Timely news thodupuzha

logo

Kerala news

പോളിംഗ് ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും; എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.

ഒന്നാം തീയതിയിലെ മ​ദ്യ​നി​രോ​ധ​​നം പിൻവലിക്കാൻ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒന്നാം തീയതിയിലെ മ​ദ്യ​നി​രോ​ധനം പിൻവലിക്കാൻ ആ​ലോ​ച​ന. വ​ർ​ഷ​ത്തി​ൽ 12 ദി​വ​സം മ​ദ്യ​വി​ൽ​പ​ന ഇ​ല്ലാ​താ​കു​ന്ന​ത് ടൂ​റി​സ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ​മാ​സം ചേ​ർ​ന്ന വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഇ​ത് ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കാ​നും കാ​ര​ണ​മാ​കും. ഇ​തോ​ടെ​യാ​ണ് ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പ് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ലോ​ചി​ച്ച് ഈ ​നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് കു​റി​പ്പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തി​നു ടൂ​റി​സം സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബി​വ​റേ​ജ് വി​ൽ​പ്പ​ന​ശാ​ല​ക​ൾ ലേ​ലം​ചെ​യ്യു​ക, മൈ​ക്രോ​വൈ​ന​റി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക …

ഒന്നാം തീയതിയിലെ മ​ദ്യ​നി​രോ​ധ​​നം പിൻവലിക്കാൻ ആ​ലോ​ച​ന Read More »

ഫീസ് മടക്കി നൽകുന്നതിനെ ചൊല്ലി കട്ടപ്പനയിലെ സ്വകാര്യ ജിമ്മിൽ ഉണ്ടായ സംഘർഷത്തിൽ വക്കീലിന് കുത്തേറ്റു

ഇടുക്കി: കട്ടപ്പന പഴയബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് വേൾഡ് ജിമ്മിലാണ് ബുധനാഴ്ച രാത്രിയിൽ സംഘർഷം ഉണ്ടായത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജീവനും ഉടമ പ്രമോദും തമ്മിൽ വാക്ക്തർക്കം ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയിൽ മുൻകൂറായി അടച്ച പണം തിരികെ ആവശ്യപ്പെട്ട് ജിമ്മിൽ എത്തിയപ്പോഴാണ് പ്രമോദ് ജീവനെ ആക്രമിച്ചത്.വാക്ക് തർക്കത്തിനൊടുവിൽ പ്രതി കത്തി എടുത്ത് കുത്തുകയായിരുന്നു.യുവാവിന്റെ കൈമുട്ടിന് മുകളിലാണ് കുത്തേറ്റത്. ആഴമുള്ള മുറിവായതിനാൽ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്.കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം …

ഫീസ് മടക്കി നൽകുന്നതിനെ ചൊല്ലി കട്ടപ്പനയിലെ സ്വകാര്യ ജിമ്മിൽ ഉണ്ടായ സംഘർഷത്തിൽ വക്കീലിന് കുത്തേറ്റു Read More »

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 112 ബസുകള്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവിധ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 112 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലേക്ക് അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും 25ന് രാവിലെ 5 മണി മുതല്‍ ബസുകള്‍ പുറപ്പെടും. ദേവികുളം മണ്ഡലം – മൂന്നാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉടുമ്പന്‍ചോല – നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്, എസ്,എസ്, തൊടുപുഴ – മിനി സിവില്‍ സ്റ്റേഷന്‍, ഇടുക്കി – പുതിയ ബസ് സ്റ്റാന്‍ഡ് കട്ടപ്പന, …

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 112 ബസുകള്‍ സര്‍വീസ് നടത്തും Read More »

ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ആയിരിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് …

ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി Read More »

ഇലക്ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി. ഏപ്രില്‍ 25ന് രാവിലെ എട്ട് മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്ങ്‌ സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കല്‍ …

ഇലക്ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് Read More »

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ

തൊടുപുഴ: ഇറാൻ തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ജയിൽ മോചിതനാക്കുവാൻ താമസം വന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ. കിറ്റക്സിനെ പറഞ്ഞു വിട്ടതിൽ ഇരു മുന്നണികളും മാപ്പു പറയണം. കന്യാകുമാരി മുതൽ കാശ്മീർ വരെ പൊതുവായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കണം. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് രാജ്യത്ത് പൊതുവില ഈടാക്കണം. കുറ്റകൃത്യങ്ങളുടെ ശിക്ഷ മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ഉയർത്തണം. വിമാന …

