Timely news thodupuzha

Month: December 2025

തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി

തൊടുപുഴ: ഭവനരഹിതർക്ക് തലചായ്ക്കാൻ ഒരിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി. പെരുമ്പള്ളിച്ചിറ സ്വദേശി സന്തോഷിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനവും വെഞ്ചരിപ്പും ക്രിസ്മസ് ദിനത്തിൽ നടന്നു. റവ. ഫാ. മാത്യു ജെ കുന്നത്തും പെരുമ്പള്ളിച്ചിറ ഇടവക വികാരി റവ. ഫാ. ജോൺ ചാത്തോലിലും ചേർന്ന് വെഞ്ചരിപ്പ് നിർവഹിച്ചു. അലൻ ജോൺ, ഡോ. പയസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മിസ്റ്റർ സാബു, മിസ്റ്റർ ബേബി …

തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി Read More »

കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണായി യു.ഡി.എഫിലെ ലീലാമ്മ ബേബി തിരഞ്ഞെടുക്കപ്പെട്ടു

കട്ടപ്പന: നഗരസഭയിൽ യുഡിഎഫിൻ്റെ ലീലാമ്മ ബേബി 20 വോട്ടുകൾ നേടി വൈസ്ചെയർ പേഴ്സണായി. വരണാധികാരിഅതുൽ സ്വാമിനാഥ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി രെജി ബിജു 13 വോട്ടുകൾ നേടി. എൻഡിഎയുടെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ലീലാമ്മ ബേബിയുടെ പേര് കൗൺസിലർ സജിമോൾ ഷാജി നിർദ്ദേശിച്ചു. കൗൺസിലർ ഷൈനി സണ്ണി പിന്താങ്ങി. എൽ.ഡി.എഫിലെ രെജി ബിജുവിൻ്റെ പേര് കെ.പി സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിന്താങ്ങുകയും ചെയ്തു. 29-ാം വാർഡ് ഐ.റ്റി.ഐ കുന്നിൽ നിന്നും …

കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണായി യു.ഡി.എഫിലെ ലീലാമ്മ ബേബി തിരഞ്ഞെടുക്കപ്പെട്ടു Read More »

കട്ടപ്പന നഗരസഭാ അധ്യക്ഷനായി യു.ഡി.എഫിലെ ജോയി വെട്ടിക്കുഴിയെ തിരഞ്ഞെടുത്തു

ഇടുക്കി: കട്ടപ്പന നഗരസഭാ അധ്യക്ഷനായി യു.ഡി.എഫിലെ ജോയി വെട്ടിക്കുഴിയെ തിരഞ്ഞെടുത്തു. നടന്ന വോട്ടെടുപ്പിൽ 20 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന എൽ.ഡി.എഫിലെ വി.ആർ. സജിക്ക് 13 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വരണാധികാരി അതുൽ സ്വാമിനാഥ് പുതിയ അധ്യക്ഷന് സത്യവാചകം ചൊല്ലിക്കൊടുത്തു. കൗൺസിലർ കെ.ജെ. ബെന്നി ജോയി വെട്ടിക്കുഴിയുടെ പേര് നിർദ്ദേശിക്കുകയും തോമസ് മൈക്കിൾ പിന്താങ്ങുകയും ചെയ്തു. വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദ്ദേശിക്കുകയും ബിന്ദുലത രാജു …

കട്ടപ്പന നഗരസഭാ അധ്യക്ഷനായി യു.ഡി.എഫിലെ ജോയി വെട്ടിക്കുഴിയെ തിരഞ്ഞെടുത്തു Read More »

തൊടുപുഴ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മിനിറ്റ്സ് തിരുത്തിയതിൽ പ്രതിഷേധം

തൊടുപുഴ: ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന നിർദ്ദേശം ബ്ലോക്ക് പ്രസിഡൻ്റിൻ്റെ വ്യക്തി താല്പര്യമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമൻ പറഞ്ഞു. പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറിയേക്കാൾ ലിറ്റി ജോസഫിനുള്ള അധിക യോഗ്യത വിശദീകരിക്കേണ്ടത് അവരെ നിർദേശിച്ച ആളുകളെന്ന് നിഷ സോമൻ പറഞ്ഞു. മിനിറ്റ്സ് തിരുത്തിയതിൽ കെ.പി.സി.സിക്ക് പരാതി നൽകുമെന്ന് നിഷ സോമൻ അറിയിച്ചു.

