: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: പൊതുജന ആരോഗ്യ രംഗത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി മെഡിക്കൽ കോളേജെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മരിയാപുരം പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുർദൈർഘ്യത്തിലും ശിശുമരണനിരക്കിലും എടുത്തുപറയത്തക്ക മാറ്റമാണുണ്ടായത്. ഇടുക്കിയിലും ഒട്ടനവധി മാറ്റങ്ങളുണ്ടായി. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുമായി ഇടുക്കിയെ താരതമ്യം ചെയ്യരുത്. ചെറിയ കാലഘട്ടത്തിൽ അവയ്‌ക്കൊപ്പം എത്താനാവില്ല. എന്നിരുന്നാലും അക്കാദമിക് കാര്യങ്ങളിൽ നമ്മുടെ മെഡിക്കൽ കോളേജിന് മികച്ച പുരോഗതി …

ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി മെഡിക്കൽ കോളേജ്: മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇടുക്കിയിൽ മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

ഇടുക്കി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം നാശനഷ്ടങ്ങൾ സംഭവിച്ചകട്ടപ്പനയിലെ കുന്തളം പാറ, വി ടി നഗർ, കുരിശു പള്ളി തുടങ്ങിയ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, മറ്റ് റവന്യൂ അധികൃതർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്ഥിതിഗതികൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ഉരുൾപൊട്ടലുണ്ടായ കുന്തളംപാറയിലെ വീടുകളിലും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലും …

ഇടുക്കിയിൽ മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു Read More »

ഉണ്ണികൃഷ്ണൻ പോറ്റിക്ക് എ.ആർ ക്യാംപിന് പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊളളയടിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് എആർ ക്യാംപിലെ പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം. ഉച്ചഭക്ഷണത്തിനായി പുറത്തു നിന്നും തൈര് വാങ്ങി നൽകിയെന്നാണ് ആരോപണം. ഉച്ചഭക്ഷണത്തിന് തൈര് വേണമെന്നു പോറ്റിആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ക്യാൻ്റീൻ ജീവനക്കാരൻ തൈര് വാങ്ങിയത്. പുറത്ത് നിന്നുമുളള ഭക്ഷണം വാങ്ങി നൽകിയെന്ന ഗുരുതര സുരക്ഷാ വീഴ്ച അറിഞ്ഞ അന്വേഷണം സംഘത്തിലെ ഉദ്യോഗസ്ഥൻ ജീവനക്കാരനോട് പ്രകോപിതനായെന്നാണ് വിവരം.

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷൻറെ വാദം. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ …

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം Read More »

കോഴ വാങ്ങിയെന്ന് ആരോപണം; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു

വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻറെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്റ്ററുടെ അനുമതിയെ തുടർ‌ന്നാണ് നടപടി. എൻ.എം വിജ‍യൻറെ ആത്മഹത‍്യാക്കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പടെ നാലു …

കോഴ വാങ്ങിയെന്ന് ആരോപണം; ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തു Read More »

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക്

ബാംഗ്ലൂർ: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിൻറെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്. ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി …

കടുവ ആക്രമണത്തിൽ ബാംഗ്ലൂരിൽ കർഷകന് ഗുരുതര പരുക്ക് Read More »

ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശി ഇ.ഡി പ്രസാദ്; മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെയും നിയമിച്ചു

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. 14 പേരുടെ അവസാന ഘട്ട പട്ടികയിൽ നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്. എട്ടാം നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കശ‍്യപ് വർമയാണ് ശനിയാഴ്ച രാവിലെയോടെ നറുക്കെടുത്തത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ.ഡി പ്രസാദ്.

രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; കോട്ടയത്താണ് സംഭവം

കോട്ട‍യം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണിയെയാണ്(70) ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്. രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ടയിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കീഴ്‌വായ്പൂരിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ മരിച്ചു. പുളമല വീട്ടിൽ ലതാകുമാരിയാണ്(62) മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വെളളിയാഴ്ചയാണ് മരിച്ചത്. ഒക്റ്റോബർ ഒമ്പതിനാണ് അയൽവാസിയായ സുമയ്യ സുബൈർ(30) മോഷണശ്രമത്തിനിടെ ലതാകുമാരിയെ കെട്ടിയിട്ട് തീകൊളുത്തിയത്. ഓൺലൈൻ വായ്പാ ആപ്പുകളിലൂടെ സുമയ്യയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണു ഉണ്ടായിരുന്നത്. എന്നാൽ, കടം വിട്ടാൻ ലതാകുമാരിയോട് പണം ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. പിന്നീട് സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു സുമയ്യ. എന്നാൽ അതും ലതാകുമാരി നൽകാതെയിരുന്നതോടെ പിന്നീട് വീട്ടിൽ കയറി മോഷണം നടത്താനുളള പദ്ധതിയായി. വ്യാഴാഴ്ച …

