Timely news thodupuzha

logo

Kerala news

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടുകൾ ആശയക്കുഴപ്പത്തിലാഴ്ത്തുന്നതെന്നാരോപിച്ച് കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. അപാകതകൾ ഒഴിവാക്കാനായി നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.  ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. മുതിൽന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിലയാണ് കൺവെന്‍ഷന്‍ ഉദ്ഘാടനം നടത്തുക. ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൽ ഉൾ‌പ്പെടുത്തി ഇവയുടെ സർവ്വേ നമ്പറുകൾ മാത്രമാണ് കൊടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ എല്ലാ വീടുകളുടേയം സ്ഥാപനങ്ങളുടേയും നമ്പർ കൊടുത്തിട്ടില്ലന്നും ആരോപണമുണ്ട്.  മലബാർ …

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ് Read More »

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി

ശബരിമല: ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിനായി കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സന്നിധാനത്ത് പറഞ്ഞു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ …

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി Read More »

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട: ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ ‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ …

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം

പത്തനംതിട്ട:  ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശി എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. സ്വന്തം നാട്ടില്‍ ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്ടര്‍മാരോടും …

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം Read More »

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം. റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് …

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം Read More »

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം …

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. Read More »

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ 7672 താറാവുകളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ 4020 താറാവുകളെയും തലയാഴത്ത് മൂന്ന് കർഷകരുടേതായി 3652 താറാവുകളെയുമാണ് നശിപ്പിച്ചത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ആർപ്പൂക്കരയിൽ 865 താറാവുകൾ ഇന്നലെ വരെ ചത്തൊടുങ്ങിയിരുന്നു.  ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ …

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി Read More »

ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന

തിരുവനന്തപുരം: അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന.  സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്.  പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. മാത്രമല്ല അദ്ദേഹം നിരന്തരമായി സർക്കാരിന്‍റെ അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്കി.

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ടി.ഒ.സൂരജിനെതിരെ നടപടി. അദ്ദേഹത്തിന്‍റെ പേരിലുളള എട്ട് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.   സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തി. ഇതിലും സൂരജ് കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി. …

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി Read More »

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല

തിരുവനന്തപുരം:  രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.  നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. സംസ്ഥാന സർക്കാരും ഗവർണരും തമ്മിൽ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്.  കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് …

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല Read More »

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ്

തിരുവനന്തപുരം:  സ്‌കൂൾ സമയമാറ്റത്തിൽ നിന്നും പിന്മാറി സർക്കാർ. സ്‌കൂൾ സമയം മാറ്റാൻ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ …

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ് Read More »

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല മുസ്ലീംലീഗിനെ പുകഴ്ത്തിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായെന്ന്  അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോള്‍ സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ …

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍ Read More »

ലഹരി വിരുദ്ധ കഥകളുമായി ഹരി മാഷ് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക്

കോട്ടയം: ലോകമാകമാനം കൊവിഡിന്‍റെ നീരാളിപ്പിടുത്തത്തിൽ കാൽപ്പന്തും കൈപ്പന്തുമൊന്നുമില്ലാതെ വീട്ടിൽ മാത്രമായി ഒതുങ്ങിയിരുന്നപ്പോൾ കഥ പറയാം കേൾക്കൂ എന്ന കുട്ടിക്കഥകളുമായി ലോകമെങ്ങുമുള്ള മലയാളികളുടെ വീട്ടിലെത്തിയ ഒരു അധ്യാപകനുണ്ട്. രാമമംഗലം ഹൈസ്കൂൾ അധ്യാപകനും കുട്ടികളുടെ കഥ മാഷുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാട്. പാട്ടു കേൾക്കാനും കഥ കേൾക്കാനും അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ കുഞ്ഞുങ്ങൾക്ക് അവസരമൊരുക്കി. ഈ വേളയിൽ ഹരീഷ് പോകുന്നത് ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലിലേക്കാണ്. ആ കഥ പറയാം. ഇത്തവണ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ …

ലഹരി വിരുദ്ധ കഥകളുമായി ഹരി മാഷ് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക് Read More »