തൊടുപുഴ നഗരസഭാ ചെയർപേഴ്‌സണായി മുസ്‌ലിം ലീഗിലെ സാബിറ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു; കെ ദീപക് വൈസ് ചെയർമാൻ

തൊടുപുഴ: നഗരസഭാ ചെയർപേഴ്‌സണായി മുസ്‌ലിം ലീഗിലെ സാബിറ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച സാബിറക്ക് 22 വോട്ടും ബി ജെ പിയിലെ ശ്രീജ രാജേഷിന് 9 വോട്ടും എൽ്ഡിഎഫിലെ കവിത അജിക്ക് 6 വോട്ടും ലഭിച്ചു. സ്വതനത്രനായി വിജയിച്ച ആർ ഹരി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. രണ്ട് സ്വതന്ത്ര അംഗങ്ങൾ യു ഡിഎഫിനെ പിന്തുണച്ചു. ഇടുക്കി സബ് കലക്ടർ അനൂപ് ഖാർഗ് വരണാധികാരിയായിരുന്നു.മുനിസിപ്പൽ പതിനെട്ടാം വാർഡായ കുമ്മംകല്ലിൽ മുൻ നഗരസഭാ ചെയർപേഴ്‌സണും സി …

തൊടുപുഴ നഗരസഭാ ചെയർപേഴ്‌സണായി മുസ്‌ലിം ലീഗിലെ സാബിറ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു; കെ ദീപക് വൈസ് ചെയർമാൻ Read More »

പ്രാവിന് തീറ്റ നൽകിയ മുംബൈ സ്വദേശിക്ക് 5,000 രൂപ പിഴ വിധിച്ചു

മുംബൈ: പൊതുസ്ഥലത്ത് പ്രാവിന് തീറ്റകൊടുത്ത് മുംബൈ സ്വദേശിയായ വ്യവസായിക്ക് 5,000 രൂപ പിഴ വിധിച്ച് കോടതി. രോഗാണുക്കൾ പടരാനും ജീവന് അപകടം ഉണ്ടാകാനും സാധ്യത ഉള്ള പ്രവൃത്തി ചെയ്തുവെന്നാണ് ബാന്ദ്രയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി യു മിസൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദാദർ നിവാസിയായ നിതിൻ ഷേത്താണ്(52) പിഴയടക്കേണ്ടത്. നഗരത്തിലെ പൊതു സ്ഥലത്തു വച്ച് പ്രാവുകൾക്ക് ധാന്യങ്ങൾ എറിഞ്ഞു കൊടുത്തതിനെത്തുടർന്ന് ഓഗസ്റ്റ് 1നാണ് നിതിൻ അറസ്റ്റിലായത്. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ പൊതു സ്ഥലങ്ങളിലെല്ലാം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് …

പ്രാവിന് തീറ്റ നൽകിയ മുംബൈ സ്വദേശിക്ക് 5,000 രൂപ പിഴ വിധിച്ചു Read More »

വയനാട് വനത്തിനുള്ളിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ 65കാരിക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനിയാണ്(65) മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണം. വനത്തിനുള്ളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചാന്ദിനിയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ …

വയനാട് വനത്തിനുള്ളിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം Read More »

വി.വി രാജേഷിനെ ഫോൺ വിളിച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തെരഞ്ഞെടുത്തതിനു ശേഷമാണ് ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തുക. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബി.ജെ.പിക്കാണ് മേയർ പദവി. വി.വി രാജേഷാണ് തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥി. മുഖ്യമന്ത്രി പിണറായി വിജയൻ വി.വി രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. സംസ്ഥാനത്ത് കണ്ണൂർ,കൊച്ചി, …

വി.വി രാജേഷിനെ ഫോൺ വിളിച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി Read More »

സ്വർണ്ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന് 560 രൂപ കൂടി 1,02,680 രൂപയിൽ എത്തി. ഗ്രാമിന്റെ വില 70 രൂപ വർധിച്ച് 12,765 രൂപയുമായി. ലക്ഷം തൊട്ടതിനു പിന്നാലെ സ്വർണ വിലയിൽ താഴ്ച രേഖപ്പെടുത്തിയിട്ടില്ല. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഒൺസിന് 4,530 ഡോളറായാണ്‌ ഉയർന്നത്. വെനസ്വേലയിലെ സംഘർഷവും എണ്ണ ടാങ്കറുകൾക്ക് മേലുള്ള ഉപരോധവുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം. നൈജീരിയയില ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതും സ്വർണവിലയെ …

സ്വർണ്ണ വില ഉയർന്നു Read More »

തൃശൂർ മേയർ പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസിൽ തമ്മിലടി

തൃശൂർ: മേയറായി ഡോ. നിജി ജസ്റ്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തമ്മിലടി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ലാലി ജെയിംസ് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. പണം കൈപ്പറ്റിയാണ് മേയർ പദവിയിൽനിന്ന് തന്നെ തഴഞ്ഞതെന്നാണ് ലാലിയുടെ ആരോപണം. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് വിപ്പ് സ്വീകരിക്കാൻ ലാലി തയ്യാറായില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. എന്‍റെ …

തൃശൂർ മേയർ പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസിൽ തമ്മിലടി Read More »

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

‌കൽപറ്റ: വയനാട്ടിൽ ദിവസങ്ങൾക്ക് മുൻപ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. WWL 48 എന്ന് തിരിച്ചറിഞ്ഞ കടുവയാണ് പിടിയിലായത്. 14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഇതേ കടുവയാണെന്ന് അധികൃതർ വ്യക്തമാക്കി. പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇരതേടാനുള്ള …

