Timely news thodupuzha

logo

Local News

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി.കെ സുമിത്താണ്(30) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 13നായിരുന്നു സംഭവം. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവർ 13ന് സുമിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പൊന്തൻപുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടു പോയി. മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. …

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ആലപ്പുഴയിൽ 61 കാരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ സഹോദരൻ പിടിയിൽ

ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ കൊന്ന്‌ വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയാണ്‌(61) കൊല്ലപ്പെട്ടത്‌. സംഭവത്തിൽ റോസമ്മയുടെ സഹോദരന്‍ ബെന്നിയെ(63) പോലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായാണ്‌ വിവരം. റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ

കോതമം​ഗലം: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ.റ്റി ജലീൽ എം.എൽ.എ പറഞ്ഞു ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ അടിവാട് ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. റാലി തെക്കേ കവല ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു. രണ്ടാം യുപിഎയുടെ അധികാരം നഷ്ടപ്പെടാൻ കാരണം ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാത്തതാണ്. കോൺഗ്രസ്‌ അന്ന് …

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ Read More »

നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു

ഇടുക്കി: നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു മണ്ഡലം പ്രസിഡണ്ട് നിസാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് എൻ വണ്ടിപ്പെരിയാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ കമ്മിറ്റി അംഗം കാഞ്ഞാർ മുനീർ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷമീർ റാവുത്തർ, മുഹമ്മദ് ജിന്ന മണ്ഡലം ട്രഷറർ, അലിയാർ റാവുത്തർ, സെൽവം, നാസർ, ജ മാൽ തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി 61 അം​ഗ കമ്മറ്റി രൂപം …

നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു Read More »

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ്

തൊടുപുഴ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ചു. നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ മുനീർ മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് ശരീഫ് മങ്ങാട്ടുകവല യോഗം ഉദ്ഘാടനം ചെയ്തു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി 51 കമ്മിറ്റി രൂപം നൽകി പ്രവർത്തനം ആരംഭിച്ചു. …

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ് Read More »

കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് അപകം: 10 പേർക്ക് പരുക്കേറ്റു

കാസർഗോഡ്: കണ്ണൂരിൽ നിന്നും കാസർഗോഡേയ്ക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അവസാന സ്റ്റോപ്പ് എത്തുന്നതിന് തോട്ടു മുൻപാണ് അപകടം ഉണ്ടായത്. ബസിൽ ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി.

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു

നെടുമങ്ങാട്: വിതുര ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് മാൻകൊമ്പും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെ(35) അറസ്റ്റ് ചെയ്തു. ചിറ്റാറിലെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമും പൊലീസും നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളും മാൻകൊമ്പും കണ്ടെത്തിയത്. വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ …

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു Read More »

റഹ്മത്ത് മൻസിൽ ഹാജി എം മുഹമ്മദ് ഷെരീഫ് അന്തരിച്ചു

വണ്ടിപ്പെരിയാർ: റഹ്മത്ത് മൻസിൽ ഹാജി. എം മുഹമ്മദ് ഷെരീഫ്(70) അന്തരിച്ചു. ഖബറടക്കം ഇന്ന് (22.04.2024)വൈകിട്ട് ആറ് മണിക്ക് വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ ഉമ്മുകുൽസം മലപ്പുറം ചാപ്പാനങ്ങാടി പുത്തൻപുരക്കൽ  കുടുംബാംഗം.  മക്കൾ: ഒമർഷെരീഫ് (അദുദാബി), ഹനീഫ് ഷെരീഫ് (ബാംഗ്ലൂർ ) , സൈനാബാ ഷരീഫ്, അമീൻ ഷരീഫ് (ബാംഗ്ലൂർ ). മരുമക്കൾ: മുനാ (അബുദാബി) , ജിനു ( ബാംഗ്ലൂർ ) , എബി (വണ്ടിപ്പെരിയാർ).