പത്തനംതിട്ടയിൽ മോഷണശ്രമത്തിനിടെ അയൽവാസി തീകൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു Read More »

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ അനന്തുവിൻ്റെ ആത്മഹത‍്യയിൽ നിതീഷ് മുരളീധരനെതിരേ കേസ്

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയ ശേഷം പൊൻകുന്നം സ്വദേശി അനന്തു ജീവനൊടുക്കിയ കേസിൽ നിതീഷ് മുരളീധരനെതിരേ കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് പ്രക‍്യതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തമ്പാനൂർ പൊലീസ് കേസെടുത്തെങ്കിലും കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറിയിട്ടുണ്ട്. ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിലാണെന്നാണ് പൊലീസ് പറ‍യുന്നത്. ഒക്റ്റോബർ ഒമ്പതിനായിരുന്നു ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയ ശേഷം അനന്തു ജീവനൊടുക്കിയത്.

പോഷണ മാസാചരണം സമാപിച്ചു

ഇടുക്കി: സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നടന്ന പോഷണ മാസാചരണം പോഷണ മാഹ് 2025ന്റെ ജില്ലാതല സമാപന സമ്മേളനം ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ അധ്യക്ഷത വഹിച്ചു. പോഷണ മാസാചരണം പോഷൻ മാഹുമായി ബന്ധപ്പെട്ട് ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെയും പുരുഷന്മാർക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ പ്രതിഭകളെയും ജില്ലാ കളക്ടർ …

പോഷണ മാസാചരണം സമാപിച്ചു Read More »

അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂയോർക്ക്: മുൻ കേരളാ മന്ത്രി പി. ജെ. ജോസഫിൻ്റെ മകനും കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് കോ ഓർഡിനേറ്ററും, കമ്പ്യൂട്ടർ എൻജിനിയറും ഗായകനുമായ അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ പൗരാവലിയുടെ വൻ സ്വീകരണം നൽകുന്നു. ഇന്ത്യൻ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റർ ന്യൂയോർക്കിൻ്റെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അപ്പുവനെ കാണാനും സംവാദിക്കാനും ഒട്ടനവധി ആളുകൾ എത്തിച്ചേരുമെന്നാണ് സംഘാടകർ കരുതുന്നത്. ന്യൂയോർക്കിലേയും ന്യൂജേഴ്സിയിലേയും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളേയും സംഘാടകർ ഈ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് അറിയിച്ചു. …

അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു Read More »

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു

കുമളി: കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. നിലവിൽ 138.25 അടിയാണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര‍്യത്തിലാണ് ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തൃശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു. വെളളറക്കാട് സ്വദേശി ഇല്യാസാണ് മരിച്ചത്. ഹെർണിയ രോഗത്തെ തുടർന്നുളള ശസ്ത്രക്രിയക്കിടെയായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇല്യാസിന് ശസ്ത്രക്രിയ നടന്നത്. രാത്രി 8.30നാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവാവ് മരിക്കാൻ കാരണമെന്നാണ് ആരോപണം. തുടർന്നു ആശുപത്രിയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡോക്റ്ററുടെ പിഴവു മൂലമാണ് യുവാവ് മരിച്ചതെന്ന് എഴുതി നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.

ഭാവി ജലനയ രൂപീകരണത്തിന് കരുത്തേകി ജലവിഭവ വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ

ഇടുക്കി: സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ സംഘടിപ്പിക്കുന്ന ജലവിഭവ വകുപ്പിൻ്റെ സംസ്ഥാനതല സെമിനാറിന് തുടക്കം. കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തി ക്കാൻ സർക്കാരിന് കഴിഞ്ഞ 10 വർഷത്തിനിടെ കഴിഞ്ഞു. വിഷൻ …

ഭാവി ജലനയ രൂപീകരണത്തിന് കരുത്തേകി ജലവിഭവ വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ Read More »