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി Read More »

നൈജീരിയയിലെ ഐ.എസ് കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തി

വാഷിങ്ങ്ടൺ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ആക്രമണം വിവരം പങ്കുവച്ചത്. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച കുറിപ്പിൽ ട്രംപ് എഴുതിയത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം …

നൈജീരിയയിലെ ഐ.എസ് കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തി Read More »

തൊടുപുഴ നഗരസഭ സെക്രട്ടറിയ്ക്ക് തൃശൂർ കോർപ്പറേഷനിലേക്ക് പ്രൊമോഷൻ ലഭിച്ചു

തൊടുപുഴ: നിലവിൽ തദ്ദേശ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക സ്ഥാനം വഹിക്കുന്ന തൊടുപുഴ നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബിന് ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് പ്രൊമോഷൻ നൽകിയിയാണ് തൃശൂർ കോർപറേഷനിൽ അഡിഷണൽ സെക്രട്ടറി ആയി നിയമിച്ചത്. സനീഷ് ജോർജ്, സബീന ബിഞ്ചു, കെ ദീപക്, എന്നീ മൂന്നു ചെയർമാൻമാരുടെയും കൂടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു. മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസടെ അടക്കം ഇലക്ഷന്റെ സുപ്രധാന ചുമതലകൾ നിർവഹിച്ച ശേഷം ആണ് തൃശൂർ കോർപറേഷനിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്. …

തൊടുപുഴ നഗരസഭ സെക്രട്ടറിയ്ക്ക് തൃശൂർ കോർപ്പറേഷനിലേക്ക് പ്രൊമോഷൻ ലഭിച്ചു Read More »

ഇലവീഴാപൂഞ്ചിറ മലനിരയിൽ തീപ്പിടിത്തം; അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കി

കോട്ടയം: ടൂറിസ്റ്റ് കേന്ദ്രമാ‍യ ഇലവീഴാപൂഞ്ചിറ മലനിരയിൽ വൻ തീപ്പിടിത്തം. ക്രിസ്മസ് ദിനത്തിൽ ഇലവീഴാപൂഞ്ചിറയിൽ സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് തീപിടിത്തമുണ്ടായത്. നിയന്ത്രണവിധേയമാക്കിയ തീ രാത്രിയോടെ വീണ്ടും പടർന്നു. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളിൽ തീ പടർന്നുപിടിച്ചത്. തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനങ്ങൾ സ്ഥലത്തെത്തി. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ, …

ഇലവീഴാപൂഞ്ചിറ മലനിരയിൽ തീപ്പിടിത്തം; അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കി Read More »

ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പിണറായി വിജയൻ്റെ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരേ കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ചിത്രം എഐ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ്. പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പിലാണ് എൻ‌. സുബ്രഹ്മണ്യൻ ചിത്രം പങ്കുവച്ചത്. പിന്നാലെ …

ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പിണറായി വിജയൻ്റെ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് Read More »

‘റീബോൺ’ ക്രിസ്മസ് ട്രീ: ക്രിസ്മസിനെ വരവേൽക്കാൻ വേറിട്ട ആശയവുമായി ശുചിത്വമിഷൻ

ഇടുക്കി: പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ സന്ദേശവുമായി ഇടുക്കി ജില്ലാ ശുചിത്വ മിഷൻ ‘റീബോൺ’ എന്ന പേരിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് തയ്യാറാക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു. മാലിന്യത്തിൽ നിന്നും കലാസൃഷ്ടി (വേസ്റ്റ് റ്റു ആർട്ട്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് ഇടുക്കി സെന്റ് ജോർജ്ജ് ചർച്ച് കുരിശുപള്ളിക്ക് സമീപം ജില്ലാ ശുചിത്വമിഷൻ കാര്യാലയത്തിന് മുൻപിലായി കുപ്പി മരം ഒരുക്കിയത്. നാലുമീറ്റർ ഉയരത്തിൽ അതിമനോഹരമായ ട്രീ കണ്ടാൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ കാഴ്ചക്കാർക്ക് മനസ്സിലാകില്ല. …

‘റീബോൺ’ ക്രിസ്മസ് ട്രീ: ക്രിസ്മസിനെ വരവേൽക്കാൻ വേറിട്ട ആശയവുമായി ശുചിത്വമിഷൻ Read More »

കോഴിക്കോട്ട് എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതായി പരാതി

കോഴിക്കോട്: ഗർഭിണിയോട് ഭർത്താവിൻറെ ക്രൂരത. എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതായി പരാതി. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. കോടഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ മെഡിക്കൽ കോളെജിലേക്ക് മാറ്റും.