അടുത്ത 3 ദിവസംകൂടി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മാന്‍ദൗസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത 3 ദിവസംകൂടി  ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്.  11 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നേരത്തെ 9 ജില്ലകളിലായിരുന്നു മുന്നറിയപ്പ് നൽകിയിരുന്നത്.  യെല്ലോ അലർട്ട് മുന്നറിയിപ്പുള്ള ജില്ലകൾ:  തിങ്കൾ: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ചൊവ്വ: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍  13 …

അടുത്ത 3 ദിവസംകൂടി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ആര്‍എസ്എസ് അനുകൂല പ്രസ്താവനയിൽ കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂർ വിഷയത്തിൽ സതീശനെ തള്ളി കെപിസിസി

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്  വിമര്‍ശനം. ആർഎസ്എസ് അനുകൂല പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. നെഹ്‌റുവിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കാലത്തെ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന് കെ സുധാകരന്‍ കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശദീകരിച്ചു. ശശി തരൂര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേര്‍ക്കും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ …

ആര്‍എസ്എസ് അനുകൂല പ്രസ്താവനയിൽ കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂർ വിഷയത്തിൽ സതീശനെ തള്ളി കെപിസിസി Read More »

ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി

ചുണ്ടത്തു പൊയിൽ :ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി. സംസ്കാരം 10/12/2022 ശനിയാഴ്ച്ച രാവിലെ 11 ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ പരേതയായ ഏലിക്കുട്ടി ചിലവ്തടത്തിൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ് മണ്ണാർക്കാട്, മേഴ്സി കൂടരഞ്ഞി, തോമസ് മംഗലാപുരം, ഷൈല പാല, വിജി തലയാട്, സിനി തൃശ്ശൂർ, ജോബിൻസ് മരുമക്കൾ: വത്സ ഒരക്കുഴിയിൽ, ജോസഫ് തോണക്കര, ലൂസി കിഴക്കരക്കാട്ട്, അലക്സ് പൊന്നെടുത്താം കുഴിയിൽ, ഇമ്മാനുവെൽ മേൽവെട്ടം, ജോമി ചിറ്റിലപ്പള്ളി, ഷെറിൽ കാക്കനാട്ട് …

ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി Read More »

കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു.

ഉടുമ്പന്നൂർ : Oraganise farmers for action committee(OFAC) യുടെ നേതൃത്വത്തിൽകാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ വസ്തുക്കളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വലിയ വില വർദ്ധനവും കർഷകരരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം വളരെ ദുസ്സഹമാക്കിയിരിക്കുകയാണ്. കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു. അതോടൊപ്പം ഉൽപ്പാദന ചിലവ് കൂടിയിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം മുലവും സ്വാഭാവിക റബ്ബറിന്റെ ഉൾപ്പാദനത്തിൽ വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്. കൊക്കോ, ജാതി, ഗ്രാമ്പു മറ്റു തന്നാണ്ട് കൃഷികൾ എന്നിവയുടെ സ്ഥിതിയും വിഭിന്നമല്ല. ഈ …

കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു. Read More »

പെണ്‍കുട്ടികളെ നിങ്ങൾ എത്ര കാലം പൂട്ടിയിടും; ഹോസ്റ്റൽ നിയന്ത്രണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര കാലം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ പിന്നെ ഹോസ്റ്റല്‍ …

പെണ്‍കുട്ടികളെ നിങ്ങൾ എത്ര കാലം പൂട്ടിയിടും; ഹോസ്റ്റൽ നിയന്ത്രണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി Read More »

ആനക്കൊമ്പ് കേസിൽ മോഹന്‍ലാല്‍ നിരപരാധിയെന്ന് സര്‍ക്കാര്‍; സാധാരണക്കാരനായിരുന്നെങ്കിൽ ജയിലിൽ കിടന്നേനെയെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്‍റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ സാധാരണക്കാരനായിരുന്നെങ്കിൽ സർക്കാർ ഈ ഇളവ് നൽകുമായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും സാധാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.  ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് …

