Timely news thodupuzha

logo

Timely A

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ്

കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി – പെരുനാട് ബഥനി ആശ്രമാംഗവും സുപ്പീരിയറുമായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഒ. ഐ. സി പൗരോഹിത്യ ശുശ്രൂഷയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ അമ്പ്രയിൽ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1943 മാർച്ച് 3 -ന് ജനിച്ച അദ്ദേഹം 1966 -ൽ ബഥനി സന്യാസാശ്രമ അംഗമായി. 1973 ജനുവരി 20 -ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ തീമോത്തിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 2010 …

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ് Read More »

കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം

വയനാട്: മുട്ടിൽ ഡബ്ല്യ.എം.ഒ കോളേജ് ബിരുദ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോളേജിലെ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തിൽ നിന്നും ചാടിയിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആൻ്റോ ആൻ്റണി

ഇടുക്കി: സമാനതകൾ ഇല്ലാത്ത ദുരിതമാണ് ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്നതെന്നും, ആ ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ ഓരോ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും ആൻ്റോ ആൻ്റണി എംപി. കേരളത്തിലെ മുഴുവൻ വില്ലേജുകളിലും ഫീൽഡ് സർവ്വേ നടത്തിയാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കർഷകർക്ക് സംരക്ഷണം നൽകിയത്. സംരക്ഷിത വനം മാത്രമാണ് പരിസ്ഥിതി ലോലമെന്നാണ് അന്നത്തെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്, അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളുടെ സംഘടിത മുന്നേറ്റം കൊണ്ടാണ് ഭരണ കൂടത്തിൻ്റെ ദുഷ് പ്രവൃത്തികൾ മാറ്റാൻ കഴിയൂ. …

ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആൻ്റോ ആൻ്റണി Read More »

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി …

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി Read More »

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും ചീനിക്കുഴി ബ്രാഞ്ച് മന്ദിരത്തിന്റെയും ഉദ്ഘാടനം 25 ന്

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹോഡ് ഓഫീസും ചീനിക്കുഴി ബ്രാഞ്ച് മന്ദിരവും 25 ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ എം.പി ഡീൻ കുര്യാക്കോസാകും മുഖ്യപ്രഭാഷണം നടത്തുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ, ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, പഞ്ചായത്തം​ഗം ഇന്ദു സുധാകരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് …

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും ചീനിക്കുഴി ബ്രാഞ്ച് മന്ദിരത്തിന്റെയും ഉദ്ഘാടനം 25 ന് Read More »

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട്: സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. കേസിൽ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടു. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിൻറെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക്ക് പ്രചോദനമാകും. …

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി Read More »

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു

കല്ലാനിക്കൽ: സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പ് ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറൽ റവ. ഡോ. പയസ് മലേക്കണ്ടം, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ നൌഷാദിന് കൊടുത്തുകൊണ്ട് നിർവഹിച്ചു. കോളി ഫ്ലവർ, പാലക് ചീര, ചുവന്ന ചീര, വഴുതന, പയർ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി ബിൻസി കെ വർക്കി, പദ്ധതിയുടെ ലക്ഷ്യങ്ങളെ …

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു Read More »

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു. ഇതോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ഈ അന്തര്‍വാഹിനിനയുടെ കമ്മീഷന്‍ ചടങ്ങ് മുംബൈ നാവികസേന ആസ്ഥാനത്ത് സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. രണ്ടു വര്‍ഷത്തിനിടെ നാവികസേനയോട് ചേരുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍സ് വാഗിര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാഗിര്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. പൂര്‍ണമായും മസഗോണ്‍ ഷിപ്പ്യാഡിലാണ് ഐഎന്‍എസ് വാഗിറിന്റെ …

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു Read More »