പ്ലാസ്റ്റിക്‌ കവറുകൾ ഉറവിടത്തിൽ നിരോധിക്കണം; കെ.എച്ച്‌.എഫ്‌.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

തൊടുപുഴ: പ്ലാസ്റ്റിക്‌ കവറുകൾ ഫലപ്രദമായി നിരോധിക്കാൻ ഉല്‌പാദന ഉറവിടത്തിൽ നിക്ഷേപിക്കണമെന്ന്‌ ഹോട്ടൽ, കേറ്ററിംഗ്‌, ബേക്കറി, റസ്റ്റോറന്റ്‌, റ്റീഷോപ്പ്‌, പഴം, പച്ചക്കറി, പലചരക്ക്‌, സൂപ്പർമാർക്കറ്റ്‌, മത്സ്യമാംസ്യസ്റ്റാളുകൾ, ലോഡ്‌ജ്‌, റിസോർട്ട്‌ തുടങ്ങിയ ഭക്ഷണ ഉല്‌പാദന വിതരണ മേഖലയിലുള്ളവരുടെ സംഘടനയായ കേരളഹോട്ടൽസ്‌ ആന്റ്‌ ഫുഡ്‌ ഓപ്പറേറ്റേഴ്‌സ്‌ അസ്സോസിയേഷൻ പൊതുയോഗത്തിൽ പ്രമേയത്തിലൂടെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്‌ കവറുകൾ ലഭ്യമല്ലാതെ വരുത്തുകയും പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്‌ കവറുകളുമായി നടക്കുന്നതും നിരോധിക്കണം. അല്ലാതുള്ള അശാസ്‌ത്രീയ പരിശോധനകളും പിഴ അടപ്പിക്കലും ഫലപ്രദമാകില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. തൊടുപുഴ മുൻസിപ്പൽ …

പ്ലാസ്റ്റിക്‌ കവറുകൾ ഉറവിടത്തിൽ നിരോധിക്കണം; കെ.എച്ച്‌.എഫ്‌.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു Read More »

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബിനോടനുബന്ധിച്ചു ഡിജിറ്റൽ എക്സ് റേ യൂണിറ്റിന്റെയും മെഡി ടാക്സി സർവീസിന്റെയും ഉദ്ഘാടനം നടത്തി

തൊടുപുഴ: ആരോഗ്യ സേവന രംഗത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബിനോടനുബന്ധിച്ചു ഡിജിറ്റൽ എക്സ് റേ യൂണിറ്റിന്റെയും മെഡി ടാക്സി സർവീസിന്റെയും ഉദ്ഘാടനം നടത്തി. പി.ജെ ജോസഫ് എം.എൽ.എ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ, സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രർ വി.എൻ ഗീത, സെക്രട്ടറി സാജു വി ചെമ്പരത്തി, …

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബിനോടനുബന്ധിച്ചു ഡിജിറ്റൽ എക്സ് റേ യൂണിറ്റിന്റെയും മെഡി ടാക്സി സർവീസിന്റെയും ഉദ്ഘാടനം നടത്തി Read More »

കെ.ഐ ആന്റണിക്കെതിരെ ഒരു കോടിയുടെ മാനഷ്ടത്തിന് അഡ്വ. ജോസഫ് ജോണിന്റെ നോട്ടീസ്

തൊടുപുഴ: തനിക്ക് മാനഹാനി വരുത്തത്തക്ക നിലയിൽ തൊടുപുഴ വി.ബി.സി ചാനലിൽ പ്രസ്താവന നടത്തിയ കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം കെ ഐ ആന്റണിക്കെതിരെ കേരള കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ജോൺ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടീസ് നൽകി. വിബിസി ചാനലിലെ വർത്തമാനം പരിപാടിയിൽ പങ്കെടുത്ത് പൊതുജനങ്ങൾക്ക് ഇടയിലുള്ള തൻ്റെ മാന്യമായ പ്രതിച്ഛായക്ക് കളങ്കം ചാർത്തുന്ന നിലയിലും മാനഹാനി ഉണ്ടാക്കുന്ന നിലയിലും താനും പി ജെ ജോസഫ് എംഎൽഎയും അഴിമതിക്കാരാണെന്ന് പരസ്യപ്രസ്താവന …

കെ.ഐ ആന്റണിക്കെതിരെ ഒരു കോടിയുടെ മാനഷ്ടത്തിന് അഡ്വ. ജോസഫ് ജോണിന്റെ നോട്ടീസ് Read More »

ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം, നടൻ വിനായകന് പരിക്കേറ്റു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിൻറെ പേശികൾക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിനായകന് ഡോക്ടർമാർ ആറാഴ്ച്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികൾക്കും ഞരമ്പിനും സാരമായ …

ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം, നടൻ വിനായകന് പരിക്കേറ്റു Read More »

റബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ തൊടുപുഴയ്ക്ക് വേണ്ടേ… വേണ്ട…; പ്രതിഷേധ പോസ്റ്റർ

തൊടുപുഴ: നഗരസഭാ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ ഉയർന്നത്. റബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ വാചകം. ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ചരട് വലിക്ക് പുറകിൽ ബ്ലോക്ക് പ്രസിഡന്റാണെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയർ, …

റബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ തൊടുപുഴയ്ക്ക് വേണ്ടേ… വേണ്ട…; പ്രതിഷേധ പോസ്റ്റർ Read More »

പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ഇടുക്കി: പടമുഖം സ്നേഹമന്ദിരം അന്തേവാസികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്തും, ക്രിസ്തുമസ് കേക്ക് മുറിച്ച് നൽകിയും യു എസ് എ യിലെ സാജു വടക്കേൽ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമുദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. സ്നേഹമന്ദിരം സ്പിരിച്ചൽ ഡയറക്ടർ ഫാ.ഷാജു ചാമപാറ അദ്ധ്യക്ഷത വഹിച്ചു.ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. സ്നേഹ മന്ദിരം ഡയറക്ടർ ഡോ.രാജു വീ.സി, ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിൻ അഗസ്റ്റ്യൻ, തഹസീൽദാർ …

പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വർണവില കുതിപ്പ് തുടരുന്നു. ബുധനാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. 1,01,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപ വർധിച്ച് 12,735 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചൊവാഴ്ചയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവാഴ്ച പവന് 1760 രൂപ വർധിച്ചതോടെയാണ് സ്വർണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് …

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന Read More »

ബിഹാറിലേക്ക് പോകും വഴി പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയതായി പരാതി

തിരുവനന്തപുരം: പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയതായി പരാതി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. കോൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തിനായി തർക്കം

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തെ ചൊല്ലി തർക്കം. കോൺഗ്രസ്-മുസ്ലിം ലീഗ് വിഭാഗങ്ങളും തമ്മിലാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ചെയർപേഴ്സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിൻറെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. നഗരസഭയിൽ അനിശ്ചിതത്വം തുടരുകയാണ്. ഈരാറ്റുപേട്ടയിൽ 29 വാർഡിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. 9 ഇടത്ത് ജയിച്ചത് …

ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനത്തിനായി തർക്കം Read More »

വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ആണ് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ അപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ സിബിയെ(28) ആർ.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് നിഗമനം. അപകടത്തിനുശേഷം സിബി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽനിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടർന്നത്.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ തെലുങ്ക് നടൻ ശിവാജിക്കെതിരെ ഗായിക ചിന്മയി

ചെന്നൈ: നടിമാർ ശരീരം കാണുന്ന വസ്ത്രം ധരിക്കാതെ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്നുള്ള തെലുങ്ക് നടൻ ശിവാജിയുടെ പരാമർശത്തിനെതിരേ ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി. ഇവിടെ സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് ചിന്മയി ചോദിച്ചു. സിനിമയുടെ പ്രീ-റിലീസിങ് പരിപാടിക്കിടെയാണ് ശിവാജി വിവാദ പരാമർശം നടത്തിയത്. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി സ്ത്രീ വിരുദ്ധരുടെ നായകനാണ്. പ്രൊഫഷണലായ ഇടങ്ങളിൽ ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അയാൾ ധരിക്കുന്നത് ജീൻസും ഹൂഡിയുമാണ്. മുണ്ട് ധരിച്ച് …

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ തെലുങ്ക് നടൻ ശിവാജിക്കെതിരെ ഗായിക ചിന്മയി Read More »

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം ജനുവരി 11ന് തൊടുപുഴ കുമാരമംഗലത്ത്; സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം 2026 ജനുവരി 10 ന് കുമാരമംഗലത്ത് വച്ചു നടക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സമ്മേളന പരിപാടികൾ വിശദീകരിച്ചു കൊണ്ട് ജില്ലാ ജോയിൻ്റ സെക്രട്ടറി ടി.എൻ. മണിലാലും ബഡ്ജറ്റ് സംഘാടക സമിതി ഭാരവാഹികളുടെ പാനൽ വി.വി.ഷാജിയും അവതരിപ്പിച്ചു. കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം.എം മാത്യു ചെയർമാൻ എം ആർ ശിവ ശങ്കരൻ വൈസ് ചെയർമാൻ പി . എം ഷാജി ജനറൽ …

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം ജനുവരി 11ന് തൊടുപുഴ കുമാരമംഗലത്ത്; സംഘാടക സമിതി രൂപീകരിച്ചു Read More »

കൊച്ചി മേയർ സ്ഥാനം; കോൺഗ്രസിൽ ഭിന്നത, ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഭിന്നത രൂക്ഷമാവുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വർഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദീപ്തി മേരി വർഗീസ്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന …

കൊച്ചി മേയർ സ്ഥാനം; കോൺഗ്രസിൽ ഭിന്നത, ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു Read More »

പരോളിന് കൈക്കൂലി വാങ്ങിയ ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: പരോൾ അടക്കമുള്ള സൗകര്യങ്ങൾക്കായി ജയിൽ പുള്ളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ജയിൽ ഡിഐഡി വിനോദ് കുമാറിന് സസ്പെൻഷൻ. ആരോപണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സർവീസ് അവസാനിക്കാൻ വെറും നാലു മാസങ്ങൾ മാത്രം ബാക്കിയായിരിക്കേയാണ് സസ്പെൻഷൻ. അന്വേഷണം അവസാനിക്കുന്നതു വരെ സസ്പെൻഷനിൽ തുടരും. കൊടി സുനി അടക്കമുള്ള ജയിൽ പുള്ളികൾക്ക് പരോൾ അനുവദിക്കുന്നതിനും പരോൾ നീട്ടി നൽകുന്നതിനും ജയിലിൽ വിവിധ തരം സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിനോദ് കുമാർ …