മായാമഷി പുരളാന്‍ ഇനി അഞ്ചു നാൾ ; ജില്ലയിൽ  ഉപയോഗിക്കുക 2508 കുപ്പി വോട്ടുമഷി

ഇടുക്കി: മഷിപുരണ്ട ചൂണ്ടുവിരല്‍  തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനി അഞ്ചുനാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി(ഇന്‍ഡെലിബിള്‍ ഇങ്ക്) ജില്ലയിൽ എത്തി. 2508 കുപ്പി(വയല്‍) മഷിയാണ് ജില്ലയിലെ മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ വിതരണത്തിന് തയ്യാറെടുക്കുന്നത് .കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണ്. ഇക്കുറി 1251189 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് …

മായാമഷി പുരളാന്‍ ഇനി അഞ്ചു നാൾ ; ജില്ലയിൽ  ഉപയോഗിക്കുക 2508 കുപ്പി വോട്ടുമഷി Read More »

അതിഥി തൊഴിലാളികള്‍ക്കായി തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്ലാസ്സ് സംഘടിപ്പിക്കുന്നു. 21ന് രാവിലെ 11 മണിക്ക് കരിങ്കുന്നത്തുള്ള ആതിര പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ വെച്ചാണ് പരിപാടി . തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ സഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹിന്ദിയില്‍ ആയിരിക്കും ക്ലാസ്സ്. ഹരിത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് എത്തിക്സ് എന്നിവയാകും വിഷയങ്ങള്‍.

ജില്ലാ കളക്ടര്‍ക്ക് തപാല്‍ വോട്ട്

ഇടുക്കി: ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാല്‍ വോട്ട് രേഖപ്പെടുത്തി.  കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ്  38 ആം നമ്പര്‍ ബേക്കര്‍ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടര്‍. കുയിലിമല സിവില്‍ സ്റ്റേഷനിലെ  സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിങ്് ഫെസിലിറ്റേഷന്‍ സെന്ററിലാണ് കളക്ടര്‍ തപാല്‍ വോട്ട് നിര്‍വഹിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായി  ജില്ലയിലെ എല്ലാ വോട്ടര്‍മാരും സമ്മതിദാനാവകാശം നിര്‍വഹിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രജാക്കാട് മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു; നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ

രാജാക്കാട്: പൊന്മുടി റോഡിൽ ഐഒസി പമ്പിന് സമീപം മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു. മലിനജലം റോഡരികിലൂടെ ഒഴുകുന്നതിനാൽ സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ അടുത്ത നാളിൽ ഉദ്ഘാടനം ചെയ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നുപോകണമെങ്കിൽ ഈ മലിനജലത്തിലൂടെയെ പോകുവാൻ സാധിക്കു. ഈ കടയിലേക്ക് ആളുകൾ വരാൻ തുടങ്ങിയത് മുതലാണ് വെള്ളമൊഴുക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്. രൂക്ഷ ഗന്ധമുള്ള കൊഴുകൊഴുത്ത അഴുക്ക് ജലമാണ് ഇതുവഴി ഒഴുകുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും അടുത്തു …

രജാക്കാട് മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു; നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ Read More »

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി

ഇടുക്കി: കരൾ രോഗത്തെ തുടർന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. മൂന്നാർ സ്വദേശിയായ സെൽവരാജ് – രാജേശ്വരി ദമ്പതികളുടെ മകൾ റിത്വികയാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ അംഗമായ റിത്വികക്ക് പൂർണമായും സൗജന്യമായിട്ടായിരുന്നു മെഡ്സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മൂന്നാറിലെ തേയിലെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അച്ഛൻ സെൽവരാജും അമ്മ രാജശ്രീയും. എട്ടാം വയസിലായിരുന്നു റിത്വികക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയത്. …

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി Read More »

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിൻറെ വൈരാഗ്യത്തിൽ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീൻറെ സഹോദരി ഭർത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ് രാത്രി …

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ Read More »

കണ്ണൂരിൽ വീട്ടിലെ വോട്ട്; കെ കമലാക്ഷിക്ക് പകരം വി കമലാക്ഷി, കള്ളവോട്ടാണെന്ന് എൽ.ഡി.എഫ്

കണ്ണൂർ: കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ കമലാക്ഷിയെന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ വണ്ടൂരില്‍ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവ് പരിപാടിക്കു ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ തെറ്റിച്ച് രാത്രി എട്ടോടെ ഒരു വിഭാഗം എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൊടി വീശിയതിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേദ്യം ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. …