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികൾക്ക് കർഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാൻ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കർഷകസ്‌നേഹം കാപഠ്യമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി.സി സെബാസ്റ്റ്യൻ. ഗാഡ്ഗിൽ കസ്തൂരിരംഗൻ പരിസ്ഥിതിലോല റിപ്പോർട്ടുകളെത്തുടർന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്. അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫർസോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫർസോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ വിഢികളാക്കുന്നത്. 2011ൽ ബഫർസോൺ മാർഗ്ഗരേഖയും നിബന്ധനകളും സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണ്. 1980ലെ വനനിയമം റദ്ദുചെയ്യണമെന്നും വർദ്ധിച്ചുവരുന്ന വന്യജീവികളെ വിദേശരാജ്യങ്ങളിലേതുപോലെ …

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ Read More »

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി തന്നെയാണ് സിൽവർലൈനെന്ന് ഉറപ്പിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവർണർ പറഞ്ഞു. പ്രവർത്തനം നിലച്ചതിനർത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവർലൈൻ പരാമർശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും …

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ Read More »

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും

ന്യൂഡൽഹി: ജമ്മുവിലെ ചില മേഖലകളിൽ ഭാരത് ജോഡോ യാത്ര ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി.സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയിൽ ആളുകളെ കുറയ്ക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീർ ഭരണകൂടം പ്രതികരിച്ചു. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. ജമ്മുകശ്മീരിലെ നർവാർളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങളിൽ സ്ഫോടനമുണ്ടായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് …

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും Read More »

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ. പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവർണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ യാഥാർഥ്യത്തെ മറച്ചുവച്ചു. സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ …

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ Read More »

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു

ബിഹാർ: സിവാൻ ജില്ലയിലെ നബിഗഞ്ചിൽ വിഷമദ്യം കഴിച്ച മൂന്നു പേർ മരണപ്പെട്ടു. നരേഷ് ബിൻ, രാജേഷ് റാവത്ത്, ജാനക് ബിൻ എന്നിവരിൽ ഒരാൾ വീട്ടിൽവച്ചും മൂന്നു പേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാർ പാണ്ഡെ അറിയിച്ചു. വിഷമദ്യം കഴിച്ച ഏഴോളം പേർ ചികിത്സയിലാണ്. കഴിഞ്ഞമാസവും ബിഹാറിൽ വിഷമദ്യദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ നിരോധനം നിലവിൽ വന്നതിനുശേഷം …

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു Read More »

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്

തിരുവനന്തപുരം: മേനിലത്ത് പ്രവർത്തിക്കുന്ന എ.ആർ.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുത്തു. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകർഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൻറെ തട്ടിപ്പ്. സഹോദരിമാരായ എ.ആർ.ചന്ദ്രിക, എ.ആർ.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആർ.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്ട്രേഷൻ. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിൻറെ പ്രവർത്തനം. 2021 ഒക്ടോബർ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും …

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് Read More »

വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ 15 അടി താഴ്ചയുള്ള റോഡിലേക്ക് കനാൽ ഇടിഞ്ഞ് വീണു

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണു. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്. ക‍ാ‍ർ കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാൽ പൊട്ടിയ വെള്ളം ഇരച്ചെത്തിയിരുന്നു. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രൊജക്ടിൻറെ ഭാഗമായുള്ള കനാലാണ് തകർന്നത്. മണിക്കൂറുകളോളം തടസപ്പെട്ട വാഹന ​ഗതാ​ഗതം പുനസ്ഥാപിച്ചു. മുൻപും തകർന്നിട്ടുള്ളതിനാൽ നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

യുവാവ് ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം വീടിന് തീയിട്ടു

അടിമാലി: വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം യുവാവ് വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തി നശിച്ചു. പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ് ഡാൻലിൻ. തീയിടുമ്പോൾ വീട്ടിനുള്ളിൽ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ഡാൻലിനെന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ

ന്യൂ‍ഡൽഹി: ഗുജറാത്ത്‌ വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം 24ന്‌ സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി. വംശഹത്യാവേളയിൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന …

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ Read More »

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ

പാലക്കാട്: കഴിഞ്ഞ ദിവസം പിടികൂടിയ പിടി സെവൻ ധോണിയെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ. ആനയ്ക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തുന്നതിനായി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും. വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് …

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ Read More »

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.