പരോളിന് കൈക്കൂലി വാങ്ങിയ ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻ്റ് ചെയ്തു Read More »

വീടിന് മുകളിൽ ഡ്രോൺ പറത്തി; മാധ്യമങ്ങൾക്കെതിരേ പരാതി നൽകി ദിലീപിൻറെ സഹോദരി

കൊച്ചി: വീടിന് മുകളിലേക്ക് ഡ്രോൺ പകർത്തി ദൃശ്യങ്ങൾ പകർത്തിയതിലൂടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് നടൻ ദിലീപീൻറെ സഹോദരി പൊലീസിൽ പരാതി നൽകി. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ചാണ് ദിലീപിൻറെ സഹോദരി എസ് ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. റിപ്പോർട്ടർ ടിവി, എഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമങ്ങൾക്കെതിരേയാണ് പരാതി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ദിവസം തിരിച്ചെത്തിയപ്പോഴാണ് മാധ്യമങ്ങൾ ദിലീപിൻറെ വീടായ പത്മസരോവരത്തിനു മുകളിലേക്ക് ഡ്രോൺ ക്യാമറകൾ പറത്തിയത്. ദിലീപിനൊപ്പമാണ് താമസിക്കുന്നതെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള …

വീടിന് മുകളിൽ ഡ്രോൺ പറത്തി; മാധ്യമങ്ങൾക്കെതിരേ പരാതി നൽകി ദിലീപിൻറെ സഹോദരി Read More »

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ. ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധയിടത്ത് ഉണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും, പള്ളികളിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നവർക്കും എതിരേ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു. ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് യുവതിയെ മർദിച്ച സംഭവം ഞെട്ടൽ ഉണ്ടാക്കി. ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിലാണ്. ജബൽപൂരിൽ ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ജു ഭാർഗവയെ ബിജെപി പുറത്താക്കണം. അതിക്രമങ്ങൾ …

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ Read More »

ശബരിമല സ്വർണ കവർച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ ഉദ്യോഗസ്ഥർ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും സതീശൻ പറഞ്ഞു. സ്വർണ കവർച്ച കേസിലെ അന്വേഷണം മന്ദഗതിയിലാണ്. ഈ ആരോപണം ഹൈക്കോടതി ശരിവെച്ചതാണെന്നു സതീശൻ പറഞ്ഞു.ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഒരു സ്പെഷ്യൽ അന്വേഷണസംഘത്തെ നിയോഗിച്ചത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് …

ശബരിമല സ്വർണ കവർച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

മോഷ്ടാവെന്ന് തെറ്റിധരിച്ച് നാട്ടുകാർ, വഴിതെറ്റി അലഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയെ കുടുംബത്തോടൊപ്പം എത്തിച്ച് പോലീസ് ഉദ്യോ​ഗസ്ഥർ മാതൃകയായി; ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ജീവനുകളാണോരോന്നുമെന്ന് പോലീസ്

ഇടുക്കി: പനംകുട്ടിയിലും പകുതിപ്പാലത്തും പരിസരപ്രദേശങ്ങളിലും ഉള്ള വീടുകളിൽ കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് എസ് ഐ താജുദ്ദീനും പിആർഒ അജിത് കുമാറും എസ്.സി.പി.ഒ ഷെരീഫ് പി.എയും കൂടി സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടു.. അവിടെ എത്തിക്കഴിഞ്ഞപ്പോൾ അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല… സമീപപ്രദേശങ്ങളിലും വഴിയിലൂടെ വന്ന വാഹനങ്ങളിലും ചോദിച്ചപ്പോൾ ഒരാൾ പനംകുട്ടിയിൽ നിന്നും നേര്യമംഗലം റൂട്ടിലേക്ക് വിജനമായ റോഡിലൂടെ നടന്നു പോകുന്നതായി പറഞ്ഞു. സ്റ്റേഷൻ പരിധി കഴിഞ്ഞെങ്കിലും അയാളെ കണ്ടെത്താനും …

മോഷ്ടാവെന്ന് തെറ്റിധരിച്ച് നാട്ടുകാർ, വഴിതെറ്റി അലഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയെ കുടുംബത്തോടൊപ്പം എത്തിച്ച് പോലീസ് ഉദ്യോ​ഗസ്ഥർ മാതൃകയായി; ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ജീവനുകളാണോരോന്നുമെന്ന് പോലീസ് Read More »

ഒസ്മാൻ ഹാദി കൊലപാതക കേസിൽ പൊലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താനായില്ല