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ Read More »

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്‌തുതാ വിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം. വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂ ട്യൂബ്‌ ചാനലിൽ ‘കെ.കെ …

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌ Read More »

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലതു മുന്നണികളെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണ്ണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൊട്ടക്കാമ്പൂർ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളിൽ കഴിഞ്ഞ …

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി Read More »

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ്

തടത്തിക്കവല: എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്(എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃക്കാരിയൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി ജയകുമാർ …

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ് Read More »

കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്റെ മൂലക്കല്ലിൽ മാർ റാഫേൽ തട്ടിൽ

കോതമംഗലം: ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയർത്തിയിട്ടുള്ളത് എന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വിശ്വാസത്തോടെ എക്കാലത്തും വിശ്വസ്തത പുലർത്തിയ ദൈവ ജനംആണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തിൽ സഭയെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടർന്നു വരുന്നുണ്ട്. മനുഷ്യന്റെ വേദനകൾ സങ്കടങ്ങൾ എന്നിവയിൽ എല്ലാം കരം ചേർത്തുപിടിച്ച നല്ല സമരിയ കാരന്റെ മാതൃക നൽകിയ രൂപതയാണ് കോതമംഗലം. രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പിതാക്കന്മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും ആത്മായരുടെയും …

കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്റെ മൂലക്കല്ലിൽ മാർ റാഫേൽ തട്ടിൽ Read More »

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു. ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ …

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി Read More »

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

രാജാക്കാട്: ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. പോലീസിൻ്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിൻ്റെ(66) മരണമാണ് വിവാദമായിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 നോടുകൂടി കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം …

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

അ​വ​ധി​ തി​ര​ക്ക്; 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും

കൊ​ല്ലം: മ​ധ്യ​വേ​ന​ൽ അ​വ​ധി​യു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്താ​ക​മാ​നം വി​വി​ധ റൂ​ട്ടു​ക​ളി​ൽ 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 2023ൽ ​റെ​യി​ൽ​വേ 6,369 സ​മ്മ​ർ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി ഓ​ടി​ക്കു​ന്ന​ത് 2,742 ട്രി​പ്പു​ക​ളാ​ണ്. ട്രി​പ്പു​ക​ളു​ടെ എ​ണ്ണം സോ​ൺ തി​രി​ച്ച് ഇ​ങ്ങ​നെ​യാ​ണ്: സെ​ൻ​ട്ര​ൽ-488, ഈ​സ്റ്റേ​ൺ-254, ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-1003, ഈ​സ്റ്റ് കോ​സ്റ്റ്-102, നോ​ർ​ത്ത് സെ​ൻ​ട്ര​ൽ-142. നോ​ർ​ത്ത് ഈ​സ്റ്റേ​ൺ-244, വ​ട​ക്ക് കി​ഴ​ക്ക​ൻ അ​തി​ർ​ത്തി-88, വെ​സ്റ്റേ​ൺ-778, നോ​ർ​ത്ത് വെ​സ്റ്റേ​ൺ-1623. സൗ​ത്ത് സെ​ൻ​ട്ര​ൽ-1012, സൗ​ത്ത് ഈ​സ്റ്റേ​ൺ-276, സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-810, …

അ​വ​ധി​ തി​ര​ക്ക്; 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും Read More »

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും. ഉച്ചയ്ക്കു ശേഷം ജയിലിലെത്താന്‍ പ്രേമമകുമാരിയോട് നിര്‍ദേശിച്ചു. 11 വർഷത്തിന് ശേഷമാണ് അമ്മ മകളെ കാണുന്നത്. ഇന്നലെ യെമന്റെ തലസ്ഥാനമായ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണ് മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്ക് നല്‍കിയത്. 2012ലാണ് നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ, നിരന്തര ആക്രമണം സഹക്ക വയ്യാതെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി …

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി Read More »

27 വരെ സംസ്ഥാനത്ത് ഉയർന്ന താപനില, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 27 വരെ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇടുക്കി, വയനാട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. …

27 വരെ സംസ്ഥാനത്ത് ഉയർന്ന താപനില, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