എട്ടാം നിയമസഭാ സമ്മേളനം, കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എടുത്തുപറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 9ന് സഭാകവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എം ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു. അതേസമയം …

എട്ടാം നിയമസഭാ സമ്മേളനം, കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്ന് ഗവർണർ Read More »

അമ്പലപ്പുഴയിൽ വാഹനാപകടം, കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു

അമ്പലപ്പുഴ: കാക്കാഴം റെയ്ൽവേ മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 യുവാക്കൾ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സുമോദ്, സച്ചിൻ കൊല്ലം മൺറോത്തുരുത്ത് തേവലക്കര സ്വദേശി അമൽ(26) എന്നിവരാണ് മരണപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറും, കൊല്ലം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. …

അമ്പലപ്പുഴയിൽ വാഹനാപകടം, കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു Read More »

ലൈഫ് മിഷൻ കേസ്, പ്രതികൾക്ക് ഇഡി നോട്ടീസ് നൽകി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡൈറക്ടറേറ്റ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികളായ സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് തുടങ്ങിയവർക്ക് നോട്ടീസ് നൽകി. ഇന്ന് മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ തീരുമാനം.

8+ Very best Kodi Alternatives solo series online gratis Totally free & Paid for At 2022

A new manager gets the unbelievably difficult job to hold the phrase in writing straight into existence however,if done properly, that they move relatively old strategies into fresh reports round the woman’s have view. As the author will be the supply of it, a inspector will be the correct teller which is the reason a …

8+ Very best Kodi Alternatives solo series online gratis Totally free & Paid for At 2022 Read More »

തൊടുപുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൊടുപുഴ മണക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലുവ പുക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദിലീപ് കൃഷ്ണയെ(36) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യ കൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല. മണക്കാട്ടെ ബന്ധുവീട്ടില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ്’ ; ലീഗിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ പേരിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലീം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത് ജപ്തി ചെയ്ത്‌ത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് മുസ്ലിം ലീഗിന്‍റെ ആരോപണം.  മലപ്പുറം  എടരിക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് മെമ്പർ സിടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി നടപടികൾ സർക്കാർ മനപ്പൂർവ്വം നടത്തിയതാണെന്നാണ് മുസ്ലിം ലീഗിന്‍റെ പ്രധാന ആരോപണം. നിയമ നടപടി സ്വീകരിക്കാനും നിയമസഭയിൽ …

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ്’ ; ലീഗിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം Read More »

ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു: കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷന്‍

കൊച്ചി: കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ 49 ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട നഗരസഭയ്ക്ക്  എതിരെ ഹോട്ടൽ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷൻ. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. സംഭവത്തെ നിയമപരമായി നേരിടുമെന്ന് അസോസിയേഷൻ പറഞ്ഞു. നഗരസഭയും പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽ പിടികൂടിയ പഴകിയ ഇറച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങളൊന്നും നഗരസഭ പുറത്തു വിട്ടിരുന്നില്ല. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. …

ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു: കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷന്‍ Read More »

FarmersOnly: Humor & convenience Connect individuals Just who “merely Get It”

The Short type: For solitary growers interested in love, “City Folks simply don’t Get It”, but FarmersOnly.com does. Given that basic dating internet site for single producers, cowboys, and other people residing rural areas, FarmersOnly has actually resolved the needs of hundreds of thousands to be the leader inside market internet dating area — all …

FarmersOnly: Humor & convenience Connect individuals Just who “merely Get It” Read More »

Unser 5 Besten “südafrikanischen” Online Craps Seiten Monat der wintersonnenwende

Content Unsrige Besten Vegas Slots Erreichbar Sunny Sevens Sound Unter anderem Konzeption In Sevens High Darf Meine wenigkeit Monopoly Erreichbar Via Freunden Vortragen? Maid Spiele Bin der ansicht Diese Paare Ferner Räume Welches Sportplatz Nicht früher als! Alle Gewinnkombinationen (abgesehen denen unter einsatz von einem Scatter) müssen auf ihr ersten Spule durch links in die …

Unser 5 Besten “südafrikanischen” Online Craps Seiten Monat der wintersonnenwende Read More »