ധാക്ക: ബംഗ്ലാദേശിലെ ജെൻ സി നേതാവ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റാണ് ഹാദി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മുഖംമൂടി വച്ചവരാണ് വെടിയുതിർത്തത്. ഹാദിയുടെ തലയിലാണ് വെടിയേറ്റത്. ആരോഗ്യനില അതീവ ഗുരുതരമായതോടെ കൂടുതൽ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസാണ് ഹാദിയുടെ വിയോഗവർത്ത ജനങ്ങളെ അറിയിച്ചത്. പിന്നാലെ തന്നെ ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ജാതീയ ഛത്ര ശക്തി എന്ന വിദ്യാർഥി …

ഒസ്മാൻ ഹാദി കൊലപാതക കേസിൽ പൊലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താനായില്ല Read More »

ഇന്ത‍്യയുമായുള്ള പ്രശ്നം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്ന് റഷ‍്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു

ധാക്ക: ഇന്ത‍്യയുമായുള്ള പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ബാംഗ്ലാദേശിനോട് റഷ‍്യ. ബംഗ്ലാദേശിലെ റഷ‍്യൻ അംബാസിഡറായ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ധാക്കയിൽ വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഉപദേശം നൽകിയത്. ബംഗ്ലാദേശിൻറെ സ്വാതന്ത്ര‍്യത്തിനായി 1971ൽ ഇന്ത‍്യ വഹിച്ച പങ്ക് മറക്കരുതെന്ന് പറഞ്ഞ അലക്സാണ്ടർ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നോ അത്രയും നല്ലതെന്ന് കൂട്ടിച്ചേർത്തു. ജെൻ സി നേതാവ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ ആഭ‍്യന്തര കലാപമുണ്ടായതിനെത്തുടർന്ന് ഇരു രാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ‍്യൻ അംബാസിഡർ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രകൃതിഭംഗിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വാഗമൺ മയക്കുമരുന്ന് മാഫിയയുടെ പിടിയിലേക്ക്

വാ​ഗമൺ: ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ ലഹരിമരുന്ന് സംഘങ്ങളുടെ താവളമായി മാറുകയാണ്. ഈരാറ്റുപേട്ട, കാഞ്ഞാർ, പീരുമേട്, ഉപ്പുതറ എന്നീ നാല് പ്രധാന വഴികളിലൂടെയാണ് വാഗമണ്ണിലേക്ക് സഞ്ചാരികൾ എത്തുന്നത്. എന്നാൽ ഈ വഴികളിലൊന്നും കാര്യമായ വാഹന പരിശോധനകൾ ഇല്ലാത്തത് ലഹരി സംഘങ്ങൾക്ക് തുണയാകുന്നു. ബാംഗ്ലൂർ പോലുള്ള വൻനഗരങ്ങളിൽ നിന്നാണ് മാരകമായ സിന്തറ്റിക് ഡ്രഗ്‌സുകൾ പ്രധാനമായും ഇവിടേക്ക് ഒഴുകുന്നത്. നിലവിൽ വാഗമൺ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. സി.ഐ ഉൾപ്പെടെ ആകെ 35 പോലീസുകാർ മാത്രമാണ് …

പ്രകൃതിഭംഗിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വാഗമൺ മയക്കുമരുന്ന് മാഫിയയുടെ പിടിയിലേക്ക് Read More »

പി.റ്റി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പി.റ്റി തോമസ് അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിപരമായി എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചാലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന തന്റേടമുള്ള ജനകീയ നേതാവായിരുന്നു പിടി യെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാർ വി ഇ താജുദീൻ, എൻ ഐ ബെന്നി, സി പി …

പി.റ്റി തോമസ് അനുസ്മരണം സംഘടിപ്പിച്ചു Read More »

മെക്കാനിക്കൽ സാൻ്റയോടൊപ്പം ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി പുറപ്പുഴ പോളിടെക്നിക് കോളേജ്

പുറപ്പുഴ: സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശമുയർത്തി മറ്റൊരു ക്രിസ്മസ്ക്കാലം കൂടി വന്നെത്തുകയായി… ഏറെ വ്യത്യസ്തതകളോടെ ക്രിസ്മസിനെ സ്വാഗതം ചെയ്യുന്ന മലയാളികൾക്കിടയിൽ തീർത്തും വ്യത്യസ്തമായി ക്രിസ്മസിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പുറപ്പുഴ പോളിടെക്നിക്കിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ. കോളേജ് ക്യാമ്പസിന് മുന്നിൽ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്ന ‘സൈക്ലിങ്ങ് സാൻ്റാ’ കാഴ്ചക്കാർക്കിടയിൽ ഒരുപോലെ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നു… പൂർണ്ണമായും മെക്കാനിക്കൽ തത്വങ്ങളെ ഉപയോഗപ്പെടുത്തിയും, തീർത്തും വ്യത്യസ്തമായ നിരീക്ഷണത്തിലുമാണ് കോളേജിലെ മെക്കാനിക്കൽ അധ്യാപകരുടെയും അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളുടെയും പരിശ്രമഫലമായി കോളേജിന് മുന്നിൽ സൈക്ലിങ്ങ് സാൻ്റാ …