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ Read More »

കാഡ്സ് ​ഗ്രീൻഫെസ്റ്റ് 2024; 22ന് തുടക്കമാകും, മെഡിക്കൽ ക്യാമ്പ്, തെങ്ങിൻ തൈ വിതരണം, ചിൽഡ്രൺസ് പാർക്ക് എന്നിവ ഉണ്ടായിരിക്കും

തൊടുപുഴ: മേടമാസത്തിലെ പത്താമുദയത്തോട് അനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ് – വിത്ത് മഹോത്സവം ഏപ്രിൽ 22ന് വെങ്ങല്ലൂർ – മങ്ങാട്ടുകവല ബൈപ്പാസിലുള്ള കാഡ്സ് വില്ലേജ് സ്ക്വയറിൽ ആരംഭിക്കും. കൃഷി ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയത്ത് വിത്തുകളും നടീൽ വസ്തുക്കളും കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ​ഗ്രീൻഫെസ്റ്റ് നടത്തുന്നത്. 22ന് വൈകിട്ട് അഞ്ചിന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് തിരിതെളിയിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് സാജന്യ ഇളനീർ …

കാഡ്സ് ​ഗ്രീൻഫെസ്റ്റ് 2024; 22ന് തുടക്കമാകും, മെഡിക്കൽ ക്യാമ്പ്, തെങ്ങിൻ തൈ വിതരണം, ചിൽഡ്രൺസ് പാർക്ക് എന്നിവ ഉണ്ടായിരിക്കും Read More »

കെ രാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കർഷക സംഘടനകൾ; 23ന് തിരുവനന്തപുരത്ത് കർഷക ഉച്ചകോടി

തൊടുപുഴ: 1960ലെ ഭൂപതിവ് നിയമത്തിനും വ്യത്യസ്തമായ ഭൂപതിവ് ചട്ടങ്ങൾക്കും വിധേയമായി ഇടുക്കിയിലേതടക്കം കേരളത്തിലെ ലക്ഷകണക്കിന് സാധാരണക്കാർക്ക് കാലാകാലങ്ങളിലെ സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നൽകിയ ഭൂമിയെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ വിവിധങ്ങളായ ഭൂപതിവു ചട്ടങ്ങളിൽ നിലവിലെ ഭൂപതിവ് നിയമത്തിൻ കീഴിൽ തന്നെ റവന്യൂ സെക്രട്ടറിക്ക് ഒറ്റ ദിവസം കൊണ്ട് ഭേദ​ഗതി വരുത്താമെന്നും വിവിധ ഹൈക്കോടതി വിധികളും നിയമോപദേശവും ഉണ്ടായിട്ടും ജനങ്ങളെ കൊള്ളയടിക്കാനായി കൊണ്ടു വന്ന ഭൂപതിവ് നിയമഭേദ​ഗതി 2023നെ സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന റവന്യൂമന്ത്രി കെ …

കെ രാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കർഷക സംഘടനകൾ; 23ന് തിരുവനന്തപുരത്ത് കർഷക ഉച്ചകോടി Read More »

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ച് വടകര സ്വദേശി മരിച്ചു

വടകര: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിനാണ്(42) മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക ആയിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. മസ്‌കറ്റില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സച്ചിന്‍റെ …

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ച് വടകര സ്വദേശി മരിച്ചു Read More »

അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി

തൊടുപുഴ: 2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൊടുപുഴ എൽ.എ.സിയിലെ വീട്ടിൽ നിന്ന് വോട്ടെന്ന പദ്ധതി പ്രകാരമുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 85 വയസ്സിന് മുകളിൽ ഉള്ളവരും ഫിസിക്കലി ഡിസേബിൾ ആയിട്ടുള്ളവരുമാണ് ഇപ്രകാരം വോട്ട് ചെയ്യുവാനുള്ള അർഹത ഉള്ളത്. ആകെ ലിസ്റ്റ് ചെയ്യപ്പെട്ട അർഹരായ 1696 പേരിൽ 1560 പേരുടെ വോട്ടിംഗ് പൂർത്തിയായി. ഇതിനായി 80 വനിതാ പോളിംഗ് ഓഫീസർമാരെ 23 ടീമുകൾ ആയി 216 പോളിംഗ് സ്റ്റേഷൻ പരിധിയിൽ നിയോഗിച്ചു. കൂടാതെ ബൂത്ത് ലെവൽ ഓഫീസർ, പോലീസ് …

അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി Read More »

കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു

കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുടിവെളള കിണറ്റിൽ വീണ കൂറ്റൻ മൂർഖനെ രക്ഷപെടുത്തി പിടികൂടി കാട്ടിൽ വിട്ടു. നെല്ലിക്കുഴി സ്വദേശി ജമാലിൻ്റെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറ്റിലാണ് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന മൂർഖൻ പാമ്പ് വീണത്. വനം വകുപ്പിൻ്റെ നിർദേശ പ്രകാരം പാമ്പു പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ സാഹസിക കഠിന പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ പിന്നീട് …

കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു Read More »

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം

അടിമാലി: പട്ടാപകല്‍ വീട്ടിലെത്തി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം. ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം കൈമാറി. ഇടുക്കി ഡി.വൈ.എസ്.പി സാജു വര്‍ഗീസ്, അടിമാലി എസ്.എച്ച്.ഒ ജോസ് മാത്യു, മുരിക്കാശേരി എസ്.എച്ച്.ഒ അനില്‍കുമാര്‍, എസ്.ഐമാരായ സി.എസ് അഭിറാം, ഉദയകുമാര്‍ തുടങ്ങി അഞ്ചു പേര്‍ക്കാണ് അഭിനന്ദന പത്രം നല്‍കിയത്. ഇവര്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന അന്വേഷണ സംഘത്തിന് ഗുഡ് സര്‍വീസ് എന്‍ട്രിക്കുള്ള ശുപാര്‍ശയും നല്‍കും. കേസിന്റെ …

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം Read More »

ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും

തൊടുപുഴ: അതി നൂതന സാങ്കേതിക വിദ്യയായ എ.ഐ, റോബോട്ടിക്സ് മേഖലകളിലെ വൈജ്ഞാനിക വാതായനങ്ങൾ കുട്ടികൾക്ക് തുറന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടം ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും. കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ് ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനിൽ പോൾ ക്ലാസ്സുകൾ നയിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ്റെ പ്രാധാന്യത്തെയും ഐ.എച്ച്.ആർ.ഡി റ്റി.എച്ച്.എസ്.എസിൻ്റെ സവിശേഷതകളെയും കുറിച്ച് പ്രിൻസിപ്പാൾ ഹണി ജോസ് സംസാരിച്ചു. …

ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും Read More »

കോതമം​ഗലത്ത് കിണറിൽ അകപ്പെട്ടു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കോതമം​ഗലം: വാരപ്പെട്ടി ഇന്ദിരാനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷിന്റെ(46) ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ് കാലിന് ഗുരുതരമായി പരിക്ക് പറ്റി കിണറിൽ പെട്ടു പോകുകയായിരുന്നു. മുവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ സിദ്ധീഖ് ഇസ്മായിൽ റോപ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മുവാറ്റുപുഴ അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ സിനിയർ ഫയർ …

കോതമം​ഗലത്ത് കിണറിൽ അകപ്പെട്ടു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി Read More »

പുല്ലുവഴിച്ചാലിൽ വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി

കോതമംഗലം: കിണറ്റിൽ നിന്ന് കരകയറ്റിയ കാട്ടുകൊമ്പൻ വീണ്ടും ഭീഷണിയാകുന്നു.കഴിഞ്ഞ ആഴ്‌ച കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാന വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. ആനയ്ക്കു പരുക്കുണ്ടെന്നു നാട്ടുകാർ പറഞ്ഞു. കോട്ടപ്പടിക്ക് സമീപ പ്രദേശമായ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ പുല്ലുവഴിച്ചാലിലാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. പുതുമനക്കുടി സാജു, അങ്ങാടിശേരി സോമൻ തുടങ്ങിയവരുടെ കപ്പ, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചത്. രാത്രി ടോർച്ച് തെളിച്ചപ്പോൾ ആനയുടെ മുതുകിൽ പരുക്ക് കാണാമായിരുന്നു. മുടന്തിയാണ് നടന്നു പോയത്. കിണറ്റിൽ …