ആനക്കൊമ്പ് കേസിൽ മോഹന്‍ലാല്‍ നിരപരാധിയെന്ന് സര്‍ക്കാര്‍; സാധാരണക്കാരനായിരുന്നെങ്കിൽ ജയിലിൽ കിടന്നേനെയെന്ന് കോടതി Read More »

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാട് ജിലയ്ക്ക് കിരീടം. സമാപന ദിവസമായ ഇന്ന് 269 പോയിന്‍റുമായാണ് മുന്നോറിയത്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്.  രണ്ടാം സ്ഥാനത്തുള്ള മലപ്പുറം  ജില്ലയ്ക്ക് 149 പോയിന്‍റ് മാത്രമാണുള്ളത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്‍റാണ് മലപ്പുറം നേടിയത്. 122 പോയിന്‍റുകളുമായി കോഴിക്കോട് മൂന്നാമതായി, കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്‍റെ മുന്നേറ്റം. മാർ …

സംസ്ഥാന സ്‌കൂൾ കായിക മേള; കിരീടം മുത്തമിട്ട് പാലക്കാട് ജില്ല Read More »

വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ഒത്തുതീർപ്പിൽ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ വിഴിഞ്ഞം സംഘർഷത്തിൽ ഇന്ന് സർക്കാർ സമരസമിതിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിച്ചെന്ന തീരുമാനം പുറത്തുവന്നത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കുന്നത്.  മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്. വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നൽകുമെന്നതിലും തീരുമാനമായി.  അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു. …

വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം Read More »

നിയമസഭയിൽ വിഴിഞ്ഞം; സമരത്തെ തുറമുഖവാതിലിൽ എത്തിച്ചത് സർക്കാരെന്ന് എം. വിൻസെന്‍റ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ചർച്ച ചെയ്യുന്നു. ഒരു മണി മുതൽ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ചർച്ച.  എം. വിൻസന്‍റ് എംഎൽഎയാണ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. ചർച്ച ചെയ്യാനുള്ള തീരുമാനം സ്വഗതാർഹമെന്നും വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യമാണ്. ഈ സമരത്തെ തുറമുഖ വാതിലിൽ എത്തിച്ചത് സർക്കാരാണ്. ശത്രുതാ മനോഭാവത്തോടെ സമരക്കാരെ നേരിട്ടു. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദി സർക്കാർ മാത്രമെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. …

നിയമസഭയിൽ വിഴിഞ്ഞം; സമരത്തെ തുറമുഖവാതിലിൽ എത്തിച്ചത് സർക്കാരെന്ന് എം. വിൻസെന്‍റ് Read More »

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണെന്ന് പ്രതിപക്ഷം; നടക്കുന്നത് സംഘടിത വ്യാജ പ്രചരണം, നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പിഎസ്സിയേയും എംപ്ലോയ്മെന്‍റ്എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.  എന്നാൽ  പിന്‍വാതില്‍ നിയമനങ്ങളെന്ന പേരില്‍ നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം. തിരുവനന്തപുരം മേയറുടേ പേരിൽ പ്രചരിക്കുന്നത് വ്യാജ കത്താണ്. അതില്‍ മേയര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനധികൃത നിയമനം …

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണെന്ന് പ്രതിപക്ഷം; നടക്കുന്നത് സംഘടിത വ്യാജ പ്രചരണം, നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി Read More »

കോൺഗ്രസിലെ വിഭാഗിയത യുഡിഎഫിന് ക്ഷീണം ഉണ്ടാക്കും; മുസ്‌ലിം ലീഗ്

മലപ്പുറം: ശശി തരൂരിന്‍റെ പരിപാടികൾ നടക്കുമ്പോൾ കോൺഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണം ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന്‍റെ പ്രവർത്തകർക്കുള്ള പൊതുവികാരം ഒന്നും മനസ്സിലാക്കാതെ നേതാക്കൾ രണ്ടു തട്ടിൽ നിന്ന് തമ്മിലടിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ല. പ്രശ്നങ്ങൽ അടങ്ങി എന്നു കരുതിയപ്പോഴാണ്  കോട്ടയത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാഴ്ചക്കാരായി മാറിനിൽക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കൾ അറിയിച്ചു. തരൂരിന്‍റെ മലബാർ പര്യടനം കോൺഗ്രസിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സമയത്തും തരൂരിനോട് ചേർന്നു നിൽക്കുന്ന സമീപനമാണ് മിസ്ലിം …