പിരിച്ചെടുത്ത തുകയിൽ ക്രമക്കേട്: സുധാകരനും സതീശനും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: കെ.പി.സി.സി പിരിച്ച ഫണ്ടിനെ ചൊല്ലി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ രൂക്ഷമായ വാക്കു തർക്കം. ഇരുവരും തമ്മിലുള്ള വാക്ക്പോര് കൈരളി ന്യൂസ് പുറത്തുവിട്ടു. 137 രൂപ ചലഞ്ചിൽ പിരിച്ചെടുത്തത് എത്ര എന്നാണ് സുധാകരനോട് സതീശൻ ചോദിക്കുന്നത്. എന്നാൽ പിരിച്ചെടുത്ത തുകയുടെ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ലെന്നുമായിരുന്നു കെ സുധാകരന്റെ മറുപടി. സുധാകരൻ പറയുന്ന കണക്കും ഡി.സി.സികൾ നൽകിയ കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്നുള്ളത് സംഭാഷണത്തിൽ വ്യക്തമാണ്. കണക്കിലെ അവ്യക്തതയെച്ചൊല്ലി …

പിരിച്ചെടുത്ത തുകയിൽ ക്രമക്കേട്: സുധാകരനും സതീശനും തമ്മിൽ വാക്കേറ്റം Read More »

ലോക്സഭാ തെരഞ്ഞെടുപ്പ്: ബുധനാഴ്ച മുതൽ മദ്യശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച മുതൽ അടച്ചിടാനാണ് തീരുമാനം.ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 ന് വൈകീട്ട് ആറുവരെയാണ് മദ്യശാലകൾ അടച്ചിടുക. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധിയായിരിക്കും.

അൻവറിന്റെ പരാമർശം സിപിഎം പിൻവലിപ്പിക്കണം ;സുധീരൻ

തൊടുപുഴ: രാഹുല്‍ ഗാന്ധിക്കെതിരെ പി .വി അന്‍വര്‍ എം എല്‍ എ നടത്തിയ മോശം പരാമര്‍ശം പിന്‍വലിപ്പിച്ച് മാപ്പ് പറയാന്‍ സി പി എം നേതൃത്വം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പി വി അന്‍വറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്അപമാനമാണ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.രാഹുല്‍ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ വാക്കുകളാണ് പി വി അന്‍വര്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത് അല്‍ഭുതപ്പെടുത്തി. സ്ഥാനത്തിന് നിരക്കാത്തതാണിത്. അല്‍പ്പമെങ്കിലും ഒചിത്യമുണ്ടങ്കില്‍ മുഖ്യമന്ത്രി പി. വി …

അൻവറിന്റെ പരാമർശം സിപിഎം പിൻവലിപ്പിക്കണം ;സുധീരൻ Read More »

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്ന ആവശ്യവുമായി നൽകിയ ഹർജി സൂപ്രീം കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതിയും …

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തിരിച്ചടി Read More »

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി.കെ സുമിത്താണ്(30) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 13നായിരുന്നു സംഭവം. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവർ 13ന് സുമിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പൊന്തൻപുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടു പോയി. മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. …

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ആലപ്പുഴയിൽ 61 കാരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ സഹോദരൻ പിടിയിൽ

ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ കൊന്ന്‌ വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയാണ്‌(61) കൊല്ലപ്പെട്ടത്‌. സംഭവത്തിൽ റോസമ്മയുടെ സഹോദരന്‍ ബെന്നിയെ(63) പോലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായാണ്‌ വിവരം. റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

കോൺഗ്രസ് എന്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയെ എതിർക്കുന്നില്ല; മുഖ്യമന്ത്രി

കണ്ണൂർ: ബി.ജെ.പി ആർ.എസ്.എസ് അജണ്ട നടപ്പാക്കുമ്പോൾ എന്തേ മതനിരപേക്ഷ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനെ എതിർക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിക്കെതിരെ നമ്മുടെ കേരളം വ്യത്യസ്തമായ നിലപാടാണ് ഇവിടെ സ്വീകരിച്ചതെന്നും നിയമഭേദഗതി ഉണ്ടായ ഉടനെ തന്നെ കേരളം ഈ നിയമഭേദ​ഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യത്ത് ഒരുപാട് പ്രശ്നങ്ങൾ ഉയർന്നുവന്നു. ആ പ്രശ്നങ്ങളിൽ ഒന്നിലും യു.ഡി.എഫിന്റെ 18 അംഗ എം.പി സംഘത്തെ എവിടെയും കാണാൻ പറ്റിയില്ല. …

കോൺഗ്രസ് എന്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയെ എതിർക്കുന്നില്ല; മുഖ്യമന്ത്രി Read More »

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ

കോതമം​ഗലം: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ.റ്റി ജലീൽ എം.എൽ.എ പറഞ്ഞു ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ അടിവാട് ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. റാലി തെക്കേ കവല ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു. രണ്ടാം യുപിഎയുടെ അധികാരം നഷ്ടപ്പെടാൻ കാരണം ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാത്തതാണ്. കോൺഗ്രസ്‌ അന്ന് …

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ Read More »

കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കോഴിക്കോട്‌: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്. കോഴിക്കോട്‌ റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാറെന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.കെ ശൈലജക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌.