പുല്ലുവഴിച്ചാലിൽ വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി Read More »

ഇല്ലിചാരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചത് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ ആഴ്‍ചകൾക്ക് മുമ്പ് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത് അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് (ലെപ്പേര്‍ഡ്) സ്ഥിരീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. രണ്ടുദിവസം മുമ്പ് ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 22നും 23നും ആണ് കരിങ്കുന്നം പഞ്ചായത്ത് അഞ്ചാം വാര്‍ഡായ ഇല്ലിചാരിയില്‍ 15 വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലിൽ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ മൃഗങ്ങളാണ് ചത്തത്. സാബുവിന്റെ രണ്ട് ആട്, …

ഇല്ലിചാരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചത് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ് Read More »

ജപ്‌തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

തൊടുപുഴ: ജപ്‌തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു. ഇടുക്കി നെടുംകണ്ടം സ്വദേശിനി ഷീബ ദിലീപാണ് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഉടൻ തന്നെ പോലീസ് ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചു. ഇതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ബിനോയ്‌, അമ്പിളി എന്നിവർക്ക് പരിക്കേറ്റു. വീട്ടമ്മയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇലക്കമണിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലിയിൽ കണ്ടെത്തി

ഇലകമൺ: ഇലക്കമണിൽ കാണാതായ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി. സിന്ധു (46) ആണ് മരിച്ചത്. ഇവരെ കാണാനില്ലെന്നും കാട്ടി ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സിന്ധു എഴുതിയതെന്നു കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ് സൂചന. എന്നാൽ, കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പരാമർശം ഇല്ലെന്ന് അയിരൂർ പൊലീസ് അറിയിച്ചു. തരക്കേടില്ലാത്ത സാമ്പത്തിക …

ഇലക്കമണിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലിയിൽ കണ്ടെത്തി Read More »

ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് പ്രതിനിധി

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ആതിര രാമചന്ദ്രനെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് പ്രതിനിധിയാണ് . മുന്നണി ധാരണ പ്രകാരം സി.പി.ഐ പ്രതിനിധി ബിന്ദു രവീന്ദ്രൻ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണം ആയതിനാൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. വരാണിധികാരിയായ സഹകരണ സംഘം അസി. രജിസ്ട്രാർ സുനിത കെ.പിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന പ്രത്യേക ഭരണസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻ്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് മുമ്പാകെ …

ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് പ്രതിനിധി Read More »

ഇന്ത്യയിലെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്)

തൊടുപുഴ: രാജ്യത്തെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്) ഇടുക്കി ജില്ലാ സെക്രട്ടറി റോഷൻ സർഗ്ഗം. ഇടുക്കിയിലെ റോഡുകളെല്ലാം പൂർണ്ണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയത് ജോയ്സ് ജോർജിന്റെ കാലത്താണ്. അന്താരാഷ്ട്ര നിലവാരത്തിൽ പണിത ഗ്യാപ്പ് റോഡിൻ്റെ നിർമ്മാണം ജോയ്സിന്റെ കാര്യക്ഷമതക്കുള്ള തെളിവാണ്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടം ഇടുക്കിയുടെ സുവർണ്ണ കാലമായിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന ചെറുതോണി ടൗണിൽ ഇന്ന് കാണുന്ന …

ഇന്ത്യയിലെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്) Read More »

പെരുമ്പാവൂരിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാറിനെയാണ്(22) പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതിന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ …

പെരുമ്പാവൂരിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ Read More »

ഓടയില്‍ വീണ പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേന

അടിമാലി: കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍ വീണ് കുടുങ്ങിപ്പോയ കറവപ്പശുവിനെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ചത്. സംഭവ സമയം ഇതുവഴിയെത്തിയ ചില പൊതുപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കൂടിയാണ് വളര്‍ത്തുമൃഗത്തിന് തുണയായത്. യുവാക്കള്‍ രണ്ട് പേര്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് കറവപ്പശുവിനെ വാങ്ങി പോകുന്നതിനിടയിലായിരുന്നു പശു അബന്ധത്തില്‍ കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍പ്പെട്ടത്. അഞ്ചടിയോളം താഴ്ച്ചയുള്ള വലിയ ഓടയില്‍ പശു അകപ്പെട്ടതോടെ യുവാക്കള്‍ പ്രതിസന്ധിയിലായി.ഓടക്കുള്ളില്‍ പശു കുരുങ്ങി നില്‍ക്കുന്ന അവസ്ഥ. നട്ടുച്ച നേരത്തെ ചൂട്. പശുവും യുവാക്കളും ഒരു …

