ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽഗാന്ധി മിസോറാമിൽ എത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. 40 അംഗ നിയമസഭയിലേക്ക് നവംബർ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 സ്ഥാനാർത്ഥികളെയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രഖ്യാപിച്ചത്.