Nba Opportunity & jackpotjoy promo code Baseball Playing Lines

Content Just how do Nba Spreads Works? Nba Term Opportunity: Warriors, Celtics One of Tournament Preferred Discover Our very own Better Gambling Courses Nba Gambling Chance And you may Areas The heat’s possibility went of -260 ($260 wager profits $100) in order to +130 ($a hundred choice earnings $130) once only 8 times of one’s …

Nba Opportunity & jackpotjoy promo code Baseball Playing Lines Read More »

初のオンラインローカルカジノ デタッチデー 11 月

記事 Family Media そしてあなたはフリックします 法的権利 オクトーバーキングス 機会 ギャンブル施設 備考 承認済み 報酬 実際にお金持ちのローカルカジノは合法ですか 当社独自の現在の専用 Web3 ギャンブル プラットフォームは、経験の宝庫であり、機知に富み、唯一無二の最先端の分散型の斬新な機器を作り上げることができます。ブロックチェーンは実際に現在インターネット上で変換されており、企業管理を賭けることができます。「仮想ファクトデバイスの結果として、プレーヤーは、現実であるがゆえに広いながらも優れた空間で熱狂的な没入型の専門知識にアクセスできるはずです」

ഡോക്യുമെൻററി വിവാദം, ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെൻററിയുടെ ലിങ്ക് നീക്കം ചെയ്യാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിർദേശം. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെൻററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവർത്തകർ അടക്കം ഡോക്യുമെൻററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധവുമായി മുൻ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയൽ മനോനിലയിൽ നിന്നും പിറവി എടുത്തതാണ് ഡോക്യുമെൻററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുൻ മേധാവി അടക്കമുള്ളവർ …

ഡോക്യുമെൻററി വിവാദം, ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രനിർദേശം Read More »

സംരംഭക സംഗമത്തിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിൻ്റെ ഭാഗമാകുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു. അദ്ദേഹം പറഞ്ഞതിൽ നിന്നും; ‘സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ നേരിടുന്ന പ്രശ്നമാണിത്. നാടിൻ്റെ വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും കക്ഷിരാഷ്ട്രീയം ഉണ്ടാകാം. പക്ഷേ നാടിൻ്റെ വികസനത്തിൽ …

സംരംഭക സംഗമത്തിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി Read More »

ലോ കോളേജ് സംഘർഷം, പ്രതിയ്ക്ക് ജാമ്യം

തൊടുപുഴ: അൽ അസർ ലോ കോളേജിൽ സഹപാഠിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള കേസിൽ പ്രതിയായ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് സാക്കീറിന് ജാമ്യം അനുവദിച്ചു. തൊടുപുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ജിജിമോൾ പി. കെ ആണ് ഉത്തരവിട്ടത്. തന്നെ ഉയർന്ന ക്ലാസ്സുകളിൽ പഠിയ്ക്കുന്ന മറ്റ് വിദ്യാർത്ഥികൾ റാ​ഗ് ചെയ്ത ശേഷം സംഘം ചേർന്ന് കോളേജ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നായിരുന്നു പ്രതി നൽകിയ വിശദീകരണം. ഇയാൾ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം …

ലോ കോളേജ് സംഘർഷം, പ്രതിയ്ക്ക് ജാമ്യം Read More »

ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണം നടത്തി

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടത്തി. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി എക്‌സൈസ് കമ്മീഷണർ അബു അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് എബി ജയിംസ്, സോൺ കോർഡിനേറ്റർ ജോൺ പി.ഡി, പ്രോഗ്രാം ഡയറക്ടർ ബിജു പി.വി., സെക്രട്ടറി അനിൽകുമാർ സി.സി, ട്രഷറർ ജോഷി ഓട്ടോജറ്റ്, ജേസററ്റ് …

ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണം നടത്തി Read More »

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം: പാഴ്സൽ നൽകുന്ന ഭക്ഷണത്തിലും സമയവും തീയതിയും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്, സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻറേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ സമയമെടുക്കുന്ന …

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് Read More »

കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം ടൗൺഹാളിൽ വെച്ച് ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം നടത്തി. പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് ചെയർമാൻ ജോസ് കെ മാണി അംഗത്വം നൽകി. മുതിർന്ന പാർട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും ആദരിക്കുകയും ചെയ്തു. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎ, പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, ജോസ് പാലത്തിനാൽ, റെജി …

കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം നടത്തി Read More »

കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യം, സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ നോട്ടീസ് നൽകി. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിർദ്ദേശം. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 9 മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജനവഹർ സ്റ്റേഡിയം അനുവദിച്ച് …

കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യം, സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് Read More »

ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരയാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും

അടിമാലി: ഇടതുപക്ഷ ഗവൺമെന്റ് ബഫർസോൺ വിഷയത്തിൽ എടുത്തിരിക്കുന്ന തീരുമാനം റദ്ദാക്കണമെന്നും ഭൂനിയമം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി സർവകക്ഷയോഗത്തിന് നൽകിയ വാഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികളുടെ മൂന്നാംഘട്ടമായ 11 ദിവസത്തെ കാൽനട സമര യാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കികൊണ്ട് മാത്രമേ സംരക്ഷിത വനങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ബഫർസോൺ പാടുള്ളൂ എന്ന യു.ഡി.എഫ് ഗവൺമെന്റിന്റെ 2013 ലെ തീരുമാനം അട്ടിമറിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി …

ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരയാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും Read More »

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിന് ശേഷം തന്നിരുന്ന ഒരു വർഷത്തെ എക്സ്റ്റൻഷനും അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് ശങ്കർ മോഹൻ വിശദീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം …

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു Read More »

ജമ്മുവിൽ ഇരട്ടബോംബ് സ്ഫോടനം

ജമ്മു: ജമ്മുവിലെ നർവാളിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പബ്ളിക് ദിനം പ്രമാണിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സർക്കാർ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയിൽ സ്ഫോടനമുണ്ടായത്. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലായിട്ടായിരുന്നു നർവാളിലെ ട്രാൻസ്പോർട്ട് നഗറിലെ …

ജമ്മുവിൽ ഇരട്ടബോംബ് സ്ഫോടനം Read More »

സജിത ഭാസ്കർ തിരക്കഥയെഴുതിയ ഷോർട്ട് ഫിലിം നാളെ OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും

സജിത ഭാസ്കറുടെ തിരക്കഥയിൽ ശ്യാം സുന്ദർ വഴിത്തല സംവിധാനം നിർവഹിച്ച നിരവധി അവാർഡുകൾക്ക് അർഹമായ ശക്തിയെന്ന ഷോർട്ട് മൂവി ഞായറാഴ്ച OTT പ്ലാറ്റ്ഫോമായ FIRST SHOWയിലൂടെ റിലീസ് ചെയ്യും. ANDROID, IOS ആപ്ലിക്കേഷൻ ലഭ്യമാണ്. റിലീസായി ഒരു മാസത്തിനുള്ളിൽ 13 അവാർഡുകളാണ് ശക്തിക്ക് ലഭിച്ചു. സ്ത്രീ ശക്തിയെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച ഇതേ സമയം ശക്തിയിലെ ആലോലമാട്ടുവാൻ എന്ന താരാട്ട് പാട്ട് പ്രേക്ഷകരുടെ ആവശ്യപ്രകാരം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: കർഷകരെ നിരന്തരം ദ്രോഹിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. സമര യാത്രയുടെ എട്ടാം ദിവസം സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനവിരുദ്ധ തീരുമാനങ്ങളുടെ പെരുമഴയാണ് ഇടുക്കിയിലെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്. ഇത് കണ്ടെത്തുന്നതിനായി നിയോഗിച്ച സമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇടതു മുന്നണിയുടെ നയങ്ങളെല്ലാം കർഷക വിരുദ്ധമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കർഷകർ മാത്രമല്ല വ്യാപാരികളും സർക്കാരിനെതിരെ സമരത്തിലാണ്. 2016 ജൂൺ …

സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ് Read More »