ഓടയില്‍ വീണ പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേന Read More »

വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി

ഇടുക്കി: പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്റിൽ മാർച്ച് 12ന് രാത്രി മുഴുവൻ പാതിരാ സമരാ​ഗ്നിയെന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാ​ഗ്രഹ സമരം രാഷ്ട്രീയ നാടകമാണെന്ന് ആക്ഷേപിച്ച് ജോയ്സ് ജോർജ്ജ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതൊടൊപ്പം, പൗരത്വ ഭേദ​ഗതി നിയമം അവതരിപ്പിച്ചപ്പോൾ പാർലമെന്റിൽ ബില്ലിനെ‍ …

വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി Read More »

തിരുവനന്തപുരത്ത് രണ്ടാനച്ഛൻ 7 വയസുകാരനെ മർദിച്ച സംഭവം: അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം, മാരാകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോഴൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും അമ്മക്കെതിരെ …

തിരുവനന്തപുരത്ത് രണ്ടാനച്ഛൻ 7 വയസുകാരനെ മർദിച്ച സംഭവം: അമ്മയും അറസ്റ്റിൽ Read More »

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി

ആലപ്പുഴ: ഐ.റ്റി.ഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ച് വിദ്യാർഥികൾ പിടിയിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു(20), പെണ്ണുക്കര സ്വദേശി ആദർശ് മധു(19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു(19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ്(18), കൈനകരി സ്വദേശി അതുൽ ഷാബു(19) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്‍റർനെറ്റിൽ നിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് …

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി Read More »

ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: വരാപ്പുഴയിൽ യുവാവ് മരിച്ചു

ആലങ്ങാട്: ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസാണ്(46) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‌ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം എന്നിവിടങ്ങളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടൊപ്പം, രോഗ വ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളിലെ മുഴുവൻ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് …

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ …

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം Read More »

കോതമംഗലത്ത് കിണറ്റിൽ വീയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കോതമംഗലം: കരിങ്ങഴയിൽ വെള്ളം ഉള്ള കിണറ്റിൽ അബദ്ധത്തിൽ വീണ് അവശനായ കോമത്ത് അഗസ്റ്റ്യനെയാണ്(75) ഫയർഫോഴ്സ് രക്ഷപെടുത്തിയത്. തുടർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. കിണറ്റിൽ വീണ ഇയാൾ മോട്ടർ പമ്പിൻ്റെ പെപ്പിൽ പിടിച്ചു അവശനിലയിൽ പൊങ്ങി കിടക്കുക ആയിരുന്നു. കോതമംഗലം ഫയർസ്റ്റേഷൻ ഓഫീസർ സി.പി ജോസിൻ്റെ നേതൃത്വത്തിൽ പി.കെ എൽദോസ്, എം അനിൽ കുമാർ, രാകേഷ്, വൈശാഖ്, വിഷ്ണു, അനുരാജ്, ഷംജു, രാമചന്ദ്രൻ, ബിനു, ജലേഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. …

കോതമംഗലത്ത് കിണറ്റിൽ വീയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി Read More »

വന വിസ്തൃതി വർദ്ധിപ്പിക്കും; ഇടതുപക്ഷ കർഷക സംഘടന പഴയരിക്കണ്ടത്ത് കോൺഗ്രസ് പ്രകടനപത്രിക കത്തിച്ചു

പഴയരിക്കണ്ടം: വനവിസ്തൃതി വർദ്ധിപ്പിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികക്ക് എതിരെ ഇടതുപക്ഷ കർഷക സംഘന കഞ്ഞിക്കുഴി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി പ്രകടന പത്രിക കത്തിക്കുകയും ചെയ്തു. കേരളാ കർഷക സംഘം ഇടുക്കി ഏരിയാ പ്രസിഡൻ്റ് ജോഷി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. വനവിസ്തൃതി വർദ്ധിപ്പിക്കുമെന്ന കോൺഗ്രസിൻ്റെ പ്രകടനപത്രിക ഇടുക്കി, വയനാട്, ജില്ലകളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ കർഷകജനതയെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളിവിടാൻ ആണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സേവ്യർ തോമസ്, എബിൻ …