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ്

തൊടുപുഴ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ചു. നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ മുനീർ മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് ശരീഫ് മങ്ങാട്ടുകവല യോഗം ഉദ്ഘാടനം ചെയ്തു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി 51 കമ്മിറ്റി രൂപം നൽകി പ്രവർത്തനം ആരംഭിച്ചു. …

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ് Read More »

സ്വർണ വിലയിൽ താഴ്ന്നു

കൊച്ചി: റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(22/04/2024) പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 54,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണ വില 50,000 കടന്നത്. പിന്നീട് 19ന് 54,500 കടന്ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് …

സ്വർണ വിലയിൽ താഴ്ന്നു Read More »

വാട്ടര്‍ മെട്രൊ: ഫോർട്ട് കൊച്ചിയിലേക്ക് സര്‍വ്വീസ് ആരംഭിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രൊ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്നലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വ്വീസ് ഉണ്ടാകും. അവധിക്കാലം ആഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് …

വാട്ടര്‍ മെട്രൊ: ഫോർട്ട് കൊച്ചിയിലേക്ക് സര്‍വ്വീസ് ആരംഭിച്ചു Read More »

കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് അപകം: 10 പേർക്ക് പരുക്കേറ്റു

കാസർഗോഡ്: കണ്ണൂരിൽ നിന്നും കാസർഗോഡേയ്ക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അവസാന സ്റ്റോപ്പ് എത്തുന്നതിന് തോട്ടു മുൻപാണ് അപകടം ഉണ്ടായത്. ബസിൽ ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി.

സമദൂര നിലപാടറിയിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് അറിയിച്ച് ഓർത്തഡോക്സ് സഭ. വിശ്വാസികൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കെല്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മണിപ്പൂരും പൗരത്വേഭേദഗതി നിയമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ന്യൂനപക്ഷങ്ങൾക്കിടെ ആശങ്കയുളവാക്കിയ കാര്യങ്ങളാണ്. സഭക്കുണ്ടായ മുൻകാല അനുഭവങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച‍യാകും. തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള പാർട്ടിക്ക് വോട്ട് ചെയ്യാം. സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കില്ലെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ വ്യക്തമാക്കി.

സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്‍റിന്‍റെ ചിത്രം; ഫ്‌ളക്‌സ് വിവാദത്തിൽ

തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലെക്സ് വിവാദത്തിൽ. അന്തരിച്ച നടനും മുൻ സി.പി.എം എം.പിയുമായ ഇന്നസെന്‍റെ ചിത്രം ഫ്ലെക്സിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫ്ലക്സ് വൻ വിവാദത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്‍റിന്‍റെ ചിത്രം. ഫ്ലക്സ് ബോർഡ് വച്ചതിൽ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കി ഇന്നസെന്‍റിന്‍റെ കുടുംബവും രംഗത്തെത്തി. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം പറഞ്ഞു.

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു

നെടുമങ്ങാട്: വിതുര ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് മാൻകൊമ്പും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെ(35) അറസ്റ്റ് ചെയ്തു. ചിറ്റാറിലെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമും പൊലീസും നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളും മാൻകൊമ്പും കണ്ടെത്തിയത്. വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ …

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു Read More »

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ്. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിൽ വീഴ്ച വന്ന സംഭവം: സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റും

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിലെ വലിയ പൊലീസ് വീഴ്ച രാഷ്‌ട്രീയ വിവാദമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്‍റ് കമ്മിഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുവാദത്തോടു കൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു. പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തൃശൂരിലെ എല്ലാ …

തൃശ്ശൂർ പൂരത്തിൽ വീഴ്ച വന്ന സംഭവം: സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റും Read More »

6 ജില്ലകളിൽ മഴമുന്നറിയിപ്പ്: കടലാക്രമണത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, എറണാകുളം, കൊല്ലം , ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ …

6 ജില്ലകളിൽ മഴമുന്നറിയിപ്പ്: കടലാക്രമണത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം Read More »