കോൺ​ഗ്രസ് നേതൃത്വത്തിലേക്ക് ഇടുക്കി ജില്ലയിൽ നിന്നും അര ഡസനോളം നേതാക്കൾ

ഇടുക്കി: കോൺ​ഗ്രസ് നേതൃത്വത്തിലേക്ക് ഇടുക്കി ജില്ലയിൽ നിന്നും അര ഡസനോളം നേതാക്കൾ എത്തിയത് ജില്ലയിലെ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഉണർവായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എ.കെ മണി എക്സ് എം.എൽ.എ, കെ.പിസി.സി വൈസ് പ്രസിഡൻ്റായി റോയി കെ പൗലോസ്, ജനറൽ സെക്രട്ടറിമാരായി അഡ്വ. എസ് അശോകൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം വർണ്ണച്ചിറകുകൾ ദിവ്യജ്യോതി പാരീഷ് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവ്വഹിച്ചു. പഞ്ചായത്തിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 60ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.ലളിതഗാനം, ഡാൻസ്,കവിതാപാരായണം, ചിത്രരചന,മോണോ ആക്ട് തുടങ്ങി വിവിധയിനം സർഗ്ഗകലകൾ സ്റ്റേജിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുബീഷ്,പഞ്ചായത്തംഗങ്ങളായ സി.ആർ. രാജു,വീണ അനൂപ്,ബിജി സന്തോഷ്,ഐസിഡിഎസ് സൂപ്പർവൈസർ എം.ബി റീന എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പരിപാടി അവതരിപ്പിച്ചവർക്ക് ട്രോഫികളും സമ്മാനങ്ങളും …

ഭിന്നശേഷി കലോത്സവം നടത്തി Read More »

ഉണ്ടമല നിവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി പാറമട ഉണ്ടമല റോഡ് തുറന്നു

ഇടുക്കി: ആനപ്പാറ ഉണ്ടമല നിവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി പാറമട ഉണ്ടമല റോഡ് തുറന്നു.രാജാക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട കലുങ്കുസിറ്റി പാറമട ജംഗ്ഷനിൽ നിന്നും ഉണ്ടമലയിലേക്ക് പോകാനായി രണ്ടടി വീതിയിൽ നടപ്പുവഴിയായിരുന്നു കുടിയേറ്റകാലം മുതൽ ഉണ്ടായിരുന്നത്.രോഗികളെ പോലും തോളിൽ ചുമന്നാണ് റോഡിലെത്തിച്ചിരുന്നത്. കുത്തനെയുള്ള കയറ്റത്തിൽ റോഡ് നിർമ്മിക്കുക എന്നുള്ളതും ആളുകൾ സ്ഥലം വിട്ടുനൽകുക എന്നുള്ളതും വളരെ പ്രയാസകരമായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം വാർഡുമെമ്പർ ബെന്നി പാലക്കാട്ട് സ്ഥലമുടമകളെ കണ്ട് നിരവധി പ്രാവശ്യം സംസാരിച്ചാണ് റോഡിനായുള്ള സ്ഥലം വിട്ടു …

ഉണ്ടമല നിവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി പാറമട ഉണ്ടമല റോഡ് തുറന്നു Read More »

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം

ആലപ്പുഴ: കനാൽക്കരയിൽ സ്ഥാപിച്ചിരിക്കുന്ന മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം. പി.പി ചിത്തരഞ്ജൻ എംഎൽഎ കലക്റ്ററും കിഫ്ബി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായിരിക്കുന്നത്. ജില്ലാ കോടതിപ്പാലത്തിൻറെ പുനർനിർമാണപ്രവർത്തനങ്ങൾക്ക് ശിൽപ്പം തടസ്സമാണെന്ന് കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ശിൽപ്പം അപ്പാടെ മാറ്റിസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ ഇതു പ്രായോഗികമല്ലാത്തതിനാൽ പൊളിച്ചു മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. 2024 ഓഗസ്റ്റിലാണ് പാലം നിർമാണം ആരംഭിച്ചത്. 2026 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതി നിർമാണം പോലും പൂർത്തിയായിട്ടില്ല. കനാലിനരികിൽ കോൺക്രീറ്റ് കട്ടയിലാണ് …

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം Read More »

പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കി

കൊച്ചി: ഇടപ്പളളി – മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ വിലക്ക് നീക്കി ഹൈക്കോടതി. പഴയ നിരക്കിൽ തന്നെയാകും ടോൾ ഈടാക്കുക. പുതുക്കിയ ടോൾ ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. 71 ദിവസത്തിനു ശേഷമാണ് വിലക്ക് കോടതി നീക്കിയത്. ഓഗസ്റ്റ് ആറിനാണ് ടോൾ പിരിവിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവ് വിലക്കിയ ഇടക്കാല ഉത്തരവ് നീക്കുന്നത് സംബന്ധിച്ച് ഹർജി വെളളിയാഴ്ച പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും …

പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കി Read More »

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ

ചണ്ഡിഗഡ്: ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വാച്ചുകൾ ഉൾപ്പെടെ കണക്കിൽ പെടാത്ത നിരവധി വസ്തുക്കളും കോടിക്കണക്കിന് പണവും പിടിച്ചെടുത്തിട്ടുണ്ട്. 5 കോടി രൂപ, 22 ആഡംബര വാച്ച്,മേഴ്സിഡസ്, ഓഡി കാറുകൾ, 40 ലിറഅറർ വിദേശ മദ്യം, ഡബിൾ ബാരൽ ഗൺ , പിസ്റ്റൾ, റിവോൾവ‌ർ, എയർ ഗൺ, വെടിയുണ്ടകൾ, …

പഞ്ചാബിൽ ആക്രി ഇടപാടുകാരനിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഐ.പി.എസ് ഓഫിസർ അറസ്റ്റിൽ Read More »

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൊടുപുഴ ബ്രാഞ്ചിൽ ബാംഗിൾ ഫെസ്റ്റിനു തുടക്കമായി

തൊടുപുഴ: ഇന്ത്യയിലെ നമ്പർ വൺ ജ്വല്ലറി ഗ്രുപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൊടുപുഴ ബ്രാഞ്ചിൽ ബാംഗിൾ ഫെസ്റ്റിനു തുടക്കമായി. ഒക്ടോബർ 17 മുതൽ 24 വരെയാണ് ബാംഗിൾ ഫെസ്റ്റ് നടക്കുന്നത്. കൂടാതെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ആഭരണ കളക്ഷൻ ആയ വ്യാന അൻകട്ട് ഡയമണ്ട് ജ്വല്ലറിയുടെ ലോഞ്ചിങ്ങും നടന്നു. മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തൊടുപുഴ ഷോറൂം ഹെഡ് ജറാൾഡ് മാനുവൽ …

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൊടുപുഴ ബ്രാഞ്ചിൽ ബാംഗിൾ ഫെസ്റ്റിനു തുടക്കമായി Read More »

അസമിലെ സൈനിക ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് സൈനികർക്ക് പരുക്ക്

ദിസ്പുർ: അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്ക്. വെളളിയാഴ്ച പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന് നേരെ മണിക്കൂറുകൾ നീണ്ട് നിന്ന നെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും നടന്നത്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. ആക്രണം നടത്തിയവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ജൂലൈയിൽ മ്യാൻമറിലെ സഗെങ് മേഖലയിലെ ഉൾഫ – ഐ ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിനുളള തിരിച്ചടിയായിരിക്കാം എന്നാണ് സൂചന.

ദുൽക്കർ സൽമാൻ്റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

കൊച്ചി: ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം തിരിച്ചു നൽകാനൊരുങ്ങി കസ്റ്റംസ്. ബാങ്ക് ഗ‍്യാരണ്ടിയിലാണ് തിരിച്ചു നൽകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടെതാണ് തീരുമാനം. നിലവിൽ വാഹനം അന്വേഷണ പരിധിയിലായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയേക്കും. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നടൻറെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം വിട്ടുകിട്ടണമെന്നാവശ‍്യപ്പെട്ട് ദുൽക്കർ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് വാഹനം വിട്ടുനൽകുന്ന കാര‍്യം പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബി.ജെ.പി വികസന മുന്നേറ്റ ജാഥയിൽ

തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഇരുവരെയും ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. രാജ‍്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു പറഞ്ഞ ഔസേപ്പച്ചൻ രാജ‍്യത്തിൻറെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗോപാലകൃഷ്ണനെന്നും പറഞ്ഞു. ഗോപാലകൃഷ്ണൻ നല്ല നേതാവാണെന്നും നേതൃനിരയിലേക്ക് വരാൻ യോഗ‍്യനാണെന്നും ഫക്രുദിൻ അലിയും പറഞ്ഞു.