വന വിസ്തൃതി വർദ്ധിപ്പിക്കും; ഇടതുപക്ഷ കർഷക സംഘടന പഴയരിക്കണ്ടത്ത് കോൺഗ്രസ് പ്രകടനപത്രിക കത്തിച്ചു Read More »

കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം(62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം, കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ(ബാലസാഹിത്യ കൃതികൾ), ബലൻ(സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം(പലവക), അനന്തം(പരീക്ഷണ കൃതി), കാശി(നോവൽ) എന്നിവയുടെ രചയിതാവാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ്. ഒന്‍പതാം ക്‌ളാസില്‍ പഠിയ്ക്കുമ്പോഴാണ് ബൽറാം ഗ്രാമമെന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് …

കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു Read More »

കൊച്ചിയിൽ വീടിന്റെ മൂന്നാം നിലയിൽ നിന്നു വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കൊച്ചി: വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ​ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിതയാണ്(13) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം. ബന്ധുവായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Как Выиграть В Приложении Вулкан, Стратегии И Приложения Для Обмана Казино Вулка

Как Выиграть В Приложении Вулкан, Стратегии И Приложения Для Обмана Казино Вулкан Шансы Нарваться На Мошенников В Приложениях Знакомств Выше, Чем Найти Свою Половинку Список Мошенники Обманывают Казахстанцев От Имени Крупной Сети Азс Внимание! Объявление Можно Ли Выиграть В Онлайн-казино: Вся Правда Тактика Двух Одновременных Ставок Как Выиграть В Казино Вулкан Живое Казино С Live-дилерами …

Как Выиграть В Приложении Вулкан, Стратегии И Приложения Для Обмана Казино Вулка Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ മനോജ്  അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

ഇടുക്കി: ചെങ്കുളം ഡാം ടോപ്പ് റോഡില്‍ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ  ഈ റോഡിലൂടെയുളള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഈ ദിവസങ്ങളില്‍  വാഹന ഗതാഗതം കല്ലാര്‍കുട്ടി-ശല്യാംപാറ – അമ്പഴച്ചാല്‍ –  ആനച്ചാല്‍ വഴിയും മുതുവാന്‍കുടി – ആമക്കണ്ടം – ആനച്ചാല്‍ വഴിയും തിരിച്ച് വിടുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

ശബരി റെയിൽ പദ്ധതി: ഇത്തവണയെങ്കിലും സ്ഥാനാർത്ഥികൾ നയം വ്യക്തമാക്കണമെന്ന് ഭൂമി വിട്ടു നൽകിയവർ

ഇടുക്കി: കഴിഞ്ഞ മുപ്പതോളം വർഷങ്ങൾക്കിടെ നടന്ന പാർലമെൻ്റ് – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെടുകയുംനിരവധി വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുകയും ചെയ്ത ഒന്നാണ് ശബരി റെയിൽ പദ്ധതി. ഇത്തവണയെങ്കിലും സ്ഥാനാർത്ഥികൾ പദ്ധതിയോടുള്ള തങ്ങളുടെ നയം വ്യക്തമാക്കണമെന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ശബരി റെയിൽ യാതാർത്ഥ്യമാക്കണമെന്നുമാണ് പദ്ധതിക്കായി ഭൂമി വിട്ടു നൽകിയവർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ നാല് ജില്ലകളിലെ മലയോര മേഖലകളിലൂടെ കടന്ന് പോകുന്ന ശബരി റെയിൽവേ ലൈനിന് 111 കിലോമീറ്ററാണ് നീളം. ഇതിനുള്ളിൽ 14 …

ശബരി റെയിൽ പദ്ധതി: ഇത്തവണയെങ്കിലും സ്ഥാനാർത്ഥികൾ നയം വ്യക്തമാക്കണമെന്ന് ഭൂമി വിട്ടു നൽകിയവർ Read More »