ലീഗിന്റെ കൊടി പിടിച്ചു മാറ്റി കോൺഗ്രസ്‌

അരീക്കോട്: അരീക്കോട്ടും മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക്‌ കോൺഗ്രസ്‌ വിലക്ക്‌. വയനാട്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നടത്തിയ റോഡ്ഷോയിലാണ്‌ ലീഗിന്റെ കൊടി കോൺഗ്രസുകാർ പിടിച്ചുമാറ്റിയത്‌. അനൗൺസ്‌മെന്റ്‌ വാഹനത്തിന്റെ പുറകിലായി ലീഗ് പ്രവർത്തകർ കൊടിവീശുമ്പോഴാണ്‌ തടഞ്ഞത്‌. കഴിഞ്ഞ ദിവസം വണ്ടൂരിൽ യുഡിഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിലും കൊടി ഉയർത്തിയതിൽ സംഘർഷമുണ്ടായി. എം.എസ്‌.എഫുകാരെ കെ.എസ്‌.യു പ്രവർത്തകർ തല്ലി. പി.കെ ബഷീർ എം.എൽ.എയും ലീഗിന്റെ ജില്ലാ, മണ്ഡലം നേതാക്കളും റോഡ്‌ ഷോയിൽ പങ്കെടുത്തിരുന്നു.

ഹോം വോട്ടിംഗ് രണ്ടാം ഘട്ടം 25 വരെ

ഇടുക്കി: ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തിൽ അവസാനിച്ചപ്പോൾ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 . ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 25 വരെയുള്ള രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും. രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ വോട്ടർമാർ സ്ഥലത്തില്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടർ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. …

ഹോം വോട്ടിംഗ് രണ്ടാം ഘട്ടം 25 വരെ Read More »

ജില്ലാ കളക്ടര്‍ക്ക് തപാല്‍ വോട്ട്

ഇടുക്കി: ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാല്‍ വോട്ട് രേഖപ്പെടുത്തി.  കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ്  38 ആം നമ്പര്‍ ബേക്കര്‍ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടര്‍. കുയിലിമല സിവില്‍ സ്റ്റേഷനിലെ  സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിങ്് ഫെസിലിറ്റേഷന്‍ സെന്ററിലാണ് കളക്ടര്‍ തപാല്‍ വോട്ട് നിര്‍വഹിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായി  ജില്ലയിലെ എല്ലാ വോട്ടര്‍മാരും സമ്മതിദാനാവകാശം നിര്‍വഹിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജൻ

തൃശൂർ: വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ. വിവാദമാക്കൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നും വസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്നും കെ രാജൻ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തി വെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെ തന്നെ നടത്താനും തീരുമാനമായത്. പൊലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം …

വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജൻ Read More »

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിൻറെ വൈരാഗ്യത്തിൽ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീൻറെ സഹോദരി ഭർത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ് രാത്രി …

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ Read More »

കണ്ണൂരിൽ വീട്ടിലെ വോട്ട്; കെ കമലാക്ഷിക്ക് പകരം വി കമലാക്ഷി, കള്ളവോട്ടാണെന്ന് എൽ.ഡി.എഫ്

കണ്ണൂർ: കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ കമലാക്ഷിയെന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

സ്കൂൾ ബസിൽ ഭിന്നശേഷി കുട്ടികൾക്ക് സീറ്റ് സംവരണം നിർബന്ധം

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ ബസിൽ നിർബന്ധമായും സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മലപ്പുറം കക്കാട് ജിഎം യുപി സ്കൂൾ വിദ്യാർഥിനി ഫാത്തിമ സനിയ്യയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്നും ബസ് ഫീസ് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ഫാത്തിമ സനിയ്യ ഹർജി സമർപ്പിച്ചിരുന്നു. സ്കൂൾ ബസ് ഫീസ് നിർണയം അതാത് സ്കൂളുമായി ബന്ധപെട്ട വിഷയമാണെന്നും എങ്കിലും ശാരീരിക വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം …

സ്കൂൾ ബസിൽ ഭിന്നശേഷി കുട്ടികൾക്ക് സീറ്റ് സംവരണം നിർബന്ധം Read More »

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ വണ്ടൂരില്‍ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവ് പരിപാടിക്കു ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ തെറ്റിച്ച് രാത്രി എട്ടോടെ ഒരു വിഭാഗം എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൊടി വീശിയതിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേദ്യം ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. …

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ Read More »