കോൺഗ്രസിലെ വിഭാഗിയത യുഡിഎഫിന് ക്ഷീണം ഉണ്ടാക്കും; മുസ്‌ലിം ലീഗ് Read More »

സജി ചെറിയാന്‍റെ വിവാദ പരാമർശം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

പത്തനംതിട്ട∙ ഭരണഘടനയ്‌ക്കെതിരെ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.  റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിളിച്ചുവരുത്താൻ തയാറായില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്. വിഡിയോ ഉൾപ്പെടെ ഉണ്ടായിട്ടും ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് …

സജി ചെറിയാന്‍റെ വിവാദ പരാമർശം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം Read More »

ശശി തരൂരിനെ കോട്ടയത്തേക്ക് ക്ഷണിച്ച് സിറിയക് തോമസ്

കോട്ടയം: ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് പ്രൊഫ. സിറിയക് തോമസ്. കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയിലാണ് ചെയര്‍മാനായ സിറിയക് തോമസിന്റെ പരാമര്‍ശം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യനാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമല്ലേ യൂത്ത് കോണ്‍ഗ്രസ് അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്. താല്‍പര്യമുള്ളവര്‍ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ …

ശശി തരൂരിനെ കോട്ടയത്തേക്ക് ക്ഷണിച്ച് സിറിയക് തോമസ് Read More »

മച്ചമ്പീ… എന്ന ആ വിളി ഇനിയില്ല

തന്‍റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്‍റെ ജീവിതം അഭിന‌യകലയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എട്ടാം ക്ലാസ് മുതൽ നാടകത്തിന്‍റെ ലോകത്തേക്ക് സഞ്ചരിച്ച് തുടങ്ങിയ കൊച്ചുപ്രേമന്‍ തന്‍റെ വഴിയേതെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ നാടകം ഊഷ്ണരാശിയും അവതരിപ്പിച്ചതിന് ശേഷം കൊച്ചുപ്രേമൻ നാടകങ്ങളെയും അഭിനയത്തെയും കൂടുതൽ സീരയസായി സമീപിക്കാൻ തുടങ്ങി. പിന്നീട് ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമൻ തന്‍റെ നാടകങ്ങൾ സംപ്രേക്ഷണം ചെയ്യുകയും അതിനോടൊപ്പം വിവിധ നാടകസംഘങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തതോടെയ അദ്ദേഹത്തിലെ കലാകാരനെ …

മച്ചമ്പീ… എന്ന ആ വിളി ഇനിയില്ല Read More »

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ; മുന്നറിയിപ്പ് നൽകി തമിഴ്നാട്

തൊടുപുഴ ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ആദ്യമുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് . നവംബര്‍ 9നും തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.  142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. സെപ്റ്റംബറില്‍ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്നു ഷട്ടറുകള്‍ 30 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്

കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി ; വിഴിഞ്ഞം സമരം ഒത്തുതീർപ്പിലേക്കെന്ന് സൂചന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍.മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച …

കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി ; വിഴിഞ്ഞം സമരം ഒത്തുതീർപ്പിലേക്കെന്ന് സൂചന Read More »

കായൽ കയ്യേറി വീട് നിർമ്മാണം; പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാണമെന്ന് കോടതി

കൊച്ചി: കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.  മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് നിർമിച്ചത്.ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജക്ട്‌സ് എന്നിവ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് തുറമുഖ നിര്‍മ്മാണത്തിന്‍റെ സുരക്ഷ ഏറ്റെടുക്കുന്നതില്‍ കോടതി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി. ഇക്കാര്യത്തില്‍ …

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സർക്കാർ Read More »

വൈദികന്‍റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.  ‘മനുഷ്യ ന്‍റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യ ന്‍റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള …

വൈദികന്‍റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ Read More »