മെക്കാനിക്കൽ സാൻ്റയോടൊപ്പം ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി പുറപ്പുഴ പോളിടെക്നിക് കോളേജ് Read More »

കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി സ്വീകരിക്കുന്നതിന് കൈക്കൂലി വാങ്ങി; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

ഇടുക്കി: കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി അടയ്ക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു.എച്ച് നെ വിജിലൻസ്  പിടികൂടി. ഇടുക്കി ജില്ലയിലെ ഉടുമ്പൻഞ്ചോല സ്വദേശിയായ പരാതിക്കാരൻ ചതുരംഗപ്പാറ വില്ലേജിൽ വാങ്ങിയ വസ്തുവിൽ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാൻ തയ്യാറാക്കി ഉടുമ്പൻഞ്ചോല ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡിൽ നിന്നുള്ള അകലത്തിൽ അവ്യക്തതയുള്ളതിനാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിയ്ക്കാൻ പഞ്ചായത്തിൽ നിന്നും അറിയിപ്പ് …

കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി സ്വീകരിക്കുന്നതിന് കൈക്കൂലി വാങ്ങി; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ Read More »

സാന്താക്ലോസ്; ഉണ്ണികൾക്കായി ഉണ്ണിക്കഥ: അച്ചാമ്മ പൈനാൽ എഴുതുന്നു

ഡിസംബറിലെ രാവുകളിൽ പൊഴിയുന്ന ഓരോ മഞ്ഞുതുള്ളിയിൽ നിന്നും ഓരോ കഥകൾ പിറവി കൊള്ളുന്നു. ഉണ്ണിയേശുവിന്റെ പിറവിയുടെ ഓർമ്മകൾ പുതുക്കുന്ന ക്രിസ്മസ് രാവുകൾ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ദിനങ്ങളാണ്. ചരിത്രം രണ്ടായി വഴിമാറുന്ന ദിനം. ലോകമെമ്പാടും ആഘോഷമാക്കുന്ന ഉണ്ണിയേശുവിന്റെ പിറവിദിനം കുട്ടികൾക്കാണ് ഏറ്റവും ആഹ്ലാദം ഉണ്ടാക്കുന്നത്. ഒരു വലിയ വനപ്രദേശത്തിന് അടുത്തായി ചെറിയ ഗ്രാമം ഉണ്ടായിരുന്നു. കുട്ടികളുടെ കളിചിരികളും പക്ഷികളുടെ കളകളാരവവും എല്ലാം ഉള്ള സുന്ദര ഗ്രാമം. അവിടെ അനാഥരായ കുട്ടികളെ താമസിപ്പിച്ച് പല തൊഴിലുളും പഠിപ്പിച്ചു പ്രാപ്തരാക്കുന്ന …

സാന്താക്ലോസ്; ഉണ്ണികൾക്കായി ഉണ്ണിക്കഥ: അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. തിങ്കളാഴ്ച മുതൽ(ഡിസംബർ 22) അപേക്ഷകൾ നൽകാം. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷകൾ സമർപ്പിക്കാം. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള സാധാരണ …

സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി Read More »

റാന്നിയെ രണ്ട് മാസമായി വിറപ്പിച്ച കടുവ കൂട്ടിൽ

റാന്നി: രണ്ട് മാസത്തോളമായി റാന്നിയെ ഭീതിയിലാഴ്ത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. ഒരു മാസം മുൻപ് വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച മേയാൻ വിട്ട ആടിനെ കടുവ പിടികൂടിയിരുന്നു. ആടിന്റെ ജഡം കൂടിന് സമീപത്തു നിന്ന് കണ്ടെത്തി. തുടർന്ന് ഈ ജഡം കൂട്ടിൽ വെക്കുകയായിരുന്നു. ഇത് കഴിക്കാനെത്തിയപ്പോഴാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കടുവ …

റാന്നിയെ രണ്ട് മാസമായി വിറപ്പിച്ച കടുവ കൂട്ടിൽ Read More »

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ പശു പാഞ്ഞടുത്തു, ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസർക്ക് സസ്പെൻഷൻ

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. തുടർന്ന് സുരക്ഷാ ജീവനക്കാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു യോഗി. ഉദ്ഘാടന വേദിക്ക് മുന്നിൽ യോഗി കാറിൽ ഇറങ്ങി നടന്നതിന് പിന്നാലെയാമ് പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ വളഞ്ഞു. ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മുനിസിപ്പൽ കമ്മിഷണർ ആഭ്യന്തര അന്വേഷണം …

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ പശു പാഞ്ഞടുത്തു, ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസർക്ക് സസ്പെൻഷൻ Read More »

എരുമേലിക്ക് സമീപം ശബരിമല തീർഥാടക വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു

കോട്ടയം: എരുമേലിയ്ക്ക് സമീപം ചരളിയിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജുവാണ്(19) മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളെജ് വിദ്യാർഥിയാണ്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ 26 ആം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററാണ് ജെസ്വിൻ്റെ പിതാവ് സാജു.