കെ രാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കർഷക സംഘടനകൾ; 23ന് തിരുവനന്തപുരത്ത് കർഷക ഉച്ചകോടി

തൊടുപുഴ: 1960ലെ ഭൂപതിവ് നിയമത്തിനും വ്യത്യസ്തമായ ഭൂപതിവ് ചട്ടങ്ങൾക്കും വിധേയമായി ഇടുക്കിയിലേതടക്കം കേരളത്തിലെ ലക്ഷകണക്കിന് സാധാരണക്കാർക്ക് കാലാകാലങ്ങളിലെ സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നൽകിയ ഭൂമിയെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ വിവിധങ്ങളായ ഭൂപതിവു ചട്ടങ്ങളിൽ നിലവിലെ ഭൂപതിവ് നിയമത്തിൻ കീഴിൽ തന്നെ റവന്യൂ സെക്രട്ടറിക്ക് ഒറ്റ ദിവസം കൊണ്ട് ഭേദ​ഗതി വരുത്താമെന്നും വിവിധ ഹൈക്കോടതി വിധികളും നിയമോപദേശവും ഉണ്ടായിട്ടും ജനങ്ങളെ കൊള്ളയടിക്കാനായി കൊണ്ടു വന്ന ഭൂപതിവ് നിയമഭേദ​ഗതി 2023നെ സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന റവന്യൂമന്ത്രി കെ …

കെ രാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കർഷക സംഘടനകൾ; 23ന് തിരുവനന്തപുരത്ത് കർഷക ഉച്ചകോടി Read More »

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ച് വടകര സ്വദേശി മരിച്ചു

വടകര: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിനാണ്(42) മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക ആയിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. മസ്‌കറ്റില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സച്ചിന്‍റെ …

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ച് വടകര സ്വദേശി മരിച്ചു Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം 3,640 രൂപയാണ് സ്വർണ വിലയിൽ ഉണ്ടായ വർധന. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി

തൊടുപുഴ: 2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൊടുപുഴ എൽ.എ.സിയിലെ വീട്ടിൽ നിന്ന് വോട്ടെന്ന പദ്ധതി പ്രകാരമുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 85 വയസ്സിന് മുകളിൽ ഉള്ളവരും ഫിസിക്കലി ഡിസേബിൾ ആയിട്ടുള്ളവരുമാണ് ഇപ്രകാരം വോട്ട് ചെയ്യുവാനുള്ള അർഹത ഉള്ളത്. ആകെ ലിസ്റ്റ് ചെയ്യപ്പെട്ട അർഹരായ 1696 പേരിൽ 1560 പേരുടെ വോട്ടിംഗ് പൂർത്തിയായി. ഇതിനായി 80 വനിതാ പോളിംഗ് ഓഫീസർമാരെ 23 ടീമുകൾ ആയി 216 പോളിംഗ് സ്റ്റേഷൻ പരിധിയിൽ നിയോഗിച്ചു. കൂടാതെ ബൂത്ത് ലെവൽ ഓഫീസർ, പോലീസ് …

അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി Read More »

കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു

കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുടിവെളള കിണറ്റിൽ വീണ കൂറ്റൻ മൂർഖനെ രക്ഷപെടുത്തി പിടികൂടി കാട്ടിൽ വിട്ടു. നെല്ലിക്കുഴി സ്വദേശി ജമാലിൻ്റെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറ്റിലാണ് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന മൂർഖൻ പാമ്പ് വീണത്. വനം വകുപ്പിൻ്റെ നിർദേശ പ്രകാരം പാമ്പു പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ സാഹസിക കഠിന പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ പിന്നീട് …

കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു Read More »

കോതമം​ഗലത്ത് കിണറിൽ അകപ്പെട്ടു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കോതമം​ഗലം: വാരപ്പെട്ടി ഇന്ദിരാനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷിന്റെ(46) ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ് കാലിന് ഗുരുതരമായി പരിക്ക് പറ്റി കിണറിൽ പെട്ടു പോകുകയായിരുന്നു. മുവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ സിദ്ധീഖ് ഇസ്മായിൽ റോപ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മുവാറ്റുപുഴ അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ സിനിയർ ഫയർ …

കോതമം​ഗലത്ത് കിണറിൽ അകപ്പെട്ടു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി Read More »

സംസ്ഥാനത്ത് 10 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. പത്ത് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന …

സംസ്ഥാനത്ത് 10 ജില്ലകളിൽ യെലോ അലർട്ട് Read More »