മുസ്ലിം പേരായത് കൊണ്ട് രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണ് ; ആര് ഏത് വേഷത്തിൽ വന്നാലും വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങിനെ ചെയ്താല്‍ കേരളത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്‍റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണ്. അത് അനുവദിക്കില്ല പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നാടിന്‍റെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്നും പിണറായി പറഞ്ഞു. പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഇത് സര്‍ക്കാരിന് …

മുസ്ലിം പേരായത് കൊണ്ട് രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണ് ; ആര് ഏത് വേഷത്തിൽ വന്നാലും വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി Read More »

എന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ത​നി​ക്കെ​തി​രേ ന​ട​ത്തി​യ “രാ​വ​ണ​ൻ’  പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മോ​ദി​യെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ മ​ത്സ​ര​മാ​ണെ​ന്നു  ഗു​ജ​റാ​ത്തി​ലെ ക​ലോ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​മ​ഭ​ക്ത​രു​ടെ നാ​ട്ടി​ൽ വ​ന്ന് ആ​രെ​യും രാ​വ​ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ലെ​ന്നും  മോ​ദി. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞ​ത് മോ​ദി നാ​യ​യെ പോ​ലെ മ​രി​ക്കു​മെ​ന്നാ​ണ്. മോ​ദി ഹി​റ്റ്‌​ല​റെ​പ്പോ​ലെ മ​രി​ക്കു​മെ​ന്നു മ​റ്റൊ​രാ​ൾ പ​റ​ഞ്ഞു. അ​വ​സ​രം കി​ട്ടി​യാ​ൽ താ​ൻ ത​ന്നെ …

എന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരം: പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം ചെയ്യുന്നവരെല്ലാം തന്‍റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്.അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്.  അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.ചിത്രത്തിലുള്ള മറ്റൊരു …

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ Read More »

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട് :  ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍ക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആരിഫ് മുഹമ്മദ് ഖാന്‍ മന്‍മോഹന്‍ സിംഗ് അയച്ച ഗവര്‍ണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ്. 9 വി സിമാര്‍ക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും.  ബംഗാളിലും, തെലുങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടത് സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. …

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ Read More »

നാളെ മുതൽ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കും

ഇടുക്കി: സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം നാളെ മുതല്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ അവധിയായതിനാൽ സന്ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഡി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി . വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പിള്ളി, കെ.എൽ അശോകൻ എന്നിവരെ പ്രതിചേർക്കാനാണ് കോടതി ഉത്തരവിട്ടിരുക്കുന്നത്. ആലപ്പുഴ 1-ാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ട് കെകെ മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച …

കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കണമെന്ന് കോടതി Read More »

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് എതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ് …

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു Read More »

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്‌മാന്‍റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ …

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നു; ഫാ. തിയോഡേഷ്യസ് ഡിക്രൂസ് Read More »

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുകയാണെന്നും പരാതിയില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്.   ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍  എത്തുന്ന പരിപാടിയില്‍ ആദ്യം  പ്രതിപക്ഷ നേതാവ് …

മെറിറ്റിൽ വന്നവാനാണ് താനെന്ന് നാട്ടകം സുരേഷ് ; ശബരിനാഥനെതിരെ പരാതി Read More »

ശബരിമലയിൽ കനത്ത മഴ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

ശബരിമല : വൈകുന്നേരം അഞ്ചരയ്ക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.  ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്. മഴ തുടർന്നാൽ പമ്പയില്‍ നിന്നും മലകയറുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. 

സിസ തോമസിന് വിസിയായി തുടരാം ; സർക്കാരിന് തിരിച്ചടി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സിസ തോമസിന്‍റെ യോഗ്യതയിൽ തർക്കമില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നഭിപ്രായപ്പെട്ട കോടതി ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത അക്രമണമാണ്. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്.പെരെര ആരോപിച്ചു. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിബിജെപി പ്രസിഡന്‍റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര പറഞ്ഞു. അതേസമയം ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണോ ലത്തീൻ അതിരൂപതയെന്ന് …

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരകഥ, സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം; ലത്തീൻ അതിരൂപത Read More »